അങ്ങനെ കര്‍ക്കിടകമെത്തി. ഇനി സുഖചികിത്സയുടെ കാലമാണ്. മനുഷ്യര്‍ക്കും ആനകള്‍ക്കും ! ചിരിക്കാതെന്തുചെയ്യും, കാട്ടില്‍ സുഖിച്ചുവാഴേണ്ട ആനയെ നാട്ടില്‍ കെട്ടിയിട്ടിട്ട് ചികിത്സിച്ച് സുഖിപ്പിക്കാമത്രെ. കര്‍ക്കിടകത്തില്‍ ആനയ്ക്ക് സുഖചികിത്സ വേണമെന്നാരുപറഞ്ഞു? ആനപറഞ്ഞോ? അതോ മാതംഗലീലയിലുണ്ടോ?
മഴക്കാലമായതുകൊണ്ട് ഉത്സവവും പണിയുമൊന്നുമില്ലാത്തതിനാല്‍ ഇങ്ങനെയൊരു പ്രഹസനം. ആനയെന്ന മിണ്ടാപ്രാണിയുടെ പേരില്‍ വൈദ്യന്മാര്ക്കും പാപ്പാന്മാര്ക്കും സുഖിക്കാനൊരു ചികിത്സ.
ആനയുടെ ഭക്ഷണമെന്ത്? തെങ്ങോലയും ചോറും എന്ന് ഏതു കൊച്ചുകുട്ടിയും ഉത്തരം പറയും. കാട്ടിലെവിടെയാ തെങ്ങോലയും പനയോലയും കിട്ടുന്നത്? പിന്നെ ചോറുവെച്ച് വനം വകുപ്പുകാര്‍ കൊടുക്കുമായിരിക്കും.
പുല്ലും ഈറ്റയുമാണ് ആനയുടെ സ്വഭാവിക ഭക്ഷണം. പിന്നെ ഒട്ടേറെ വെള്ളവും. അവയുടെ ശരീരപ്രകൃതിക്ക് ധാരാളം നാരുകളടങ്ങിയ തീറ്റകളാണാവശ്യം. എങ്കിലും ജീവിതത്തിലിന്നേവരെ പുല്ലും ഈറ്റയും തിന്നിട്ടില്ലാത്തവയായിരിക്കും നാട്ടാനകളിലെ ബഹുഭൂരിപക്ഷവും.
ഏതൊരു ജീവിയിലുമെന്നതുപോലെ ആനകള്‍ക്കും ലൈംഗീക ജീവിതം അത്യന്താപേക്ഷിതമാണ്. എന്നാല്‍ നാമത് അവയ്ക്ക് പൂര്‍ണ്ണമായും നിഷേധിക്കുന്നു. തല്‍ഫലമായി കാട്ടാനകള്‍ക്കില്ലാത്ത മദപ്പാടും അനുബന്ധപ്രശ്നങ്ങളും നാട്ടാനകള്‍ക്കുണ്ടാകുന്നു. ഗര്‍ഭിണിയായാല്‍ പിന്നെ രണ്ടുമൂന്ന് വര്‍ഷത്തേക്ക് പണിയെടുപ്പിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് മാതൃത്വവും ആനക്ക് വേണ്ട.
ഭീമാകാരമായ ശരീരവും മസ്തകവുമിട്ടിളക്കി ആനച്ചെവികള്‍കൊണ്ട് താളം പിടിച്ചുനില്‍ക്കുന്ന കൊമ്പന്മാര് തീര്‍ച്ചയായും കണ്ണിനാനന്ദകരമാണ്. എന്നാല്‍ വനത്തിനുള്ളില്‍ ഒരാനയും ഇങ്ങനെ തലയാട്ടി നില്ക്കാറില്ലെന്നാണ് ആനഗവേഷകരൊക്കെ പറയുന്നത്. നാട്ടാനകള്‍ അങ്ങനെ ചെയ്യുന്നത് അവയുടെ മാനസികനിലയ്ക്കേറ്റ ആഘാതം മൂലമാണത്രെ.
ആനകളെ സ്വതന്ത്രമായി ജീവിക്കാനനുവദിക്കുന്നതാണ് അവയ്ക്കുള്ള ഏറ്റവും നല്ല സുഖചികിത്സ
Subscribe to:
Post Comments (Atom)
5 comments:
കര്‍ക്കിടകത്തില്‍ ആനയ്ക്ക് സുഖചികിത്സ വേണമെന്നാരുപറഞ്ഞു?
ആനകളെ ക്രൂരമായി ഉപദ്രവിച്ചിട്ട് അവയ്ക്ക് സുഖ ചികിത്സ കൊടുത്തിട്ട് എന്തുകാര്യം
ആനയെന്ന
മിണ്ടാപ്രാണിയുടെ
പേരില്‍ വൈദ്യന്മാര്ക്കും
പാപ്പാന്മാര്ക്കും സുഖിക്കാനൊരു ചികിത്സ.!!
വളരെ ശരി...
swaarthanaya manushyathalparyathinu-
vendi baliyaadakunnua paavam mindapranikal.
aanayodu mathramentha ethra sneham..anoope....
beefum , chilly chickenum, mutton chapsum ..oke entha vegitable food ano.....ethoke jeevikalude shareeram thanneyalle....ethra ennatheya oru dhivasam konnu thinnunnathu...
anaye thinnan pattathathinte preyasamano....ethra sneham thonnan..
Post a Comment