പ്രായം തികയാത്ത പെണ്‍കുട്ടിയുമായുള്ള ശാരീരികബന്ധം ബലാത്സംഗം - സുപ്രീംകോടതി
http://www.mathrubhumi.com/php/newsFrm.php?news_id=1251673&n_type=HO&category_id=4&Farc=&previous=Y
ഇന്ന് മാത്രുഭൂമിയില്‍ ഈ വാര്‍ത്ത വായിച്ചപ്പോള്‍ മുതല്‍ കുറേ ചോദ്യങ്ങളിങ്ങനെ മനസില്‍ ഉത്തരം
കാത്തുകിടക്കുന്നു.
1. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും പരസ്പരസമ്മതതോടെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഏതെങ്കിലും നിയമതടസമുണ്ടോ ? (പണത്തിനുവേണ്ടിയല്ലാതെ)
2. ഒരു പുരുഷനും സ്ത്രീയും അടച്ചിട്ട മുറിയിലിരുന്നാല്‍ (ദുരുദ്ദേശമൊന്നുമില്ലാതെ. ഒരു ബിസിനസ്സ് ഡിസ്കഷനാണെന്നു കൂട്ടിക്കോള്ളു) അവരെ അനാശാസ്യനടപടിക്ക് അറസ്റ്റ് ചെയ്യാന്‍ വകുപ്പുണ്ടോ ?
3. അഥവാ അറസ്റ്റ് ചെയ്തുവെന്നിരിക്കട്ടേ. അനാശാസ്യപ്രവര്‍ത്തികളുണ്ടായിരുന്നു എന്നെങ്ങനെ പോലീസ് തെളിയിക്കും ?
4. സ്ത്രീക്കും പുരുഷനും (പുരുഷന്മാര്‍ക്കും) ഒരേ മുറിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഒന്നിച്ച് കഴിയേണ്ടിവന്നാല്‍ അത് സെക്സിനുവേണ്ടി മാത്രമാണ് എന്ന് പറയാന്‍ കഴിയുമോ ?
5. കസ്റ്റഡിയിലെടുക്കുന്ന പുരുഷന്റെ പേരും മറ്റും പ്രസിദ്ധീകരിക്കുകയും സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നത് ശരിയാണോ ?
6. കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുന്നതുവരെ വാദിക്കും പ്രതിക്കും തുല്യാവകാശമല്ലെയുള്ളത് ? പ്രതിയെന്നു സംശയിച്ചയാളെ കോടതി വെറുതെ വിട്ടാല്‍ അയാളുടെ മാനനഷ്ടത്തിന് ആര് ഉത്തരം പറയും ?
ചുമ്മാ തോന്നിയ സംശയങ്ങളാണേ...നിയമം അറിയാവുന്നവര്‍ പറഞ്ഞുതരൂ.
Showing posts with label law. Show all posts
Showing posts with label law. Show all posts
Monday, October 29, 2007
Subscribe to:
Posts (Atom)
