Thursday, January 24, 2008

താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്

സന്തോഷമായി ! വളരെക്കാലം കൂടി ഞങ്ങള്‍ അഛനും അമ്മയും മക്കളുമെല്ലാം ഒന്നിച്ചിരുന്ന് കുറേ നേരം സംസാരിച്ചു. പഴയ ഓര്‍മ്മകളയവിറക്കിയും കുറച്ച് തമാശയുമൊക്കെയായി അരമണിക്കൂര്‍ പോയതറിഞ്ഞേയില്ല. താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്.

9 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

സന്തോഷമായി ! വളരെക്കാലം കൂടി ഞങ്ങള്‍ അഛനും അമ്മയും മക്കളുമെല്ലാം ഒന്നിച്ചിരുന്ന് കുറേ നേരം സംസാരിച്ചു.

കാപ്പിലാന്‍ said...

thanks anoop.. thanks KSEB

:>}>)

Harold said...

ബുദ്ധിയുണ്ട് ചെക്കാ നിനക്ക്..ഇതെന്തേ എനിക്ക് തോന്നാഞ്ഞത്?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വെറുതെയല്ല “തമസ്സല്ലോ സുഖപ്രദം“ എന്നു പറഞ്ഞത്‌.

Anoop Technologist (അനൂപ് തിരുവല്ല) said...

സാധാരണ വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ ടിവിയില്‍ കണ്ണും നട്ടിരിക്കുന്നവരേയാണ് കാണാറ്. ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചിട്ടുപോലും എത്ര നാളായി. സീരിയലും സ്റ്റാര്‍സിങ്ങറും മാത്രമാണിന്നെല്ലാ വീടുകളിലും.

നമ്മൂടെ ലോകം said...

വീടുകളിലേക്ക് ചിലപ്പോള്‍ തോന്നും ദിവസത്തില്‍ 3-4 മണിക്കൂര്‍ കറണ്ട് മതി എന്നു . എന്നാല്‍ പെണ്ണുങ്ങള്‍ വീട്ടിലെ പണിയും ചെയ്യും, കുട്ടികള്‍ കുറച്ചുകൂടി പഠിക്കുകയും ചെയ്യും, ആരുടെയെങ്കിലും വീട്ടില്‍ ചെന്നാല്‍ മുഖം കോട്ടാ‍തെ സംസാരിക്കുകയും ചെയ്യും!(കരണ്ടു കാശും കുറയും) താങ്ക്യൂ കെ.എസ്.ഇ.ബി

ശ്രീ said...

ശരിയാണ്‍ അനൂപേട്ടാ...

പണ്ട് അര മണിക്കൂര്‍‌ ലോഡ് ഷെഡ്ഡിങ് ഉണ്ടായിരുന്ന കാലത്ത് ആ സമയം ഞങ്ങളും ഇങ്ങനെ ഒരുമിച്ചിരുന്ന് എന്തെങ്കിലുമൊക്കെ സംസാരിയ്ക്കാറുണ്ട്.

:)

ദിവാസ്വപ്നം said...

:-) അത് ഇഷ്ടമായി.

DeV@@Se... said...

kollam.... idenikkistayi....