Tuesday, April 22, 2008

അവര്‍ണ്ണര്‍ക്ക് കൈത്താങ്ങുമായി

ഞാന്‍ കരുതി ഗുരുവായൂരില്‍ അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരുനിന്നത് മുന്നോക്കജാ‍തിക്കാരാണെന്ന്. ഇപ്പോഴല്ലേ കഥ മനസിലായത്.

ഭാരതം മുഴുവന്‍ പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കെ.കേളപ്പനാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിന് തുടക്കമിട്ടത്. മന്നമായിരുന്നു സത്യഗ്രഹ കമ്മറ്റിയുടെ പ്രസിഡന്റ്. കേളപ്പന്‍ സെക്രട്ടറിയും എ.കെ ഗോപാലന്‍ വോളണ്ടിയര്‍ ക്യാപ്റ്റനും.

1932 സെപ്റ്റംബര്‍ 21 ന് കേളപ്പന്‍ സത്യഗ്രഹമാരംഭിച്ചു. ഇതിനു മുന്നോടിയായുള്ള ജാഥ ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ മഞ്‌ജുളാല്‍ത്തറയിലേക്ക് സ്വീകരിച്ചാനയിക്കപ്പെട്ടു. ക്ഷേത്രത്തിന്റെ കിഴക്കേനടയിലായിരുന്നു സത്യഗ്രഹം നടന്നത്.

ഇതുകൊണ്ടൊന്നും ക്ഷേത്രാധികാരിയായ സാമൂതിരിപ്പാട് കുലുങ്ങിയില്ല. പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയച്ചന്‍, മുകുന്ദരാജ എന്നിവരും അദ്ദേഹത്തിന്റെ പക്ഷത്തുണ്ടായിരുന്നു. ക്ഷേത്രം തുറന്നുകൊടുക്കുന്നതുവരെയുള്ള സത്യഗ്രഹം ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. നിരവധി നേതാക്കള്‍ ഗുരുവായൂരെത്തി സാമൂതിരിപ്പാടിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സവര്‍ണ്ണ ഹിന്ദുക്കളൊക്കെ ഇതിനോടെതിര്‍പ്പാണെന്ന് പറഞ്ഞ് സാമൂതിരി ഒത്തുതീര്‍പ്പിന് വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആജ്ഞക്ക് വിധേയമായി കേളപ്പന്‍ സത്യഗ്രഹം അവസാനിപ്പിച്ചു.

സവര്‍ണ്ണരുടെ എതിര്‍പ്പ് എന്ന കാരണം പറഞ്ഞാണല്ലോ സാമൂതിരിപ്പാട് ക്ഷേത്രപ്രവേശനത്തിന് എതിരു നില്‍ക്കുന്നത്. ഇത് പൊതുജനത്തിന് ബോധ്യമാകുന്ന വിധം പരിശോധിക്കേണ്ടതുണ്ടെന്ന് ഗാന്ധിജിക്ക് തോന്നി. അതിനായി ഗുരുവായൂരും പരിസരപ്രദേശങ്ങളിലുമുള്ള സവര്‍ണ്ണര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കസ്തൂര്‍ബാഗാന്ധി, സി.രാജഗോപാലാചാരി, ഊര്‍മ്മിളാദേവി, കോണ്ടവെങ്കിടപ്പ, വി.ടി ഭട്ടതിരിപ്പാട്, മന്നം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഹിതപരിശോധന നടന്നു. സാമൂതിരിയുടെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് 77 % മുന്നോക്കജാതിക്കാരും അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തി.

സാമൂതിരിയുടെ വാദം പൊള്ളയാണെന്ന് എല്ലാവര്‍ക്കും മനസിലായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. തുടര്‍ന്ന് അതിശക്തമായ പ്രക്ഷോഭവും ജാഥകളും നടന്നു. ബഹുജനശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് കണ്ട സാമൂതിരിപ്പാട് അവസാനം വഴങ്ങി. അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രം സകല ഹിന്ദുമത വിശ്വാസികള്‍ക്കുമായി തുറന്നുകൊടുത്തു.

ഇന്നത്തെ നേതാക്കന്മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും അവര്‍ണ്ണരെ എല്ലാ‍ത്തരത്തിലും അടിച്ചമര്‍ത്താനായി ജനിച്ചവരാണ് മുന്നോക്കരെന്ന്. സത്യത്തില്‍ കേരള ചരിത്രത്തിലൂടെ ഒന്നുകണ്ണോടിച്ചാല്‍, അവര്‍ണ്ണരെ ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ മുന്‍‌കൈയെടുത്തതും അതിനായി പ്രക്ഷോഭം നയിച്ചതും അന്നത്തെ സവര്‍ണ്ണരായിരുന്നെന്ന് മനസിലാക്കാന്‍ കഴിയും. അക്കൂട്ടരിലെ ചില ക്രീമിലെയറുകള്‍ മാത്രമാണിതിനെ എതിര്‍ത്തിരുന്നതെന്നും കാണാം.

രചനാ സഹായികള്‍ ‍
മന്നത്തു പദ്മനാ‍ഭന്‍:കര്‍മ്മയോഗിയായ കുലപതി - പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
മന്നത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ - വിദ്യാര്‍ഥിമിത്രം
തിരുവിതാംകൂര്‍ സ്വാതന്ത്ര സമര ചരിത്രം - സി.നാരായണപിള്ള

22 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ഇന്നത്തെ നേതാക്കന്മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും അവര്‍ണ്ണരെ എല്ലാ‍ത്തരത്തിലും അടിച്ചമര്‍ത്താനായി ജനിച്ചവരാണ് മുന്നോക്കരെന്ന്.

Unknown said...

വാസ്തവം! നല്ല നിരീക്ഷണം

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു..........

ഗുരുജി said...

അനൂപ്, കലക്കി കേട്ടോ...നല്ല ലേഖനം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനെയൊരു ലേഖനത്തെ തപ്പിനടക്കുകയായിരുന്നു ഇത്രേം കാലം ബൂലോഗത്തില്‍

അഭിനന്ദനം അനൂപ്

Unknown said...

ഓഹോ... അപ്പോ താനും മറ്റേ റ്റീമാണല്ലെ? ;)

Unknown said...

ഇതൊന്നും മന്‍സിലാക്കാത്തവരാണു സവര്‍ണര്‍ക്കെതിരെ പ്രക്ഷോപവുമായി നില്‍ക്കുന്നത്

മത്തായി said...

പരിഷ്കൃത ലോകത്തിന് വളരെക്കുറച്ചറിയാവുന്നതും പറഞ്ഞു മനസിലാക്കാന്‍ അതിലും ബുദ്ധിമുട്ടായതുമാണു ഇന്‍ഡ്യയിലെ ജാതിവ്യവസ്ഥ. എത്രലാഘവത്തോടെയാണ് തങ്കള്‍ അതിനെ സമീപിക്കുന്നതെന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ല. അടികൊടുത്തവനും കണ്ടുനിന്നവനും മറക്കും, കൊണ്ടവന്‍ മറക്കില്ല, അതാണ് അടിയുടെ തത്വശാസ്ത്രം. കൊടുത്തവന്റെ പിന്തലമുറ്യുടെ കാര്യം പറയയേണ്ടതില്ലല്ലോ.

ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തം എന്നെഴുതിക്കണ്ടു, ആരായിരുന്നു സ്നേഹിതാ ആ നീരാളി? അവര്‍ണ്ണന്‍ തന്നെ സ്വയം ചുറ്റിപ്പിടിക്കുകയായിരുന്നോ? അതോ ഒരു സാമൂതിരി മാത്രമായിരുന്നോ? ജാതിയിലധിഷ്ഠിതമല്ലാത്ത ഒരു വിദേശ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദവും, ആധുനീ‍ക വിദ്യാഭ്യാസത്തിലൂടെ ചിലരെങ്കിലും നേടിയ മൂല്യബോധവുമായിരുന്നു ജാതിഭൂതത്തെ കുറച്ചെങ്കിലും തളക്കാന്‍ സഹായകമായത്. വേട്ടക്കാരുടെ ഇടയില്‍ത്തന്നെ ഇരകളോടു സഹാനുഭൂതിയുള്ളവരുണ്ടാകുന്നത് എന്നും സംഭവിച്ചിട്ടുള്ള കാര്യമാണ്. അതിന്റെ പേരില്‍ പീഢനമേ നടന്നിട്ടില്ല എന്നൊന്നും ആരും പറഞ്ഞിട്ടുമില്ല, പീഢകരെയെല്ലാം കുഞ്ഞാടുകളാക്കിയിട്ടുമില്ല. ജൂതന്മാരെ സഹായിച്ച ഷിന്‍ഡ്ലറുടെ നിരയിലേക്കൊന്നും മന്നത്തിനെ എടുത്തുയര്‍ത്തരുതേ. കുറെ പാഴ്മനസുകളുടെ എതിര്‍പ്പൊഴിച്ചാല്‍ എല്ലാ സാഹചര്യങ്ങളും ഈ പ്രസ്ഥാനത്തിനനുകൂലമായിരുന്നു. ഇനി, ഒരു സവര്‍ണ്ണനും അനുകൂലിച്ചില്ലെങ്കിലും, അധികം താമസിക്കാതെ ഇതൊക്കെത്തെന്നെ സംഭവിച്ചേനെ. പ്രസ്ഥാനത്തിന്റെ തലപ്പത്ത് സവര്‍ണ്ണ നേതാക്കള്‍ വന്നത് അവരുടെ നല്ലമനസോ, അവര്‍ണ്ണര്‍ക്കിതിനൊന്നും കഴിവില്ല എന്ന ധാരണയോ കാരണമാവാം. ഗൌരിയമ്മയെക്കാണിച്ച് ഭരണത്തില്‍ വന്നിട്ടും, നായനാര്‍ മുഖ്യനായത് അത്ര പണ്ടല്ലല്ലോ.

അവര്‍ണ്ണര്‍ ഇതുവരെ നേടിയതൊന്നും ആരുടെയും ഔദാര്യമൊന്നുമല്ല, അവകാശങ്ങള്‍ മാത്രം. എന്നെ വര്‍ഷങ്ങളോളം വഴിനടക്കാന്‍ അനുവദിക്കാഞ്ഞ ഒരുവന്‍, ഒരു ദിവസം, ആ.. ഇനി നീനടന്നോ എന്നു പറഞ്ഞാല്‍ അതൊന്നും ഹൃദയവിശാലതയല്ല. എനിക്കവനോടു ഒരു നന്ദിയും തോന്നുകയുമില്ല,അയാള്‍ തെറ്റുതിരുത്തി അത്രമാത്രം, എന്റെ നഷ്ടമായ ദിവസങ്ങള്‍ ആര്‍ക്കു മടക്കിത്തരാന്‍ പറ്റും? ആനൂപിനെ ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമിരുത്താറുണ്ട്, വഴീല്‍ക്കണ്ടാല്‍ പഴയപോലെ കരണക്കുറ്റിക്കു പൊട്ടിക്കാറില്ല, എന്നൊക്കെ ഒരാള്‍ അവകാശപ്പെടുന്നത് എന്തുവികാരമായിരിക്കും താങ്കളിലുണര്‍ത്തുക? ജാതിതിരിച്ചു സദ്യ ഒക്കെ ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നു എന്നും കേള്‍ക്കുന്നു. ഈ വിഷയത്തില്‍ അവര്‍ണ്ണരും എഴുതിയിട്ടുണ്ട്, അവര്‍ക്കു കിട്ടിയ കൈ‘ത്താങ്ങി’നെപ്പറ്റി കൂടുതല്‍ വായിച്ചറിയാം‍.

മൂര്‍ത്തി said...

മത്തായി പറഞ്ഞു

"അവര്‍ണ്ണര്‍ ഇതുവരെ നേടിയതൊന്നും ആരുടെയും ഔദാര്യമൊന്നുമല്ല, അവകാശങ്ങള്‍ മാത്രം. എന്നെ വര്‍ഷങ്ങളോളം വഴിനടക്കാന്‍ അനുവദിക്കാഞ്ഞ ഒരുവന്‍, ഒരു ദിവസം, ആ.. ഇനി നീനടന്നോ എന്നു പറഞ്ഞാല്‍ അതൊന്നും ഹൃദയവിശാലതയല്ല."

താഴെ ഒരു ഒപ്പിടുന്നു...

Inji Pennu said...

അനൂപ്,
എന്തൊരു കണ്ടുപിടുത്തം ആയിപ്പോയി? എന്നു വെച്ചാല്‍ സ്വന്തം ദേശത്ത് നടന്നോട്ടെ ഇരുന്നോട്ടേന്നൊക്കെ അനുവാദം വേണ്ടിയിരുന്ന സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് യാതൊരു ഗിള്‍ട്ടുമില്ലാ‍തെ ഞാനൊന്നും ചെയ്തിട്ടില്ലേ അല്ലെങ്കില്‍ ഇത്രയൊക്കെ ചെയ്തതുപോരേ എന്ന മട്ടില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ നോക്കുന്നത് തീര്‍ത്തും ഖേദകരം!

അനില്‍ശ്രീ... said...

അനൂപിന്റെ ലേഖനവും കമന്റുകളൂം വായിച്ചു. കുറ്റം പറയുന്നില്ല.
കാരണം അദ്ദേഹവും അനുയായികളും അന്നു ചെയ്തു എന്ന് പറയുന്നത് നല്ലത് തന്നെ. അന്ന് സവര്‍ണ്ണരും ചെയ്തത് നല്ലത് തന്നെ.
പക്ഷേ ഇന്നും അവര്‍ണ്ണര്‍ക്ക് പ്രവേശനം കൊടുക്കാത്ത ചില ക്ഷേത്രങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ടെന്ന അറിവ് നല്ലതല്ല എന്നാണ് എനിക്ക് തോന്നുന്നത്. ബാബുരാജിന്റെ ഈ ലേഖനം (സ്വകാര്യ ക്ഷേത്രവും അയിത്തവും)നോക്കൂ.. അതിനെതിരെ ഇന്നത്തെ NSS നേതൃത്വം രംഗത്ത് വരും എന്ന് പ്രത്യാശിക്കുന്നു.

dethan said...

അനൂപ്,
അന്ധന്‍ ആനയെ കണ്ടതു പോലെയയല്ലോ താങ്കളുടെ ചരിത്ര ഗവേഷണം.ഇന്‍ഡ്യ സ്വതന്ത്രയായത് ബ്രിട്ടീഷുകാരുടെ ഔദാര്യം കൊണ്ടാണെന്നു പറയുന്നതു പോലുള്ള അസംബന്ധമാണ് താങ്കള്‍ പറയുന്നത്.
മത്തായിയുടെ കമന്‍റ് മനസ്സിരുത്തി ശ്രദ്ധിക്കുക.ചരിത്രം പഠിക്കാന്‍ ആശ്രയിക്കേണ്ടത് ജീവചരിത്രങ്ങളെയല്ല;
ചരിത്രപുസ്തകങ്ങളെയാണ്
-ദത്തന്‍

തണല്‍ said...

അനൂപേ,
തലക്കെട്ട് കണ്ടു കയറിപ്പോയതാണു
ഇടക്ക് ഗാന്ധിയെപ്പറ്റി എഴുതി കണ്ടു.
“ഭൂമി തന്‍ വലയത്തെ ഗര്‍ജ്ജനമാത്രം കൊണ്ടു
ഭീതമായ് നിര്‍ത്തീടുമാംഗല സിംഹത്തിനെ
കൂസാതെ കുഞ്ചിരോമം പിടിച്ചുകുലുക്കിയൊ-
ന്നാകുലപ്പെടുത്തിയ വീരനാം ഗാന്ധികൂടി
നായിലും നാണം കെട്ടു വാലാട്ടിചവുട്ടുന്ന
ബ്രാഹ്മണപദം നക്കുന്നാഹന്ത!
ദയനീയം!“
ചങ്ങാതീ ഇതെന്റെ വരികളല്ല,സഹോദരന്‍ അയ്യപ്പന്‍ ഒരു കവിതയില്‍ പറഞ്ഞതാണു.
സവര്‍ണ്ണന്റെയും അവര്‍ണ്ണന്റെയും പൂട തരിപ്പിച്ചുണര്‍ത്താതെ ഒരുമയുടെ താളത്തോടെ രണ്ടുശീലു കാച്ചിഷ്ടാ...

Anoop Technologist (അനൂപ് തിരുവല്ല) said...

എല്ലാവര്‍ക്കും നന്ദി.

മന്നത്തെ വിശുദ്ധനാക്കുകയോ സവര്‍ണ്ണ പീഢകരെ കുറ്റവിമുക്തരാക്കുകയോ ഈ പോസ്റ്റിന്റെ ലക്ഷ്യമായി തെറ്റിദ്ധരിക്കരുത്. വേറൊരു ആവശ്യത്തിനായി പഴയ ഗ്രന്ഥങ്ങള്‍ പരതിയപ്പോള്‍ കണ്ട കാര്യങ്ങള്‍ ഇവിടെക്കുറിച്ചുവെന്നു മാത്രം.

പഴയ കാലത്ത് തീണ്ടലും തൊടീലും ഒരാചാരമായി മാറിയിരുന്നു. ഓരോരുത്തരും മനുസ്മൃതിയൊന്നുമെടുത്ത് പഠിച്ചിട്ടൊന്നുമല്ല ഇത്തരം അനാചാരങ്ങള്‍ ആചരിച്ചിരുന്നത്.

പുലയക്കുട്ടി എന്തറിഞ്ഞിട്ടാണ് നമ്പൂതിരിയെ കാണുമ്പോള്‍ വഴിമാറി നില്‍ക്കുന്നത്. നമ്പൂതിരിയെന്തറിഞ്ഞിട്ടാണ് പൂഹോയ് വിളിച്ച് താഴ്ന്ന ജാതിക്കാരെ അകറ്റി നിര്‍ത്തിയത്. ഏതു ജാതിക്കാരനും തന്റെ മുന്‍‌ഗാമിമാര്‍ എന്തു ചെയ്തോ അതാവര്‍ത്തിക്കുന്നു. അതിന്റെ തെറ്റും ശരിയുമൊന്നും ആരും പരിശോധിച്ചിരുന്നില്ല.

വിദേശീയ ഭരണമെന്നതിനേക്കാള്‍ അവര്‍ കൊണ്ടുത്തന്ന വിദ്യാഭ്യാസമാണ് കാര്യങ്ങള്‍ ആകെ മാറ്റിമറിച്ചത്. ഇത് അനാചാരമാണെന്ന് ആദ്യം മനസിലാക്കിയത് ആധുനിക വിദ്യാഭ്യാസം ലഭിക്കാന്‍ സൌകര്യമുള്ള സവര്‍ണ്ണര്‍ തന്നെയാവണം.

മത്തായി :- "അവര്‍ണ്ണര്‍ ഇതുവരെ നേടിയതൊന്നും ആരുടെയും ഔദാര്യമൊന്നുമല്ല, അവകാശങ്ങള്‍ മാത്രം. എന്നെ വര്‍ഷങ്ങളോളം വഴിനടക്കാന്‍
അനുവദിക്കാഞ്ഞ ഒരുവന്‍, ഒരു ദിവസം, ആ.. ഇനി നീ നടന്നോ എന്നു പറഞ്ഞാല്‍ അതൊന്നും ഹൃദയവിശാലതയല്ല."

ഇവിടെ സംഭവിച്ചത് ഇങ്ങനെയല്ല. “എന്റെ കൂട്ടര്‍ നിന്റെ ജാതിക്കാരോട് ഇത്രയും കാലം ചെയ്തത് കടുത്ത അനീതിയാണ്. നീ എന്നേക്കാണുമ്പോള്‍ അകന്നു നില്‍ക്കേണ്ടവനല്ല. നാമൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാലൊന്നും ആകാശമിടിഞ്ഞുവീഴില്ല. എന്റേയും നിന്റേയും ചോര ഒന്നാണ്.“ എന്നു പറഞ്ഞ് അവര്‍ണ്ണന് ആത്മവിശ്വാസം കൊടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പുരോഗമന ചിന്താഗതിക്കാര്‍ ചെയ്തത്.

ബാബുരാജിന്റെ പാമ്പുമേക്കാവിനേക്കുറിച്ചുള്ള ലേഖനം വായിച്ചു. ഞാനും അവിടെ പോയിട്ടുണ്ട്. അവിടെ പുറത്തും അകത്തും ക്ഷേത്രങ്ങളുണ്ട്. നായരായതിനാല്‍ അകത്തു കയറാന്‍ കഴിഞ്ഞില്ല. അകത്തെ ക്ഷേത്രത്തില്‍ അവരുടെ കുടുംബത്തിലുള്ളവരല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല (മറ്റു നമ്പൂതിരിമാര്‍ക്കു പോലും). ഇനി
അനുവാദം കിട്ടി അതിനുള്ളില്‍ കയറണമെങ്കില്‍ പോലും അവിടുത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് ശുദ്ധമാവണം. പക്ഷേ അത് തീര്‍ത്തും അവരുടെ
താമസ സ്ഥലത്തിനുള്ളിലുള്ള സ്വകാര്യ ക്ഷേത്രമാണ് എന്ന കാര്യം ഓര്‍ക്കണം.

ശ്രീവല്ലഭന്‍. said...

അനൂപേ,

വളരെ അബദ്ധജഢിലമായ പോസ്റ്റ് എന്ന് പറയാതിരിക്കുവാന്‍ തരമില്ല! വിശദീകരണവും ഒട്ടും വിശ്വാസയോഗ്യമല്ല.

" ഇന്നത്തെ നേതാക്കന്മാരുടെ പ്രസ്താവനകള്‍ കേട്ടാല്‍ തോന്നും അവര്‍ണ്ണരെ എല്ലാ‍ത്തരത്തിലും അടിച്ചമര്‍ത്താനായി ജനിച്ചവരാണ് മുന്നോക്കരെന്ന്. സത്യത്തില്‍ കേരള ചരിത്രത്തിലൂടെ ഒന്നുകണ്ണോടിച്ചാല്‍, അവര്‍ണ്ണരെ ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ മുന്‍‌കൈയെടുത്തതും അതിനായി പ്രക്ഷോഭം നയിച്ചതും അന്നത്തെ സവര്‍ണ്ണരായിരുന്നെന്ന് മനസിലാക്കാന്‍ കഴിയും. അക്കൂട്ടരിലെ ചില ക്രീമിലെയറുകള്‍ മാത്രമാണിതിനെ എതിര്‍ത്തിരുന്നതെന്നും കാണാം. "

ആഅഹ്ഹാഹാആ. പതിനായിരക്കണക്കിന്‌ അവര്‍ണ്ണര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിച്ചതിനു പുല്ലുവില. രണ്ടു നായന്മാര്‍ സഹായിച്ചത് കൊണ്ട് എല്ലാം നടന്നു!

എന്‍റെ ഓര്‍മ്മയില്‍ നമ്മുടെ നാട്ടില്‍ തന്നെ തീണ്ടലും തോടീലും ഉണ്ടായിരുന്നു. 'താഴ്ന്ന' ജാതിക്കാര്‍ ഉണ്ടാക്കുന്ന ആഹാരം 'ഉയര്‍ന്ന' ജാതിക്കാര്‍ കഴിക്കാറില്ലായിരുന്നു (ഇരുട്ടത്ത് നമുക്ക് എന്തും ആകുമായിരുന്നല്ലോ, പണ്ടും!). അതൊക്കെ 'നായര്‍ മഹാന്‍മാര്‍ അല്ലെങ്കില്‍ നമ്പൂരിമാര്‍ മാറ്റിക്കൊടുത്തു എന്ന് പറയുന്നത് ശുദ്ധ അബദ്ധം! താഴ്ന്ന ജാതിക്കാരന് വിദ്യാഭ്യാസവും പണവും കുറേശ്ശെ എങ്കിലും വന്നപ്പോള്‍ മാത്രമാണ് പിതാമഹന്‍മാരുടെ പത്തി അല്പം താന്നത്. ഹൊ നമ്മള് ഭരണഘടന വഴി ഔദാര്യം ചെയ്തു എന്ന് പറഞ്ഞു കളഞ്ഞില്ലല്ലോ!

" വേറൊരു ആവശ്യത്തിനായി പഴയ ഗ്രന്ഥങ്ങള്‍ പരതിയപ്പോള്‍ കണ്ട കാര്യങ്ങള്‍ ഇവിടെക്കുറിച്ചുവെന്നു മാത്രം."

അവര്‍ണ്ണര്‍ എന്ത് നേടിയിട്ടുണ്ടോ അതെല്ലാം അവരുടെ അവകാശം ആണെന്ന് സമ്മതിക്കാന്‍ പറ്റാത്തിടത്തോളം കാലം അനൂപിന് ഇനിയും ഇതുപോലുള്ള പുസ്തകങ്ങളും ലേഖനങ്ങളും വളരെ അധികം കിട്ടിക്കൊണ്ടിരിക്കും. കാരണം നാം എന്ത് നോക്കുന്നുവോ അതെ ലഭിക്കൂ.

" ഇവിടെ സംഭവിച്ചത് ഇങ്ങനെയല്ല. “എന്റെ കൂട്ടര്‍ നിന്റെ ജാതിക്കാരോട് ഇത്രയും കാലം ചെയ്തത് കടുത്ത അനീതിയാണ്. നീ എന്നേക്കാണുമ്പോള്‍ അകന്നു നില്‍ക്കേണ്ടവനല്ല. നാമൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാലൊന്നും ആകാശമിടിഞ്ഞുവീഴില്ല. എന്റേയും നിന്റേയും ചോര ഒന്നാണ്.“ എന്നു പറഞ്ഞ് അവര്‍ണ്ണന് ആത്മവിശ്വാസം കൊടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പുരോഗമന ചിന്താഗതിക്കാര്‍ ചെയ്തത്. "

എനിക്ക് വയ്യായേ. ഇതൊക്കെ അനൂപിനോട്‌ ആരാണ് പറഞ്ഞത്? ആരുടെ മുഖ്യധാര? നായരുടെ? നമ്പൂരിയുടെ? ഞാന്‍ കണ്ട 'നായന്മാരില്‍ ഭൂരിഭാഗവും ഇപ്പോഴും ചോരയുടെ കാര്യമോ ഒന്നും പറയാറില്ല. കോളേജിലൊക്കെ പോകുമ്പോള്‍ പോലും 'പട്ടി' 'പൂച്ച' എന്നൊക്കെ തന്നെയാണ് അവര്‍ കേള്‍ക്കാതെ അഭിസംബോധന ചെയ്തിരുന്നത്. പിന്നാ എഴുപതു കൊല്ലം മുന്‍പ് കുറച്ചു നായന്‍മാര് എല്ലാവരെം നേരെ ആക്കിയത്! ഇനി ഇപ്പൊ അഞ്ചോ ആറോ കൊല്ലം മുന്‍പ് എല്ലാം മാറിയോ എന്ന് അറിയില്ല.

Mr. K# said...

നല്ല പോസ്റ്റ് അനൂപ്.

Anonymous said...

This is one link I have got from one of the recent posts...
http://www.puzha.com/puzha/magazine/html/essay1_mar6_08.html

Anonymous said...

Click here

Puzha Article

Anoop Technologist (അനൂപ് തിരുവല്ല) said...

ശ്രീവല്ലഭന്‍ജീ,

അവര്‍ണ്ണര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിച്ചതിനു വിലയൊന്നുമില്ലെന്ന് ആരു പറഞ്ഞു. അവരോടൊപ്പം, അവരെ സഹായിക്കാന്‍ ഒരുപാട് നല്ലമനസുകള്‍ ഉണ്ടായിരുന്നുവെന്നതും മറക്കരുത് എന്നേ ഞാനിവിടെ പറഞ്ഞുള്ളൂ.

അവര്‍ണ്ണര്‍ എന്ത് നേടിയിട്ടുണ്ടോ അതെല്ലാം അവരുടെ അവകാശമാണെന്നതില്‍ യാതൊരു സംശയമില്ല. ഏതൊരു മനുഷ്യജീവിയുടേയും അവകാശമാണത്.

അപ്പോ അവര്‍ണ്ണരുടെ ഉന്നമനത്തിനായി മുന്നോക്കരാരും ഒരു ചെറുവിരല്‍ പോലുമനക്കിയിട്ടില്ലെന്നാണോ താങ്കളുടെ അഭിപ്രായം? അതിനോട് എനിക്ക് വിയോജിപ്പാണുള്ളത്.

എന്തിന് പഴയ ഓര്‍മ്മകള്‍ ചികയണം, ഇന്നില്ലേ തീണ്ടലും തോടീലും?. പരസ്യമായിട്ടില്ല എന്നുമാത്രം. ഇന്നും, ഏതെങ്കിലും നമ്പൂതിരി പറയനോടൊത്തിരുന്ന് ഭക്ഷണം കഴിക്കുമോ. ബാറിലല്ലാതെ? ആലുക്കാസ് പോലെയുള്ള വന്‍‌കിട സ്ഥാപനത്തിലെവിടെയെങ്കിലും ഒരു പുലയ സ്ത്രീ ജോലിചെയ്യുന്നത് കാണിച്ചു തരാമോ. ഇന്നേവരെ ഒരു കത്തോലിക്ക ക്രിസ്ത്യാനി ഈഴവന്റെ വീട്ടില്‍ കല്യാണമാലോചിച്ച് ചെന്നിട്ടുണ്ടോ. ഇല്ല. എനിക്കു തോന്നുന്നത് പഴയ കാലത്തിനേക്കാള്‍ ജാതി ചിന്ത രൂക്ഷമായിരിക്കുന്നത് ഇക്കാലത്താണെന്നാണ്.

ജാതി ഭൂതത്തിനെ ഇല്ലാതാക്കാന്‍ ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. നടത്തുകയുമില്ല. കാരണം ജാതി വ്യവസ്ഥ നിലനില്‍ക്കേണ്ടത് രാഷ്ട്രീയക്കാരുടേയും മറ്റുചിലരുടേയും ആവശ്യമാണ്.

ജാതി എങ്ങനെ ഒഴിവാക്കാമെന്ന് രാജ്യത്തെ യുവതലമുറയായ നമുക്ക് ചിന്തിക്കാം. ചിലപ്പോ ക്രിയേറ്റീവായ ഐഡിയകള്‍ വല്ല്ലതും കിട്ടിയാലോ.

... said...

Innu raavile unarnappolaanu Anoop sambhavam arinjathu allae?Nannaayi.

Thiruvithaamkooril kshethrapravesanam anuvadichathum savarnar thanne......ethra mahaneeyam avarude oudaaryam........

Undirunna Anoop naayarkku thonniya vili assalaayi.

Alpam charithram paddikku.........enthaanu savarnane ithinellaam prerippichathu ennu manassilaakku.............

Anoop Technologist (അനൂപ് തിരുവല്ല) said...

മനകോടന്‍,

തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശനത്തെക്കുറിച്ച് എനിയ്ക്കറിയില്ല. ഈ ലേഖനം ഗുരുവായൂരിനെക്കുറിച്ചാണ്.

സവര്‍ണ്ണരെ ഇതിന് പ്രേരിപ്പിച്ചത് എന്താണെന്ന് പറഞ്ഞുതന്നാല്‍ കൊള്ളാം.

pranavambabu said...

Dear anoop chandran photography class{camara] allathe eganeyum ouru hobby undu ennu arichu nanay