Thursday, January 17, 2008

പെണ്ണുവേണോ....പെണ്ണ് !

ഹി..ഹി..മലയാളി സദാചാരബോധമൊക്കെ പറഞ്ഞോണ്ടിരിക്കുകാ...ദേ തൊട്ടപ്പുറത്ത് ചന്തേല്‍ മീന്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതുപോലല്ലെ പെണ്ണുകച്ചവടം. മുംബൈയിലെ പ്രധാനപ്പെട്ട പത്രമാണ് മുംബൈ മിറര്‍.
സൂക്ഷിച്ചൊന്നു വായിച്ചു നോക്കൂ.ഈ കാണുന്ന ഫോണ്‍നമ്പരില്‍ വിളിച്ച് വേണ്ട പെണ്ണിന്റെ സ്പെസിഫിക്കേഷന്‍ പറഞ്ഞുകൊടുത്താല്‍ മതി. പറയുന്ന സ്ഥലത്ത് ആ‍ളെത്തും. ആയിരം മുതല്‍ ഇരുപത്തയ്യായിരം വരെയാണ് റേറ്റ്. റഷ്യന്‍ ചൈനീസ് സുന്ദരിമാര്‍തൊട്ട് മലയാളിപ്പെണ്‍കൊടിമാര്‍ വരെ ഇവരുടെ കയ്യിലുണ്ടെന്നാണ് അവകാശവാദം.

മഹാനഗരത്തില്‍ ജോലിചെയ്യുന്ന (പ്രത്യേകിച്ചും ഐടി) യുവാക്കളാണ് ഇതിനായി പണം വാ‍രിയെറിയുന്നത്. വാരന്ത്യത്തില്‍ കിട്ടുന്ന രണ്ടുദിവസത്തെ അവധി മദ്യവും മദിരാക്ഷിയുമൊത്താണിവര്‍ ചിലവഴിക്കുന്നത്.

തുള്ളിത്തുളുമ്പി നില്‍ക്കുന്ന വിഷയാസക്തിയെ ഇങ്ങനെ സേഫായി തുറന്നുവിടാനുള്ള മാര്‍ഗ്ഗമുള്ളതിനാലാവും പാതിരാത്രിയിലും മുംബൈയില്‍ പെണ്‍കുട്ടികള്‍ക്ക് പേടിക്കാതെ നടക്കാനാവുന്നത്.

മേനിയുടെ നിമ്നോന്നതങ്ങളും അഴകളവുകളും വെളിവാക്കുന്ന വേഷവിധാനങ്ങളാണ് തെരുവുകളില്‍ കാണുന്നത്. എന്നാലും ആര്‍ത്തിയോടെ പെണ്ണിനെ നോക്കിനില്‍ക്കുന്നയൊരുവനേയും ഇവിടെ കാണാനാകില്ല. അഥവാ അങ്ങനെയാരെങ്കിലും നോക്കിയാല്‍ അത് മലയാളിതന്നെ.

ഈ കച്ചവടം തന്നെ മറ്റൊരു രൂപത്തില്‍ കേരളത്തിലും നടക്കുന്നുണ്ട്. വിദേശത്തേക്കുള്ള പാക്കേജ് ടൂറുകളാണവ. ശ്രീലങ്കയില്‍ മൂന്നു രാത്രിയും നാലുപകലും. 10000 രൂപ കൊടുത്താല്‍ പോകാം. പെണ്ണ് വേണെങ്കില്‍ അതിന് റേറ്റ് വേറെ. കാശുകൂടുതലായാലെന്താ ആരേം പേടിക്കണ്ടല്ലോ. ഇന്ത്യന്‍ അതിര്‍ത്തികടന്നാല്‍ പിന്നെ നിയമങ്ങള്‍ക്ക് പുല്ലുവിലയല്ലേ.

അപ്പോ എവിടെ പോയി മലയാളിയുടെ കപടസദാചാരം. കേരളത്തില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍‍, സംസാരിച്ചാല്‍, ഒരു ബഞ്ചിലിരുന്ന് പഠിച്ചാല്‍ തകര്‍ന്നു പോകൂല്ലേ....

18 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ഈ കാണുന്ന ഫോണ്‍നമ്പരില്‍ വിളിച്ച് വേണ്ട പെണ്ണിന്റെ സ്പെസിഫിക്കേഷന്‍ പറഞ്ഞുകൊടുത്താല്‍ മതി. പറയുന്ന സ്ഥലത്ത് ആ‍ളെത്തും.

അരവിന്ദ് :: aravind said...

:-) ഇത് പണ്ടേ ഉള്ളതല്ലേ! ഒരു തരത്തില്‍ നല്ലതാണ്...വെറുതേ തട്ടിക്കൊണ്ടുപോകലും, കണ്ടവളെ ഉപദ്രവിക്കലും കുറഞ്ഞു കിട്ടും.‍
ബാംഗ്ലൂരില്‍ വെബ് സൈറ്റ് വഴി സംഗതി ബുക്ക് ചെയ്യാലോ :-) കംപ്ലീറ്റ് ഹൈ ടെക്ക് പരിപാടിയല്ലേ!
(ആരും എനിക്കിനി ലിങ്ക് ചോയിച്ച് മെയിലയക്കണ്ടാ..ഞാന്‍ പറയൂലാ!)

ഹോ ഇനി കേരളത്തില്‍ നിന്ന് ബോംബേയിലേക്ക് ഒരൊഴുക്കായിരിക്കും! ;-)

നിരക്ഷരൻ said...

ആ പത്രത്തിന്റെ മുന്‍പേജിലും ഉണ്ടല്ലോ പുറവും കാണിച്ചൊരു പെണ്ണ്. പിന്‍പേജിലെ പെണ്ണുങ്ങള്‍ തികയാഞ്ഞിട്ടാണോ ?

sandoz said...

മുംബക്കെപ്പഴാ ബസ്സ്...

ബാജി ഓടംവേലി said...

അനൂപേ........,
മോനേ........,

ദിലീപ് വിശ്വനാഥ് said...

എസ്കോര്‍ട്ട് സര്‍‌വീസ് കൊച്ചിയിലും എന്ന് ഒരു പോസ്റ്റ് കഴിഞ്ഞയാഴ്ച എവിടെയോ വായിച്ചിരുന്നു.

വിന്‍സ് said...

Thank You

Anoop Technologist (അനൂപ് തിരുവല്ല) said...
This comment has been removed by the author.
Anoop Technologist (അനൂപ് തിരുവല്ല) said...

ദേ... നമ്പരില്‍ വിളിച്ചിട്ടെന്തേലും കഷ്ടനഷ്ടങ്ങളുണ്ടായാല്‍ ഞാനുത്തരവാദിയല്ല ..പറഞ്ഞേക്കാം :)

ഏ.ആര്‍. നജീം said...

ഇതിപ്പോ നമ്മടെ എറണാകുളത്തും ഉണ്ടല്ലോ...

അവിടെ മാന്യമായി ജീവിച്ചു പൊയ്ക്കൊണ്ടിരുന്ന ആ രേശ്മകൊച്ചിനെ വെറുതെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു...

Typist | എഴുത്തുകാരി said...

എന്തു പറയാന്‍ അനൂപ്? എനിക്കൊന്നും തോന്നുന്നില്ല, അല്ലാ, തോന്നിയിട്ടു കാര്യവുമില്ല.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാലം കലികാലം മാഷെ....
എല്ലാടുത്തും ഇതൊക്കെതന്നെയാ നടക്കുന്നെ..
പരസ്യമായും രഹസ്യമായും...

Inji Pennu said...

“മഹാനഗരത്തില്‍ ജോലിചെയ്യുന്ന (പ്രത്യേകിച്ചും ഐടി) യുവാക്കളാണ് ഇതിനായി പണം വാ‍രിയെറിയുന്നത്.” - ഇങ്ങിനെ പലരും പലതിലും പറയുന്നതു കേള്‍ക്കുന്ന്നു. ഇതിനു എന്തെങ്കിലും കണാക്കുകളുണ്ടോ? അതോ ‘ഐടി പിള്ളേര്‍’ എന്ന് ചുമ്മാ എല്ലാത്തിനും മേമ്പൊടി പറയുന്നതുപോലെ ഒരു പറച്ചിലാണോ? മുന്‍പ് എപ്പോഴൊ വനിതയില്‍ വന്നപോലെ ബാംഗ്ലൂര്‍ പോയി പഠിക്കുന്ന മലയാളി പെണ്‍കുട്ടികളൊക്കെ നശിച്ചതാ മട്ടിലുള്ള കമന്റാണോ?

Anoop Technologist (അനൂപ് തിരുവല്ല) said...

ഇഞ്ചിപ്പെണ്ണേ, ഞാന്‍ മുംബൈയില്‍ രണ്ടുദിവസം തങ്ങിയത് ഐടിക്കാരോടൊത്താണ്.
അവരുതന്നെയാണ് വിശദവിവരങ്ങള്‍ നല്‍കിയത്.

Mr. K# said...

"അപ്പോ എവിടെ പോയി മലയാളിയുടെ കപടസദാചാരം. "

ബോംബേല് പത്രത്തിലെന്തോ കണ്ടെതിന് മലയാളി എന്തു പിഴച്ചിഷ്ടാ? അല്ല ബോംബേക്കെപ്പഴാ ട്രെയിന്‍? :-)

sreeni sreedharan said...

കപടസദാചാരബോധത്തിനു തുല്യമോ അതിനപ്പുറമോ കഷ്ടമാണ് നമ്മള്‍ മലയാളികളാണ് ലോകത്തിലെ ഏറ്റവും വലിയ നികൃഷ്ടജീവികള്‍ എന്നുള്ള വിശ്വാസം.

(ഈ പോസ്റ്റിലേക്ക് മാത്രമുദ്ദേശ്ശിച്ച് പറഞ്ഞതല്ല.)

absolute_void(); said...

അനൂപേ,

പെണ്ണുപിടിക്കാന്‍ പോകുന്നതു് ഐ.ടി. പിള്ളേര്‍ മാത്രമാണെന്നു് അനൂപെന്താ സ്വപ്നം കണ്ടോ? അനൂപ് മുംബയില്‍ കുറെ ഐ.ടി പിള്ളേര്‍ക്കൊപ്പം താമസിച്ചതുകൊണ്ടു് അവര്‍ക്കിട്ടിരിക്കട്ടെ എന്നു് ... അല്ലേ?

വ്യഭിചാരം എല്ലാവരും ചെയ്യുന്നു. ഭൂരിപക്ഷം പേരും മനസ്സുകൊണ്ടു് മാത്രം ചെയ്യുന്നു. അതിനപ്പുറത്തേക്കു് കടക്കാന്‍ അവരുടെ സാമൂഹ്യബോധവും പേഴ്സണല്‍ എത്തിക്സും അനുവദിക്കുന്നില്ല. വിഷയാസക്തി കൂടിയവരും STD എന്ന പേടിയില്ലാത്തവരും പാപബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവരുമായ ന്യൂനപക്ഷം ശരീരം കൊണ്ടും ചെയ്യുന്നു. (പെണ്ണുങ്ങളും മോശമല്ല. GIGOLO-മാര്‍ ധാരാളമുണ്ടു്, മുംബയില്‍.)

മുംബയില്‍ മുമ്പു് ഡാന്‍സ് ബാറുകളുണ്ടായിരുന്നു. ഇപ്പോള്‍ അവ 'നിരോധിച്ചിരിക്കുന്നു'. പകരമുള്ളതു് ഓര്‍ക്കസ്‌ട്രാ ബാറുകളാണു്. അവയില്‍ പെണ്‍കുട്ടികള്‍ മദ്യം സര്‍വ്വ് ചെയ്യുന്നവയെ ലേഡീസ് ബാറുകളെന്നു് പറയും. ലേഡീസ് ബാറുകള്‍ തന്നെ നാലു തരം. പക്കാ പിക്‍ അപ്പ് ജോയിന്റുകളില്‍ ചെന്നാല്‍ കസ്റ്റമറിനു് വേണ്ടയാളെ സെലക്‍ട് ചെയ്തു് കാറില്‍ കയറ്റി കൊണ്ടുപോകാം. ഫോര്‍ പ്ലേയുടെ ഗണത്തില്‍ പെട്ട കൈക്രിയകള്‍ ബാറിലെ ചില മുറികളില്‍ ചെയ്യാന്‍ അനുവദിക്കുന്നിടങ്ങളും ഫോര്‍ പ്ലേയില്‍ സുഖം പിടിച്ചാല്‍ തുടര്‍ന്നുള്ള കലാപരിപാടികള്‍ക്കു് ബാറിനോടു ചേര്‍ന്നു തന്നെ സൌകര്യമുള്ളവയും പിന്നെ പെണ്‍കുട്ടികളുടെ ചില്ലറ ആട്ടവും പാട്ടും മുട്ടിയുരുമ്മലും മദ്യസേവയും മാത്രമുള്ളവയും ആണു് മറ്റിനങ്ങള്‍. കൂലിപ്പണിക്കാര്‍ മുതല്‍ വലിയ കാശുകാര്‍ വരെ ഇവിടെ കസ്റ്റമേഴ്സായി ചെല്ലും. അതില്‍ ഐ.ടി ഏതു് അല്ലാത്തതേതു് എന്നു് വല്ല കണക്കും അനൂപിന്റെ പക്കലുണ്ടോ? ആ പരാമര്‍ശം ഒരു തൊഴില്‍ വിഭാഗത്തെയാകെ അടച്ചാക്ഷേപിക്കുന്നതായിപ്പോയി.

Anonymous said...

anoop veruthe enthina profession kuttam parayunne? emotions IT fieldinu mathram ullathano? avasaram kittiyal aaranu povathe?