Tuesday, February 5, 2008

കള്ളുകുടിയന്മാരുടെ പറുദീസ

കേരളത്തിലെ കള്ളുകുടിയന്മാര്‍ക്ക് ഒരു സ്വപ്നഭൂമിയുണ്ടെങ്കില്‍ അത് മാഹിയാണ്. എവിടെത്തിരിഞ്ഞാലും മദ്യഷാപ്പുകള്‍. അവിടെ നിരത്തി വച്ചിരിക്കുന്ന വിവിധ നിറത്തിലും രൂപത്തിലുമുള്ള കുപ്പികള്‍. കാര്യമായ വിലക്കുറവും. മദ്യത്തിനു മാത്രമല്ല പെട്രോളിനും ഡീസലിനുമൊക്കെ വിലക്കുറവാണ്. ലിറ്ററില്‍ പത്ത് രൂപയോളം വ്യത്യാസം. മാഹി വഴിയെങ്ങാനും പോകുന്നുണ്ടെങ്കില്‍ വണ്ടിയില്‍ ക്യുത്യം അവിടെവരെയെത്താനുള്ള പെട്രോള്‍ മാത്രമേ അടിക്കൂ. എന്നിട്ട് മാഹിയില്‍ ചെന്ന് സ്ഥിരമടിക്കുന്ന പമ്പില്‍ കേറി ഫുള്‍ ടാങ്കടിക്കും. പിന്നെ ബില്ല് നോക്കി സായൂജ്യമടയും.

മാഹിവഴി യാത്രയുണ്ടെന്നറിഞ്ഞാല്‍ പിന്നെ കൂട്ടുകാരന്മാരുടെ വിളിയായി. എല്ലാവരും വലിയ ലിസ്റ്റും തരും. ചുരുക്കത്തില്‍ തിരിച്ചു വരുമ്പോ വണ്ടിയൊരു മിനി ഡിസ്റ്റിലറിയാകും. പോലീസു വല്ലതും പിടിച്ചാല്‍ അപ്പോക്കാണാം.

വളരെ ചെറിയൊരു പട്ടണമാണ് മാഹി. അവിടെച്ചെന്നാല്‍ ആദ്യം ശ്രദ്ധിക്കപ്പെടുക ബാറുകളുടേയും മദ്യഷാപ്പുകളുടേയും ആധിക്യം തന്നെ. പിന്നെ പോലീസിന്റെ യൂണിഫോറം. കഴിഞ്ഞ തവണ പോയപ്പോ ക്രിസ്തുമസ് ഘോഷയാത്ര കണ്ടു. പ്രത്യേക വേഷവിധാനങ്ങള്‍, ബാന്‍ഡുമേളം ആകെ രസകരം.

പലതവണ മാഹിവഴി പോയിട്ടുണ്ടെങ്കിലും അവിടം വിശദമായിക്കാണാന്‍ സാധിച്ചിട്ടില്ല. വേറേയെന്തൊക്കെയാണ് അവിടെയുള്ളത്. നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞുതരുക. അടുത്ത തവണ പോകുമ്പോ കാണാമല്ലോ.

22 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

എത്ര ചെറിയ പട്ടണമാണ് മാഹി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇനി നാട്ടില്‍ വരുമ്പോള്‍ മാഹിവഴിവരാം
ചുരുങ്ങിയ ചിലവില്‍ 5/8 കുപ്പി എടുത്തോണ്ടു വരാം

Anonymous said...

തലശ്ശേരിയിലേക്കും തിരിച്ചും ഉള്ള യാത്രയില്‍ കടന്നു പോകാറുള്ള ചെറിയ പട്ടണം!!!!
കേരള കലാഗ്രാമം മാഹിയിലാണ്.
പിന്നെ പ്രശസ്തമായ മയ്യഴി പുഴയും.

പ്രയാസി said...

ചെറുതെങ്കിലും സെറ്റപ് പട്ടണമല്ലെ അനൂപെ..:)

രാജേഷ് പയനിങ്ങൽ said...

തലശ്ശേരിയിലേക്കും തിരിച്ചും ഉള്ള യാത്രയില്‍ കടന്നു പോകാറുള്ള ചെറിയ പട്ടണം!!!!
കേരള കലാഗ്രാമം മാഹിയിലാണ്.
പിന്നെ പ്രശസ്തമായ മയ്യഴി പുഴയും.

കാനനവാസന്‍ said...

ഇനി മാഹിക്കു പോകുമ്പൊ പറയണേ അനൂപേട്ടാ.............. :)

മൂര്‍ത്തി said...

ഈ പോസ്റ്റിനു ചെറിയൊരു ആട്ടം ഉണ്ടോ അനൂപേ?
:)

കൊച്ചുമുതലാളി said...

എന്തുകൊണ്ടാണ് മാഹിയില്‍ സാധനങ്ങള്‍ക്കിത്ര (കള്ള്) വിലകുറവ്?

പപ്പൂസ് said...

ആ പടമൊക്കെ കണ്ടെന്റെ നെഞ്ചു പുകയുന്നു! ഈ ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍, അതിതാണ്, ഇതാണ്, ഇതാണ്......... :-)

നിരക്ഷരൻ said...

ഞാന്‍ പല പ്രാവശ്യം വണ്ടിക്ക് പെട്രോള്‍ അടിച്ചിട്ടുണ്ട് മാഹീന്ന്. മറ്റേ പെട്രോള്‍ വാങ്ങാന്‍ പേടിയായിരുന്നു. വഴിയില്‍ പോലീസ് ചെക്കിങ്ങ് ഉണ്ട് പലയിടത്തും. പിടിക്കപ്പെട്ടാല്‍ പിന്നെ അതിന്റെ പുലിവാലില്‍ തൂങ്ങണ്ടേ ?

മാഹീല് ടാക്സ് കുറവാണ് കൊച്ചുമുതലാളീ. അതാണീ വില വ്യത്യാസം.

ദേവാസുരം said...

മാഹി പള്ളിയെപ്പറ്റി ആരും ഒന്നും പറഞ്ഞു കണ്ടില്ല...

ചരിത്ര പരമായി വളരെ പ്രാധാന്യം ഉള്ള ഒരു സ്തലം ആണു മാഹി.കേരളതിനുള്ളില്‍ കിടക്കുന്ന ഒര് കെന്ദ്ര ഭരണ പ്രദേശം.കേന്ദ്ര ഭരണ പ്രദേശം ആയതിനാല്‍ അവ്ടെ ടാക്സ് കുറവാണു...അതിനാല്‍ വിലയും കുറവാണു. മദ്യ ശാലകളും പെട്രൊള്‍ പമ്പ് കളും മാത്രം അല്ല ടൈത്സ്, ബാത്രൂം ഫിട്ടിംഗ്സ്, ഇലക്റ്റ്രൊനിക്സ് സാധനങ്ങള്‍ എല്ലാ കടകളും ഉണ്ട്.

ശ്രീ said...

അടുത്ത തവണ പോയിട്ട് വരുമ്പോള്‍ വിശദമായി വിവരങ്ങളെല്ലാം ഒരു പോസ്റ്റാക്കൂ അനൂപേട്ടാ.
:)

Pongummoodan said...

പപ്പൂസിനൊപ്പം ഞാനും . :)
മാഹീ മാഹീ നമ്മുടെ മാഹീ....

siva // ശിവ said...

This is a good post. I had travelled many times through MAHI while I was studying in MANGALORE...., but now I know more about this place because of your post...thank you...

krish | കൃഷ് said...

നടക്കട്ടെ മദ്യവികസനം. ഈ കെ.സി.ബി.സി.ക്കാര് അവിടെയൊന്നും ധര്‍ണ്ണ സംഘടിപ്പിക്കാന്‍ പരിപാടിയില്ലല്ലോ.


(ഇവിടെ സ്ഥിതിയാണെങ്കില്‍ ഓരൊ 50 മീറ്ററിനകത്തും മദ്യം വില്‍ക്കുന്ന ഓരോ കടകളാ..)

:)

നവരുചിയന്‍ said...

പ്രിയ കുടിയന്‍മാരെ വരിക .... രണ്ടെണ്ണം ( രണ്ടു ഫുള്‍ ) അടിച്ചോണ്ട് dai ആ നിക്കുന്ന തെങ്ങിന്റെ മണ്ടേല്‍ കേറി ... തെങ്ങ് പൂത്തോ , കായ്ച്ചോ , തേങ്ങ ഉണ്ടോ ..എന്നൊക്കെ നോക്കാം .

Anoop Technologist (അനൂപ് തിരുവല്ല) said...

സജി,പ്രയാസി,ആര്‍ദ്രം,കാനനവാസന്‍,മൂര്‍ത്തി,കൊച്ചുമുതലാളി ,കാപ്പിലാന്‍,പപ്പൂസ്,നിരക്ഷരന്‍,കണ്ണൂര്‍ക്കാരന്‍,ശ്രീ,പോങ്ങുമ്മൂടന്‍,ശിവകുമാര്‍ ,കൃഷ്‌ ,നവരുചിയന്‍ എന്നിവര്‍ക്ക് നന്ദി.

Paarthan said...

ഞങ്ങള്‍ ഒരോണത്തിന് തിരുവനന്തപുരത്തു നിന്ന് മൂകാംബികയ്ക്ക് പോയപ്പോള്‍ മാഹി വഴിയാണ് പോയത്. സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു. വഴിയില്‍ പലയിടത്തും മാഹിയില്‍ പോലിസ് ചെക്കിങ് ഉണ്ടായിരുന്നു. പിന്നെ ഫാമിലിയായി പോകുന്നതാണെന്ന് കണ്ടപ്പോള്‍ അധികം ചെക്കിങ്ങൊന്നും ഉണ്ടായില്ല...

തോന്ന്യാസി said...

ഇപ്പോ മനസ്സിലായോ മാഷെ മാഹി പട്ടണത്തില്‍ ചെറുതാണെങ്കിലും, പട്ടയില്‍ വലുതാണെന്ന്

മാഹിയിലൊരു വീടു വാങ്ങിയാലോന്നൊരാലോചന ചുമ്മാ ഒഴിവു ദിനങ്ങള്‍ ഉത്സവമാക്കാന്‍........

Internet Existence said...

I have posed your Microsoft Dharna video to my blog dharna.info, Would you like to please put the transcript in English or Hindi, so that more people may understand what is being said. Thanks and congratulations for posting a unique video and making it availale to world.

rajunair said...

അനൂപേ സുഖം തന്നെയല്ലേ
ഞാന്‍ രാജു നായര്‍. അറിയില്ലേ എന്നെ. ഫോട്ടോഗ്രാഫിയെ കുറിച്ച് എഴുതിയ ആള്‍. ഞാന്‍ ബ്ലോഗില്‍ ആദ്യമാണ്. അനൂപിന്‍റേ മാഹിയെക്കുറിച്ച് എഴുതിയത് ഇഷ്ടപ്പെട്ടു. ഞാനും ഒരിക്കല്‍ അവിടെ പോയിരുന്നു. വെള്ളമടിക്കാനല്ല. വെറുതെ ഒരു ടൂര്‍ പ്രോഗ്രാം. ഞാന്‍ വെള്ളമടിക്കാരനൊന്നുമല്ല കേട്ടോ. ഇതുവരെ മണപ്പിച്ചിട്ട് പോലുമില്ല. ഞാന്‍ കണ്ട മാഹിയും അനൂപ് എഴുതിയ മാഹിയും എനിക്ക് ഒരു പോലെ ഫീല്‍ ചെയ്തൂ.
ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു.

ബാബുരാജ് ഭഗവതി said...

മാഹി
കള്ളുകുടിയന്മാരുടെ മാഹി
മുഴുക്കുടിയന്മാരുടെ മാഹി