Friday, February 1, 2008

നന്മ നിറഞ്ഞവര്‍ വടക്കന്‍ കേരളീയര്‍ !

ഒരിക്കല്‍ മംഗലാപുരം പോയി വരുമ്പോള്‍ വഴിതെറ്റി കൂത്തുപറമ്പൊക്കെക്കഴിഞ്ഞൊരു സ്ഥലത്തെത്തി. പാതിരാത്രിയായതിനാ‍ല്‍ വഴിചോദിക്കാന്‍ റോഡിലൊരു മനുഷ്യജീവി പോലുമില്ല. കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുമ്പോളൊരു മാരുതിയെത്തി. സ്ത്രീകളും കുട്ടികളുമൊക്കെയടങ്ങിയോരു കുടുംബം. കാര്യം പറഞ്ഞപ്പോള്‍; നിങ്ങളെന്റെ പിന്നാലെ വന്നോളൂ എന്നു പറഞ്ഞദ്ദേഹം മുന്‍പില്‍ പോയി. ഒരു നാലഞ്ചു കിലോമീറ്റര്‍ പോയിക്കാണും റെയില്‍വേ ഗേറ്റിനടുത്ത് നിര്‍ത്തിയിട്ടദ്ദേഹം പറഞ്ഞു “ദാ, ആ ഗേറ്റുകടന്നാല്‍ ഹൈവേയിലെത്താം. പിന്നെ നേരേ പോയാല്‍ മതി”

നന്ദി പറഞ്ഞുകൊണ്ട് ഞാനദ്ദേഹത്തിന് പോകേണ്ട സ്ഥലം ചോദിച്ചു. “നമ്മളാദ്യം കണ്ടില്ലേ അതിനടുത്താണെന്റെ വീട്”. ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി. യാതൊരു പരിചയവുമില്ലാത്തൊരാള്‍ക്കു വേണ്ടി ഇത്രയും ദൂരം വണ്ടിയോടിക്കുകയോ. ഇത് മനുഷ്യനോ അതോ ദൈവദൂതനോ?. ഞങ്ങള്‍ ഗേറ്റ് കടന്ന് ഹൈവേയിലേക്ക് തിരിയുമ്പോഴും ആ വലിയ മനുഷ്യന്റെ കാര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു.

കേരളത്തിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരവധി തവണ ഞാന്‍ പോയിട്ടുണ്ട്. ഹ്യുദയത്തില്‍ നന്മ മാത്രം സൂക്ഷിക്കുന്ന മനുഷ്യരെക്കാണണമെങ്കില്‍ ത്രിശൂര്‍ മുതല്‍ വടക്കൊട്ട് പോകണം എന്നാണെന്റെ അനുഭവം. അവിടെ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളയൊരാള്‍ പോലും ആത്മാര്‍ഥമായിട്ടല്ലാതെ സംസാരിച്ചിട്ടില്ല. സഹായമല്ലാതെയൊന്നും ചെയ്തിട്ടില്ല.

കോഴിക്കോടിനും പാലക്കാടിനുമിടയ്ക്കുള്ള എതോ ഒരു സ്ഥലത്തായിരുന്നു എനിയ്ക്കന്ന് ഫോട്ടോഗ്രാഫി ക്ലാസ്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നിറങ്ങിയ ഞാന്‍ അവിടെയൊരു ഓട്ടോക്കാരനോട് വഴി ചോദിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പ്രതികരണമാണെനിക്ക് കിട്ടിയത്. എന്നെ കയറ്റി ഓട്ടോ പഴയ ബസ്റ്റാന്‍ഡിലേക്ക് നീങ്ങി. തന്റെ വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്ത് കൂടെ വന്ന് എന്നെ ഒരു ബസ്സില്‍ കയറ്റിയിരുത്തി. എനിക്കിറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ കാണിച്ചു തരാനായി കണ്ടക്ടറെ ഏല്‍പ്പിച്ചിട്ടാണദ്ദേഹം പോയത്. ഇത്രയുമൊക്കെ ചെയ്തിട്ടും മിനിമം ചാര്‍ജ്ജ് മാത്രമേ വാങ്ങിയുമുള്ളൂ.

നമ്മളൊരു സ്ഥലത്ത് ആദ്യമായി ചെല്ലുമ്പോള്‍ ആ നാടിനെക്കുറിച്ച് ഫസ്റ്റ് ഇമ്പ്രഷന്‍ കിട്ടുന്നത് ഓട്ടോക്കാരില്‍ നിന്നും മറ്റുമാണ്. മധ്യകേരളത്തിലോ മറ്റോ ചെന്നെത്തി ഒരോട്ടോ പിടിച്ചുനോക്കൂ അപ്പോഴറിയാം വ്യത്യാസം. മിനിമം ചാര്‍ജ്ജ് എന്നത് എഴുതിവച്ചിരിക്കുന്നതേ കാണാനാവൂ. ഓട്ടോയില്‍ കാലെടുത്ത് വെച്ചാല്‍ പതിനഞ്ച് രൂപ, മുന്നോട്ട് നീങ്ങിയാല്‍ ഇരുപത്, പിന്നെയൊക്കെ വായിത്തോന്നുന്ന റേറ്റും. സ്ഥലമറിയാത്തയാളാണെന്ന് മനസിലായാല്‍ ഭൂലോകം മുഴുവന്‍ കറക്കുകയും ചെയ്യും.

വടക്കന്‍ കേരളത്തിലാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫി ക്ലാസുകള്‍ നടത്തിയിട്ടുള്ളത്. ക്ലാസില്‍ കൂടുതല്‍ ആളുകള്‍ വരുന്നതും അവിടെയാണ്. നമ്മളെക്കാ‍ള്‍ എത്രയോ അറിവുള്ളവര്‍ പോലും അതിന്റെയൊരഹങ്കാരവും കൂടാതെ ക്ഷമയോടെ ക്ലാസിലിരിക്കും. സാധാരണ ഇത്തരം വര്‍ക്ക് ഷോപ്പുകളില്‍ പരസ്യമായി ആരും സംശയം ചോദിക്കാറില്ല. മസിലുപിടിച്ച് ഇരിക്കാറേയുള്ളൂ. തന്റെ അറിവില്ലായ്മ മറ്റേയാള്‍ അറിയാതിരിക്കാനാണ് ഇത്. എന്നിട്ട് ക്ലാസ് കഴിയുമ്പോ ഒറ്റക്ക് നമ്മുടെ അടുത്തുവന്ന് ചോദിക്കുകയും ചെയ്യും. ഇവിടെയും വടക്കുള്ളവര്‍ വ്യത്യസ്ഥരാണ്. പരസ്യമായി എത്ര നിസ്സാര സംശയവും ചോദിക്കാനവര്‍ക്ക് മടിയില്ല. അതൊരു കുറവായിട്ടൊരിക്കലും അവര്‍ കാണുന്നുമില്ല.

ഒരു പക്ഷേ നാട്ടിന്‍പുറം നന്മകളാല്‍ സമ്യുദ്ധം എന്നുപറഞ്ഞത് വടക്കന്‍ കേരളത്തേക്കുറിച്ചായിരിക്കും.

41 comments:

അനൂപ് തിരുവല്ല said...

ഹ്യുദയത്തില്‍ നന്മ മാത്രം സൂക്ഷിക്കുന്ന മനുഷ്യരെക്കാണണമെങ്കില്‍ ത്രിശൂര്‍ മുതല്‍ വടക്കൊട്ട് പോകണം

വഴി പോക്കന്‍.. said...

അങ്ങനെ മാത്രം പറയരുതു ചേട്ടാ. ഞാനൊരു തിരുവനന്തപുരം കാരനാണ്‍. പക്ഷെ എന്റെ ഉള്ളിന്റെയുള്ളില്‍ നനമ മാത്രമെയുള്ളു...ഹൃദയം എടുത്തു കാണിച്ചാലും ചെമ്പരത്തിപൂവാണെന്നു പറയുന്നവരാണ് കൂടുതലും..
പറഞ്ഞതിലു സത്യം ഉണ്ട് കെട്ടൊ.. പക്ഷെ തെക്കോട്ടുമൂണ്ട് എന്നെപോലത്തെ നല്ലവരായ ആള്‍ക്കാര്‍..:D

ശ്രീ said...

ശരിയാണ്‍. വടക്കോട്ട് പോകും തോറും ആളുകള്‍‌ക്ക് സഹായമനസ്ഥിതി കൂടുതലാണ്‍.

Sreenath's said...

ആ ത്രിശ്ശൂര്‍ മുതല്‍ എന്ന് എടുത്ത്‌ പറഞ്ഞത്‌ നന്നായി. ശരിക്കും സത്യം. പ്രത്യേകിച്ച്‌ ആ കൊടകര ഭാഗം. ഞാന്‍ അവിടുന്നാണേയ്‌. :-)

ജിസോ said...

വടക്കന്‍ കേരളത്തില്‍ ജനീച്ചു വളര്‍ന്ന്, ഒരുപാടു ബന്ധുക്കളും സുഹ്രുത്തുക്കളും തെക്കന്‍ കേരളത്തില്‍ ഉള്ളതു കാരണം രണ്ടു തരം ആള്‍ക്കാരെയും അടുത്തു അറിയാന്‍ അവസരം ലഭിച്ചവന്‍ എന്ന നിലയ്ക്ക് അനൂപ് എഴുതിയതിനു താഴെ ഒരു ഒപ്പു വയ്ക്കുന്നു....പ്രശ്ന നഗരിയായ കൂത്തുപറന്വില്‍ വളര്‍ന്ന എനിക്ക് അവിടം എപ്പോഴും ഒരുപിടി നല്ല മനുഷ്യരുടെ ഓര്‍മ്മകളാണ്, നമ്മക്കു വേണ്ടി എന്തു സഹായവും ഏതു സമയത്തും ചെയ്യാന്‍ മടിയില്ലാത്ത ഒത്തിരി മനുഷ്യര്‍ !

ഞാന്‍ ഇതു പലരോടും പറയാറുണ്ടെങ്കിലും എല്ലാവരും ചിരിക്കാറാണു പതിവ്.......പത്രക്കാര്‍ കൊടുത്തെ ഇമേജിന്റെ ഒരു ശക്തി !!

അരവിന്ദ് :: aravind said...

വളരെ ശരിയാണ്.

തെക്കന്മാര്‍ പ്രൊഫെഷണല്‍ ആയി ഒരു കാര്യം ചെയുയ്മ്പോള്‍ വടക്കന്മാര്‍ വളരെ പാഷനേറ്റ് ആയി ജോലി ചെയ്യും. അതാണ് എന്തിലും ഒരു എക്സ്ട്റാ ഇടാന്‍ അവര്‍ക്ക് ഒരു മടിയും ഇല്ലാത്തത്.

തെകന്മേരെ അപേക്ഷിച്ച് ജീവിതത്തില്‍ ഉള്ളത് കൊണ്ട് സന്തോഷമായി കഴിയാന്‍ വടക്കന്മാര്‍ക്ക് പ്രത്യേക സിദ്ധിയുണ്ട്. തെക്കന്മാര്‍ക്ക് അടങ്ങാത്ത ആക്രാന്തമാണ്...മത്സരം, പണം, ജോലി, പഠിത്തം. വടക്കന്മാര്‍ ഇത്തിരി കൂടി റിലാക്‌സ്ഡ് ആണെന്ന് തോന്നുന്നു.

പിന്നെ കാശിറക്കി വല്ലതും നടത്താന്‍ വടക്കന്മര്‍ തന്നെ വേണം. തെക്കന്റെ കാശെല്ലാം ബാങ്കില്‍..ഭാവിയെക്കുറിച്ച് അടങ്ങാത്ത പേടിയാണ്.

പിന്നെ ഇതൊക്കെ പൊതുവേ ഒരു ധാരണ വെച്ച് പറയാനേ പറ്റൂ അനൂപേ. വടക്ക് നല്ല വെടക്കന്മാരും ഉണ്ട്. ഇരുപത് കൊല്ലം അവിടെയാര്‍ന്നേ.

മൂര്‍ത്തി said...

ഈ വടക്കന്‍ ഫിലോസഫി ഇന്ത്യക്ക് മൊത്തം ബാധമാക്കിയാല്‍ നാം എവിടെപ്പോയി നില്‍ക്കും?

Satheesh :: സതീഷ് said...

‘ചിന്താവിഷ്ടയായ ശ്യാമള‘യിലെ വിജയന്‍മാഷെ ഓര്മ്മയില്ലേ. അയാളുടെ ഒരു ചെറിയ പതിപ്പാണ്‍ വടക്കന്മാരില് അധികവും! എന്ത് ചെയ്യാന്‍ തുടങ്ങിയാലും, മേലും കീഴും നോക്കാതെ അതില്‍ തന്നെ മുഴുകുക എന്നതാണ്‍ അവിടെ അവസ്ഥ. രാഷ്ട്രീയമായാലും സ്പോറ്ട്സായാലും ഇതേ സ്ഥിതി. സിന്ദാബാദ് വിളിക്കാന്ന് പറഞ്ഞാല്‍ കൂടെ വിളിക്കാന്‍ പോവാത്തവന്റെ തല വെട്ടുന്നത് വരെയും, ബ്രസീല്‍ തോറ്റതിന്‍ തൂങ്ങിച്ചാവുന്നത് വരെയും എത്തുന്നത് ഈ ഒരു മനസ്ഥിതി കൊണ്ടാവാം! :)
പിന്നെ നല്ലവരും മോശക്കാരും ലോകത്തില്‍ evenly distributed ആണെന്നാണ്‍ എന്റെ തോന്നല്‍! :)

കാടന്‍ വെറും നാടന്‍ said...

:}

കൃഷ്‌ | krish said...

അനൂപ് പറഞ്ഞത് കുറച്ചോക്കെ ശരിയാണ്. നിരവധി പേരോടൊത്ത് (അതില്‍ 90% പേരും തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍) 20 വര്‍ഷത്തില്‍ കൂടുതല്‍ അടുപ്പത്തില്‍ ഇടപഴകിയ അനുഭവം കൊണ്ട് പറയുന്നു. പക്ഷേ, തെക്കന്‍ കേരളത്തില്‍ നിന്നും വളരെ നല്ല മനസ്സുള്ളവരും ഉണ്ട്. പക്ഷേ താരതമ്യം ചെയ്യുമ്പോള്‍ അനൂപ് പറയുന്നത് ശരിതന്നെ.
:)

sivakumar ശിവകുമാര്‍ said...

അങ്ങനെയൊന്നുമല്ല....നമ്മള്‍ എങ്ങനെ അങ്ങോട്ടു പെരുമാറുന്നുവോ അതുപോലെ അവരും ഇങ്ങോട്ടു പെരുമാറും. വടക്കും തെക്കും എല്ലായിടവും നല്ല ആള്‍ക്കാര്‍ ഉണ്ട്‌...

ശ്രീവല്ലഭന്‍ said...

ഇനി ഈ അടി കൂടെ മാത്രമെ ബാക്കിയുള്ളായിരുന്നു!
ഞാന്‍ കുറച്ചു നാള്‍ മലപ്പുറത്ത്‌ താമസിച്ചിരുന്നു. എത്ര നല്ല സ്നേഹമുള്ളവര്‍. തിരുവല്ലക്കാരെ പോലെ തന്നെ.

ഭൂമിപുത്രി said...

മദ്ധ്യകേരളത്തിലിരുന്നു രണ്ടുവശത്തേയും മനുഷ്യരെക്കണ്ടു മനസ്സിലാക്കിയിടത്തോളം,എനിയ്ക്കുമിതിനോട് യോജിയ്ക്കാതിരിയ്ക്കാന്‍ പറ്റില്ല.
എക്സെപ്ഷന്‍സ് ധാരാളം ഉണ്ടാകുമെങ്കിലും..

ശ്രീവല്ലഭന്‍ said...

:-)

മിനീസ് said...

ഒരു ജെനറലൈസേഷന്‍ വേണോ? ഞാനൊരു കോഴിക്കോട്ടുകാരനാണ്. ടൌണിനടുത്ത് എന്റെ സ്വന്തം അമ്മവീട്ടിലേക്ക് ഞാന്‍ അന്നു വരെ കാണാത്ത വഴി കാണിച്ചു തന്ന ഒരു മഹാന്‍ ഓട്ടോക്കാരനെ ഞാനിന്നും ആദരവോടെ സ്മരിക്കുന്നു. മറുനാട്ടില്‍ തിരിച്ചനുഭവവും ഉണ്ടായിട്ടുണ്ട്.

മൂര്‍ത്തി പറഞ്ഞ കമന്റു വായിച്ച് ചിരിവരുന്നു. സത്യം തന്നെ! വടക്കേ ഇന്ത്യയില്‍ കുറേപ്പേര്‍ക്കെങ്കിലും തെക്കന്മാരെപ്പറ്റി ഇങ്ങനെയൊരു ചിന്തയുണ്ട്. ഓരോരുത്തര്‍ വളരുന്ന ചുറ്റുപാടനുസരിച്ചിരിക്കും പെരുമാറ്റവും നീതിയുമെല്ലാം. കഴിഞ്ഞ ഒമ്പതു-പത്തു വര്‍ഷത്തോളമായി മറുനാട്ടില്‍ ജീവിച്ചുള്ള അനുഭവം അങ്ങനെയാണ്. അതുകൊണ്ടു തന്നെ ഗ്രൂപ്പുതിരിച്ച് ആളെപ്പഠിക്കാന്‍ മെനക്കെടാറില്ല!

സൂരജ് said...

അനൂപ് ജീയോട് അക്ഷരംപ്രതി യോജിക്കുന്നു.

ഗ്രാമ്യ നിഷ്കളങ്കത ഏറെക്കുറേ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് വടക്കന്‍ കേരളത്തില്‍ - പ്രത്യേകിച്ചു മലബാറികള്‍ എന്ന് അനുഭവസാക്ഷ്യം.


(എന്റെ നാട്ടുകാര്‍ പിണങ്ങല്ലേ...ഇത് സ്ട്രിക്റ്റ്ലീ പേഴ്സണല്‍! :)

പോങ്ങുമ്മൂടന്‍ said...

അനൂപേ...
വാസ്തവം.
നന്‍മനിറഞ്ഞവറ്‍ വടക്കന്‍മാര്‍. :)

Ajith said...

this observation is correct in general. Most of them are sincere in their activity.

കാനനവാസന്‍ said...

അനൂപേട്ടാ....
ശരിയാണ്.
ഇതിനോടു സമാനമായ ചില നല്ല അനുഭവങ്ങള്‍ എന്റെ ചില ബന്ധുക്കള്‍ക്കും ഉണ്ടായിട്ടുണ്ട്..

കടവന്‍ said...

i agree with Aravind

നിലീന നായര്‍ said...

വടക്കന്മാര്‍ വന്നടിഞ്ഞ് വെടക്കായിപ്പോയ നാടാണ് തിരുവനന്തപുരം. വന്നവരൊക്കെ വീടും വെച്ച് മക്കളേയും പഠിപ്പിച്ച് തിരുവിതാങ്കൂറിന്റ്റെ സകല നന്മയും ഊറ്റിയെടുതതിനു ശേഷം മാധവ റാവു പ്രതിമയുടെ താഴെ നിന്ന് വേലുത്തമ്പിയെ നോക്കിപ്പറയും,”ഇയാളാളു ശരിയല്ല. ഒരു കള്ള ലക്ഷണം. നമ്മടെ നാട്ടിലായിരുന്നങ്കില്‍ ഇതുമാതിരി പ്രതിമയായി നിര്‍ത്താന്‍ പറ്റിയ എത്ര പേരുണ്ടായിരുന്നേനെ. എന്റ്റെ അമ്മേടെ അമ്മൂമ്മേടെ വല്യച്ചച്ഛന്റെ വാല്യക്കാരന്റ്ര്.....”

നിരക്ഷരന്‍ said...

അനൂപ് പറഞ്ഞതിനോട് 100 % യോജിക്കുന്നു.
ഞാന്‍ ഏറണാകുളത്തുകാരനാണെങ്കിലും, കണ്ണൂര് നാലര കൊല്ലം ജീവിക്കാന്‍ ഭാഗ്യം ചെയ്ത ഒരാളാണ്.
അനൂപ് പറഞ്ഞതും അതിലപ്പുറവും അവര് ചെയ്യും. ഒരു തര്‍ക്കവുമില്ല.

പിന്നെ ബൂലോകരെല്ലാവരും കൂടെ എന്നെ എടുത്തിട്ട് അടിക്കില്ലെങ്കില്‍ ഞാന്‍ കേട്ടിട്ടുള്ള ഒരു കഥ ഈയവസരത്തില്‍ പറയാം.കേരളത്തിലെ ജനങ്ങളെ, കേരളത്തിലെ ദൈവങ്ങളുമായി താരതമ്യപ്പെടുത്തിയിട്ടുള്ള ഒരു കഥയാണത്.

തിരുവനന്തപുരത്ത് ശ്രീപത്മനാഭന്‍,പിന്നങ്ങോട്ട് വടക്കോട്ട് ശബരിമലയില്‍ സ്വാമി അയ്യപ്പന്‍, ഗുരുവായൂര് ഭഗവാന്‍ കൃഷ്ണന്‍, ഇവരുടെയല്ലാം പ്രതിഷ്ടകള്‍ ഒന്ന് അവലോകനം ചെയ്താല്‍ ആ കഥ താനേ മനസ്സിലാകും.

അയ്യോ.. ഞാനില്ലേ അക്കഥ പറഞ്ഞ് അടി മേടിക്കാന്‍.
എന്റെ സമയം മോശമാ. ഞാന്‍ ഓടി.
:) :)

വഴി പോക്കന്‍.. said...

അല്ല ഇതിപ്പൊ വന്നു വന്നു എല്ലാവരും കൂടെ തെക്കന്മാരെ എടുത്തുടുക്കയാണല്ലൊ!! തെക്കന്മാരെന്താ അത്രക്കു അധമന്മാരാണൊ? ശിവകുമാറ് പറയുന്നതുപോലെ എങ്ങനെ നമ്മളു പെരുമാറുന്നൊ അതുപോലെയായിരിക്കും തിരിച്ചുമുള്ള പെരുമാറ്റം, അതില്‍ തെക്കനും വടക്കനുമുണ്ടൊ??

അതുപോലെ നിലീന പറഞ്ഞതു പോലെ വടക്കന്മാര്‍ വന്നടിഞ്ഞ നാടാണ്‍ തിരുവനന്തപുരം. തിരുവനന്തപുരം സിറ്റിയില്‍ ജീവിക്കുന്ന ആള്‍ക്കാരുടെ ഒരു കണക്കെടുത്തു നോക്കു. അതില്‍ ഭൂരിപക്ഷവും വടക്കു നിന്നും തിരുവനന്തപുരത്തു ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി വന്ന് ഇവിടെ പിന്നെ സ്ഥിര താമസമാക്കിയവരാണ്‍. ഇവരു കാണിക്കുന്ന വൃത്തികേടുകള്‍ക്കു കൂടി തിരുവനന്തപുരത്തുകാര്‍ സമാധാനം പറയേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.

നന്മ മാത്രം സൂക്ഷിക്കുന്ന മനുഷ്യരായിട്ടാണൊ കണ്ണൂരും മറ്റു സ്ഥലങ്ങളിലും ജനങ്ങളെയും മറ്റും പച്ച ജീവനോടെ വെട്ടിക്കൊല്ലുകയും മറ്റും ചെയ്യുന്നത്. അത്രെ നല്ല ആള്‍ക്കാരായിട്ടാണൊ കലാപങ്ങളും മറ്റും വടക്കന്‍ ഭാഗത്തു കൂടുതലായി നടക്കുന്നത്. എല്ലായിടത്തും എല്ലാ തരത്തിലുമുള്ള ആ‍ള്‍ക്കാരുണ്ട്.

വടക്കു നിന്നും വന്ന ഏതൊ ഒരു കക്ഷിക്കു തന്റെ തരികിട തെക്കരോട് നടക്കാതെ വന്നപ്പോള്‍ അടിച്ഛിറക്കിയ ഒരു നാലാം കിട ഡയലോഗ്ഗാണ്‍ തെക്കരെയും പാമ്പിനേയും ഒന്നിച്ഛു കണ്ടാല്‍ എന്നുള്ളത്. അതിനെ പീടിച്ചാണ്‍ എന്തു സംഭവം നടന്നാലും വടക്കരാണ്‍ നല്ലത് എന്നുള്ള ഒരു മനോഭാവം ഉടലെടുത്തു വന്നത്..

ഞാനിതു പറഞ്ഞതു എല്ലാത്തിലും തെക്കരെ കുറ്റം പറയുന്ന ഒരു മനോഭാവം ബുലോഗത്തിലെങ്കിലും ഇല്ലാതിരിക്കട്ടെ. ഞാന്‍ വടക്കരെ കുറ്റം പറയുന്നതൊന്നുമല്ല, വടക്കു നിന്നുള്ള ഒരു പാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്.

മൂര്‍ത്തി സാറ് പറഞ്ഞതുപോലെ ഇതു ഇന്‍ഡ്യക്കും മൊത്തം ബാധകമാക്കിയാലൊ??

പച്ചാളം : pachalam said...

ഇതൂന്നും അങ്ങനെ അടച്ച് പറയാന്‍ പറ്റില്ല മാഷേ, മറിച്ചുള്ള രണ്ട് അനുഭവം ഉണ്ടായാല്‍ അഭിപ്രായം മാറും. ഇവിടെ കൊച്ചിയില്‍ ജോലിക്കായ് വന്നു താമസിക്കുന്ന ധാരാളം വടക്കന്മാരെ കണ്ടിട്ടുണ്ട്, സംസാരത്തിലുള്ള വ്യത്യാസമേ കാര്യമായിട്ടുള്ളൂ. പറ്റിക്കല്‍ ടീമും അങ്ങനെ അല്ലാത്തവരും ഉണ്ട്.
എന്തായാലും നന്മയൊക്കെ വല്ലപ്പോഴും അറിയാന്‍ കിട്ടുന്ന സംഭവമായി ഇപ്പൊ.

ബയാന്‍ said...

അനൂപ് തിരുവല്ല : പൊതുവെ പറഞ്ഞതാണെങ്കിലും ഈ നിരീക്ഷണത്തോടു യോജിക്കുന്നു. പ്രത്യേകിച്ചു കണ്ണൂര്‍ പയ്യന്നൂര്‍ ഭാഗങ്ങളില്‍ ആവുമ്പോല്‍ പ്രത്യേകിച്ചും.

പുതുതായി പരിചയപ്പെടുന്നവര്‍ തെക്കനാണെന്നറിഞ്ഞാല്‍ അങ്ങോട്ട് കയറി വല്ലാതെ കെട്ടിപ്പിടിക്കാറില്ല. കുറച്ചൊന്നു വിട്ടുപിടിക്കും.

അരവിന്ദിന്റെ ഈ കമെന്റിന് അടിവരയിടുന്നു.
തെകന്മേരെ അപേക്ഷിച്ച് ജീവിതത്തില്‍ ഉള്ളത് കൊണ്ട് സന്തോഷമായി കഴിയാന്‍ വടക്കന്മാര്‍ക്ക് പ്രത്യേക സിദ്ധിയുണ്ട്. തെക്കന്മാര്‍ക്ക് അടങ്ങാത്ത ആക്രാന്തമാണ്...മത്സരം, പണം, ജോലി, പഠിത്തം. വടക്കന്മാര്‍ ഇത്തിരി കൂടി റിലാക്‌സ്ഡ് ആണെന്ന് തോന്നുന്നു.

അഗ്രജന്‍ said...

ഞാന്‍ വടക്കനോ തെക്കനോ അതോ നടുക്കനോ... :)
ശരിക്കും എവിടം മുതലാണ് വടക്ക് തുടങ്ങുന്നത്... എവിടം മുതലാണ് തെക്ക് തുടങ്ങുന്നത്... ഇനി നടുകഷ്ണം ഏതാണ്... ഗുരുവായൂര്‍ ഇതിലേതില്‍ പെടും?

തെക്കന്മാര്‍ നമ്പാന്‍ കൊള്ളാത്തവരാണെന്നും കണ്ണൂക്കാര്‍ സ്നേഹത്തിന്‍റെ ഭാഷ അറിയാത്ത അക്രമ രാഷ്ട്രീയക്കാരാണെന്നും മിസിരികള്‍ (ഈജിപ്ഷ്യന്‍സ്) മനുഷ്യത്വമില്ലാത്തവരാണെന്നും കേട്ടറിഞ്ഞ അറിവുകള്‍ തെറ്റായിരുന്നുവെന്ന് അവരില്‍ പലരേയും അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി...! അപ്പോ പറഞ്ഞുവന്നത് എല്ലായിടത്തുമുണ്ട് നന്മ നിറഞ്ഞവര്‍...

അഭിലാഷങ്ങള്‍ said...

ഹായ്.... :-)

എന്റെ നാടിനെ പറ്റി നല്ലത് വായിക്കാന്‍ തന്നെ എന്തൊരു സുഖമാ..

അനൂപ് പറഞ്ഞതിനോടൊക്കെ പൂര്‍ണ്ണമായി യോജിക്കുന്നു.

എങ്കിലും ചുമ്മാ ഒരു ഓഫ്:

“അപ്പോ പറഞ്ഞുവന്നത് എല്ലായിടത്തുമുണ്ട് നന്മ നിറഞ്ഞവര്‍...“

ആ പറഞ്ഞതിന്റെ അടിയില്‍‌ എന്റെ ഒരു ഒപ്പ്..

:-) പിന്നെ,

“കണ്ണൂര്‍ക്കാര്‍ സ്നേഹത്തിന്‍റെ ഭാഷ അറിയാത്തവരാണെന്നും മറ്റുമുള്ള കേട്ടറിഞ്ഞ അറിവുകള്‍ തെറ്റായിരുന്നുവെന്ന് അവരില്‍ പലരേയും അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി...!“

- അത് അഗ്രജന് മനസ്സിലായത് എന്നെ പരിചയപ്പെട്ടതിന് ശേഷമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ശരിയല്ലേ അഗ്രൂസ്.. ?

ഹി ഹി :-)

അപ്പു said...

അനൂപ് ഈ എഴുതിയ “കേരളത്തിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരവധി തവണ ഞാന്‍ പോയിട്ടുണ്ട്. ഹ്യുദയത്തില്‍ നന്മ മാത്രം സൂക്ഷിക്കുന്ന മനുഷ്യരെക്കാണണമെങ്കില്‍ ത്രിശൂര്‍ മുതല്‍ വടക്കൊട്ട് പോകണം എന്നാണെന്റെ അനുഭവം....” ഞാനതിന്റെ താഴെ നൂറ് ഒപ്പുവയ്ക്കുന്നു, അനുഭവത്തില്‍ നിന്നും. നമ്മള് തെക്കോട്ടുള്ളവര്‍ക്ക് ഇത് പ്രത്യേകം മനസ്സിലാകും എന്നത് നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള മറ്റൊരു ഗുണം! വടക്കന്മാര്‍ക്ക് നന്മയുണ്ടെന്നുമാത്രമല്ല, തെക്കോട്ടുള്ളപോലെ “ഇതില്‍നിന്നെനിക്കെന്തുലാഭം” എന്നരീതിയിലുള്ള ചിന്തകളും ഇല്ല.

അപ്പു said...

നന്മനിറഞ്ഞവര്‍ എല്ലായിടത്തും ഉണ്ട്, ശരിതന്നെ..പക്ഷേ ഇതങ്ങനെയല്ല, അനുഭവിച്ചറിയേണ്ടകാര്യംതന്നെ. ബയാന്റെ കമന്റിനോടു വളരെ യോജിക്കുന്നു. അതുതന്നെ കാര്യം.

Ranjith chemmad said...

എന്റെ Blog ലെ Link list ലേക്കു താങ്കളുടെ Blog ഉള്�പ്പെടുത്തിയിട്ടുണ്ട്
വിരോധമുണ്ടാകില്ലെന്ന വിശ്വാസത്തോടെ
സ്നേഹപൂര്��വ്വം
Ranjith Chemmad
and please allow me to use ur hit counter histas....

Ranjith chemmad said...

എന്റെ Blog ലെ Link list ലേക്കു താങ്കളുടെ Blog ഉള്�പ്പെടുത്തിയിട്ടുണ്ട്
വിരോധമുണ്ടാകില്ലെന്ന വിശ്വാസത്തോടെ
സ്നേഹപൂര്��വ്വം
Ranjith Chemmad
and please allow me use ur hit counter

puTTuNNi said...

ഇതിന് ശരിയായ ഉത്തരം എഴുതിയാല്‍, തെക്കുവടക്ക് കേരളത്തില്‍നിന്നും കൂട്ടുകാരുള്ള എനിക്ക്, എന്തായാലും അടി കിട്ടും. പക്ഷെ അനൂപ് പറഞ്ഞതു കുറെയൊക്കെ ശരി താന്‍.

പണ്ടൊരിക്കല്‍ തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍, നാരങ്ങ വെള്ളം തന്നിട്ട് അവന്റെ അച്ഛന്‍‌ പറഞ്ഞതു ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഓക്കാനം വരുന്നു

"അപ്പി കലക്കിയ വെള്ളമാണ് ഇത്"

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

“നന്മ മാത്രം സൂക്ഷിക്കുന്ന മനുഷ്യരായിട്ടാണൊ കണ്ണൂരും മറ്റു സ്ഥലങ്ങളിലും ജനങ്ങളെയും മറ്റും പച്ച ജീവനോടെ വെട്ടിക്കൊല്ലുകയും മറ്റും ചെയ്യുന്നത്” -- പൊന്നു സുഹൃത്തേ വടക്കന്‍ കേരളമെന്നാല്‍ മാവേലി നാടെന്നൊന്നും പറഞ്ഞില്ലാലോ?

ഒന്നു തൂക്കിനോക്കിയാല്‍ ഇത്തിരി നന്മ നിറഞ്ഞവരു കൂടുതല്‍ കാണും എന്നു മാത്രം.

നാല്‍ക്കവലയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരാളെ ഒരാളും തിരിഞ്ഞ് നോക്കാത്ത നാടെങ്കില്‍(അഥവാ ഉണ്ടെല്‍ എന്തെങ്കിലും പറ്റിക്കാനുള്ള ഉദ്ദേശത്തോടെ)- (വഴി അറിയണേല്‍ അങ്ങോട്ട് പോയി ചോദിക്കണം)അത് തെക്കനും

ആരേലും ‘എന്നാ ഏട്യാ പോണ്ടേ‘ എന്ന് ചോദിക്കുന്നെങ്കില്‍ അത് വടക്കനും(അവിടെം പറ്റിക്കാനുദ്ദേശമുള്ളവര്‍ കാണും എന്നാലവര്‍ക്കുമുന്‍പേ നല്ലവരു വല്ലോം ചോദിക്കുമെന്ന് മാത്രം)

നിരക്ഷരന്‍ said...

മുന്‍പ് ഒരു കമന്റ് ഞാനിവിടിട്ടിരുന്നു. അതിനുശേഷം മറ്റ് പല കമന്റുകള്‍ വരുകയും അത് തെക്ക് നിന്നുള്ളവര്‍ക്ക് വിഷമമുണ്ടാക്ക്കുകയും ചെയ്തു എന്നറിഞ്ഞതില്‍ വിഷമമുണ്ട്. ഓരോരുത്തരുടെ അനുഭവമാണ് എല്ലാവരെക്കൊണ്ടും അഭിപ്രായങ്ങള്‍ പറയിപ്പിക്കുന്നത്.

അപ്പോ എനിക്കുണ്ടായ ഒരു അനുഭവം ഈ അവസരത്തില്‍ പറയുന്നത് രസകരമായിത്തോന്നും.

12 വര്‍ഷത്തിന് മുകളിലെങ്കിലും ആയിക്കാണും. ഒരു ബന്ധുവിനെ തുരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി കാറില്‍ ഒറ്റയ്ക്ക് എറണാകുളത്തേക്ക് മടങ്ങുകയാണ് ഞാന്‍. ആദ്യമായിട്ടാണ് തിരുവനന്തപുരത്ത് വണ്ടി ഓടിക്കുന്നത്. അത്കൊണ്ട് വഴി ശരിക്കും തെറ്റി. പക്ഷെ മെഡിക്കല്‍ കോളേജ് പരിസരവും, ഉള്ളൂരുമൊക്കെ എനിക്ക് ശരിക്കറിയാം. അതുകൊണ്ട് മെഡിക്കല്‍ കോളേജിലേക്കുള്ള വഴി ചോദിച്ചു പോകാമെന്ന് കരുതി. പിന്നങ്ങോട്ട് എനിക്കറിയാം. ആദ്യം കണ്ട ഒരാളുടെ അടുത്ത് വണ്ടി നിര്‍ത്തി. ഞാനും ആ വഴിക്കാണെന്ന് പറഞ്ഞ് കക്ഷി വണ്ടിയില്‍ കയറി. ഒന്ന് രണ്ട് വളവ് തിരിവുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും തെറ്റായ വഴിക്കാണ് യാത്ര എന്നെനിക്ക് ഒരു തോന്നല്‍. ഞാനത് വഴികാണിക്കാന്‍ കയറിയ മാന്യദേഹത്തിനോട് ചോദിക്കുകയും ചെയ്തു. അവിടന്ന് കിട്ടിയ മറുപടി എനിക്കത്ര തൃപ്ത്തികരമായി തോന്നിയില്ല. അതുകൊണ്ട് അദ്ദേഹം എനി എന്ത് വിചാരിച്ചാലും കുഴപ്പമില്ല എന്ന് മനസ്സിലുറച്ച്, വഴിയില്‍ നില്‍ക്കുന്ന മറ്റൊരു കക്ഷിയുടെ അടുത്ത് വണ്ടി നിര്‍ത്തി ചോദിച്ചു. ‘നിങ്ങള്‍ തെറ്റായ വഴിക്കാണല്ലോ പോകുന്നത്‘ എന്നായിരുന്നു മറുപടി. ‘എന്നാലും മെഡിക്കല്‍ കോളേജിലേക്കാണെങ്കില്‍ എനിക്കൊരു ലിഫ്റ്റ് തരൂ, എന്റെ അമ്മ അവിടെ സുഖമില്ലാതെ കിടക്കുകയാണ്‘ എന്നായി അയാള്‍. അങ്ങിനെ അയാളും വണ്ടിയില്‍ കയറി. വീണ്ടും യാത്ര തുടങ്ങി. എവിടന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്നൊക്കെ രണ്ടാമത്തെ വഴികാട്ടി ചോദിച്ചപ്പോള്‍ ഞാന്‍ എല്ലാ വിശേഷവും പറഞ്ഞു. അപ്പോള്‍ വഴികാട്ടികള്‍ രണ്ടുപേരും തമ്മില്‍ ഒരു തര്‍ക്കം തുടങ്ങി. മെഡിക്കല്‍ കോളേജിലേക്ക് മറ്റേ വഴിയല്ലേ തിരിയേണ്ടിയിരുന്നത്, എന്തിനാ വണ്ടി ഈ വഴിക്കെടുപ്പിച്ചത് ? ഈ വഴി കേശവദാസപുരത്തേക്കല്ലേ ?(ആ സ്ഥലപ്പേര് തന്നെയാണ് പറഞ്ഞത് എന്നാണ് ഓര്‍മ്മ) എന്നാണ് രണ്ടാം വഴികാട്ടി ഒന്നാം വഴികാട്ടിയോട് ചോദിക്കുന്നത്.
എനിക്കേതായാലും ഇപ്പോ പോകുന്ന വഴി ശരിയാണെന്ന് തോന്നിത്തുടങ്ങി. അധികം മുന്നോട്ട് പോകുന്നതിനുമുന്‍പ് തന്നെ ആദ്യത്തെ കക്ഷി ‘ഞാനിവിടിറങ്ങിക്കോളാം’ എന്ന് പറഞ്ഞ് സ്കൂട്ടായി. രണ്ടാമന്‍ എന്നെ കൃത്യമായി മെഡിക്കല്‍ കോളേജിന് മുന്നിലെത്തിച്ചു, അങ്ങോട്ടും ഇങ്ങോട്ടും നന്ദിയും പറഞ്ഞ് പിരിയുകയും ചെയ്തു.രാവിലെ ഓഫീസ് സമയത്താണിത് നടക്കുന്നത്. ആദ്യത്തെ കക്ഷി ഓഫീലേക്ക് പോകാനൊരു സൂത്രപ്പണി കാണിച്ചതല്ലേ എന്ന് വേണമെങ്കില്‍ സംശയിക്കാം. എന്തായാലും സംസാരരീതി വെച്ച് നോക്കിയാല്‍ രണ്ടുപേരും തിരുവനന്തപുരത്തുകാര്‍ തന്നെ.
അപ്പോ ഒന്ന് മനസ്സിലായി. നല്ലവരും, കെട്ടവരും എല്ലാ നാട്ടിലുമുണ്ട്, എല്ലാ രാജ്യത്തുമുണ്ട്, എല്ലാ സമൂഹത്തിലുമുണ്ട്. അതിന്റെ ഏറ്റക്കുറച്ചിലുകളെപ്പറ്റി മാത്രമേ തര്‍ക്കമുള്ളൂ.

ഇനിയൊരു അടിക്കുറിപ്പുകൂടെ പറയട്ടെ. (ദയവായി സഹിക്കൂ.)
എന്റെ നാട് എന്ന് വേണമെങ്കില്‍ പറയാവുന്നത് മുനമ്പം എന്ന സ്ഥലമാണ്.(പക്ഷെ ഞാനിപ്പോള്‍ അവിടെയല്ല താമസം.) വൈപ്പിന്‍ കരയുടെ വടക്കെ അറ്റമാണ് മുനമ്പം. വൈപ്പിന്‍ മദ്യദുരന്തം കഴിഞ്ഞ് അങ്ങനെ കത്തി നില്‍ക്കുന്ന സമയത്ത്,വൈപ്പിന്‍ കരക്കാരനാണ് എന്ന് ആരോടെങ്കിലും പറഞ്ഞാല്‍, ഉടനെ ഒരു മറുപടിയും ചിരിയും കിട്ടിയിരിക്കും.
“ ഓ മദ്യദുരന്തം, കള്ള് കുടിയന്മാര്‍ “
ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. പിന്നെ സ്വയം പറഞ്ഞ് മനസ്സിലാക്കി. ഞാന്‍ കള്ളുകുടിയനല്ലല്ലോ, എനിക്ക് പരിചയമുള്ള ആരും ആ മദ്യദുരന്തത്തില്‍ മരിച്ചിട്ടില്ലല്ലോ ? പിന്നെ ഞാനെന്തിന് ഈ കളിയാക്കലുകള്‍ മനസ്സിലേക്കെടുക്കണം.വിട്ടുകളയാന്‍ തുടങ്ങി. മനസ്സ് ശാന്തമാകുകയും ചെയ്തു.

അപ്പോ വരുന്നു അടുത്ത പ്രശ്നം. കേരളത്തില്‍ ഇപ്പോള്‍ എറ്റവും കൂടുതല്‍ ഗുണ്ടായിസവും, തെമ്മാടിത്തരവുമൊക്കെ നടക്കുന്നത് മുനമ്പത്താണത്രേ ! പണ്ട് ഞാനൊക്കെ മനസ്സമാധാനത്തോടെ ബസ്സ് കാത്തുനിന്നിരുന്ന സ്റ്റോപ്പില്‍, ഇപ്പോ ഏത് പാതിരാത്രി ചെന്നുനോക്കിയാലും ഒരു വണ്ടി പോലീസ് കാവലുണ്ട്. കേരളത്തില്‍ എല്ലാ മുക്കിലും മൂലയിലും സ്ഥലവില കുതിച്ചു കയറിയിട്ടും മുനമ്പത്തുമാത്രം ചുളുവിലയ്ക്ക് സ്ഥലം കിട്ടും. പുറത്ത് നിന്ന് ഒരാള്‍ വന്ന് അവിടെ സ്ഥലം വാങ്ങുന്നില്ല. ചെറുക്കന്മാര്‍ക്ക് പെണ്ണ് കിട്ടാനുള്ള സാദ്ധ്യതകളും മങ്ങി വരുന്നു. ഈ ഗുണ്ടാസാമ്രാജ്യത്തിലേക്ക് ഏത് അച്ഛനും അമ്മയും തങ്ങളുടെ മകളെ സധൈര്യം കെട്ടിച്ചുവിടും?

മുനമ്പത്ത് അങ്ങിനെ കുറച്ചുപേര്‍ ഉണ്ടായിപ്പോയതുകൊണ്ട് ഞാന്‍ വിഷമിച്ചിട്ടെന്തു കാര്യം? ഞാന്‍ ഗുണ്ട അല്ലല്ലോ . എനിക്ക് പരിചയമുള്ള ആരും ആ ഗുണ്ടാ സമൂഹത്തില്‍ ഇല്ലല്ലോ ? അതു പോരേ?

അതുകൊണ്ട് ഈ പോസ്റ്റിന്റെ കാര്യത്തിലും അങ്ങിനെ കരുതിയാല്‍ പോരേ. തെക്കുള്ള കുറെ ആള്‍ക്കാര്‍ എന്തെങ്കിലും കുറ്റം ചെയ്തെന്ന് വച്ച് എല്ലാ തെക്കന്മാരും കുറ്റക്കാരാകില്ലല്ലോ ? വടക്കന്മാര്‍ കുറെ നല്ല ആള്‍ക്കാര്‍ ഉണ്ടെന്ന് വച്ച്, എല്ലാ വടക്കന്മാരും പുണ്യാളന്മാരാകണമെന്നില്ലല്ലോ ?
ഏറ്റക്കുറച്ചിലുകളുടെ കാര്യത്തിലുള്ള വ്യത്യാസം സത്യസന്ധമായി മനസ്സിലാക്കുക. അംഗീകരിക്കുക. അങ്ങിനെ ചെയ്യാമല്ലോ ?

എന്റെ ഈ കമന്റ് ഒരു തരത്തിലും ആരേയും വേദനിപ്പിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി പടച്ചുണ്ടാക്കിയതല്ല. അങ്ങിനെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ പറയൂ. ആ നിമിഷം ഞാനിത് ഡിലീറ്റ് ചെയ്യുന്നതാണ്, വേദനിക്കപ്പെട്ട എല്ലാവരോടും മാപ്പ് ചോദിച്ചുകൊണ്ടുതന്നെ.

അനൂപ് തിരുവല്ല said...

കമന്റിയ എല്ലാവര്‍ക്കും നന്ദി.

ബയാന്‍ said...

അപ്പോ, കമെന്റാത്തവര്‍ക്കോ...! :)

ananthapuri said...

what rubbish!

some northians who r envious of more development in south has raised this story.

Anonymous said...

njangal arum thammil vetti chavanonnum readiyalla. athu vadakkan mare konde pattu

Ananthapuri said...

Onninum Menekkedathe veruthe irukkunnavaranu vadakkanmar, ennittu south keralathil kanunna development kandu thekkanmarkku akranthamanannu parayum.First you change your attitude, normally vadakkanmarkku vallatha politics aanu, athu kondanu avide oru developmentum varathathu

Anonymous said...

Hi even if i am from Trivandrum,I love Malabarians..I have good friend circle.Among them i cant trust trivandrum friends,They are very lazy and are roaming around without doing any jobs.there main activity is Para paniyal only.But my north keralites never like that.........Really....Mr.Anathapury , ur crazy...U r "REALLY A FROG IN WELL"

SHYAM LAL.T. said...

it was really nice that you got a nice experience from auto drivers from calicut. But you have to reach after 9 pm on the railway station to know their real character. I got so many bad experience from auto drivers from northern side ..they will park their autos and will settle themself some where else. Only after they confirm that you have a trip pf atleast 10 km or ready for paying the charge for 10 KM , they will be ready to start the journey...........

Good people are everywhere jsu like bad people. It will not be wise enough to preemptively belive that people from northern side are good