ഇന്ന് കുറെ ആവശ്യങ്ങളുമായി ഒരു കസ്റ്റമര്‍ എന്നെ സമീപിച്ചു. ഒരു പക്ഷേ ലിനക്സിനെക്കൊണ്ടുമാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണവ. ഏതായാലും ധൈര്യപൂര്‍വ്വം ഞാന്‍ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്. നെറ്റിലെ ലിനിക്സ് പുലികളെല്ലാം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.
കസ്റ്റമറിന്റെ ആവശ്യങ്ങള്‍
ക്ലയിന്റിന് കുറെ സിസ്റ്റങ്ങളുണ്ട്. എല്ലാം വിന്‍ഡോസ് എക്സ്പി സര്‍വീസ് പാക്ക് 2. പ്രധാനമായും ഇന്റര്‍നെറ്റ് ആണ് ഈ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത്. BSNL-EVDO 2 Mbps കാര്‍ഡാണ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്കായുള്ളത്. ഇന്റര്‍നെറ്റ് ഉപയോഗം പരമാവധി വേഗതയിലാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. HP Laserjet 1018 പ്രിന്ററും, കഴിയുമെങ്കില്‍ HP Scanjet 3300C യും നെറ്റ്വര്ക്കില് ഷെയര്‍ ചെയ്യണം. ഉപയോഗത്തിനനുസരിച്ച് പണം നള്‍കുന്ന ഇന്റര്നെറ്റായതിനാല് ഡൌണ്‍ലോഡ് ലിമിറ്റ് കടക്കാതിരിക്കുവാനായി എല്ലാ പി സി കളിലും 5 എംബിക്ക് മുകളിലുള്ള ഏത് ഫയലുകളുടേയും ഡൌണ്‍ലോഡ് നിരോധിക്കണം. വൈറസ് ഉപദ്രവങ്ങളെ
ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ കൂടുതല്‍ നന്ന്. ഒരു സിസ്റ്റം ഡെഡിക്കേറ്റഡായി വയ്ക്കാന്‍ കസ്റ്റമര്‍ തയാറാണ്.
ഞാന്‍ ചെയ്യാനായി ഉദ്ദേശിക്കുന്നത്
എല്ലാ കമ്പ്യൂട്ടറിലും ഏതാണ്ട് ഒരേ തരത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണുള്ളത്. ഇവിടെ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം വെബ് കാഷെ സെര്‍വര്‍ (പ്രോക്സി സെര്‍വര്‍) ഉപയോഗിക്കുന്നതാണെന്ന് തോന്നുന്നു. സ്ക്വിഡ് ഇതിന് പറ്റിയതാണ്. ഇതില്‍ അക്സസ്സ് ലിസ്റ്റ് വഴി ഡൌണ്‍ലോഡിനെ നിയന്ത്രിക്കാനും കഴിയുമെന്ന് കരുതുന്നു. ലിനിക്സാണെങ്കില് അവിടെയിരിക്കുന്ന പഴയ P3 500, 128 MB RAM, 20 GB HDD പിസി ഉപയോഗിച്ചാല്‍ മതി. കീബോര്‍ഡും മോണിറ്ററുമൊന്നും വേണ്ട. റിമോട്ട് ഡെസ്ക് ടോപ്പ് വഴി ലിനക്സിനെ നിയന്ത്രിക്കാന്‍ കഴിയുമല്ലോ. ATX പവ്വര്‍ സപ്ലെയായാല് പവ്വര്‍ സ്വിച്ചില്‍ ഞെക്കിയാല്‍ ലിനക്സ് ഷട്ട് ഡൌണ്‍ ആകുന്ന വിധം കോണ്‍ഫിഗര്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു.
വൈതരണികള്‍
ആദ്യ പ്രശ്നം BSNL-EVDO കാര്‍ഡ് ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നതാണ്. ഈ കാര്‍ഡിന് ഒഫീഷ്യല്‍ ഡ്രൈവര്‍ സപ്പോര്‍ട്ടൊന്നും ഇതുവരെയില്ല. ചില ഫോറങ്ങളിലും മറ്റും പറഞ്ഞുതന്നിട്ടുള്ള കുറുക്കുവഴികള്‍ പ്രയോഗിച്ചു നോക്കണം. മാത്രവുമല്ല ഓരോ തവണയും റീബൂട്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഇന്റര്‍നെറ്റ് കണക്ട് ചെയ്യുകയും വേണം.
അടുത്ത തലവേദന സ്ക്വിഡാണ്. ഇന്റര്‍നെറ്റ് ഇതുവഴി ഷെയര്‍ ചെയ്യാനെളുപ്പമാണെങ്കിലും ഡൌണ്‍ലോഡ് ചെയ്യുന്ന ഫയലുകളുടെ വലിപ്പം നോക്കി നിയന്തിക്കാന്‍ കുറേ പാടുപെടേണ്ടി വരും. HP പ്രിന്റര്‍ ലിനക്സില്‍ സപ്പോര്‍ട്ട് ചെയ്യുമോ ആവോ. എത്ര പ്രിന്റ് ചെയ്തു എന്നറിയാന്‍ കഴിയുന്ന ലോഗും ഉണ്ടായാല്‍ കൊള്ളാം. സ്കാനര്‍ നെറ്റ്വര്ക്കില് ഷെയര്‍ ചെയ്യാന്‍ വിന്‍ഡോസിലും തേര്‍ഡ് പാര്‍ട്ടി സോഫ്റ്റുവെയര്‍ ഉപയോഗിക്കണം. ലിനക്സില്‍ അത് ചെയ്യാന്‍ കഴിഞ്ഞാല്‍ അടിപൊളിയാകും.
വിന്‍ഡോസിനെ ആക്രമിക്കുന്ന വൈറസുകളെ തടയാന്‍ ഈ സെര്‍വറില്‍ ഫയര്‍വാളും ആന്റിവൈറസും ഉപയോഗിച്ചാല്‍ മതിയോ ആവോ. അതിനു പറ്റിയ ടൂളുകള്‍ ലിനിക്സിലുണ്ടായിരിക്കുമല്ലേ.
ഏതായാലും ശ്രമം തുടങ്ങിക്കഴിഞ്ഞു. പണി പുരോഗമിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍ പോസ്റ്റു ചെയ്യാം. ഇതിനേക്കുറിച്ച് കൂടുതലറിയാവുന്നവര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Subscribe to:
Post Comments (Atom)
11 comments:
വിന്‍ഡോസില്‍ സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാര്യങ്ങളും ലിനക്സില്‍ സാധിക്കും.
Evdo ഞാന്‍ ഉപയോഗിച്ചിട്ടില്ല കോണ്ഫിഗറേഷനെപ്പറ്റി തിരുവനന്തപുരം യൂസര്ഗ്രൂപ്പില് ഒരു മെയില്‍ കണ്ടു അതിവിടെ
http://groups.google.com/group/ilug-tvm/browse_thread/thread/fa2b8b57c5fbc875/852c6b6811f9298f?hl=en&lnk=gst&q=Evdo#852c6b6811f9298f
സ്ക്വിഡില് സുഖമായി എന്തു നിയന്ത്രണവും നടത്താലോ
ആശംസകള്‍
പ്രിയ അനൂപ്,
എനിക്ക് സ്ക്വിഡ് ഉപയോഗിച്ച് പരിചയമില്ല, എങ്കിലും ഇവിടെയുള്ള വിവരങ്ങള്‍ താങ്കള്ക്കുപകാരപ്പെടുമെന്നു കരുതുന്നു.
മറ്റുകാര്യങ്ങളിലൂം എനിക്ക് മുന്‍ പരിചയമൊന്നുമില്ല, പ്രത്യേകിച്ചും പ്രിന്റര്‍ സ്കാനര്‍ കാര്യങ്ങളില്‍. ഗ്നു/ലിനക്സ് സെര്‍വറും ക്ലൈന്റ്സൂം ആണെങ്കില്‍ സുഖസുന്ദരമായി പ്രവര്‍ത്തിക്കും. ഞങ്ങള്‍ അങ്ങനെ ഒരു സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ജോലി തീര്‍ത്തു കഴിഞ്ഞു് വിശദ വിവരങ്ങളുമായി ഒരു പോസ്റ്റ് ഇടൂ. നെറ്റില്‍ നല്ല പോലെ ഒന്നു പരതിയാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ തീരേണ്ടതാണു്.
ഇതു് പ്രിന്റിങ്ങിലെ പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നു കരുതുന്നു. ഇവിടെയുള്ള ലിങ്കികളൂം കണ്ണികളൂം സ്കാനറിന്റെ കാര്യത്തില്‍ സഹായിക്കേണ്ടതാണു്
എല്ലാ ആശംസകളും, അനൂപേട്ടാ.
ഡൗണ്‍ലോഡ് ലിമിറ്റ് സെറ്റ് ചെയ്യാന്‍ സ്ക്വിഡില് reply_body_max_size എന്ന ഡയരക്റ്റീവ് നോക്കൂ.
മൈക്രോസോഫ്റ്റിന്റെ പരസ്യങ്ങള്‍ ബെര്‍ളിതോമസിന്റെ സൈറ്റില്‍ എന്തു സ്വതന്ത്ര സോഫ്റ്റ്വെയര്??
ഓഫ്-
പ്രിയ അനൂപ്.
യുറീക്കയെ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം.
യുറീക്ക മാസത്തില്‍ രണ്ടെണ്ണം വീതം.
വര്‍ഷത്തില്‍ ഒരുലക്കം കുട്ടികള്‍ മാത്രം എഴുതി,ചിത്രംവരച്ച് എഡിന്റിംങ്ങ് നടത്തി പുറത്തിറങ്ങുന്നു.
വരിസംഖ്യ ഈ വിലാസ്ത്തില് അയക്കുക.
മാനേജിങ്ങ് എഡിന്റര്
യുറീക്ക.
ചാലപ്പുറം.
കോഴിക്കോട്.673002
നൂറ്റിനാല്പത്(140)രൂപയാണ് ഒരു വര്‍ഷത്തേക്ക്.
ആദ്യം എല്ലാ ആശംസകളും, ഞാനും ഒരു തിരുവല്ലക്കരിയാണ്. കമ്പ്യുട്ടറിനെ ക്കുറിച്ച് ഒന്നുമെ അറിയില്ല.എന്നാലും നിത്യജീവിതത്തില്‍ അതു അത്യാവിശ്യം ആയിത്തീര്‍ന്ന സ്തിതിക്കു ,ഈ വയസ്സു കാലത്ത് കുറച്ചു എന്തെലും ഒക്കെ മനസ്സിലാക്കണം എന്ന് വലുതല്ലാത്ത ,എന്നാല്‍ അത്ര ചെറുതും അല്ലാത്ത ഒരു മോഹം..
ഇ.വി.ഡി.ഒ ഉപയോഗിചാൽ ഒരു കമ്പ്യൂട്ടറിൽ തന്നെ ഇന്റർനെറ്റ് മര്യാദക്ക് വർക്ക് ചെയ്യുന്നില്ല എന്നതാണ് എന്റെ അനുഭവം. മറിച്ചാണെങ്കിൽ സന്തോഷം. ആ കുന്തത്തിന് എന്ത് സ്പീഡ് കിട്ടുമെന്ന് പറയാമോ.
ഏന്റെ ഊരും തിരുവല്ല തന്നെ
www.thiruvallabhan.blogspot.com
Post a Comment