ആനപ്രിയനെന്ന് സങ്കല്പ്പിച്ചിരിക്കുന്ന ഗുരുവായൂരപ്പന്റെ പേരിലാണ് ആനകള്‍ക്ക് പീഡനം അധികവുമേറ്റുവാങ്ങേണ്ടി വരുന്നത്. പുന്നത്തൂര്‍ കോട്ടയെന്ന ഗ്വാണ്ടനാമോയില്‍ അവയനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല. അന്‍പതോളം ആനകളെ ഇത്തിരിപ്പോന്ന സ്ഥലത്ത് കുത്തിനിറച്ചാണ് സംരക്ഷിക്കുന്നത്(?). അവിടുത്തെ പല ആനകളും കാഴ്ച്ചക്കാര്‍ക്കു നേരെ കല്ലും മടലും വലിച്ചെറിഞ്ഞ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മനുഷ്യന്റെ കൊടിയ പീഡനം മൂലം ഇങ്ങനെ മാനസികനില തെറ്റിയ ഒട്ടനവധി ഗജവീരന്മാര് അവിടെയുണ്ട്.
ദൈവങ്ങള്‍ക്ക് ആനപ്പുറത്തുതന്നെയെഴുന്നെള്ളണമെന്ന് എന്താണിത്ര നിര്‍ബന്ധം? തന്റെ സൃഷ്ടികളെയെല്ലാം സമഭാവനയോടെ കാണുന്ന ദൈവം ഒരിക്കലും അങ്ങനെയാവശ്യപ്പെടുമെന്ന് തോന്നുന്നില്ല. എന്നിട്ടും അവരുടെ പേരില്‍ പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നു. ഇനിയെങ്കിലും നമുക്കിതൊന്ന് നിര്‍ത്തിക്കൂടെ.
സഹ്യപുത്രന്മാരെ അവന്റെ ലോകത്തും ജീവിക്കാന്‍ നാമാനുവദിക്കുന്നില്ല. ആനയുടെ വിഹാരഭൂമികളെല്ലാം കയ്യടക്കി നമ്മള് ഡാമുകളും തോട്ടങ്ങളും വീടുകളുമൊക്കെ സ്ഥാപിച്ചു. പുല്‍മേടുകളുകളെല്ലാം റിസോര്‍ട്ടുകള്‍ക്ക് വഴിമാറി. മുളങ്കാടുകളും ഈറ്റക്കൂട്ടവുമെല്ലാം വെട്ടി പത്രക്കടലാസുണ്ടാക്കി. ഇതൊന്നുമില്ലാതെ ആനയും മറ്റു വന്യമൃഗങ്ങളുമെവിടെ ജീവിക്കും. അവയ്ക്കുമില്ലേ മനുഷ്യനേപ്പോലെ ഈ ഭൂമിയിലവകാശം. കാട്ടില്‍ ആഹാരത്തിനുവകയില്ലാതെ ഗതിമുട്ടുമ്പോഴാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്.
കൊലകൊല്ലിയെ ഓര്‍ക്കുന്നുണ്ടോ. ഒരു കുഞ്ഞിനേപ്പോലും നോവിക്കാത്ത അവന്റെ വാസസ്ഥലമാദ്യം നമ്മള് കയ്യേറി. പിന്നീട് അവന് മനുഷ്യനെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് ആ പാവത്തെ ക്രൂരമായി കൊലപ്പെടുത്തി. നാലും അഞ്ചും മനുഷ്യജീവനെടുത്ത നാട്ടാനകളെ നാമിപ്പോഴും എഴുന്നെള്ളിച്ചുകൊണ്ടു നടക്കുമ്പോഴാണിത് എന്നോര്‍ക്കണം. സമാനസംഭവം അടുത്തയിടെ വയനാട്ടിലും നടന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.
വാളയാറിനടുത്ത് തീറ്റ തേടി നാട്ടിലെത്തിയ രണ്ടാനകള് തീവണ്ടിയിടിച്ച് കൊല്ലപ്പെട്ട ദാരുണസംഭവം ഓര്‍മ്മയുണ്ടോ. അവയിലൊന്ന് പൂര്‍ണ്ണഗര്‍ഭിണിയുമായിരുന്നു. ട്രെയിനിടിച്ച മരണവെപ്രാളത്തിനിടെ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്ന കാഴ്ച്ച ഏതൊരു ശിലാഹൃദയന്റെയും കരളലിയിപ്പിക്കും. ഇവിടെ പാളത്തിലൂടെ കടന്ന ആനയോ, ആനത്താരയിലൂടെ റെയില്‍പാളം പണിത മനുഷ്യനോ കുറ്റവാളി?
ഏഷ്യന്‍ ആനകളുടെ വളരെ പ്രധാനമായ വാസസ്ഥലമാണ് ഇന്ത്യ. ഇവിടെ അവയ്ക്ക് വംശനാശം വരാതിരിക്കാനായി മുഖം നോക്കാതെ അതിശക്തമായ നടപടികള്‍ ഭരണകൂടമെടുക്കേണ്ടതുണ്ട്. ആനകളെ വളര്‍ത്തുന്നതും കൈവശം വയ്ക്കുന്നതും നിരോധിക്കണം (ദേവസ്വം ബോര്‍ഡുകളുള്‍പ്പടെ) . തൃശൂര്‍ പൂരമുള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ നിന്ന് ആനകളെ ഒഴിവാക്കണം. കുറഞ്ഞപക്ഷം ഉത്സവത്തിന് എഴുന്നെള്ളിക്കാവുന്ന ആനകളുടെ എണ്ണമെങ്കിലും നിയന്ത്രിക്കണം. ഗജമേളകള്‍ കര്‍ശനമായി നിര്‍ത്തലാക്കേണ്ടതുണ്ട്.
ഇനിയെങ്കിലും ആനകളുടെ ശാപത്തില്‍ നിന്ന് ഗുരുവായൂരപ്പനെ രക്ഷിക്കണം. നിര്‍ബന്ധമാണെങ്കില്‍ ഒരാനയെ ഗുരുവായൂര്‍ ദേവസ്വം നിര്‍ത്തിയിട്ട് ബാക്കിയുള്ളവയെ കാട്ടിലേക്ക് തിരിച്ചുവിടുകയോ അവയ്ക്കുള്ള സംരക്ഷണകേന്ദ്രത്തിലാക്കുകയോ ചെയ്യണം. ആനകളെ പീഡിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ‘E4 Elephant’ പോലെയുള്ള ടിവി പ്രോഗ്രാമുകള്‍ നിര്‍ത്തലാക്കുകയോ അവയുടെ ശൈലി മാറ്റുകയോ അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്.
മേല്‍പ്പറഞ്ഞവയൊക്കെ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഇഛാശക്തിയുള്ള ഒരു ഭരണാധികാരിക്കേ നല്ല ഭരണം കാഴ്ചവയ്ക്കാനാകൂ എന്നുമെനിക്കറിയാം. എന്തായാലും ശക്തന് തമ്പുരാനേപ്പോലുള്ള ഒരേകാധിപതിയുടെ വേക്കന്‍സി ഈ നാട്ടിലുണ്ട്.
Subscribe to:
Post Comments (Atom)
13 comments:
ദൈവങ്ങള്‍ക്ക് ആനപ്പുറത്തുതന്നെയെഴുന്നെള്ളണമെന്ന് എന്താണിത്ര നിര്‍ബന്ധം?
മറ്റു ജീവജാലങ്ങളുടെ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ ഭൂമിയെ ബാധിച്ച കാന്‍സറല്ലേ മനുഷ്യ വര്‍ഗ്ഗം..!
ഈ പറഞ്ഞതൊക്കെയും സത്യമാണ്. ആന വിരണ്ട പല സംഭവങ്ങള്‍ക്കു പിന്നിലും പീഡനങ്ങളുടേയും കാണികളുടെ ക്രൂരമായ വികൃതികളുടേയും കഥകളുണ്ട്. പക്ഷെ ഇതൊക്കെ ആരോട് പറയാന്‍.
[പുന്നത്തൂര്‍ കോട്ടയെന്ന ഗ്വാണ്ടനാമോയില്‍ അവയനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല. അന്‍പതോളം ആനകളെ ഇത്തിരിപ്പോന്ന സ്ഥലത്ത് കുത്തിനിറച്ചാണ് സംരക്ഷിക്കുന്നത്(?). അവിടുത്തെ പല ആനകളും കാഴ്ച്ചക്കാര്‍ക്കു നേരെ കല്ലും മടലും വലിച്ചെറിഞ്ഞ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മനുഷ്യന്റെ കൊടിയ പീഡനം മൂലം ഇങ്ങനെ മാനസികനില തെറ്റിയ ഒട്ടനവധി ഗജവീരന്മാര് അവിടെയുണ്ട്.]
അല്പ്പമോ അതിലധികമോ അതിശയോക്തി നിറഞ്ഞ പരാമര്ശങ്ങളായിപ്പൊയി. മൊത്തം പൊസ്റ്റിന്റെ ആശയം പ്രായോഗികതലത്തില്‍ പരാജയപ്പെടുക തന്നെ ചെയ്യും.നമ്മുടെ പ്രകൃതി സ്നേഹികള്‍,മൃഗസ്നേഹികള്‍ ഇവരുടെയൊക്കെ പ്രവര്‍ത്തനത്തില്‍ കാണാവുന്ന മുഖ്യ പരാജയമാണു തീവ്രനിലപാടുകള്‍.എക്സ്ര്ടിമിസം എല്ലാറ്റിന്റെയും വില കളയുകയേ ഉള്ളൂ. പ്രായൊഗിക നിര്ദ്ദേശങ്ങളല്ലെ നമുക്കു വേണ്ടതു. നിരുത്സാഹപ്പെടുത്തിയതല്ല, കാര്യങ്ങല്‍ നേരെ ചൊവ്വെ ആകണം എന്ന ആഗ്രഹത്താല്‍ പറഞ്ഞാതാണു(ഗുരുവയൂര് അടുത്താണു ഈയുള്ളവന്റെ താമസം)
ശക്തന് തമ്പുരാന് ഇനി എന്തായാലും തിരിച്ചുവരാന്‍ പോകുന്നില്ല. ആ പേടി വേണ്ടല്ലോ!
നന്നായി സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ആനകളെ സ്വീകരിച്ചാല്‍ പോരേ?
നല്ല പോസ്റ്റ്. ചിന്തിക്കേണ്ട വിഷയം.
നല്ല പോസ്റ്റ്, അനൂപേട്ടാ... പല സ്ഥലങ്ങളിലും ആനകള്‍ ഇടയുന്നതിന്റെ കാരണവും അവയെ വേണ്ട വിധം പരിപാലിയ്ക്കാത്തതു കൊണ്ടു തന്നെ ആണ്.
താങ്കള്‍ പറണഞതിനോട് ഞാന്‍ 100ശതമാനം
യോജികുനനു ഞാന്‍എവിടെ ആന യെകണ്ടാലും
അതിന്്റ കണണുകളിലേകാണ് ആദൃം നോകുക.
കണണീര് ഒലിചു കൊണ്ടുമാത്ര മേകാണാന്
സാധിചചിടടുളൂ
നാടില്‍ പടടികള്ക് കിടടുനന ദയ എങ്കിലും
ആനകള്‍ക് നല്കിയാല് നന്നായിരുനനു.
മറവന്‍
പുന്നത്തൂര്‍ കോട്ടയെ ഗ്വാണ്ടനാമോ എന്നു വിളിച്ചതില്‍ അല്‍പ്പം അതിശയോക്തി ഉണ്ടെന്ന് സമ്മതിക്കാം.ബാക്കി എല്ലാം പച്ചപ്പരമാര്‍ഥങ്ങള്‍ തന്നെയാണ്.
വിയോജിക്കുന്നു.
ആനത്താവളത്തെക്കുറിച്ച് ശരിക്കറിയില്ല
എന്നു സാരം.
ഇനിയിപ്പോള്‍ എത്ര സ്നേഹപരിലാളനങ്ങളോടു കൂടിത്തന്നെയാണ് ആനകളെ പരിചരിക്കുന്നത് എന്നിരുന്നാലും, കാടുകളില്‍ സ്വതന്ത്രരായി വിഹരിക്കേണ്ട അവറ്റയെ കൂച്ചുചങ്ങലകളില് ബന്ധിച്ച് ദൈവങ്ങളുടെ മുന്നിലിട്ടു പീഠിപ്പിക്കുന്നതിന്റെ പിന്നില്‍ മനുഷ്യന്റെ സ്വാര്‍ത്ഥതയും അഹന്തയും മാത്രമാണ്. അല്ലാതിപ്പോള്‍ ദൈവങ്ങള്‍ക്ക് എഴുന്നെള്ളുവാന്‍ ഈ സാധുജീവികളുടെ പുറം ആവശ്യമുണ്ടൊ? മനുഷ്യന് തന്റെ ചൈതികളെ ന്യായീകരിക്കുവാന്‍ ദൈവത്തിനെ തന്നെ കൂട്ടു പിടിക്കുന്നുവെന്നേയുള്ളു. ഇതേക്കുറിച്ച ഈയുള്ളവനുമൊരു പോസ്റ്റിട്ടിരുന്നു.
http://thooneeram.blogspot.com/2008/03/blog-post.html
Joker said...
കണ്ണു തുറക്കാത്ത ദൈവങ്ങളേ..കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളേ......
ഈ വരികളാണ് ഓര്മ വരുന്നത്.പാവം ജീവികളെ ചുട്ടുപൊള്ളുന്ന മെയ് മാസത്തില്‍ ടാറിട്ട റോഡില്‍ നിര്‍ത്തുന്നത് കണ്ടിട്ടുണ്ട് ഞാന്‍.ആനകള്‍ കണ്ണീരൊഴുക്കുന്നു.ആരാണിത് കാണുവാനുള്ളത്.ദൈവത്തിന്റെ പെരില്‍ മടിശ്ശീല വീര്‍പ്പിക്കുന്ന ഉത്സവ കമറ്റിക്കാരോ അതോ മറ്റുള്ള അധികാരികളോ.
ആന ദൈവമാകുമ്പോള്‍ ദൈവത്തെ മനുഷ്യന് തന്നെ പീഡിപ്പിക്കുന്ന രസകരമായ അവസ്ഥയാണിത്.പെരൂമ്പറ കൊട്ടുന്നത് പോലെ ചെണ്ടയും കോപ്പും കൊട്ടി ആനയെ പേടിപ്പിക്കുക്യാണ് ഇവന്മാര് ചെയ്യുന്നത്.”ആനകള്‍ ഇത് ഏറെ ആസ്വദിക്കുന്നുണ്ട് എന്നാണ്” മാടമ്പ് കുഞ്ഞുകുട്ടന് പോലും പറഞ്ഞത്.വിവരമുള്ളവരുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ ബാക്കിയുള്ള കഴുതകളുടെ അവസ്ഥ പിന്നെന്ത്.
മരിക്കുന്നത് പാവം മിണ്ടാപ്രാണീകള് അല്ലെങ്കില്‍ പാപ്പാന്മാരും ഉത്സവത്തിന് വരുന്ന പാവം ജനങ്ങളും.
August 4, 2008 5:05 AM
സഖാഫിന്റെ പോസ്റ്റില്‍ ഇട്റ്റ കമന്റ് പറിച്ചു നട്ടത്
Dear Anoop,
engineyanengil ..enthina zoo um mattum....avide yulla jeevilake mathram anup kandille...avrentha parama sukhathilano kazhiyunnee....enthinu ningalude thozhuthile pashuvinu valla freedavum undo...?? mattullathine kuttam parayanum vimarshikkanum eluppamma....nallathu enthengilum undo ennukoodi nokkuu...
shakhthan thamburanu...ana ellarunno...??
Post a Comment