Thursday, December 20, 2007

പൈറസി റെയിഡുകള്‍ തിരുവനന്തപുരത്ത് നടക്കുന്നു. !!!

തിരുവനന്തപുരം, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ മൈക്രൊസോഫ്റ്റിന്റെ നേത്യുത്വത്തിലുള്ള ആന്റി പൈറസി ടീം ഇപ്പോള്‍ (20-12-2007, 12 പി എം) റെയിഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

കമ്പ്യൂട്ടര്‍ വില്‍പ്പനക്കാരെയാണ് റെയിഡ് ചെയ്യുന്നത്. ഒരാളെ ഇതുവരെ അറസ്റ്റുചെയ്തതായി അറിഞ്ഞിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

9 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

തിരുവനന്തപുരം, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ മൈക്രൊസോഫ്റ്റിന്റെ നേത്യുത്വത്തിലുള്ള ആന്റി പൈറസി ടീം ഇപ്പോള്‍ (20-12-2007, 12 പി എം) റെയിഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ശ്രീ said...

അപ്പോ കുറേപ്പേര്‍‌ കുടുങ്ങാനിരിയ്ക്കുന്നു!

പ്രയാസി said...

Sree Bangloril varilla nee pedikalle..;)

krish | കൃഷ് said...

ഇത് ടി.വി.വാര്‍ത്തയിലും കാണിച്ചിരുന്നു. പൈരസി തെളി്ഞ്ഞാല്‍ ു 20 ലക്ഷം രൂപ വരെ പിഴയായി നല്‍കേണ്ടിവരുന്ന കുറ്റമാണെത്രേ. പക്ഷേ, കമ്പ്യൂട്ടര്‍ വ്യാപാരികള്‍ പറയുന്നത്, ലിനക്സിന്‍റെ ഉപയോഗം കൂടുന്നതു കണ്ട്, മൈക്രോസൊഫ്റ്റ് കമ്പനി തന്നെ അവരുടെ പ്രൊഡക്റ്റുകള്‍ ഇവിടെ പ്രചാരത്തിലാകാന്‍ / സര്‍വ്വത്ര ഉപയോഗത്തിലാകാന്‍ വേണ്ടി പൈറസി/ഡൂപ്ലിക്കേറ്റ് സി.ഡി.കള്‍ക്ക് മൌനാനുവാദം നല്‍കുകയും, പിന്നീട് ചില വ്യാപാരികളെ ലാക്കാക്കി റെയ്ഡ് നടത്തുകയും ചെയ്യുകയാണെന്നാണ്‍. ഇവര്‍ പറയുന്നത് സത്യമാണെങ്കില്‍ അത് അപലപനീയം തന്നെ.

Anonymous said...

ഞാനും പ്രസിദ്ധീകരിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗം കേരളത്തില്‍ കൂടുന്നത് മൈക്രോസോഫ്റ്റിനെ ചൊടിപ്പിച്ചുകാണും. അവരുടെ വരുമാനം കുറയുന്നതാണ് കാരണം.

രാജന്‍ വെങ്ങര said...

ആദ്യമായണു ഇവിടെ വരുന്നതു.ഒരു നഷ്ട്മായില്ല വന്നതു.വിജ്ഞാന‍പ്രദങ്ങളായ കുറിപ്പുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Mr. K# said...

എല്ലാരും ലിനക്സിലേക്ക് തിരിയട്ടെ.

സുലൈമാൻ said...

പൈറസി എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ട് തിരുവനന്തപുരത്തെ ലോഗിടെക് എന്ന സ്ഥാപനം 800 രൂപ വാങ്ങിച്ചെടുത്തു ഒരാളെ വീട്ടിലയച്ചു ക്ഷ്പ് ഇന്‍സ്റ്റാള്‍ ചെയ്തു തരാന്‍.. സര്‍വികെ ചാര്‍ജ് എന്നു പറഞ്ഞാണ് ബില്ല്.. ഒര്‍ജിനല്‍ മദര്‍ ബോഡ് എന്നു പറഞ്ഞു തന്നത് ചിപ് സെറ്റ്.. ചോദിച്ചപ്പോള്‍ കുറെ മുടന്തന്‍ ന്യായങ്ങളും അഹങ്കാരവും. ഇവനൊക്കെ കുടുങ്ങുന്നതല്ലേ നല്ലത്.

chithrakaran ചിത്രകാരന്‍ said...

പ്രിയ അനൂപ്,
ചിത്രകാരന്റെ അഭിപ്രായം ഇവിടെക്കൂടി കോപ്പി പേസ്റ്റുന്നു.

ആദ്യം സിഗരറ്റ് വലിച്ചു പഠിക്കുന്നതിന് സമ്മാനം നല്‍കുക. പിന്നെ സിഗരറ്റ് സൌജന്യമായി നല്‍കുക. ശീലമായിക്കഴിഞ്ഞാല്‍ നമ്മുടെ പോക്കറ്റ് കൊള്ളയടിക്കുക എന്നതൊക്കെ നിയമ വിദേയമാക്കി ചെയ്യാന്‍ സായിപ്പിനറിയാം.സായിപ്പിന്റെ ഇന്ത്യന്‍ പട്ടികള്‍ അതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യും.സോഫ്റ്റ്വെയറിനു വില അമിതമായി ഈടാക്കുന്നതുകൊണ്ടാണ് ജനം കോപ്പിയടിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് സര്‍ക്കാരിനും,പോലീസിനും,കോടതിക്കും മനസ്സിലാകാത്തത് അവരിലെ കൊളോണിയല്‍ ദാസ്യബോധം കൊണ്ടായിരിക്കണം.
മൈക്രോസോഫ്റ്റിന് തങ്ങളുടെ കോപ്പിരൈറ്റ് ചോര്‍ന്നുപോകാതെ സംരക്ഷിക്കാനാകുന്നില്ലെങ്കില്‍ ചോര്‍ന്നുപോകട്ടന്നെ… ഈ സര്‍ക്കാരും, പോലീസും മൈക്രോസോഫ്റ്റിന്റെ സമ്പത്ത് ചോര്‍ന്നുപോകാതിരിക്കാന്‍ പാളയുമായി അവന്റെ എച്ചിലും തിന്ന് പിന്നാലെ നടക്കുന്നത് എന്തിനാണ്?
50രൂപക്ക് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിന്റെ ഒരു ലൈസന്‍സ്ഡ് സിഡി ഉപഭോക്താവിനു നല്‍കാനാകുന്നില്ലെങ്കില്‍ … സായിപ്പിന്റെ എച്ചിലുണ്ട് നടക്കുന്ന കൌപീന ധാരികളായ നിയമ വിദഗ്ദരേയും, സാങ്കേതിക വിദഗ്ദരേയും, ആവശ്യമെങ്കില്‍ മൂരാച്ചി പോലീസിനേയും മട്ടലുകൊണ്ട് ജനം അടിച്ചോടിക്കണം.
അതാണ് ന്യായം. അല്ലാതെ സായിപ്പു പറയുന്നതെന്തും നീതി എന്നത് ന്യായമല്ല. അടിമ ബോധമാണ്.
qw_er_ty