അധികമാരുമറിയാതെ
മറ്റൊരു ഗ്രന്ഥശാലാസംഘദിനംകൂടി കടന്നുപോയി. നല്ലവായനയെ പ്രോൽസാഹിപ്പിക്കുക
എന്ന ലക്ഷ്യത്തോടെ ശ്രീ.പി.എൻ.പണിക്കരുടെ ശ്രമഫലമായി 1945 ലാണ് സംഘം
പിറവികൊള്ളുന്നത്. അൻപതിൽ താഴെ ഗ്രാമീണവായനശാലകളുമായി പ്രവർത്തനമാരംഭിച്ച
സംഘത്തിന്റെ കീഴിലിന്ന് പതിനായിരത്തോളം ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തെ ആദ്യ സമ്പൂർണ്ണസാക്ഷരതാസംസ്ഥാനം എന്ന മഹത്തായബഹുമതി നമുക്ക്
ലഭിച്ചതിന്റെ പിന്നിൽ കേരളഗ്രന്ഥശാലാസംഘം സ്തുത്യര്‍ഹമായ
പങ്കുവഹിച്ചിട്ടുണ്ട്.
വായന മരിക്കുന്നുവെന്ന മുറവിളികൾക്കിടയിലും
മലയാളത്തിൽ പുസ്തകങ്ങൾക്ക് കുറവൊന്നുമില്ല. നൂറോളം പ്രസാധകന്മാർ
പ്രസിദ്ധീകരിക്കുന്ന എണ്ണായിരത്തിയഞ്ഞൂറോളം പുസ്തകങ്ങളാണ് ഇപ്പോൾ ഒരുവർഷം
കൊണ്ട് മലയാളിയുടെ മുന്നിലെത്തുന്നത്. കഴിഞ്ഞൊരു പതിറ്റാണ്ടുകൊണ്ട്
പുസ്തകങ്ങളുടെ വില്പനയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് പ്രസാധകരും
വെളിപ്പെടുത്തുന്നു. പുതിയ പുസ്തകങ്ങളേക്കാൾ പ്രശസ്തമായ
പഴയപുസ്തകങ്ങൾക്കാണ് വില്പനകൂടുതലെന്നും അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ
പുസ്തകങ്ങളുടെ എണ്ണവും വില്പനയും വർദ്ധിക്കുമ്പോഴും മലയാളിയുടെ വായന
ഇപ്പോഴും പിന്നാക്കം നില്ക്കുകതന്നെയാണോയെന്ന് സംശയമുണ്ട്.
ബാലമാസികകളിൽനിന്ന് വായനയാരംഭിച്ച്, യൗവ്വനത്തിന്റെ തീഷ്ണതയിൽ
മുട്ടത്തുവർക്കിയും മിൽബൂൺ പൈങ്കിളികളും വായിച്ചുവളർന്ന് ഗൗരവമുള്ള
വായനക്കാരായിമാറിയ തലമുറയല്ല ഇന്നുള്ളത്. പഠനത്തിനും
ജീവസന്ധാരണത്തിനുമാവശ്യമായ പുസ്തകങ്ങൾക്കുമപ്പുറം വായനയുടെ ലോകം ഇന്നത്തെ
മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന്
വേണം കരുതാൻ. വില്പനയുടെ നല്ലൊരുശതമാനം പ്രത്യേകവിഷയങ്ങൾ കൈകാര്യം
ചെയ്യുന്ന പുസ്തകങ്ങളാണെന്ന പ്രസാധകരുടെ അഭിപ്രായം ഇതിന്റെ തെളിവാണ്.
ഒരു നല്ലവായനക്കാരൻ പരന്നവായനയ്ക്കുടമയായിരിക്കണം. ഏതുവിഷയവും
വായിക്കുകയും അതിൽനിന്ന് വിജ്ഞാനസമ്പാദനം ചെയ്യുകയും വേണം. പഠനത്തിനുള്ള
പുസ്തകങ്ങൾക്കുപുറമേ; മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങളേക്കുറിച്ചും അവയിലെ
ദശാസന്ധികളേക്കുറിച്ചുമുള്ള അനുഭവങ്ങൾ പകർന്നുതരുന്ന നോവലുകളും കഥകളും
വായിച്ചുകൂടി പുതിയതലമുറ വളരുകയാണ് വേണ്ടത്.
ഒരു നല്ലവായനക്കാരൻ പരന്നവായനയ്ക്കുടമയായിരിക്കണം. ഏതുവിഷയവും വായിക്കുകയും അതിൽനിന്ന് വിജ്ഞാനസമ്പാദനം ചെയ്യുകയും വേണം. പഠനത്തിനുള്ള പുസ്തകങ്ങൾക്കുപുറമേ; മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങളേക്കുറിച്ചും അവയിലെ ദശാസന്ധികളേക്കുറിച്ചുമുള്ള അനുഭവങ്ങൾ പകർന്നുതരുന്ന നോവലുകളും കഥകളും വായിച്ചുകൂടി പുതിയതലമുറ വളരുകയാണ് വേണ്ടത്.
5 comments:
ബാലമാസികകളിൽനിന്ന് വായനയാരംഭിച്ച്, യൗവ്വനത്തിന്റെ തീഷ്ണതയിൽ മുട്ടത്തുവർക്കിയും മിൽബൂൺ പൈങ്കിളികളും വായിച്ചുവളർന്ന് ഗൗരവമുള്ള വായനക്കാരായിമാറിയ തലമുറയല്ല ഇന്നുള്ളത്.
വായനാശീലം തീരെ കുറഞ്ഞു, ഇപ്പോള്‍.
പുതുവത്സരാശംസകള്‍!
വായന മരിക്കുന്നു എന്നത് അബദ്ധവിചാരമാണ്. വായന ചിലരിൽ മാത്രമാണു മരിക്കുന്നത്. ബ്ലോഗ്ലോകത്താവട്ടെ വായന അനുദിനം വർദ്ധിക്കുന്നുണ്ട്. അവർ പക്ഷേ ബ്ലോഗർമാരല്ലതനും. വായിക്കാൻ മാത്രം ബ്ലോഗിൽ കയറുന്ന ബ്ല്ഓഗർ പ്രൊഫൈൽ ഇല്ലാതെ അഭിപ്രായം രേഖപ്പെടുത്താതെ മൊബൈലിലും ടാബിലുമെല്ലാം വായിച്ചുപോകുന്നവർ ധാരാളമുണ്ട്. അവർക്കൊപ്പം ബ്ലോഗർമാർ കൂടി മറ്റുള്ളവരെ വായിക്കാൻ തയ്യാറായാൽ മലയാളത്തിന് കൂടുതൽ മുതൽക്കൂട്ടാകും എന്നതാണു വാസ്തവം.
Post a Comment