മൊബൈല്‍ റിപ്പയര്‍ ഷോപ്പുടമയായ സുഹൃത്തിന്റെ കമ്പ്യൂട്ടറില്‍ കുറെ ചിത്രങ്ങള്‍ കാണാനിടയായി.
മിക്കതും സാധാരണ ചിത്രങ്ങള്‍. കൂട്ടത്തില്‍ കുറെ അര്‍ദ്ധനഗ്നചിത്രങ്ങളും. നാട്ടിലെ കോളേജിലുള്ള വിദ്യാര്‍ഥിനികളുടെ ഫോട്ടോകളായിരുന്നു അവ. അവരില്‍ ഒന്നുരണ്ടുപേരെ ഞാനറിയുന്നതും.
ചിത്രങ്ങളെങ്ങനെ ഇവിടെയെത്തി എന്നന്വേഷിച്ചപ്പോഴാണ് വന്‍കബളിക്കപ്പെടലിന്റെ ചുരുളഴിയുന്നത്...
അതീവ രഹസ്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ക്യാമറഫോണുകള്‍ക്ക് നിരോധനം പണ്ടേയുണ്ട്. രഹസ്യരേഖകള്‍ കോപ്പിചെയ്യപ്പെടുക, സുരക്ഷിത പ്രദേശങ്ങളുടെ ചിത്രങ്ങള്‍ പുറത്താവുന്നത് തടയുക തുടങ്ങി അനേകം കാരണങ്ങളാണിതിനുള്ളത്. എന്നാല്‍ വ്യക്തിപരമായ വിവരങ്ങളാണിന്ന് ഈ മാര്‍ഗ്ഗത്തിലൂടെ ഏറ്റവുമധികം പുറത്താക്കപ്പെടുന്നത്. ദില്ലി പബ്ലിക്ക് സ്കൂളിലെ കമിതാക്കള്‍ തമ്മിലുള്ള സ്വകാര്യരംഗങ്ങള്‍ ലോകമെങ്ങും പ്രചരിച്ചത് ക്യാമറഫോണിലൂടെയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഏറ്റവുമവസാനം ആലുവയിലെ കത്തോലിക്ക സന്യാസിനിയുടെ കാമകേളികള്‍ വരെ ഇതിന് വിഷയമായി.
ഇതൊക്കെ മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. നമ്മളറിയാതെയും ഇത്തരം ചിത്രങ്ങള്‍ പരസ്യമാവാം.ഇന്ന് ചെറിയ കുട്ടികളുടെ കയ്യില്‍പ്പോലും ക്യാമറഫോണുകളുണ്ട്. അവയില്‍ ചിത്രങ്ങളെടുക്കുന്നത് അവര്‍ക്കൊരു രസവും. പുരുഷന്മാരൊന്നും കാണാനില്ലാത്തതിന്റെ സ്വാതന്ത്രം കൊണ്ടാവാം, ലേഡീസ് ഹോസ്റ്റലുകളില്‍ മിക്ക പെണ്‍കുട്ടികളും അല്‍പ്പം അലക്ഷ്യമായാണ് വസ്ത്രം ധരിക്കാറ്. പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങളും നൈറ്റ്ഡ്രസ്സും ധരിച്ച് നടക്കുന്നതിന്റെ രസമൊന്ന് വേറേതന്നെയാണ്. ശരീരവടിവുകള്‍ ആവോളം വെളിപ്പെടുത്തുന്ന ഈ വേഷങ്ങള്‍ ഇത്തരം പ്രൈവസിയുള്ള സ്ഥലങ്ങളിലല്ലേ ഉപയോഗിക്കാന്‍ കഴിയൂ.
ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ പലപ്പോഴും കളിയായി ധാരാളം ചിത്രങ്ങള്‍ എടുക്കപ്പെടുകയും പുറത്തുകാണിക്കാന്‍ കഴിയാത്തവ ഡിലീറ്റ് ചെയ്യുകയുമാണ് പതിവ്. അക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ ശ്രദ്ധാലുക്കളാണ്.
അമ്മിഞ്ഞ ആര്‍ത്തിയോടെ വലിച്ചുകുടിക്കുന്ന കുഞ്ഞിന്റെ ചിത്രം അഛനെടുത്തുസൂക്ഷിക്കുന്നത് സ്വാഭാവികം മാത്രം. എന്നാലാ ചിത്രം അന്യപുരുഷന്റെ കയ്യിലെത്തിയാല്‍ മാതൃത്വത്തിനുപകരം മാറിടമായിരിക്കും ശ്രദ്ധാകേന്രം. ഭാര്യയുടെ നഗ്നസൌന്ദര്യം ക്യാമറയിലെടുത്ത് ആസ്വദിക്കുന്നവരുമുണ്ടാകും. ഇവരൊക്കെത്തന്നെ ഇത്തരം ചിത്രങ്ങള്‍ പുറത്തുപോകാതെ നശിപ്പിക്കുന്നതില്‍ വളരെയേറെ ശ്രദ്ധിക്കുന്നു.
ഈ മൊബൈലുകള്‍ റിപ്പയര്‍ ചെയ്യാനും പുതിയ പാട്ടുകളും റിങ്ങ് ടോണും കയറ്റാനുമായി (കോളേജ് കുട്ടികളില്‍ ഇത് പതിവാണ്) ഷോപ്പുകളില്‍ നല്‍കുമ്പോഴാണ് കുഴപ്പം ആരംഭിക്കുന്നത്.
മെമ്മറി കാര്‍ഡിലും ഹാര്‍ഡ് ഡിസ്കുകളിലുമൊക്കെയുള്ള ഫയലുകള്‍ എത്ര തവണ ഫോര്‍മാറ്റ് ചെയ്താലും ഡിലീറ്റ് ചെയ്താലും കുറെയൊക്കെ അവിടെത്തന്നെയുണ്ടാവും. പ്രത്യേകിച്ചും അവസാനമെടുത്ത ചിത്രങ്ങള്‍. (അല്ലെങ്കില്‍ പൂര്‍ണ്ണമായും അവ ഓവര്‍റൈറ്റ് ചെയ്യപ്പെടണം. അതിന് സാധ്യത കുറവാണ് ). നല്ലൊരു ഡാറ്റ റിക്കവറി സോഫ്റ്റുവെയറിന്റെ സഹായത്താല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഇവ തിരികെയെടുക്കാനെളുപ്പമാണ്. ചുരുക്കത്തില്‍ നമ്മള് ഡിലീറ്റ് ചെയ്ത് നശിപ്പിച്ച ചിത്രങ്ങളും വീഡിയോകളുമൊക്കെ മൊബൈല്‍ ഷോപ്പുകാരനും കമ്പ്യൂട്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ക്കും എടുക്കാമെന്നര്‍ഥം.
മെമ്മറി കാര്‍ഡിലും ഹാര്‍ഡ് ഡിസ്കുകളിലുമൊക്കെയുള്ള ഫയലുകള്‍ എത്ര തവണ ഫോര്‍മാറ്റ് ചെയ്താലും ഡിലീറ്റ് ചെയ്താലും കുറെയൊക്കെ അവിടെത്തന്നെയുണ്ടാവും. പ്രത്യേകിച്ചും അവസാനമെടുത്ത ചിത്രങ്ങള്‍. (അല്ലെങ്കില്‍ പൂര്‍ണ്ണമായും അവ ഓവര്‍റൈറ്റ് ചെയ്യപ്പെടണം. അതിന് സാധ്യത കുറവാണ് ). നല്ലൊരു ഡാറ്റ റിക്കവറി സോഫ്റ്റുവെയറിന്റെ സഹായത്താല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഇവ തിരികെയെടുക്കാനെളുപ്പമാണ്. ചുരുക്കത്തില്‍ നമ്മള് ഡിലീറ്റ് ചെയ്ത് നശിപ്പിച്ച ചിത്രങ്ങളും വീഡിയോകളുമൊക്കെ മൊബൈല്‍ ഷോപ്പുകാരനും കമ്പ്യൂട്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ക്കും എടുക്കാമെന്നര്‍ഥം.
പെണ്‍കുട്ടികളുടെ മൊബൈലിലും ക്യാമറയിലും കമ്പ്യൂട്ടറിലുമൊക്കെ ഇത്തരം ചിത്രങ്ങള്‍ക്കായി പരതുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ട്. ഇങ്ങനെ പുറത്താവുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ അല്‍ഭുതമില്ല.
എറണാകുളം സെന്റ് തെരേസാസിലെ വിവാദമുയര്‍ത്തിയ ചിത്രങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. ഡെവലപ്പ് ചെയ്ത കളര്‍ലാബില്‍ നിന്നാണാ ചിത്രങ്ങള്‍ പുറത്തായതെന്നാണ് അറിയുന്നത്. അതുപോലെ നാമെല്ലാം ചതിക്കപ്പെടാനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് കരുതേണ്ടത്.
ഇനി മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ നല്കുമ്പോള് മെമ്മറികാര്‍ഡ് ഊരിയെടുക്കാന്‍ മറക്കേണ്ട. അല്ലെങ്കില്‍ ഡാറ്റയെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിക്കുക.
26 comments:
ചിത്രങ്ങളെങ്ങനെ ഇവിടെയെത്തി എന്നന്വേഷിച്ചപ്പോഴാണ് വന്‍കബളിക്കപ്പെടലിന്റെ ചുരുളഴിയുന്നത്...
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
പോസ്റ്റിനു നന്ദി
good post
വളരെ ശരിയാണ് അനൂപേട്ടാ... കോളേജ് വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളാണ് കൂടുതലും ശ്രദ്ധിയ്ക്കേണ്ടത്.
എല്ലാവരും വായിച്ചിരിയ്ക്കേണ്ട ഒരു നല്ല പോസ്റ്റ്.
പോസ്റ്റിനു നന്ദി
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്.
ഭീകരമായ വിഷയമാണിത്..നമ്മുടെ സഹോദരിമാരുടെ മാനം നമ്മുടെ കയ്യിലാണ്.സ്കൂളില്‍ പടിക്കുന്ന കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങികോടുകുകയാണെങ്കില് അത് ക്യാമറയില്ലാത്തതാവാന് ശ്രമിക്കണം..ക്യാമറ ഇല്ലെങ്കിലും ഫോണിന്റെ ഉപയോഗം നടക്കുമല്ലോ..
നല്ല പോസ്റ്റ്..
സമാന ചിന്തകള്‍
http://kafathah.blogspot.com/2008/07/blog-post_13.html
-
http://passionateburning.blogspot.com/2008/07/blog-post_14.html
ഉപകാരപ്രദമായ ഒരു പോസ്റ്റ്
ഇതിനെതിരെ എന്തു ചെയ്യാനാവും എന്നു ഗൌരവമായി ആലൊചിക്കെണ്ടിയിരിക്കുന്നു.
പ്രാദേശികമായി ചില “കൈകാര്യങ്ങളില്‍” പ്രശ്നങ്ങള്‍ തീര്ക്കാറുമുണ്ടു കേട്ടൊ.
നല്ല ഉപകാരപ്രദമായ പോസ്റ്റ്
ആശംസകൾ
സസ്നേഹം രസികന്‍
അനൂപ്..
വായിക്കുമ്പോള്‍ കൌതകമായി തോന്നുമെങ്കിലും ഭയങ്കരമായ ഭവിഷ്യത്തുക്കള്‍ ഉണ്ടാകുന്ന മാര്‍ഗ്ഗം കണ്ടപ്പോള്‍ അമ്പരപ്പാണു തോന്നിയത്. കഴിഞ്ഞ ദിവസം ഞാന്‍ മോനെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന് എന്റെ തോര്ത്തഴിച്ചെടുത്തു എന്നിട്ടത് വലിച്ചെറിഞ്ഞു..ആ സമയം ശ്രീമതി എന്റെ ഒച്ച കേട്ട് (മോനെ ചീത്തപറഞ്ഞത്) കേട്ട് കുളിമുറിയുടെ വാതില്‍ തുറന്ന് എത്തിനോക്കിയിരുന്നു. പിന്നീട് കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ വന്നപ്പോള്‍ ശ്രീമതി പറഞ്ഞു മോന്റെ പടം കണ്ടോ എന്നു പറഞ്ഞു മൊബൈലില്‍ ചില പടങ്ങള്‍ കാണിച്ചു തന്നു പക്ഷെ അവയിലൊരെണ്ണം..ഞാന്‍ തോര്‍ത്തില്ലാതെ മോനെ ചീത്തപറയുന്ന പടമായിരുന്നു.. അവളെ ചീത്ത പറഞ്ഞുകൊണ്ട് ഞാനത് ഡിലൈറ്റി..പക്ഷെ ഇപ്പോള്‍ ഇതുവായിച്ചപ്പോള്‍.. :)
നല്ല പോസ്റ്റ്
അനൂപ്,
ഇത് നല്ലൊരു സന്ദേശമാണ്. പ്രത്യേകിച്ച് കോളേജുകുമാരികള്ക്ക്. ഈ ചതിക്കുഴികളെക്കുറിച്ച് കോളേജിലൂടെയുള്ള ബോധവല്‍ക്കരണമാണ് വേണ്ടത്.
വളരെ നല്ല പോസ്റ്റ്.പെണ്‍കുട്ടികള്‍ എപ്പോളും ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. ചെറുകാറ്റില്‍ ചുരിദാറിന്റെ ഷാള്‍ അല്ലെങ്കില്‍ സാരിയുടെ തുമ്പു അല്പമൊന്നു നീങ്ങിയാല്‍ അതു കാമറയില്‍ ആക്കുന്ന കാലം ആണ് ഇന്നുള്ളത്..
മനസ്സിൽ രിക്കാർഡ് ചെയ്യേണ്ടതു മനസ്സിൽ മാത്രം റിക്കാർഡു ചെയ്യുക. അതു ക്യാമറയിൽ പകർത്തിയാൽ മറ്റുള്ളവരുടെ മനസ്സിൽ പതിഞ്ഞു പോയേക്കും!
അതു കൊണ്ട് മാതാപിതാക്കൾ കുട്ടികളേയും, കമിതാക്കൾ സ്വയവും സൂക്ഷിക്കുക!
കളി കാര്യമാകുമേ........... :)
പരമാർത്ഥം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
സംഗതി നേര് തന്നെ. എന്റെ കൈയ്യില്‍ ആരെങ്കിലും മൊബൈലില്‍ പാട്ട് കയറ്റാന്‍ തന്നാല്‍ ഞാന്‍ ആദ്യം ചെയ്യാറ് Power Data Recovery ഉപയോഗിച്ച് വല്ല 'തുണ്ടും'കാണുമോ എന്നു നോക്കുകയാണ്.
കമ്പ്യ്യൂട്ടറില്ലാതെ തന്നെ 'ഓവര്‍ റൈറ്റ് 'ചെയ്യാവുന്നതേയുള്ളൂ.ക്യാമറ ആകാശത്തേക്ക് തിരിച്ച് വെച്ച് മെമ്മറി കാര്‍ഡ് നിറയുന്നതു വരെ കുറേ വീഡിയോ റെക്കോര്‍ദ് ചെയ്താല്‍ മതി
അനൂപ്,
വളരെ കാലികപ്രാധാന്യമുള്ള പോസ്റ്റ്. മൊബൈൽ ക്യാമറകൾ ഞരമ്പ് രോഗത്തിന്റെ പുതിയ അടയാളമാണിന്നത്തെ കാലത്ത്. ട്രൈയിനിൽ സ്ഥിരമായി ഒരു വിദ്വാൻ മുകളിലത്തെ ബെർത്തിൽ ഇരുന്ന്, താഴയിരിക്കുന്ന പെൺകുട്ടികളുടെ “ഒന്ന് കുനിയുമ്പോൾ കാണാവുന്ന മാറിട ഭംഗി” ക്ഷമയോടെ കാത്തിരുന്ന് ഒപ്പിയെടുക്കുന്നത് കണ്ടിട്ടുണ്ട്. കാന്താരികുട്ടി പറഞ്ഞിരിക്കുന്നത് പോലെ “ചെറുകാറ്റില്‍ ചുരിദാറിന്റെ ഷാള്‍ അല്ലെങ്കില്‍ സാരിയുടെ തുമ്പു അല്പമൊന്നു നീങ്ങിയാല്‍ അതു കാമറയില്‍ ആക്കുന്ന കാലം ആണ് ഇന്നുള്ളത്..” കൊച്ച് കുട്ടികൾക്ക് പോലും ക്യാമറമൊബൈലുകൾ വാങ്ങികൊടുക്കുന്ന മാതാപിതാക്കൾക്ക് ആണ് വീണ്ട് വിചാരം ഉണ്ടാകേണ്ടത് എന്ന് തോന്നുന്നു.
നല്ല പോസ്റ്റിനു നന്ദി അനൂപ്...
നല്ല കമെന്റിനൊരായിരം നന്ദി Don(ഡോണ്‍)...
കാലിക പ്രാധാന്യമുള്ള പോസ്റ്റ്. ഒരനുഭവം:
രണ്ട് മാസം മുന്‍പ് എന്റെ കോളേജിലെ അദ്ധ്യാപിക ഒരു പരാതിയുമായി എത്തി; അവര്‍ ക്ലാസെടുത്തു കൊണ്ടിരുന്ന സമയം ഒരു വിദ്യാര്‍ഥി ടീച്ചറുടെ ഫോട്ടോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എന്നും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവന് ജനല്‍ വഴി ചാടി ഓടിപ്പോയി എന്നും ആയിരുന്നു പരാതി. ടീച്ചറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യനെ പിടി കൂടി മൊബൈല്‍ ഫോണ്‍ വാങ്ങിച്ചെടുത്തു. പക്ഷെ അതിലെ ചിത്രങ്ങളെല്ലാം മായ്ച്ചു കളഞ്ഞിരുന്നു.താന്‍ ടിച്ചറിന്റെതല്ല, ക്ലാസിലെ മറ്റു പെണ്‍കുട്ടികളുടെ ചിത്രങ്ങളാണെടുത്തത് എന്നും, അക്കാര്യത്തില്‍ ക്ലാസ്സിലെ പെണ്‍കുട്ടി കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ ഫോണ്‍ തിരികെ തരണം എന്നുമായി അവന്റെ ആവശ്യം. അവനു സാക്ഷി പറയാന്‍ ക്ലാസിലെ പെണ്‍കുട്ടികളും ഒപ്പം കൂടി.
ക്യാമറയുടെ മെമ്മറിയില്‍ എന്താണുണ്ടായിരുന്ന തെന്ന് അറിയാന്‍ ഇമേജ് റിക്കവറി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പരതിയ ഞാന്‍ അമ്പരന്നു: നിറയെ പെണ് ചിത്രങ്ങള്‍. അരിസ്ടോട്ടില് കുഞ്ഞയ്യപ്പന് പറഞ്ഞതുപോലെ ചിത്രങ്ങളാരുടെതാണെന്നു മനസ്സിലാകുന്നില്ല എന്നുമാത്രം!
മൊബയില്‍ ക്യാമറയുടെ ഇത്തരം സാധ്യതകള്‍ വിദൂരഭാവിയില്‍ വളരെയധികം ആളുകളെ അങ്കലാപ്പിലാക്കുമെന്നതിനു തര്‍ക്കമില്ല. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നു പറയാമെങ്കിലും എത്രപേര്‍ക്ക് ഇതിനെപ്പറ്റി ബോധമുണ്ട് എന്നതാണ് പ്രശ്നം. വിജ്ഞാനപ്രദമായിരുന്നു പോസ്റ്റ്.
പണ്ടേ ഇത് മുങ്കൂട്ടികണ്ടാ ഒരു കക്ഷി ഇതാ http://sankuchitham.blogspot.com/2007/01/blog-post.html
good post...
veary intresting post
Post a Comment