Tuesday, November 27, 2007

മുന്നോക്കക്കാരൊക്കെ കടലില്‍ച്ചാടി ആത്മഹത്യ ചെയ്തോളൂ. !

സര്‍ക്കാര്‍ ജോലികളൊക്കെ എന്നേ അവന് അന്യമായി. അഷ്ടിക്കുവക നള്‍കിയിരുന്ന സ്വകാര്യമേഖലയും കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്നു. എന്നാലെന്തെങ്കിലും സ്വയംതൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്താമെന്നു കരുതിയാലോ അവിടെ ഇങ്ങനെയും...

സര്‍ക്കാര്‍ ധനകാര്യസ്ഥാപനമായ കെ എഫ് സി യുടെ പിന്നോക്കകാര്‍ക്കായുള്ള പുതിയൊരു ലോണ്‍ സ്കീമിനേക്കുറിച്ചറിയാനിടയായി. SC,ST, ക്രിസ്ത്യന്‍, മുസ്ലീം, ഈഴവര്‍ എന്നിങ്ങനെയുള്ള
പിന്നോക്കക്കാര്‍ക്ക് വ്യവസായം തുടങ്ങാ‍നായി 20 ലക്ഷം രൂപവരെയാണ് നള്‍കുന്നത്. നല്ലൊരു പ്രൊജെക്ട് മാത്രം നള്‍കിയാല്‍ മതി. മറ്റ് ജാമ്യമൊന്നും വേണ്ടത്രെ.

ശ്രദ്ധേയമായ സംഗതിയതല്ല, ലോണിനു പലിശയെത്രയാണെന്നറിയാമോ ? വെറും 5 %. ക്യുത്യമായി തിരിച്ചടച്ചാല്‍ അര ശതമാനം ഇളവും. എന്നുവെച്ചാല്‍ 4.5 % മാത്രം.

മറ്റുള്ളവര്‍ക്ക് 13 % ആണു പലിശ. കിടപ്പാടം വരെ പണയം വച്ചാലേ ലോണ്‍ കിട്ടുകയുള്ളൂതാനും.

ഇന്ന് ഫെഡറല്‍ ബാങ്കിന്റെ ഒരു മാനേജറുമായി സംസാരിച്ചപ്പോള്‍ അറിഞ്ഞതാണിത്. കള്ളപ്രൊജക്ട് കാണിച്ച് ഈ ലോണെടുത്ത് ബ്ലേഡ് കൊടുക്കുന്നവര്‍ ധാരാളമുണ്ടത്രേ !. അല്ലെങ്കില്‍ത്തന്നെ എന്തിന് ബ്ലേഡിനുകൊടുത്ത് റിസ്ക് എടുക്കണം. ബാങ്കില്‍ ഫിക്സഡ് ഇട്ടാല്‍ത്തന്നെ 6 ശതമാനത്തോളം പലിശകിട്ടുമല്ലോ.

പൂര്‍ണ്ണമായും മത്സരാധിഷ്ടിതമായ വ്യാപാരമേഖലയില്‍ ഇത് തീര്‍ത്തും അസമത്വമാണുണ്ടാക്കുന്നത്. ഈ ലോണ്‍ എടുക്കുന്നയാള്‍ക്ക് ചിലവ് കുറവാകുന്നതിനാല്‍ ലാഭവും കുറച്ചുമതിയാകും.
അപ്പോള്‍ കടയില്‍ സാധനങ്ങള്‍ക്ക് വില തീരെക്കുറച്ചു വില്‍ക്കാനുമാകും. അപ്പുറത്തെ മുന്നോക്കന് ഇതിനുകഴിയാത്തതിനാല്‍ താമസിയാതെ തന്റെ കട പൂട്ടേണ്ടിവരും.

നമ്പൂതിരിയും നായരുമൊക്കെയെന്താ മനുഷ്യരല്ലേ ? മുന്നോക്ക ഗര്‍ഭപാത്രത്തില്‍ പിറന്നത് അവന്റെ തെറ്റാണോ ?

ജാതിയൊന്നും ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ലല്ലോ. പണ്ടെങ്ങോ ആരോ ചെയ്ത കുറ്റത്തിന് ഇപ്പോഴത്തെ തലമുറയെന്തുപിഴച്ചു. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിലെങ്കിലും കേരളത്തില്‍ ആരും ജാതീയമായ വേര്‍തിരിവ് അനുഭവിച്ചിട്ടിണ്ടെന്നു തോന്നുന്നില്ല. അങ്ങനെയെങ്കില്‍ പുതിയ തലമുറയെങ്കിലും ഈ ശിക്ഷയില്‍ നിന്നൊഴിവാക്കിക്കൂടെ ?

പണ്ട് കുറുക്കന്‍ ആട്ടിന്‍ കുട്ടിയോട് പറഞ്ഞതുപോലെ നീയല്ലെങ്കില്‍ നിന്റെ മുത്തഛന്‍ ചെയ്തിട്ടുണ്ടെന്ന് ദയവായിപ്പറയരുത്. സദ്ദാം ഹുസൈന്‍ ചെയ്ത കുറ്റത്തിന് അദ്ദേഹത്തിന്റെ മക്കളേയും
കൊച്ചുമക്കളേയും ഇനി പിറക്കാനിരിക്കുന്ന സന്താനങ്ങളേയും തൂക്കിക്കൊല്ലുന്നതുപോലെയാണിത്.

ദാരിദ്രത്തിനു ജാതിയും മതവുമില്ലെന്നു സര്‍ക്കാര്‍ മനസിലാക്കണം. സ്വയംതൊഴില്‍ കണ്ടെത്താനാഗ്രഹിക്കുന്ന എല്ലാ പാവപ്പെട്ടവര്‍ക്കും കുറഞ്ഞനിരക്കില്‍ ധനസഹായം നള്‍കുകയാണു വേണ്ടത്. അല്ലെങ്കില്‍ ഒരു കൂട്ടര്‍ പട്ടിണികൊണ്ട് ചാവുമ്പോള്‍ റബര്‍ മുതലാളിമാരും മറ്റും ഇത്തരത്തില്‍ ലോണെടുത്ത് കൊള്ളപ്പലിശക്കുനള്‍കി പാവപ്പെട്ടവന്റെ കഴുത്തറക്കും.

മുന്നോക്കക്കാരൊക്കെ കടലില്‍ച്ചാടി ആത്മഹത്യ ചെയ്യണമെന്നായിരിക്കുമോ സര്‍ക്കാരിന്റെ അടുത്ത ഉത്തരവ് ?
--------------------------------------------------------------------------
മാനേജരുമായുള്ള വ്യക്തിപരമായ സംഭാഷണത്തില്‍ നിന്നു കിട്ടിയ വിവരങ്ങളാണീ പോസ്റ്റിനാധാരം. ലോണ്‍ സംബന്ധമായ വിവരങ്ങളുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് പരിശോധിച്ചിട്ടില്ല. അറിയാവുന്നവര്‍ പറഞ്ഞുതരിക.

12 comments:

അനൂപ്‌ തിരുവല്ല said...

മുന്നോക്കക്കാരൊക്കെ കടലില്‍ച്ചാടി ആത്മഹത്യ ചെയ്യണമെന്നായിരിക്കുമോ സര്‍ക്കാരിന്റെ അടുത്ത ഉത്തരവ് ?

Ralminov റാല്‍മിനോവ് said...

http://www.kfc.org/profil.pdf

ഇതാണു് കെയെഫ്​സി നല്‍കുന്ന ലോണുകള്‍ ഒരു നട്ട് സെല്ലില്‍..

ഇതിലേതാണു് താങ്കള്‍ പറഞ്ഞ ലോണ്‍ ?
NEF Scheme ആണോ ?
http://kfc.org/sc_nfcs.htm

ഗൂഗിള്‍ എന്ന ഫ്രണ്ടിനോടെങ്കിലും ചോദിച്ചിട്ടു് വേണം പോസ്റ്റാന്‍ !

അനൂപ്‌ തിരുവല്ല said...

റാല്‍മിനോവേ ഗൂഗിള്‍ അമ്മാവനോടൊക്കെ ചോദിച്ചതാ. എവിടെയും ഈ പ്ലാന്‍ കണ്ടില്ല. അതാ സംശയം പറഞ്ഞെ.

കെ എഫ് സി യുടെ കീഴില്‍ Kerala State Backward Development Corporation ആണ് ലോണ്‍ കൊടുക്കുന്നത്.

അവരുടെ സൈറ്റിലും ഇങ്ങനൊരെണ്ണം ഇല്ല. ഇനി പുതിയ സ്കീമായിരിക്കുമോ.

മുക്കുവന്‍ said...

ഹും... സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍കുന്നവര്‍ക്ക് വായ്പ കൊടുക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷേ അതിനു ഒരു മതം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ലോജിക് പിടികിട്ടുന്നില്ല.

പിന്നെ ഒരു പ്രശന്മെന്താണെന്ന് വച്ചാല്‍:

എങ്ങിനെ പിന്നോക്കക്കാരെ കണ്ടുപിടിക്കും? സാധാരണ വില്ലേജ് ഓഫീസര്‍മാരാണു ഇത് സര്‍ട്ടിഫൈ ചെയ്യുന്നതു. അതിനു അവര്‍ക്ക് കൈകൂലി കൊടുത്താല്‍ എന്ത് വേണേലും എഴുതിത്തരും!

അപ്പോള്‍ ആര്‍ക്ക് ലോണ്‍ കിട്ടും ?

അനൂപ്‌ തിരുവല്ല said...

പിന്നോക്കം അല്ല പിന്നാക്കം എന്നാണു ശരിയെന്ന് വായിച്ചതായി ഓര്‍ക്കുന്നു. എനി ഐഡിയ ?

നള്‍കുക - നല്‍കുക ഇതിലേതാണു ശരി ?

നിഷ്ക്കളങ്കന്‍ said...

അനൂപ്
നല്‍കുക ആണ് ശരി

അരവിന്ദ് :: aravind said...

അനൂപേ വികാരപരമായി ചിന്തിക്കുന്നതിനു മുന്‍പ് ഇങ്ങനെയൊരു ലോണ്‍ ഉണ്ടെങ്കില്‍ അതിന്റെ ഉദ്ദേശ്യം നല്ലതാണ് എന്ന് അറിയുക. പിന്നോക്കവിഭാഗങ്ങളിലെ ഭൂരിഭാഗം വരുന്ന പാവപ്പെട്ടവര്‍ക്ക് ഇതു കൊണ്ട് പ്രയോജനം ഉണ്ടല്ലോ. പ്രശ്നം ലോണോ സം‌വരണമോ ഒന്നുമല്ല, അതെല്ലാം വേണ്ടത് തന്നെയാണ്. പ്രശ്നം എന്താച്ചാല്‍ ഇതിന്റെയൊക്കെ ഫലം ആരാണ് അനുഭവിക്കുന്നത് എന്നാണ്. പിന്നോക്കസമുദായത്തിലെ പണക്കാര്‍ തന്നെ. ഉദാഹരണത്തിന് സാമ്പത്തികമോ വിദ്യാഭ്യാസപരമായോ യാതൊരു സം‌വരണവും ആവശ്യമില്ലാത്ത "പിന്നോക്ക"കാരാണ് റിസേര്‌വ്ഡ് സീറ്റുകളില്‍ അധികവും പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്നത്. അങ്ങനെ എല്ലാ മേഖലയിലും ഈ റിസര്വേഷന്‍ ഭൂരിഭാഗവും ആസ്വദിക്കുന്നത് വിവരവും വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ള "പിന്നോക്കക്കാര്‍" തന്നെയാണ്. ഗവര്‍മെന്റ് ഈ സ്ഥിതി ഒഴിവാക്കുകയാണ് വേണ്ടത്. റിസര്വേഷനില്‍ വേറെ ഒരു ക്രീമി ലെയര്‍ ഏര്‍പ്പെടുത്തുക. അല്ലെങ്കില്‍ ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞാലും പാവപ്പെട്ടവന്‍ പാവപ്പെട്ടവനായി തന്നെ തുടരും.
പൂര്‍‌വ്വികര്‍ ചെയ്ത കുറ്റത്തിന്റെ ഫലം നമ്മളെന്തിനനുഭവിക്കണം അല്ലേ? :-) അവരുമെന്തിന് അനുഭവിക്കണം എന്നവര്‍ ചോദിച്ചാല്‍? :-)
നായന്മാര്‍ക്കും മറ്റു "മുന്നോക്ക" സമുദായങ്ങല്‍ക്കും ചെയ്യാന്‍ സാധിക്കുന്നത് സ്വയം ബലപ്പെടുത്തുക എന്നതാണ്. സംഘടിച്ച് കാശിറക്കി സ്ഥാപനങ്ങളും ബാങ്കും എല്ലാം സ്ഥാപിച്ച് സ്വന്തം സമുദായത്തെ രക്ഷപെടുത്തട്ടെ. അതിനാദ്യം എന്‍ എസ് എസ് എന്നത് പണിക്കരുടെ തൊഴുത്തിലെ പയ്യ് എന്ന് സ്ഥിതി മാറണം.

N.J ജോജൂ said...

അരവിന്ദ് പറഞ്ഞതുപോലെ ക്രീമിലെയര്‍ നടപ്പാക്കിയാല്‍ സംവരണവിഭാ‍ഗത്തിലെ ദരിദ്രന് കൂടുതല്‍ അവസരങ്ങളുണ്ടാവുകയും കൂടുതല്‍ അവസരങ്ങള്‍ ജനറല്‍ മെറിറ്റിലേയ്ക്ക് വരികയും ചെയ്യണം.

പക്ഷേ രാഷ്ട്രീയനേതൃത്വം അതിനു തയ്യാറാവുമോ എന്നു സംശയമുണ്ട്. ക്രീമിലെയറിനെപറ്റി രാജ്യസഭയില്‍ ചര്‍ച്ചവന്നപ്പോള്‍ ക്രീമിലെയറിനു താഴെയുള്ളവരില്ലാതെ വന്നാല്‍ ക്രീമിലെയറില്‍ നിന്നു നിയമനം എന്ന അഭിപ്രായമാണ് വയലാര്‍ രവി കൈക്കൊണ്ടത്.

അനൂപേ,
പദ്ധതികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ലോണ്‍ അനുവദിച്ചാല്‍ തന്നെ അത് ഗഡുക്കളായിട്ടാവും. പദ്ധതിയുടെ പുരോഗതിയനുസരിച്ച് അടുത്ത ഗഡു എന്ന നിലയില്‍. ഒരു സംശയം മാത്രമാണ്‌.

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ചാലല്ലേ അതെല്ലാം വോട്ടാക്കി മാറ്റാന്‍ പറ്റൂ. ജാതിയും മതവും ഏറ്റവും ആവശ്യം രാഷ്ട്രീയക്കാര്‍ക്കാണ്. ഇടതനും വലതനും ഒരു പോലെ പ്രിയം.

അങ്കിള്‍ said...

അനൂപേ,

പിന്നോക്കക്കാര്‍ക്ക്‌ കൊടുക്കണോ വേണ്ടയോ എന്നോക്കെ നാം ധാരാളം ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. അവര്‍ക്ക്‌ കൊടുക്കുന്നത്‌ നേരാം വണ്ണം, നല്ല മനസ്സോടെ കൊടുത്തിരുന്നെങ്കില്‍ എന്നേ അവരില്‍ ഭൂരിഭാഗവും കരകയറിപ്പോയേനേ.

SC/ST കാര്‍ക്ക്‌ മാത്രമായുണ്ടാക്കിയതാണ് SC/ST Corporation എന്ന സര്‍ക്കാര്‍ കമ്പനി. അതിന്റെ കഴിഞ്ഞ 5 കൊല്ലത്തെ പ്രവര്‍ത്തനം ആരെയാണ് സഹായിച്ചതെന്ന്‌ ദാ ഇവിടെ നോക്കിയാല്‍ അറിയാം.

വിദൂഷകന്‍ said...

ഇമ്പാലകളില്‍ ചുറ്റിത്തിരിയും പിന്നോക്കത്തിനു സംവരണം
കുമ്പിളുനീട്ടും നായര്‍ക്കിവിടെ എന്തുണ്ടിന്നൊരു സൌജന്യം?
പണ്ടു അര്‍ത്ഥമറിയാതിരുന്ന കാലത്ത്‌ സമസ്തകേരള നായര്‍ സമ്മേളനത്തിനുപോയപ്പോള്‍ വിളിച്ച മുദ്രാവാക്യം അനൂപിന്റെ ഈ പോസ്റ്റ് കണ്ടപ്പോള്‍ ഓര്‍ത്തുപോയി.

പിന്നീട് അതിന്റെ അര്‍ത്ഥവും മനസ്സിലായി. ഇങ്ങനൊക്കെ ആവേശത്തോടെ വിളിക്കാനും പറയാനും ഇന്നാരുമില്ല താനും. ഈ സംവരണത്തിനെതിരെ ശക്തമായി മുന്നോട്ടു വന്ന എന്‍. ഡി. പി. എന്ന നായര്‍ സമുദായത്തിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ അതിന്റെ സമാരാധ്യ നേതാവായിരുന്ന കിടങ്ങൂര്‍ ഗോപലകൃഷ്ണനെ കടല്‍ക്കിഴവനായ കരുണാകരന്‍ അങ്ങു സിംഗപ്പൂര്‍ ഗവര്‍ണറാക്കി അയച്ച്‌ ആ പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കി.

പിന്നീടുവന്നവരെല്ലാം സമദൂരസിദ്ധാന്തവുമായി ഹിജഡകളെപ്പോലെ വിടുപണി ചെയ്തുപോന്നു...അവസാനം എല്ലാരും കൂടി നായന്‍മാരെ ഉദ്ധരിച്ച്‌ ഉദ്ധരിച്ച്‌ ഇവരുടെയൊക്കെ മക്കളും കൊചുമക്കളൂം അങ്ങു വളര്‍ന്നു....

അല്ലേല്‍ വേണ്ട..കൂടുതല്‍ പറഞ്ഞ് ഈ ബൂലോകത്തിലെന്തിനാ ശത്രുക്കളെ സമ്പാദിക്കുന്നേ?

അനൂപേ...നല്ല പോസ്റ്റ്....അപ്പോള്‍ ശരി...

Sankar said...

അതേയ് അനൂപേട്ടാ
പണ്ട് ഈ പിന്നോക്ക വിഭാഗങ്ങള്‍ ഒരുപാടു കഷ്ടപെട്ടത്‌ കൊണ്ടായിരിക്കും ഇപ്പോളും എല്ലായിടത്തും അവര്‍ക്ക് ആനുകൂല്യങള്‍ കൊടുക്കുന്നത്.ഇത് missuse ചെയുന്ന പലരയൂം ഞാന്‍ കണ്ടിടുണ്ട്. sc/st students സിനൊക്കെ ഇടയ്ക്കിടയ്ക്ക് കാശ് കിട്ടുമായിരുന്നല്ലോ. അത് സ്ഥിരമായി വാങ്ങി അടിപൊളി ആകുന്ന ഒരുപട് പണക്കാരുടെ മക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ 36000 രൂപ കൊടുത്ത് self financing കോളേജില്‍ ആണ് പഠിച്ചത്. അവിടെ 4 വര്‍ഷം ഒരു ഫീസും കൊടുക്കാതെ പഠിച്ച(?) ഒരു SC/ST കാരന്‍ ഉണ്ടായിരുന്നു. പുള്ളിയുടെ aggregate % 70 ആണ്. കാരണം പുള്ളി first ഇയര്‍ paper ആയ chemistry മാത്രമെ എഴുതിയിട്ടുള്ളൂ. അതിന് കിട്ടിയ മാര്‍ക്കാ അത്. അതിന് ശേഷം പഠിക്കാന്‍ പോയിട്ട് ഒരു exam പോലും എഴുതാന്‍ അവന് പറ്റിയിട്ടില്ല. അവന്റെ അച്ഛനും അമ്മയും bank managers ആണേ .....
നാള് വര്‍ഷം സര്‍ക്കാര്‍ ചിലവില്‍ അടിപൊളി ആകി.
ഇതിനൊക്കെ എന്ത് പറയും? പിന്നോക്കം അല്ലേ..............
പക്ഷെ ഇതിന്റെ ഒക്കെ കൂടെ കൂട്ടി വയികേണ്ട വേറെ ഒന്നുണ്ട്. ഇത്ഥം അനുകൂല്യങള്‍ ഉഅല്ത് കൊണ്ട് മാത്രം ജീവിച്ചു പോകുന്ന പാവങളും ഉണ്ട്.
ഇനി ഇപ്പോള്‍ സാമ്പത്തിക സംവരണം കൊണ്ടു വരാം എന്ന് വെച്ചാല്‍ വില്ലജ് ഓഫീസര്‍ ക്ക് കൈക്കൂലി കൊടുത്ത് കണ്ടവന് മൊത്തം സംവരണം കിട്ടും.
അപ്പോള്‍ പിന്നെ എന്ത് ചെയ്യാന്‍ ആണ്?