ഫെബ്രുവരി 9 ന് തിരുവനന്തപുരത്തുവച്ചു നടക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് കരുതുന്നു. തിരുവല്ലയിലോ അടുത്തുനിന്നോ ആരെങ്കിലുമുണ്ടെങ്കില്‍ ഒരുമിച്ച് പോകാവുന്നതാണ്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കാനും, ആവശ്യമെങ്കില്‍ നമുക്ക് എന്തെങ്കിലും സഹായം ചെയ്യാനും സാധിക്കുമെന്ന് കരുതുന്നു. ഇതിന്റെ ഡെവലപ്പ്മെന്റിലും പ്രചാരണപ്രവര്‍ത്തനത്തിലും കഴിയുന്നത്രയാളുകള്‍ പങ്കെടുക്കുന്നത് നന്നായിരിക്കും.
Subscribe to:
Post Comments (Atom)
6 comments:
എല്ലാവരും വരൂ. നമുക്ക് പോകാം.
ക്ഷണത്തിന് നന്ദി അനൂപ്.
പക്ഷെ വരാന്‍ പറ്റുന്ന ഒരു സാഹചര്യത്തിലോ, ദൂരത്തോ അല്ല.
അനൂപ് പോയി വന്നിട്ട് വിവരം നല്ലൊരു പോസ്റ്റ് രൂപത്തില്‍ അറിയിക്കൂ.
ആശംസകള്‍
മീറ്റിംഗില്‍ ആര്‍ക്കും പങ്കെടുക്കാമോ?? സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗീ പറ്റി കൂടുതലായി പറഞ്ഞു തരാമോ??
താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാമെന്നാണ് കരുതുന്നത്.
സന്തോഷിനോട് ചോദിച്ചാല്‍ കൂടുതല്‍ അറിയാന്‍ കഴിയും.
http://santhoshtr.livejournal.com/
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചറിയാന്‍ ദാ ഇവിടെ ഒന്നു് പോയി നോക്കൂ. പിന്നെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചറിയാന്‍ താത്പര്യമുള്ള ആര്‍ക്കും വരാട്ടോ.
ഒത്തുചേരലുകള്‍ എന്നതിനു താഴെയുള്ള കണ്ണിയില്‍ ഞെക്കിയാല്‍ ആരൊക്കെ വരുന്നുണ്ടെന്നും വിഷയങ്ങളെന്തൊക്കെയാണെന്നും അറിയാം. വരുന്നുണ്ടെങ്കില്‍ പേരു് ചേര്‍ക്കാം.
ഫെബ്രുവരി 9 ന് രാവിലെ 10 മണിയ്ക്കാണ് മീറ്റിങ്ങ് തുടങ്ങുന്നതെന്ന് ശ്രീ ചന്ദ്രശേഖരന്‍ നായര്‍ സര്‍ അറിയിച്ചിരിക്കുന്നു.
Post a Comment