കേരളത്തിലെ കമ്പ്യൂട്ടര്‍ വ്യാപാരികള്‍ 24.12.2007 ന് സംസ്ഥാനവ്യാപകമായി ഐടി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. പോലീസ് സഹായത്തോടെ മൈക്രോസോഫ്റ്റ് നടത്തുന്ന ജനവിരുദ്ധ റെയിഡുകളില്‍ പ്രതിഷേധിച്ചാണിത്. വ്യാജ സോഫ്റ്റുവെയറിന്റെ ഉപയോഗം തടയുന്നതിനായി വിലകുറച്ച് സോഫ്റ്റുവെയര്‍ നല്കാന് അസോസിയേഷനും മൈക്രോസോഫ്റ്റുമായി നടത്തിയ ചര്ച്ചയെത്തുടര്ന്നുണ്ടായ വ്യവസ്ഥകളെ ബോധപൂര്‍വം അട്ടിമറിക്കാനുള്ള നീക്കമായാണ്
റെയിഡിനെ ആള് കേരള ഐടി ഡീലേഴ്സ് അസ്സോസിയേഷന് കാണുന്നത്.
അഭ്യസ്ഥവിദ്യരായ പതിനായിരങ്ങള്‍ തൊഴില്‍ ചെയ്യുന്ന ഈ മേഖലയെ തകര്‍ത്ത്, കമ്പ്യൂട്ടര്‍ റീട്ടെയില്‍ വില്‍പ്പന മേഖലയില്‍ ചുവടുറപ്പിക്കാന്‍ കാത്തുനില്ക്കുന്ന വന്‍കിട കുത്തകകളെ സഹായിക്കാനുള്ള നീക്കമാണിത് എന്നുവേണം മനസിലാക്കാന്‍.
സോഫ്റ്റുവെയര്‍ ഇല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധ്യമല്ലെന്നിരിക്കെ, ഇന്ന് വില്‍ക്കുന്ന ഒരു ബ്രാന്‍ഡഡ് കമ്പ്യൂട്ടറിനോടൊപ്പവും ഉപയോഗയോഗ്യമായ ഓപ്പറേറ്റിങ്ങ് സിസ്റ്റം കമ്പനികള്‍ നല്‍കുന്നില്ല. വ്യാജ സോഫ്റ്റുവെയര്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് ഇതാണ്.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും വ്യാജ സോഫ്റ്റുവെയറിനേക്കുറിച്ച് ശരിയായ അറിവില്ല. ജനങ്ങളില്‍ വ്യാജനെതിരായ അവബോധം സ്യുഷ്ടിക്കുന്നതിനായി മാധ്യമങ്ങളില്‍ക്കൂടി പ്രചരണങ്ങള്‍ നടത്തുകയാണ് ശരിയായ മാര്‍ഗ്ഗം. അല്ലാതെ ഐടി രംഗത്തെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം റെയിഡുകള്‍ അപലപനീയമാണ്.
തങ്ങളുടെ അധാര്‍മ്മികമായ വ്യാപാര തന്ത്രങ്ങളിലൂടെ ലോകമെമ്പാടും കുപ്രശസ്തമായ മൈക്രോസോഫ്റ്റിന്റെ വിന്ഡോസിനേക്കാള് മികച്ച സോഫ്റ്റുവെയറാണ് സൌജന്യമായി ലഭിക്കുന്ന ലിനിക്സ്. ഇതിന്റെ ഉപയോഗം വ്യാപകമായാല്‍ കേരളത്തെ കുത്തകയ്ക്ക് അടിയറവയ്ക്കുന്നതൊഴിവാക്കാന് കഴിയും.
ഫ്രീ സോഫ്റ്റുവെയറിനെ അനുകൂലിക്കുകയും കുത്തകകളെ എതിര്‍ക്കുകയും ചെയ്യുന്ന ഇടതുപക്ഷ ഗവര്‍മെണ്ട്, വന്‍കിട കുത്തകയായ മൈക്രോസോഫ്റ്റിനെ സഹായിക്കാന്‍ കാണിക്കുന്ന അനാവശ്യ തിടുക്കം ദുരുദ്ദേശപരമാണ്.
സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍
1. ബ്രാന്‍ഡഡ് കമ്പ്യൂട്ടറിനോടൊപ്പം ഉപയോഗയോഗ്യമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം കമ്പനികള്‍ നിര്‍ബന്ധമായും നല്‍കുക.
2. വ്യാജ സോഫ്റ്റുവെയര്‍ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കുക.
3. സാധാരണക്കാരന് താങ്ങാനാവുന്ന വിലയ്ക്ക് സോഫ്റ്റുവെയറുകള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ തയാറാവുക.
4. റെയിഡിന്റെ പേരില്‍ ചെറുകിട കച്ചവടക്കാരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക.
5. ഫ്രീ സോഫ്റ്റുവെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഗവര്‍മെണ്ട് നടപടികള്‍ എടുക്കുക.
ഈ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ കമ്പ്യൂട്ടര്‍ വ്യാപാരികളും തൊഴിലാളികളും തിങ്കളാഴ്ച്ച സംസ്ഥാനവ്യാപകമായി പണിമുടക്കുകയും, കൊച്ചിയിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തും. ധര്‍ണ്ണ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഉല്‍ഘാടനം ചെയ്യും. AKITDA പ്രസിഡണ്ട് പി ജി സുരേഷ്, സെക്രട്ടറി അജയ് പണിക്കര്‍ എന്നിവര്‍ പ്രസംഗിക്കും.
ഇതേ കുറിപ്പ് നേരത്തേയൊന്ന് പോസ്റ്റിയതാണ്. പക്ഷേ അത് ചിന്തയിലും മറ്റും വന്നു കണ്ടില്ല. ഒന്നുകൂടി ശ്രമിക്കുന്നു.
Subscribe to:
Post Comments (Atom)
9 comments:
കേരളത്തിലെ കമ്പ്യൂട്ടര്‍ വ്യാപാരികള്‍ 24.12.2007 ന് സംസ്ഥാനവ്യാപകമായി ഐടി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു.
മൈക്രോസോഫ്റ്റ് എക്കാലവും പൈറസിയെ
പ്രോത്സാഹിപ്പിച്ചിരുന്നു, അവരുടെ പ്രോഡക്ടിന് കൂടുതല്‍ പ്രചാരം കിട്ടാന്‍..ഇപ്പോള്‍ അവര്‍ അവരുടെ തനി നിറം കാണിക്കുന്നു.
..കുത്തക വരുത്തിയ വിന,അല്ലാതെ എന്തു പറയാന്‍ !
ടൂ വീലറുകള്‍ വില്ക്കുമ്പോള് കൂടെ ഒരു ഹെല്‍മെറ്റു കൂടി വില്‍ക്കണമെന്ന് നിമന്ധന ഈ സര്‍ക്കാര്‍ തന്നെ കൊണ്ടുവന്നിട്ടുണ്ട്. അതു പോലെ, കംപ്യൂട്ടറിനൊപ്പം, ഓ.എസ്. കൂടി വില്ക്കണമെന്നു നിര്ബന്ധിക്കാവുന്നതേ ഉള്ളൂ. സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മതി.
അനൂപേ,
സമരത്തിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!!
വിന്‍ഡൊസിന്റെ രൂപം മാറ്റി ചുളുവിലക്ക് വില്‍ക്കുന്ന സമര്ത്ഥന്മാരുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അതിനും പണിമുടക്ക്!!!
ഒന്നുകില്‍ മൈക്രോസോഫ്റ്റുകാര് അവരുടെ ലൈസന്‍സ്ഡ് ഓ.എസ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കുക.500 രൂപയില്‍ താഴെ.(ഇന്നത്തെക്കാലത്ത് സാധാരണക്കാരും, വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടല്ലോ). അപ്പോള്‍ മിക്കവാറും എല്ലാവരും ലൈസന്‍സ്ഡ് ഓ.എസ്. തന്നെ വാങ്ങും.
അതിന് അവര്‍ തയ്യാറാകുന്നില്ലെങ്കില്‍, എന്തിന് പൈറസി/ഡൂപ്ലിക്കേറ്റ് ഓ.എസ്. ഉപയോഗം പ്രോത്സാഹിപ്പിച്ചു, പിന്നീട് റെയ്ഡ് ചെയ്യാനോ.
അല്ലെങ്കില്‍ നാമെല്ലാം സൌജന്യ സോഫ്റ്റ്വെയറുകളിലേക്ക് മാറുക. ഗ്നു/ലിനക്സ് ഉപയോഗിക്കാന്‍ പ്രാപ്തമാക്കാന്‍ സര്‍ക്കാറും സംഘടനകളും സൌജന്യമായി പരിശീലനം നല്‍കുക.
ഗ്നു/ലിനക്സ് പ്രോത്സാഹിപ്പിക്കുവാനായി ഉബുണ്ടുവിന്റെ ഗ്നു/ലിനക്സ് ഓ.എസ്. തീര്‍ത്തും സൌജന്യമായി തപാല്‍ മുഖേന എത്തിച്ച് കൊടുക്കുന്നുണ്ട്. ഇതും ഉപയോഗപ്പെടുത്താം.
കമ്പൂട്ടര് വിലകൊടുത്ത് വാങ്ങുമ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഓപ്പറേറ്റിങ്ങ് സിസ്റ്റം ചുമ്മാ കാശ് മുടക്കില്ലാതെ വ്യാജമായി കിട്ടണം എന്നത് എവിടത്തെ ന്യായം ? ആളുകള്‍ അതൊക്കെ വ്യാജമായി സമ്പാദിക്കട്ടെ അത് വേറെ കാര്യം . പക്ഷെ അങ്ങിനെ വ്യാജമായി വില്പന നടത്തുന്നതിനെതിരെ റെയിഡ് നടത്തുമ്പോള്‍ പണിമുടക്ക് നടത്തുന്നത് എന്ത് ന്യായത്തിന്റെ പേരില്‍ ? നാളെ പോക്കറ്റടിക്കാര്‍ പണി മുടക്കിയാലോ ? നമ്മളുടെ പോക്കറ്റിലെ കാശ് ഭദ്രമായിരിക്കും അല്ലേ ? മൈക്രോ സോഫ്റ്റിനും അങ്ങിനെയേയുള്ളൂ ഈ പണിമുടക്കും . ഞാന്‍ മൈക്രോ സോഫ്റ്റിന്റെ പക്ഷം ചേര്‍ന്ന് പറയുകയല്ല . ഈ റെയിഡ് സ്ഥിരമായി ഉണ്ടാവുകയില്ലല്ലോ . റെയിഡ് കഴിഞ്ഞാല്‍ പതിവു പോലെ വിന്‍ഡോസ് കോപ്പി ചെയ്ത് വില്ക്കാമല്ലോ . അന്യായമായി കള്ളത്തരം ചെയ്യുന്ന ഒരു സംഗതിക്കെതിരെ റെയിഡ് നടക്കുമ്പോള്‍ അതിനും പണിമുടക്കോ ?
വിവേകി പറഞ്ഞതിനോട് 100% യോജിക്കുന്നു
intellectual property rightsനു് യാതൊരു വിലയും കല്പിക്കാത്ത സമൂഹമാണു് ഇന്ത്യയില്‍ എന്നുള്ളതിന്റെ തെളിവാണു് ഈ പനിമുടക്ക്. തെറ്റായ ഒരു കാര്യത്തിനു വേണ്ടി സമരം ചെയ്യുന്നത് സമൂഹം അനുവതിച്ചുകൂട. മൈക്രോസൊഫ്റ്റ് സ്വകര്യ സ്ഥാപനമാണു് അവര്‍ക്ക് അവരുടെ ഉത്പനത്തിനു തോന്നിയ വില ഈടാക്കാം. ഇഷ്ടമില്ലെങ്കില്‍ സ്വന്തമായി ഒരണ്ണം ഉണ്ടാക്കണം.
നാട്ടുകാരുടെ കരം കൊടുത്ത് പോറ്റുന്ന കുറേ സര്‍ക്കാര്‍ ഐ. ടീ. "വിദഗ്ദന്മാരുണ്ടല്ലോ" C-DAC ലും ERNDC ലും എല്ലാം. ഇവരാരും വിചാരിച്ചാല്‍ നല്ല ഒരു മലയാളം ലീനക്ഷ് operating system ഒണ്ടാക്കാന്‍ പറ്റൂല്ലെ.
വഴിപോക്കന്,അങ്കിള്‍,ചിത്രകാരന്,കൃഷ് എന്നിവര്‍ക്ക് നന്ദി.
വിവേകി,കൈപ്പള്ളി പ്രത്യേകം നന്ദി. ദയവായി പുതിയ പോസ്റ്റ് വായിക്കുക.
Post a Comment