Monday, August 4, 2008

എന്റെ പോസ്റ്റും മോഷ്ടിച്ചു !

ബൂലോകത്തിപ്പോള്‍ കള്ളന്മാരുടെ തേര്‍വാഴ്ചയാണെന്ന് തോന്നുന്നു. ദാ ഇപ്പോ എന്റെ ‘ഗുരുവായൂരൊരു ഗ്വാണ്ടനാമോ’ എന്ന ലേഖനം അടിച്ചുമാറ്റി ഇവിടെ ഇട്ടിരിക്കുന്നു.

http://vattekkad.blogspot.com/2008/08/blog-post.html

അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാനിട്ട കമന്റ്.

പ്രിയ സുഹൃത്തേ,
ഞാന്‍ എഴുതി, എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ‘ഗുരുവായൂരൊരു ഗ്വാണ്ടനാമോ’ എന്ന ലേഖനം ഇവിടെ എന്റെ അനുമതി കൂടാതെ പോസ്റ്റാക്കിയതായി കാണുന്നു. ദയവായി അത് നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.


എന്തു സംഭവിക്കുമെന്ന് നമുക്കു നോക്കാം.

UPDATE:
സക്കാഫ് വട്ടേക്കാട് തന്റെ ബ്ലോഗില്‍ നിന്ന് മോഷണമുതല്‍ നീക്കം ചെയ്തു. മോഷണം നടന്നതിന്റെ സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം.

30 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ബൂലോകത്തിപ്പോള്‍ കള്ളന്മാരുടെ തേര്‍വാഴ്ചയാണെന്ന് തോന്നുന്നു. ദാ ഇപ്പോ എന്റെ ‘ഗുരുവായൂരൊരു ഗ്വാണ്ടനാമോ’ എന്ന ലേഖനം അടിച്ചുമാറ്റി ഇവിടെ ഇട്ടിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

അനൂപ്,
കണ്ടു, അവിടെത്തന്നെ ഈ വാക്കുകള്‍ പറഞ്ഞിട്ടുമൂണ്ടു.ഇത് അവര്‍ ചെയ്യുന്നതായിരിക്കില്ല, മറ്റാരെങ്കിലുമായിരിക്കും ബ്ലൊഗ്ഗ് ഉണ്ടാക്കിയതു , കയ്യില്‍ കിട്ടിയ ഒരെണ്ണം എടുതത്ത് പേസ്റ്റിയതു. കുറച്ചു പഴയതെടുക്കാമായിരുന്നു.

ഗോപക്‌ യു ആര്‍ said...

it is seen that it has been
removed...
anyway shame!!!

അനില്‍@ബ്ലോഗ് // anil said...

ഇല്ല ഗൊപക്,
അതവിടെത്തന്നെയുണ്ടു
ഇവിടെ നോക്കൂ

ശ്രീ said...

ശ്ശെടാ...

മോഷണം തന്നെ.

അനൂപേട്ടാ... ആ ലിങ്ക് വര്‍ക്കു ചെയ്യുന്നില്ല. അനില്‍ മാഷ് ഇട്ടിരിയ്ക്കുന്ന ലിങ്കിലാണ് സംഭവം കിട്ടിയത്.

ദിവാസ്വപ്നം said...

ഹ ഹ

ഈ മാഷ് അറ്റ് ലീസ്റ്റ് പാരഗ്രാഫ് എങ്കിലും തിരിച്ചിട്ടുണ്ട്. വേറൊരു മാഷ് കോപ്പി ചെയ്തത് അതേപടി പേസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്തിരിക്കുന്നു. പേരു മാറ്റാന്‍ മറന്നില്ലെന്നു മാത്രം.

ഒറിജിനല്‍ സുനീഷ് തോമസിന്റെ ഭരണങ്ങാനം ബ്ലോഗില്‍ നിന്ന്
http://vinupanthalani.blogspot.com/2008/08/dance.html

:-)

Rajeesh said...

വട്ടേക്കാട് ഈയെറെ തുടങ്ങിയ ബ്ലോഗാണല്ലോ...കട്ടു കൊണ്ടു തന്നെ തുടങ്ങി..കൊള്ളാം

നന്ദു said...

ബ്ലോഗ്ഗുകൾ കൂടൂതൽ പേരിലേയ്ക്ക് എത്തിയ്ക്കാൻ ശ്രമിക്കുന്നതിന്റെ ചില ദോഷ ഫലങ്ങളീൽ ഒന്ന്.
എങ്ങനെയും ഒരു ബ്ലോഗ്ഗറാവണം എന്ന അദമ്യമായ ആഗ്രഹം കൊണ്ടാണ് എവിടൂന്നേലും അടിച്ചു മാറ്റി ഇടാൻ തോന്നുന്നത്.

ഇതൊക്കെ എവിടെ പോയി നിൽക്കുമോ ആവോ?.

സൂര്യോദയം said...

ദൈവമേ.. കള്ളന്മാരുടെ ഒരു വല്ല്യ സംഘം ബൂലോഗത്ത്‌ ഇറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു... എവിടെയൊക്കെ ഇറങ്ങുന്നെന്ന് നോക്കാം... നാണമില്ലാത്തവന്മാര്‌.. ഛായ്‌... ;-)

അരവിന്ദ് :: aravind said...

പോട്ട് അനൂപേ..ഉള്ളവന്‍ ഇല്ലാത്തന് കൊടുക്കണം എന്നല്ലേ.
ബ്ലോഗില്‍ സോഷ്യലിസത്തിന്റെ കാലമാ.;-)

sandoz said...

അനൂപേ....കോപ്പിയടിച്ചൂ എന്നും പറഞ് ബഹളമുണ്ടാക്കരുത്....കോപ്പിയടി ഒരു അനുഷ്ടാന കലയാണ്.നമ്മളതിനെ പ്രോത്സാഹിപ്പിക്കുക.അല്ലെങ്കില്‍ നമ്മളൊക്കെ വല്യ് വല്യ കൊച്ചമ്മമ്മാര്‍ ആയിരിക്കണം.അപ്പോള്‍ നമ്മളെ സഹായിക്കാന്‍ ആളു വരും.അല്ലെങ്കില്‍ നമ്മുടെ മുതല് കൊണ്ടു പോകുന്നത് ഏറ്റവും കുറഞത് ഗൂഗിളെങ്കിലും ആയിരിക്കണം.അല്ലാതെ ആരും ഈ കേസ് മൈന്റ് ചെയ്യുമെന്ന് വിചാരിക്കണ്ട.‍
[കൊണ്ട് പോണവന്‍ പോട്ടെടോ..അവന്‍ അത് വച്ച് എന്നാ ഒലത്താനാ...രണ്ട് ദിവസം കക്കും...മൂന്നാവത്തെ ദിവസം അവന്റെ കയ്യില്‍ നീരു വരുമ്പോ അവന്‍ നിര്‍ത്തിക്കോളും...യേത്...അപ്പോ പറഞ പോലെ..]

അഞ്ചല്‍ക്കാരന്‍ said...

ബ്ലൊഗ് പൊസ്റ്റുകള്‍ മോഷണം പോകുന്നത് തുടര്‍ക്കഥയാവുകയാണ്. കാരണം നന്ദു പറഞ്ഞത് തന്നെ.

ഒരു ബ്ലോഗ് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുത്താന്‍ ഇതുപോലുള്ള കുതന്ത്രങ്ങള്‍ ബൂലോഗത്ത് കാണാറുണ്ട്. അതുകൊണ്ട് തന്നെ ഇങ്ങിനെയുള്ള നെറികേടുകള്‍ക്കെതിരേ പ്രതികരിയ്ക്കേണ്ടുന്നതും ഉണ്ട്.

തമനു said...

അടിച്ചു മാറ്റല്‍ ആണെന്നു തോന്നുന്നു ഇപ്പൊഴത്തെ ട്രെന്‍ഡ്. ദിവസം ഒരു അടിച്ചുമാറ്റല്‍ എങ്കിലും ഉണ്ടാവും.

ആ അണ്ണന്‍ എന്തെങ്കിലും ചെയ്യുമോന്നു നോക്കാം.

കുഞ്ഞന്‍ said...

അതേയ്..

അനൂപിന് ഇങ്ങനതന്നെ അനുഭവിക്കണം..

ആളുകളുടെ മനസ്സമാധാനം കളയാനായി ഒളി ക്യാമറയെപ്പറ്റി പറഞ്ഞു അതിനെ എങ്ങിനെ അതി ജീവിക്കാമെന്നു പറഞ്ഞില്ലല്ലൊ അതിന്റെ ശിക്ഷയാ..

എന്റെ ഒരു പോസ്റ്റും ആരു കട്ടെടുക്കുന്നില്ലല്ലൊ..മാഷിന്റെ പോസ്റ്റില്‍ എന്തെങ്കിലും കഴമ്പുള്ളതുകൊണ്ടല്ലെ അവര്‍ എടുക്കുന്നത്..അഭിമാന്‍ കരൊ മാഷെ അഭിമാന്‍ കരൊ..!

ശ്രീവല്ലഭന്‍. said...

മോഷണം മോശം തന്നെ. ഞാനും നേരത്തെ വായിച്ചപ്പോള്‍ എവിടെയോ കണ്ടതുപോലെ തോന്നി.

Typist | എഴുത്തുകാരി said...

എഴുതാന്‍ അറിയില്ലെങ്കില്‍ എഴുതേണ്ടെന്നു വച്ചാല്‍ പോരെ, മോഷ്ടിച്ചെഴുതുന്നതെന്തിനാ?

ബഷീർ said...

കള്ളന്മാര്‍ക്കും ജീവിക്കേണ്ടേ മാഷേ. അവര്‍ കക്കട്ടെ.. : )

കാസിം തങ്ങള്‍ said...

ബ്ലോഗില്‍‌ കള്ളന്‍‌മാര്‍‌ പെരുകുകയാണല്ലോ, വിവാദങ്ങളും. എന്തൊരു കഷ്ടാ ഇത്.

ബിന്ദു കെ പി said...

അനൂപേ, ആ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത ലക്ഷണമാണ്

കുഞ്ഞന്‍ said...

ഹഹ..

വട്ടേക്കാട് ആ പോസ്റ്റ് ഡിലിറ്റി...പിന്നെ i am proud of tell my... ഇതും പ്രൊഫൈലില്‍ നിന്നും മാറ്റി...

പിന്നെ നമ്മുടെ പുള്ളേച്ചന്റെ (അനൂപ് കോതനെല്ലൂര്‍) ഒരു മാമ്പഴക്കാലം അവിടെ കിടപ്പുണ്ട്. പക്ഷെ വട്ടേക്കാട് പുള്ളേച്ചന്റെ ബ്ലോഗിലേക്ക് ലിങ്ക് കിടക്കുന്നത് കണ്ടിട്ടീല്ല..ശ്ശോ കട്ടാലും കാര്യമില്ലെന്നേ നിക്കാനും പഠിക്കണം..! ഇതു ഗുണപാഠം..!

പിന്നെ ഉപ്പയുടെ പടവും അവിടെ കിടപ്പുണ്ട്..ഇനി അതും..?

ബിന്ദുക്കുട്ടീ.. അനില്‍@ബ്ലോഗ് മാഷ് ചെയ്ത കമന്റില്‍ ഒരു ലിങ്കുണ്ട് ഇവിടെ നോക്കൂ,
അതില്‍ക്കൂടി കയറിയാല്‍ ഈ വട്ടേക്കാടനിലെത്തും..!

Anoop Technologist (അനൂപ് തിരുവല്ല) said...

വട്ടേക്കാടിന്റെ ബ്ലോഗില്‍ നിന്ന് മോഷണമുതല്‍ നീക്കം ചെയ്തു എന്നാണ് തോന്നുന്നത്.

ഈ വിഷയത്തില്‍ എന്നോട് അനുഭാവം പ്രകടിപ്പിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി.

Bindhu Unny said...

എന്ത് പോസ്റ്റ് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുന്ന ഒരു കാടാണെന്ന് തോന്നുന്നു ഈ വട്ടേക്കാട്. അങ്ങനെ കറങ്ങുമ്പോള്‍ കിട്ടിയതായിരുക്കും അനൂപിന്റെ പോസ്റ്റ്. എന്തായാലും അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്ക് കുറെ ട്രഫിക്ക് കിട്ടി. :-)

Mr. K# said...

പോസ്റ്റ് മോഷ്ടിച്ച് വേറേ ബ്ലോഗില്‍ ഇട്ടാല്‍ അവിടെ പോയി നോക്കുന്നതിനോടൊപ്പം ഫ്ലാഗ് ചെയ്യാനും മറക്കരുത്.

Eccentric said...

ath remove cheythennu thonnunnu...

Sharu (Ansha Muneer) said...

മോഷണം ഒരു കലയാണ്, അതിനാല്‍ വട്ടേക്കാട് ഒരു കലാകാരനാണ്.. :)

ജഗ്ഗുദാദ said...

ശെടാ നിങ്ങള്‍ എല്ലാരും എന്താ ഒരുമാതിരി കുത്തക മുതലാളിയായ മൈക്രോസോഫ്റ്റ് ഇനെ പോലെ സംസാരിക്കുന്നതു? എന്നെ കണ്ടു പടിക്ക്...എന്റെ ബ്ലോഗ് ഒരു ഓപ്പണ്‍ സോര്‍സ് ബ്ലോഗ് ആണ്..ആര്ക്കും അടിച്ച് മാറ്റം..താഴെ ഇതു ജഗ്ഗുവിന്റെ വരദാനം എന്ന് ഒരു ചെറിയ ലിങ്ക് ഇടനാമെന്നെ ഉള്ളു...യേത്??

ഇനി ഇപ്പൊ ഞാന്‍ വെറും ജഗ്ഗു അല്ല ഗ്നു/ജഗ്ഗു ആണ് ... ഇതിനെ കുറിച്ചു ഒരു പോസ്റ്റ് തന്നെ ഞാന്‍ ചെയ്യുന്നുണ്ട്.

അശ്വതി/Aswathy said...

അതൊന്നും അത്ര കാര്യമാക്കണ്ട...
നമ്മുടെ കര്‍മ്മം അങ്ങനെ തുടരട്ടെ...:)

ഏറനാടന്‍ said...

അടിച്ചെടുത്തവമ്മാര്‍ അത് നീക്കിയല്ലോ. നമ്മള്‍ നമ്മുടെ കര്‍മം തുടരുകതന്നെ, അടിച്ചെടുക്കുന്നോര്‍ പേടിത്തൂറികളാണ്‌ അവരത് ഇനി കാട്ടൂല്ല.

അജ്ഞാതന്‍ said...

കാലം കലികാലം ....

smitha adharsh said...

മൂപ്പര് അവിടെ നിന്നു ആ തൊണ്ടി മുതല് പിഴുതു കളഞ്ഞു...എനിക്കും ഇതുപോലൊന്ന് പറ്റിയതാ...നമ്മള്,നട്ടു,നനച്ചു വളര്‍ത്തിയ ചെടി വേരോടെ പിഴുതു എടുക്കുന്നത് ചിലര്ക്ക് ഒരു സന്തോഷം...അല്ലെ?
സാരല്യ..പോട്ടെ...ഞാന്‍ ആശ്വസിപ്പിച്ചു..