Thursday, November 29, 2007

നിങ്ങള്‍ക്കുണ്ടോ മൈഗ്രൈന്‍ ?

നാട്ടിന്‍പുറത്ത് കൊടിഞ്ഞി, ചെന്നിക്കുത്ത് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മൈഗ്രൈന്‍ (Migraine) ലോകത്തിന്ന് 30 കോടിയിലധികം ജനങ്ങളെ സ്ത്രീപുരുഷഭേദമന്യെ ബാധിച്ചിരിക്കുന്ന
മഹാരോഗമാണ്. ലോകജനസംഖ്യയുടെ 16-17 ശതമാനത്തോളം പേര്‍ ഒരിക്കലെങ്കിലും മൈഗ്രൈനിനിരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരിക്കലനുഭവിച്ചിട്ടുള്ളവര്‍ക് ഭീതിജനിപ്പിക്കുന്ന ഒരോര്‍മ്മയാണീയവസ്ഥ. തലയ്ക്കു ചെറിയോരു മന്ദതയിലാണിത് സാധാരണ ആരംഭിക്കാറ്. കണ്ണുകളിലേക്ക് ഒരു ലക്ഷം വാട്ടിന്റെ ലൈറ്റടിച്ചതു
പോലെയൊക്കെ തോന്നും. തുടര്‍ന്ന് വേദനയുടെ ദുരിതപര്‍വ്വം 3 മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ നീളുകയായി. വേദനയില്‍ക്കുളിച്ച് പരവശനായിരിക്കുന്നവേളയില്‍ മനുഷ്യജീവിയുടെ
സാമീപ്യമോ ഒരു ചെറിയ ശബ്ദം പോലുമോ രോഗിയെ അസ്വസ്ഥനാക്കുന്നു. ശര്‍ദ്ദിയും വയറ്റിളക്കവും ചിലര്‍ക്കിതിനോടൊപ്പമുണ്ടാകാറുണ്ട്.

ചിലര്‍ക്ക് കൂടെക്കൂടെ മൈഗ്രൈന്‍ വരുമ്പോള്‍ മറ്റുചിലര്‍ക്കിത് ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. രോഗത്തേക്കാള്‍ ഭയങ്കരമാണ് രോഗം വരുന്നതിനേക്കുറിച്ചുള്ള ഭീതി. ഏതുനിമിഷവും കയറിയാക്രമിക്കാവുന്നയീ ഭീകരനെ ഭയന്നുള്ള ജീവിതം രോഗിയെ കൂടുതല്‍ തളര്‍ത്തുന്നു.

ഈ കണ്ണുപൊട്ടുന്ന തലവേദനക്ക് ഇന്നും ആധുനികവൈദ്യശാസ്ത്രം പൂര്‍ണ്ണപരിഹാരം കണ്ടെത്തിയിട്ടില്ല. രോഗത്തിന്റെ യഥാര്‍ഥകാരണങ്ങളേക്കുറിച്ചുപോലും വ്യത്യസ്ഥ
അഭിപ്രായങ്ങളാണുള്ളത്. മൈഗ്രൈന്‍ രോഗികളില്‍ ചിലര്‍ക്ക് വേദന വരുന്നതിന് കുറെ മുന്‍പുതന്നെ അതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ത്തന്നെ ചില മരുന്നുകള്‍ കഴിച്ചാല്‍
വേദന കുറച്ചൊക്കെ ഒഴിവാക്കാന്‍ കഴിയുമെന്നതുമാത്രമാണൊരാശ്വാസം.

മൈഗ്രൈന്‍ രോഗികള്‍ക്കിതാ ഒരാശ്വാസ വാര്‍ത്ത.

എന്റെ കൂടെ ജോലിചെയ്യുന്ന പെണ്‍കുട്ടി കടുത്ത മൈഗ്രൈനിനാല്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരു മാസത്തില്‍ 4-5 ദിവസമെങ്കിലും ചുവന്നു വീര്‍ത്ത കണ്ണുകളുമായി മേശമേല്‍
തളര്‍ന്നുവാടിക്കിടക്കുന്ന അവളെക്കണ്ടാല്‍ ആര്‍ക്കും കഷ്ടം തോന്നും. ഈ ചെറുപ്രായത്തില്‍തന്നെ അവള്‍ രോഗശാന്തിക്കായി പോകാത്ത ആ‍ശുപത്രികളില്ല കഴിക്കാത്ത മരുന്നുമില്ല.
ആയുര്‍വേദവും അലോപ്പതിയും ഹോമിയോയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ അവളും വീട്ടുകാരും മന്ത്രവാദത്തിലും കൂടോത്രത്തിലും വരെ രക്ഷതേടിച്ചെന്നു.

ഈ പരീക്ഷണങ്ങളൊക്കെ പരാജയപ്പെട്ടപ്പോഴാണ് ദൈവം ഒരമ്മച്ചിയുടെ രൂപത്തില്‍ അവളെത്തേടിച്ചെന്നത്.

കോട്ടയത്ത് ആര്‍പ്പൂക്കരക്കടുത്ത് എണ്‍പതോളം വയസ്സായൊരമ്മച്ചിയുണ്ട്. കൊടിഞ്ഞിയെ പമ്പകടത്താനുള്ളൊരൊറ്റമൂലിപ്രയോഗത്തില്‍ അഗ്രഗണ്യയാണവര്‍. കേട്ടറിഞ്ഞെത്തുന്ന
ധാരാളമാളുകള്‍ക്ക് ആ അമ്മയുടെ കൈപ്പുണ്യം അനുഭവിക്കാന്‍ കഴിയാറുണ്ട്.

അതിരാവിലെയാണ് അമ്മച്ചിയുടെ ചികിത്സ. അവിടുത്തെ മുറ്റത്തും പറമ്പിലും നില്‍ക്കുന്ന ചില പച്ചിലമരുന്നുകള്‍ ചേര്‍ത്തരച്ച് കിഴികെട്ടി നീരെടുക്കുന്നു. കിടക്കുന്ന രോഗിയുടെ കണ്ണില്‍ ഈ
നീരൊഴിക്കുകയാണുചെയ്യുന്നത്. ഒരല്‍പ്പസമയം നീറ്റലൊക്കെ സഹിച്ചുകിടന്നിട്ട് കണ്ണുകള്‍ കഴുകാം. യാതൊരു കാരണവശാലും കണ്ണുതുടയ്ക്കാന്‍ പാടില്ല. കുറച്ചുനേരത്തേക്ക് കാഴ്ച്ചക്കൊരു
മങ്ങലുണ്ടാകുമെന്നതിനാല്‍ അല്‍പ്പസമയം വിശ്രമിച്ചിട്ട് മടങ്ങിപ്പോകാം.

സാധാരണ ഒറ്റത്തവണ ഇതുചെയ്താല്‍ത്തന്നെ രോഗം നിശ്ശേഷം മാറും. ചിലര്‍ക്ക് രണ്ടോ മൂന്നോ പ്രാവശ്യം ഇതാവര്‍ത്തിക്കേണ്ടിവന്നേക്കാം.

ഞാന്‍ പറഞ്ഞ പെണ്‍കുട്ടിക്ക് ഒരൊറ്റത്തവണത്തെ ചികിത്സകൊണ്ടുതന്നെ അവളുടെ തലവേദന തീര്‍ത്തും മാറി. ഇക്കഴിഞ്ഞ മൂന്നുമാസമായി ഒരിക്കല്‍പ്പോലും അവള്‍ക്ക് മൈഗ്രൈന്‍
വന്നിട്ടില്ല എന്നത് അല്‍ഭുതകരമാണ്.

എനിക്ക് നേരിട്ടറിയാവുന്ന സംഗതിയായതിനാലാണ് ഇത്രയും വിവരിച്ചത്. ആ അമ്മച്ചി ഈ ചികിത്സക്ക് യാതൊരു പ്രതിഫലവും പറ്റുന്നില്ല. ആരു പണം കൊടുത്താലും അവര്‍
വാങ്ങുകയുമില്ല. മാനവസേവ മാധവസേവ എന്ന ആശയമാണമ്മച്ചിയുടേതെന്നു തോന്നുന്നു.

ഒന്നു രണ്ടുവര്‍ഷം കൂടുമ്പോഴെങ്കിലും മൈഗ്രൈന്‍ അനുഭവിക്കുന്ന വ്യക്തിയാണു ഞാന്‍. കൂടാതെ ഈ രോഗത്തിനടിമപ്പെട്ട് കഷ്ടപ്പെടുന്ന നിരവധിയാളുകളേയും എനിക്കറിയാം. ആര്‍ക്കെങ്കിലും
ഈ ലേഖനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നെങ്കില്‍ നല്ലത്. അല്ലാതെ ഞാന്‍ അമ്മച്ചിയുടെ മാര്‍ക്കറ്റിങ്ങ് എക്സിക്യുട്ടീവായി പ്രസംഗിക്കുന്നു എന്നാര്‍ക്കും തോന്നരുത്.

ഇവിടെ ഞാന്‍ അമ്മച്ചിയുടെ കോണ്ടാക്ട് ഡീറ്റൈയിസ് പ്രസിദ്ധീകരിക്കുന്നില്ല. അത് ആവശ്യമുള്ളവര്‍ എനിക്ക് ഇമെയില്‍ (anooptvla@yahoo.com) അയച്ചാല്‍ നല്‍കാവുന്നതാണ്.

ലോകത്തു രണ്ടേരണ്ടുതരം ആളുകള്‍ മാത്രമാണുള്ളത്. മൈഗ്രൈനുള്ള ഭാഗ്യഹീനരും അതില്ലാ‍ത്ത അതിഭാഗ്യവാന്മാരും !

21 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ലോകത്തു രണ്ടേരണ്ടുതരം ആളുകള്‍ മാത്രമാണുള്ളത്. മൈഗ്രൈനുള്ള ഭാഗ്യഹീനരും അതില്ലാ‍ത്ത അതിഭാഗ്യവാന്മാരും !

നാടന്‍ said...

സത്യമാണോ അനൂപേ, എങ്കില്‍ എന്റെ കസിനെ അവിടേക്ക്‌ വിടാനാണ്‌.

krish | കൃഷ് said...

നല്ല കാര്യം.



(മെയില്‍ ഐഡി?)

ബാബുരാജ് said...

പ്രിയ അനൂപ്‌,
കൊടിഞ്ഞി വിലക്കുക എന്ന പ്രയോഗം നമ്മുടെ നാട്ടുചികില്‍സയില്‍ ഉള്ളതാണ്‌. പലരും പല മാര്‍ഗമാണ്‌ ഉപയോഗിക്കുന്നത്‌. ധാരാളം അനുഭവസ്ഥരേയും എനിക്കറിയാം. വിലക്കുന്നവര്‍ അവരുടെ സൂത്രം രഹസ്യമായി വെയ്ക്കുകയാണ്‌ പതിവ്‌. എന്റെ വല്യമ്മച്ചിക്ക്‌ ഇതു അറിയുമായിരുന്നു. എന്റെ ഒരു കസിന്റെ മൈഗ്രേന്‍ മാറ്റിയിട്ടുണ്ട്‌. ആ സൂത്രം എനിക്കു പറഞ്ഞും തന്നിട്ടുണ്ട്‌. പുറത്തു പറഞ്ഞാല്‍ ഹസിക്കപ്പെട്ടേക്കുമാറ്‌ ലളിതവും യുക്തിക്കു നിരക്കാത്തതുമാണത്‌. ഒരു പക്ഷെ ഒരു പ്ലേസബോ എഫക്റ്റ്‌ ആയിരിക്കും ഇവിടേയും പ്രവര്‍തിക്കുന്നത്‌.

Anoop Technologist (അനൂപ് തിരുവല്ല) said...

മെയില്‍ ഐഡി anooptvla@yahoo.com

അങ്കിള്‍ said...

അനൂപേ, 20 വയസ്സുവരെ ഈ വേദന അനുഭവിച്ചവരില്‍ ഒരാളാണ് ഞാന്‍. ഈശ്വരാ, ആലോചിക്കുമ്പോള്‍ പോലും തലവേദനിക്കുന്നു.

ആ ദിവസങ്ങളില്‍ അല്പം പോലും സൂര്യകിരണങ്ങള്‍ കടക്കത്ത വിധത്തിലാക്കി ആഹാരം പോലും വേണ്ടന്ന്‌ വച്ച്‌ ഒറ്റ കിടപ്പാണ്. സൂര്യന്റെ ശക്തി കുറഞ്ഞാലേ മുറിക്കു പുറത്തു വരാറുള്ളൂ.

ചെയ്യാത്ത മരുന്നുകളില്ല. 20 വയസ്സുകഴിഞ്ഞപ്പോള്‍ പിന്നെ എന്തുകൊണ്ടോ അതുണ്ടായില്ല. അതുവരെ അനുഭവിച്ചതോര്‍ത്താല്‍, ഇനിയെനിക്ക്‌ ഒരു വേദനയും ഉണ്ടാകാന്‍ പാടില്ല. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം, ബൈപാസ്സ്‌ സര്‍ജ്ജറി കഴിഞ്ഞപ്പോഴും ഞാന്‍ വേദനയെന്തന്നറിഞ്ഞില്ല.

കണ്ണൂരാന്‍ - KANNURAN said...

അനൂപ് വളരെയധികം ഉപകാരപ്രദമായ പോസ്റ്റ്.. ആ അമ്മച്ചിയുടെ വിവരങ്ങള്‍ ഒന്നറിയിക്കാമോ? baburajpm@gmail.കോമില്‍...

അരവിന്ദ് :: aravind said...

എനിക്ക് കൊടിഞ്ഞി വിലക്കിയതാണ്. വളരെ ചെറുപ്പത്തില്‍. വീടിനടുത്തുള്ള ഒരാളായിരുന്നു.
പ്ലാസിബോ എഫെക്റ്റ് ഉണ്ടാവാന്‍ മാത്രം മാനസിക വളര്‍ച്ച ആ പ്രായത്തില്‍ (മരുന്നില്‍ വിശ്വാസം തോന്നാന്‍) ഇല്ലായിരുന്നു എന്നു മാത്രമല്ല, വിലക്കാന്‍ വന്നയാളുടെ ദരിദ്രമായ കെട്ടും മട്ടും കണ്ട്, സംഗതി കഴിഞ്ഞ് പോയപ്പോള്‍ അങ്ങേര് വെറും പറ്റീരാണെന്ന് വീട്ടുകാരോട് ഞാന്‍ അധിക്ഷേപിക്കുകയും ചെയ്തു. ഒട്ടും വിശ്വാസമില്ലായിരുന്നു. എന്നിട്ടും തലവേദന പിന്നെ അധികം വന്നിട്ടില്ല(വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കലോ മറ്റോ..മറന്നു പോയി‍).
രോഗം മാറിയാല്‍ പോരേ? ഒരു പ്ലാസീബോയും ക്ലീസിബോയും.

Anoop Technologist (അനൂപ് തിരുവല്ല) said...

മൈഗ്രൈന്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഇത്രയും ആളുകളുണ്ടെന്ന് ഇപ്പോഴാ മനസിലായേ.

അഡ്രസ്സ് ആവശ്യപ്പെട്ടുകൊണ്ട് 22 മെയില്‍ കിട്ടി. എല്ലാവര്‍ക്കും അമ്മച്ചിയുടെ കോണ്ടാക്ട് ഡീറ്റൈയിത്സ് അയച്ചിട്ടുണ്ട്.

പോകുന്നവര്‍ വിശേഷങ്ങള്‍ ഇവിടെ കമന്റിയാല്‍ മറ്റുള്ളവര്‍ക്ക് സഹായമാകും.

---------------------------------

എന്റെ വീടിനടുത്തുമുണ്ടായിരുന്നു കൊടിഞ്ഞി ഓതി സുഖപ്പെടുത്തുന്നയൊരാള്‍.
കുട്ടിപ്പുലയനെന്നായിരുന്നു പേര്. 92 ആം വയസ്സില്‍ അടുത്തിടെയാണദ്ദേഹം മരിച്ചത്.

എന്തെഫക്റ്റായാലും വേണ്ടില്ല നിരവധിയാളുകള്‍ അവിടെപ്പോയി സുഖപ്പെട്ടുമടങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സുരേഷ് ഐക്കര said...

അനൂപ്,
എനിക്കും വേണം ആ അമ്മച്ചിയുടെ വിവരങ്ങള്‍.40 വര്‍ഷത്തെ മുന്‍പരിചയമാണ് എനിക്ക് മൈഗ്രേന്റെ കാര്യത്തില്‍.ഒന്നോര്‍ത്തുനോക്കൂ.

ശ്രീവല്ലഭന്‍. said...

Hi Anoop,

Thanks for the information.

Enikkum itakkite migrane vararuntu. At least once a month. Kure tablets kazhichu kitannurangum.

I will write to you to get the details...I will be in TVLA in the first week of Jan

Typist | എഴുത്തുകാരി said...

ഇതൊരു നല്ല ന്യൂസാണല്ലോ, അനൂപ്. ഉവ്വ്‌, എനിക്കറിയാം, ഇത്തരം ഭാഗ്യഹീനരെ.

അലി said...

വളരെ പ്രയോജനപ്രദമാ‍യ പോസ്റ്റ്
അഭിനന്ദനങ്ങള്‍..

ഹരിശ്രീ said...

അനൂപേ,

പോസ്റ്റ് കൊള്ളാം.

ഞാന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മൈഗ്രേന്‍ മൂലം ബുദ്ധിമുട്ടിയിരുന്നു. അക്കാര്യങ്ങള്‍ താങ്കള്‍ വിവരിച്ചപോലെ . രാവിലെ സൂര്യോദയം മുതല്‍ തുടങ്ങി ഉച്ചവരെ ഇത് അനുഭവപ്പെടും.

പിന്നെ ചികിത്സിച്ച് മാറ്റാവുന്ന അസുഖം തന്നെ ആണ് ഈ അസുഖവും. ഹോമിയോപ്പതി തന്നെ ആണ് ഏറ്റവും നല്ല പോവഴി.

അലോപ്പതി, ആയുര്‍വ്വേദം, ഒറ്റമൂലി എന്നിവയെല്ലാം പരീക്ഷിച്ച് ഞാന്‍ അന്ന് മടുത്തിട്ടുണ്ട്.

പക്ഷേ, ഹോമിയോപ്പതിയാ‍ണ് മൈഗ്രേന്‍ എന്ന അസുഖം പൂര്‍ണമായി മാറ്റാന്‍ എന്നെ സഹായിച്ചത്. അതിന് തൃശൂരിലുള്ള ചാക്കോ എന്ന ഹോമിയോ ഡോക്ടറോട് കടപ്പെട്ടിരിക്കുന്നു.

അതിനുശേഷം ഇതുവരെ ആ അസുഖം എന്നെ ബാധിച്ചിട്ടില്ല.

തൃശൂര്‍ സനാന മിഷന്‍ റോഡില്‍ (സ്വപന തീയേറ്റര്‍ സ്റ്റോപ്) അദ്ദേഹവും, അദ്ദേഹത്തിന്റെ മകനും ചികിത്സനടത്തുന്നുണ്ട്.

മയില്‍പ്പീലി said...

അനൂപേ,

കൊള്ളാം.

Unknown said...

Rajendran PP Atholi
Very informative. I hope this post is like a blessing to the thousands of victims of Migraine.
Thanks Mr. Anoop. Please send me the details of Ammachi.
rajendranpp@in.com

Unknown said...

thanks anoop.....

njaan mail ayachittundu. pls reply & send me d contact details.

ലോകത്തു രണ്ടേരണ്ടുതരം ആളുകള്‍ മാത്രമാണുള്ളത്. മൈഗ്രൈനുള്ള ഭാഗ്യഹീനരും അതില്ലാ‍ത്ത അതിഭാഗ്യവാന്മാരും

ee paranjathu valare correct aanu.

Jithesh said...

Sheri aanu....enikkipo ee msg type cheyumbolum vedhana undu....adhyam ayurvedham kanichu...nasyam cheythu maduthu...pinne alopqthy...6monthvare medicine kazhichu...mariyathum aanu..ipo dhey veendum....ini vararuthennu prarthikkunna asukqm aanu....dhey ipo veendum.....

Unknown said...

അനൂപ്‌ PLEASE അമ്മച്ചിയുടെ CONTACT,ADDRESS അയച്ചു തരുമോ എനിക്ക് പോകാനാണ് PLZZZ

Unknown said...

അനൂപ്‌ PLEASE അമ്മച്ചിയുടെ CONTACT,ADDRESS അയച്ചു തരുമോ എനിക്ക് പോകാനാണ് PLZZZ

Greeshma Markose said...

ഈ നമ്പറിൽ വിളിക്കു താങ്കളുടെ തലവേദന മാറ്റി തരാം 9961488724