Saturday, December 29, 2007

മൈക്രോസോഫ്റ്റ് ഒത്തുതീര്‍പ്പിന്

അങ്ങനെ കേരളത്തിലെ ഐടി ഡീലറന്മാരുടെ ആവശ്യങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് വഴങ്ങുന്നു.

റെയിഡുകള്‍ നിര്‍ത്തലാക്കാനും അറസ്റ്റിലായവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാനും തീരുമാനം. ആള്‍ കേരളാ ഐടി ഡീലേര്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി ജി സുരേഷിന്റെ നേത്യത്വത്തിലുള്ള പ്രതിനിധികളും മൈക്രോസോഫ്റ്റിന്റെ IPR & License Compliance ഹെഡ് Keshav S. Dhakad മായി എറണാകുളം താജില്‍ വച്ചു നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

വ്യാജവില്‍പ്പനയിലൂടെ പകര്‍പ്പവകാശം ലംഘിക്കപ്പെടുന്നതില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ ആശങ്കയറിയിച്ചു. കേരളത്തില്‍ 71% ആണ് പൈറസി എന്ന് അവര്‍ ചൂണ്ടിക്കാട്ടി. 29% ഒറിജിനല്‍ വില്‍പ്പന നടത്തി മൈക്രോസോഫ്റ്റിനു ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഡീലറന്മാരെത്തന്നെ റെയിഡിലൂടെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിലെ അത്യപ്തി അസ്സോസിയേഷന്‍ രേഖപ്പെടുത്തി.

കേരളത്തില്‍ 2003 ല്‍ തന്നെ അസ്സോസിയേഷന്‍ തുടങ്ങിയ ആന്റിപൈറസി ആക്ടിവിറ്റികളുടെ ലഘുലേഖകളും വീഡിയോയുമെല്ലാം കാണിച്ച് പൈറസിയെ തളയ്കാന്‍ AKITDA പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു. പൊതുജനത്തെ ബോധവല്‍ക്കരിക്കാനായി അസ്സോസിയേഷനുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് മൈക്രോസോഫ്റ്റ് സമ്മതിച്ചു.

വീടുകളിലുപയോഗിക്കാനുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റുവെയറുകള്‍ സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനമുണ്ടായേക്കും.

ഇനി കേരളത്തില്‍ സാധാരണ ഡീലറന്മാരെ പീഡിപ്പിക്കുന്ന നടപടികള്‍ ഉണ്ടാവില്ല. എങ്കിലും വന്‍തോതില്‍ സോഫ്റ്റുവെയര്‍ കോപ്പി ചെയ്ത് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയുള്ള നിയമയുദ്ധം തുടരും. അതിനായി AKITDA യുടെ സഹായം മൈക്രോസോഫ്റ്റ് അഭ്യര്‍ഥിച്ചു. കേരളത്തില്‍ ഡീലറന്മാര്‍ക്കെതിരേയുള്ള എല്ലാ കേസുകളും നിരുപാധികം പിന്‍വലിക്കും. പിഴ ഈടാക്കുന്നതില്‍ നിന്നും പിടിയിലായവരെ ഒഴിവാക്കി.

കേരളത്തിലെ ഐടി വ്യാപാരികളുടേയും അവരുടെ മാത്യുസംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സംഘടനശക്തിയുടെ വിജയമാണിത്.

7 comments:

അനൂപ്‌ തിരുവല്ല said...

വീടുകളിലുപയോഗിക്കാനുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റുവെയറുകള്‍ സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനമുണ്ടായേക്കും.

കൃഷ്‌ | krish said...

നല്ല കാര്യം തന്നെ. ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കിയിട്ട് പിന്നീട് വീണ്ടും റെയ്ഡ് ചെയ്യാനാണോ ഇനി അവരുടെ പദ്ധതി.

വില കുറച്ചാല്‍ ഇതൊക്കെ ഒരു പരിധി വരെ ഒഴിവാക്കാവുന്നതെ ഉള്ളൂ. ഹോം എഡിഷനു എത്ര കണ്ട് വില കുറക്കുമെന്ന് കണ്ടറിയണം.
500-1500 ഉള്ളില്‍ പ്രത്രീക്ഷിക്കാമോ?

chandrasekharannair said...

ഒഎസ് ആനയും കമ്പ്യൂട്ടര്‍ തൊറട്ടിയും ആണ്. കമ്പ്യൂട്ടര്‍ ആനയും ഒഎസ് തൊറട്ടിയും ആകണം. എങ്കിലെ ഒരാനയെ വാങ്ങുന്നവന്‍ തൊറട്ടിയും കൂടി വാങ്ങൂ.
മൈക്രോസോഫ്റ്റിനറിയാം മലയാളികള്‍ കഴിവുള്ളവരാണെന്നും കൂടുതല്‍ കളിച്ചാല്‍ നല്ലൊരു ശതമാനം സ്വതന്ത്ര സോഫ്റ്റ്വെയറിലേയ്ക്ക് മാറുമെന്നും.

Anonymous said...

അനൂപ്ജി, മൈക്രോസോഫ്‌റ്റിനെ നമ്പരുത്.

കൊച്ചു മുതലാളി said...

ആയിരം രൂപയ്ക്ക് വിന്‍ഡോസ് എക്സ് പി കിട്ടുമെങ്കില്‍ ഞാന്‍ 3 കോപ്പി വാങ്ങാം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

മൈക്രോസോഫ്റ്റ്‌ പ്രതീക്ഷിച്ചിരുന്നതിലും ഒരല്‍പം കൂടി ധൃതികാട്ടിയെന്നേ എനിക്കു തോന്നിയുള്ളൂ. മൈക്രോസോഫ്റ്റിന്‌ അറിയാത്തതൊന്നുമല്ല കേരളത്തില്‍ നടക്കുന്ന പൈറസി. അവരുടെ അറിവോടുകൂടി തന്നെയാണത്‌ നടക്കുന്നതും അത്‌ ഒരു ഘട്ടം വരെ പ്രോത്സാഹിപ്പിക്കുന്നതും കാരണം ഇവിടെ കമ്പൂട്ടര്‍ സങ്കേതികവിദ്യ വിന്‍ഡോസിലൂടെ തന്നെ വളരേണ്ടതും, സ്കൂള്‍ വിദ്യാര്‍ത്ഥികളും സാങ്കേതിക വിദഗ്‌ധരുംകമ്പ്യൂട്ടര്‍ എന്നാല്‍ വിന്‍ഡോസ്‌ എന്ന് മനസ്സിലാക്കേണ്ടതും അതിലൂടെ വളരേണ്ടതും അവരുടെ ആവശ്യമാണ്‌. എങ്കിലേ നാളെ ഈ പൈറസിയൊക്കെ ഒരു ഘട്ടത്തില്‍ റൈഡുചെയ്തില്ലാതാക്കി നേരിട്ട്‌ സോഫ്റ്റുവെയറുകള്‍ ഇപ്പോഴത്തെ മോസര്‍ ബെയര്‍ മോഡല്‍ വില്‍പന നടത്താനും കുത്തക സ്ഥാപിക്കാനും കഴിയൂ--ഒരു മുന്‍ മൈക്രോസോഫ്റ്റ്‌ തൊഴിലാളി.

നാടന്‍ said...

അനൂപ്‌, ഫോട്ടോഗ്രാഫി പഠിക്കണമെന്നുണ്ട്‌. എന്താണ്‌ മാര്‍ഗം എന്ന് പറഞ്ഞുതരുമോ ?
ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ ഒരു Sony DSC P93 മാത്രം. Upgrade ചെയ്യണമെന്നുണ്ട്‌. ചില നല്ല Digital Camera കള്‍ കൂടി suggest ചെയ്യാന്‍ അപേക്ഷ.