Sunday, January 27, 2008

എട്ടുകാലി മമ്മൂഞ്ഞുകള്‍ ലിനിക്സിലും !

ലിനിക്സ് പ്രേമികളേ ആഹ്ലാദിപ്പിന്‍ ! അര്‍മ്മാദിക്കുവിന്‍ ! ഇതാ പുതിയൊരു കണ്ടുപിടിത്തമുണ്ടായിരിക്കുന്നു. ലിനിക്സ് ഇനി പെന്‍ഡ്രൈവില്‍ നിന്നും വര്‍ക്കുചെയ്യാം. പത്തനംതിട്ട ജില്ലയിലുള്ള കോഴഞ്ചേരിക്കോളേജിലെ നൈനാന്‍ എന്ന അധ്യാപകനാണ് ഗ്നു/ലിനിക്സിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ സോഫ്റ്റുവെയര്‍ ഉണ്ടാക്കിയത്.

ഇന്നു രാവിലത്തെ മനോരമ ടിവി ന്യൂസിലാണ് ഞാനീ വാര്‍ത്ത കണ്ടത്. ഫോര്‍ട്രാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ച അറിവുമാത്രമുള്ള അദ്ദേഹം വളരെ അത്യധ്വാനം ചെയ്താണിത് ഡെവലപ്പ് ചെയ്തതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. ഇതു കേട്ടു ഞാനങ്ങു കോള്‍മയിര്‍ കൊണ്ടുപോയി. എന്റെ നാടിനടുത്തും ലിനിക്സ് പുലിയിറങ്ങിയെന്നോ. ലോകമെമ്പാടുമുള്ള ലിനിക്സ് പ്രേമികളേ ഈ സന്തോഷവാര്‍ത്തയറിയിക്കാനായി ഞാന്‍ കമ്പ്യൂട്ടറിന്റെ അടുത്തേക്കോടി.

ആദ്യം ഗൂഗിളമ്മാവനോടിതൊന്നു പറഞ്ഞേക്കാമെന്നു കരുതി linux in pen drive എന്നുകൊടുത്തപ്പോഴതാ വരുന്നു നൂറുകണക്കിന് ലിങ്കുകള്‍. ദുഷ്ടന്മാര് ! ഞങ്ങടെ സാറ് കഷ്ടപ്പെട്ടുണ്ടാക്കിയ സോഫ്റ്റുവെയറ് വര്‍ഷങ്ങള്‍ക്കുമുന്‍പേ അവരുണ്ടാക്കി പോലും. ഇതെന്തു ന്യായം? ഇതെന്തു നീതി? ഈ സായിപ്പിന്റെയൊരു കാര്യം. നമ്മള് മനസിക്കാണുന്നത് അവര് മരത്തില്‍ കണ്ട് അങ്ങ് ഡെവലപ്പ് ചെയ്തുകളയും. ഇവനേയൊക്കെ ഇന്ത്യേന്നുമാത്രമല്ല ഈ ഭൂമീന്നേ പുറത്താക്കണം.

കഷ്ടം. ഇങ്ങനെയും തൊലിക്കട്ടിയുള്ളവര്‍ ഈ നാട്ടിലുണ്ടല്ലോ. വല്ലവനും ഡെവലപ്പ് ചെയ്ത പെന്‍ഡ്രൈവ് ലിനുക്സ് പേരും മാറ്റി, ചില ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി, ആകെയൊന്ന് കുളിപ്പിച്ചെടുത്തതായാണ് വാര്‍ത്തയില്‍ കണ്ട സ്ക്രീന്‍ ഷോട്ടുകളില്‍ നിന്നും സംസാരത്തില്‍ നിന്നും മനസിലായത്. എന്നിട്ടതൊരു ഉളുപ്പും കൂടാതെ സ്വന്തം കണ്ടുപിടുത്തമെന്നൊക്കെ അവകാശപ്പെട്ടിരിക്കുന്നു. അതിലെ അര ശതമാനം കോഡിങ്ങ് പോലും അദ്ദേഹം ചെയ്തിട്ടുണ്ടാവില്ല. കുറഞ്ഞ പക്ഷം പെന്‍ഡ്രൈവ് ലിനുക്സ് നേരത്തെയുള്ളതാണെന്നും താനതിനെ മോഡിഫൈ ചെയ്തതാണെന്നും പറയാമായിരുന്നു. മനോരമക്ക് പറയാന്‍ ന്യായമുണ്ട്. ഇത് ഡെവലപ്പ് ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു എന്നുമാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂ.

സമര്‍പ്പണം: ലക്ഷ്മിക്കുട്ടിയുടെ ഗര്‍ഭത്തിനുത്തരവാദി ഞമ്മളാണെന്നുപറഞ്ഞ എട്ടുകാലി മമ്മൂഞ്ഞേട്ടന്.

13 comments:

അനൂപ്‌ തിരുവല്ല said...

ഈ സായിപ്പിന്റെയൊരു കാര്യം. നമ്മള് മനസിക്കാണുന്നത് അവര് മരത്തില്‍ കണ്ട് അങ്ങ് ഡെവലപ്പ് ചെയ്തുകളയും. ഇവനേയൊക്കെ ഇന്ത്യേന്നുമാത്രമല്ല ഈ ഭൂമീന്നേ പുറത്താക്കണം.

സുല്‍ |Sul said...

ഈ മല്ലൂസിന്റെ ഓരോരോ കാര്യങ്ങളേ.
-സുല്‍

siva kumar ശിവകുമാര്‍ said...

ഹോ ഇങ്ങനെയും ചില ജന്മങ്ങള്‍.....

Harold said...

കോഴഞ്ചേരിക്കോളേജിലെ നൈനാന്‍ സാറിനെ ഒന്ന് പോയിക്കണ്ടൂടെ അനൂപേ...തിരുവല്ലയ്ക്കടുത്തല്ലേ? ഇനിച്ചെന്നാല്‍ ഇടി ഉറപ്പ്..ഹ ഹ ഹ

കൃഷ്‌ | krish said...

ഇതാണ് കോഴഞ്ചേരി മമ്മൂഞ്ഞ് !!!

ശ്രീ said...

അങ്ങനേയും ചിലര്‍‌! എന്നാലും ലിനക്സിനെ പറ്റി നാലു പേരറിയട്ടേ.
:)

Anivar said...

അപലപിക്കുന്നു. അതുപോലെ ഈ ന്യൂസില്‍ മീഡിയേടെ കോണ്ട്രിബ്യൂഷന്‍ കൂടി അന്വേഷിക്കുന്നത് നന്നായിരിക്കും. കൊറച്ചുകാലം മുമ്പ് ശരത്ത് ലക്ഷ്മണ്‍ എന്ന വിദ്യാര്‍ത്ഥി (ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ) എന്ന പേരില്‍ ഒരു ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ ഉണ്ടാക്കിയപ്പോ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം കണ്ടുപിടിച്ചൂന്നായിരുന്നു മീഡിയ റിപ്പോര്‍ട്ട് . അവനങ്ങനല്ല പറഞ്ഞതെങ്കിലും.

അനൂപ്‌ തിരുവല്ല said...

അങ്ങനെയല്ല അനി‍‌വര്‍, ഇതില്‍ നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത പുറത്തുവിട്ടു എന്ന തെറ്റുമാത്രമേ മീഡിയയുടെ ഭാഗത്തുള്ളൂ. അവകാശവാദങ്ങള്‍ മുഴുവന്‍ പറഞ്ഞത് അധ്യാപകന്‍ തന്നെയാണ്.

ഏ.ആര്‍. നജീം said...

സാറിന്റെ ഓരോരോ ലീലാ വിലാസങ്ങളേ.. :)

evuraan said...

വാര്ത്ത കണ്ടിട്ടില്ല, വാര്ത്തയുടെ വിശദാംശങ്ങള് അറിയില്ല.

എങ്കിലും പ്രിന്റ്റര് ഡ്രൈവര് വര്ക്കാതെ വന്നപ്പോള് ലിനക്സ് ഇട്ടെറിഞ്ഞിട്ടു പോയ അനൂപിന്റ്റെ വാക്കുകളേക്കാള് ആ (കേള്ക്കാത്ത/കാണാത്ത) വാര്ത്തയില് കാതല് എന്തെങ്കിലും ഉണ്ടാവുമെന്ന് വിശ്വസിക്കുവാനാണിഷ്ടം.

അനൂപ്‌ തിരുവല്ല said...

evuraan, ഇനി ഈ മഹാപാപിക്ക് ലിനിക്സിനേക്കുറിച്ച് ഒരക്ഷരം പോലും എഴുതാനവകാശമില്ലായിരിക്കും. അല്ലേ?

:)

Devoose... said...
This comment has been removed by the author.
Devoose... said...

Ingane oru mahaaa krithyam oru malayalikku matreme cheyyan pattullu... so proud 2 b a mallu...he he he...