Sunday, December 23, 2007

ത്യുശൂരില്‍ കാനോണ്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് നടന്നു.

കാനോണും ഇന്‍ഡ്യാ ഫോട്ടോഹൌസും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് ഡിസംബര്‍ 21 ന്‍് ഹോട്ടല്‍ ലൂസിയയില്‍ വച്ചു നടന്നു.
അനൂപ് ചന്ദ്രനാണ് ക്ലാസ് നയിച്ചത്. നൂറ്റമ്പതോളമാളുകള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പില്‍ കാനോണ്‍ ക്യാമറകള്‍, ലെന്‍സുകള്‍, ഫ്ലാഷുകള്‍ തുടങ്ങിയവയുടെ ഉപയോഗരീതി, സവിശേഷതകള്‍ എന്നിവ പ്രതിപാദ്യവിഷയമായി.

കാനോണ്‍ 400ഡി, 40ഡി എന്നീ മോഡലുകള്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അന്നുതന്നെ ഓഡര്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഡിസ്കൌണ്ടിനു പുറമെ വിലയേറിയ ഒട്ടേറെ സമ്മാനങ്ങള്‍, പലിശയില്ലാത്ത വായ്പ എന്നിവയുമുണ്ടായിരുന്നു.

ഈയവസരം മുതലെടുക്കുവാനായി കാനോണിന്റെ സ്റ്റാളിനുമുന്‍പില്‍ നീണ്ട ക്യൂ കാണാമായിരുന്നു.

5 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

കാനോണും ഇന്‍ഡ്യാ ഫോട്ടോഹൌസും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് ഡിസംബര്‍ 21 ന്‍് ഹോട്ടല്‍ ലൂസിയയില്‍ വച്ചു നടന്നു.

Faisal Mohammed said...

അനൂപ് ജി, ഞാനൊരു തൃശൂക്കരനാണ്, ഒരിക്കല്‍ താങ്കളുടെ ക്ലാസ് അറ്റന്‍ഡ് ചെയ്തിട്ടുണ്ട്, ഒരു 400 ഡി ലോണില്‍ എടുക്കണം എന്നാഗ്രഹമുണ്ട്, ഡീറ്റയിത്സ് എവിടെ കിട്ടും.

sreeni sreedharan said...

അനു‌പ് ജി പാച്ചു ആവശ്യപ്പെട്ടതിനുള്ള മറുപടി കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

Anoop Technologist (അനൂപ് തിരുവല്ല) said...

പാച്ചു, പച്ചാളം, കമന്റിനു നന്ദി.

ഇപ്പോ കാനോണ്‍ 400D യും 40D യും ബജാജ് ഫൈനാന്‍സ് വഴി കൊടുക്കുന്നുണ്ട്. 0% Interest. ത്യുശൂരില്‍ ഇന്‍ഡ്യാ ഫോട്ടോ ഹൌസും (0487 2423032,2422032)എറണാകുളത്ത് വി ട്രേഡേഴ്സും (0484 2380606, 2370551)ആണ് ഡീലര്‍.

sreeni sreedharan said...

നന്ദി അനു‌പ് ജി , നാളെ തന്നെ അവിടെ ചെന്നു അന്വേഷിക്കുന്നതാണ്, കഴിഞ്ഞ ദിവസം തുളസി വേറൊരു ഷോപ്പിന്റെ കാര്യവും പറഞ്ഞിരുന്നു.