Tuesday, July 22, 2008

ജനത്തിന്റെ വിധി

ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കാന്‍ പാടില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് വിഎസ്. വിദ്യാഭ്യാസമില്ലായ്മക്ക് ഒരാളെ ഇത്രമാത്രം തരം താഴ്ത്താനാവുമെന്ന് കരുതിയേയില്ല. ലോകമാദരിക്കുന്ന അബ്ദുള്‍ കലാമിനെ ഇത്രയും നികൃഷ്ടമായി പരാമര്‍ശിക്കാന്‍ ഇത്തരം പമ്പരവിഡ്ഡിക്കു മാത്രമേ കഴിയൂ. രാഷ്ടീയ ചായ്‌വുകളൊന്നുമില്ലാത്ത അനേകലക്ഷങ്ങളെ ഈ ഒരൊറ്റ വാക്കിലൂടെ തനിക്കെതിരാക്കാന്‍ അച്ചുതാനന്ദന് കഴിഞ്ഞു. പിണറായിയേക്കാള്‍ അദ്ദേഹത്തിന്റെ ശത്രു സ്വന്തം നാക്കാണ്.
എംപിക്കും മുഖ്യമന്ത്രിക്കുമൊക്കെ കാര്യവിവരത്തിനും സംസ്കാരത്തിനും പുറമെ കുറച്ചെങ്കിലും ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാനറിയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് പറയാനെങ്ങനെ കഴിയും. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് അറബിയുമായെങ്ങനെ ചര്‍ച്ച ചെയ്യും. സെക്രട്ടറി പറയുന്നതു നോക്കി ചുമ്മാ തലയാട്ടിയിട്ടൊരു കാര്യവുമില്ല.

ഞാന്‍ മുന്‍പ് ഒരു മാസം ഡല്‍ഹിയിലെ കേരളഹൌസില്‍ താമസിച്ചിരുന്നു. നമ്മുടെ നേതാക്കളെക്കുറിച്ച് അവിടെയുള്ള ജീവനക്കാര്‍ പറയുന്നതുകേട്ടാല്‍ നാണം കെട്ടുപോകും. തലമുടി വളര്‍ത്തിയ നമ്മുടെയൊരു എംപി വാതുറന്ന് സംസാരിക്കാനറിയാത്തതിനാല്‍ ആദ്യകാലത്ത് പുറത്തേക്കിറങ്ങാറെയില്ലായിരുന്നത്രെ. എംപിമാര്‍ക്ക് നാട്ടിലുള്ളത്രയും വിലയൊന്നുമില്ല ഇന്ദ്രപ്രസ്ഥത്തില്‍. പല ഓഫീസുകളിലും ശിങ്കിടികളെ പുറത്തുനിര്‍ത്തിവേണം എംപിക്ക് അകത്തേക്ക് കയറാന്‍. കടിച്ചാല്‍ പൊട്ടാത്ത ഹിന്ദി മാത്രമറിയുന്ന ഉദ്യോഗസ്ഥരുടെയടുത്ത് എങ്ങനെയാണാവോ ഇവര്‍ കാര്യങ്ങള്‍ മനസിലാക്കിക്കുക.

പി ജെ കുര്യന്‍ എന്തുകാര്യവും നടത്തിക്കാന്‍ ബഹുമിടുക്കനായിരുന്നുവെന്നാണ് കേട്ടത്. അത് അദ്ദേഹത്തിന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ മൂലമാവാ‍നാണ് സാധ്യത. നേതാക്കളുടെ കഴിവില്‍ വിദ്യാഭ്യാസവും പെടും. അല്ലെങ്കില്‍ സഹായി വേഷത്തിലെത്തുന്നവരായിരിക്കും വിലസുക.

ജനാധിപത്യ സമൂഹത്തില്‍ പ്രതിനിധിക്ക് ഇന്നയിന്ന യോഗ്യതകളുണ്ടാവണം എന്ന് നിശ്ചയിക്കുന്നത് വിവേചനമായേക്കാം. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷയിലും നടപടിക്രമങ്ങളിലും ഒരു മാസം ട്രെയിനിങ്ങ് കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ. അങ്ങനെ അവര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നമുക്കുവേണ്ടി ഉറക്കെ സംസാരിക്കട്ടെ.

3 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

വാതുറന്ന് സംസാരിക്കാനറിയാത്തതിനാല്‍ തലമുടി വളര്‍ത്തിയ നമ്മുടെയൊരു എംപി ആദ്യകാലത്ത് പുറത്തേക്കിറങ്ങാറെയില്ലായിരുന്നത്രെ.

അടകോടന്‍ said...

ഒന്നും ചെയ്യതിരിക്കുന്നവരെക്കാള്‍ നല്ലത് ചില ദോശങളുണ്ടെങ്കിലും വലിയ ഗുണങള്‍ കിട്ടുമെങ്കില്‍ അവരാണ്.
പാവം പിണറായിയായിരുന്നെങ്കില്‍ വല്ലതുമൊക്കെ നടന്നേനെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാടുനന്നാക്കാനോ ജനങ്ങള്‍ക്ക് നന്മ ചെയ്യാനോ അല്ലല്ലോ ഇവന്മാരൊക്കെ സിംഹാസനത്തില്‍ കേറി ഇരിയ്ക്കുന്നത്.