Tuesday, July 29, 2008

ഹോട്ടല്‍ റൂമിലും ക്യാമറക്കണ്ണുകള്‍

ജോലിത്തിരക്കൊക്കെയൊഴിവാക്കി യാതൊരു അല്ലലുമില്ലാതെ നല്ലൊരു ഹോട്ടലിലോ റിസോര്‍ട്ടിലോ രണ്ടുദിവസം താമസിക്കുക. ഹോംവര്‍ക്കിന്റെ ഭാരമൊന്നുമില്ലാതെ കുട്ടികള്‍ കുത്തിമറിയുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും സ്വകാര്യനിമിഷങ്ങളുടെ മധുരം നുകരാം. നവദമ്പതികള്‍ക്കാണെങ്കിലോ ആരുടേയും ശല്യമില്ലാതെ മധുവിധുവിന്റെ ആവേശത്തിമിര്‍പ്പിലാറാടാം. എത്ര മനോഹരമാ‍യ ഐഡിയ !

സൂക്ഷിക്കൂ ! ഒരു പക്ഷേ നിങ്ങളുടെ സ്വകാര്യതകളിലേക്കൊരു ക്യാമറ കണ്ണുതുറന്നിട്ടുണ്ടാകാം.

ടെക്നോളജി വളരുന്നതോടുകൂടി അതിന്റെ ദുരുപയോഗവും വര്‍ദ്ധിക്കുകയാണ്. മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുപകരിക്കുന്ന ഒട്ടനേകം ഉപകരണങ്ങള്‍ ജെയിംസ് ബോണ്ട് സിനിമയിലും മറ്റും ധാരാളം കണ്ടിട്ടുണ്ട്. എന്നാലവയെയൊക്കെ വെല്ലുന്ന നൂതനസാമഗ്രികള്‍ നമ്മുടെ കൊച്ചിയില്‍ പോലുമിപ്പോള്‍ ലഭ്യമാണ് .

MMS ലും ബ്ലൂടൂത്തിലും ഇന്റര്‍നെറ്റിലുമൊക്കെയായി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങളുടെ വലിയൊരു പങ്കും ഇങ്ങനെ രഹസ്യമായി ചിത്രീകരിച്ചവയാണ്. ബംഗാരു ലക്ഷ്മണനെ കുടുക്കിയതും എംപിമാര്‍ കോഴവാങ്ങുന്നത് ചിത്രീകരിച്ചതുമൊക്കെ ഇതേ സാങ്കേതിക വിദ്യയുടെ സഹായത്താലാണ്.

പുതിയ ക്യാമറകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഒരു മൊട്ടുസൂചിക്ക് കടക്കാന്‍ കഴിയുന്നതിനേക്കാള്‍ ചെറിയ ദ്വാരം മതി. മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി, ശക്തിയേറിയ വയര്‍ലെസ് ട്രാന്‍സ്മിറ്റര്‍, ലെന്‍സ് എല്ലാമടങ്ങിയ ഒളിക്യാമറക്ക് ഒരു 50 പൈസ നാണയത്തിന്റെ വലിപ്പം മാത്രമേയുള്ളൂ.

ഹോട്ടല്‍ മുറികളിലും ബാത്ത്റൂമിലുമൊക്കെ രഹസ്യ ക്യാമറകള്‍ കാണാനുള്ള സാധ്യത വളരെയധികമാണ്. നല്ല ഹോട്ടലുകളിലൊന്നും ഇതിന് സാധ്യതയില്ലെന്ന് കരുതാമെങ്കിലും അവിടെയും വിരുതന്മാരായ ജീവനക്കാരുണ്ടായിരിക്കുമല്ലോ. എന്തായാലും നമ്മുടെ സുരക്ഷ നാം തന്നെ നോക്കണം. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനിടയുള്ളയിടങ്ങളേതെന്നും ക്യാമറകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കിയാല്‍ കുറച്ചൊക്കെ അപകടങ്ങള്‍ ഒഴിവാക്കാം.

ഒളിക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അവയെ എങ്ങനെ കണ്ടെത്താം തുടങ്ങിയ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍.

33 comments:

അനൂപ് തിരുവല്ല said...

സൂക്ഷിക്കൂ ! ഒരു പക്ഷേ നിങ്ങളുടെ സ്വകാര്യതകളിലേക്കൊരു ക്യാമറ കണ്ണുതുറന്നിട്ടുണ്ടാകാം

ശ്രീ said...

ഉപകാരപ്രദമായ, ഇക്കാലത്ത് ശ്രദ്ധിച്ചിരിയ്ക്കേണ്ട പോസ്റ്റ്.

തുടരട്ടെ, അനൂപേട്ടാ.
:)

പൈങ്ങോടന്‍ said...

കാലികപ്രസക്തിയുള്ള പോസ്റ്റ്
നല്ല ഹോട്ടലുകളിലൊന്നും ഇങ്ങിനെ ഉണ്ടാവാന്‍ സാധ്യതയില്ലെങ്കിലും അനൂപ് പറഞ്ഞതുപോലെ എവിടേയും ഉണ്ടാകുമല്ലോ വിരുതന്മാരായ ജോലിക്കാര്‍
എവിടെ ചെന്നാലും ക്യാമറ ഒളിപ്പിച്ചുവെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം നമ്മള്‍ തന്നെ ഒരു ചെക്കിങ്ങ് നടത്തുക എങ്കില്‍ തന്നേയും ഇത്ര ചെറിയ ക്യാമറകള്‍ കണ്ടുപിടിക്കുക വിഷമം തന്നെ

കുഞ്ഞന്‍ said...

മനസ്സമാധാനം കളായാനാണല്ലെ അനൂപിന്റെ പുറപ്പാട്..

സംഗതിയൊക്കെ കൊള്ളാം വേഗം എങ്ങിനെ ഇതിനെ അതിജീവിക്കാമെന്നുള്ള പോസ്റ്റിട്

Sharu.... said...

അടുത്ത പോസ്റ്റ് ആണ് വേണ്ടത്... :)

വായനക്കാരി said...

വേഗം അടുത്ത ലക്കം പോരട്ടേ...

അനില്‍@ബ്ലോഗ് said...

സത്യമാണു ചങ്ങാതീ, മുന്‍പും പലരും പൊസ്റ്റിയ്ട്ടുമുണ്ടു. സാങ്കേതിക വിവരങ്ങള്‍ പോരട്ടെ.
(എവിടെ ഒളിച്ചിട്ടും കാര്യമില്ല കേട്ടൊ)

അനില്‍@ബ്ലോഗ് said...

പലക്കാടുകാരോടു ചോദിച്ചല്‍ ടൌണ്‍ സ്റ്റാന്റിനു മുന്നിലുണ്ടായിരുന്ന ഒരുഹോട്ടലിന്റെ കഥ പറയും, 15 വര്‍ഷം മുന്‍പുള്ളതു.

Joker said...

അടുത്ത പോസ്റ്റ് ഉടനെ വരട്ടെ ഉം ഉം,എന്റെ കല്യാണം ഈ അടുത്ത് കഴിഞ്ഞതേ ഉള്ളൂ.

ആല്‍ബര്‍ട്ട് റീഡ് said...

രണ്ടാമത്തെ പോസ്റ്റ് ആദ്യം പോരട്ടെ!

കുറ്റ്യാടിക്കാരന്‍ said...

അതിജീവിക്കാനുള്ള വഴി പറഞ്ഞുതരൂ..

അല്‍പ്പം വൈകിയാലും എനിക്ക് കുഴപ്പമൊന്നുമില്ല. അടുത്തെങ്ങും ഹോട്ടലില്‍ പോയി താമസിക്കാനുള്ള പ്ലാനില്ല.

പക്ഷേ പറയാതിരിക്കരുത്..
:)

ചാണക്യന്‍ said...

അനൂപ് തിരുവല്ല,
ഇത്തരം ക്യാമറകള്‍ മുറിക്കുള്ളിലോ ബാത്ത് റൂമിലോ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഉപകരണം ഉള്ളതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു....
എന്തായാലും നന്നായി ഈ പോസ്റ്റ്, ബാക്കി വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു..

Shaf said...

ഉപകാരപ്രദമായ, ഇക്കാലത്ത് ശ്രദ്ധിച്ചിരിയ്ക്കേണ്ട പോസ്റ്റ്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

രണ്ടാം ഭാഗം പോസ്റ്റിയതിനു ശേഷം മതിയായിരുന്നു ഒന്നാം ഭാഗം.

mmrwrites said...

നല്ല പോസ്റ്റ് രണ്ടാം ലക്കവും പോ‍രട്ടെ..
മറ്റൊന്ന്-
ഗോബിയന്‍ ഗ്ലാസ്സ്- ടെക്സ്റ്റയില്‍ ഷോപ്പുകളിലെ ക്ലോക്ക് റൂമുകളിലും, ഹോട്ടലുകളിലുമുള്ള കണ്ണാടികള്‍..കാഴ്ചക്ക് കണ്ണാടി തന്നെയെങ്കിലും അതിന്റെ അപ്പുറത്തു നില്‍ക്കുന്നവര്‍ക്ക് എല്ലാം കാണാന്‍ കഴിയുന്ന തരത്തിലുള്ളവ.. വര്‍ഷങ്ങള്‍ക്കുമുന്‍പ് വന്ന ഒരു മെയില്‍ വായിച്ച ഓര്‍മ്മയാണ്.. ഈ വിഷയത്തെ സംബന്ധിച്ചും ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു..

krish | കൃഷ് said...

സംശയമുള്ള ഹോട്ടല്‍ മുറികളിലും ബാത്ത് റൂമിലും സ്വയം ഒരു ചെക്ക് നടത്തുന്നത് നല്ല കാര്യമായിരിക്കും, പ്രത്യേകിച്ചും സ്ത്രീകള്‍ കൂടെയുള്ളപ്പോള്‍.

‌‌@ അനില്‍: അത് പണ്ടത്തേ ഹോട്ടല്‍ ദേവപ്രഭയുടെ കാര്യമല്ലേ. അതൊക്കെ എന്നേ പൂട്ടി.

Don(ഡോണ്‍) said...

ഹിഡണ്‍ ക്യാമറ ഡിറ്റക്ട് ചെയ്യനുള്ള യന്ത്രത്തിന് 2000 രൂപയില്‍ താഴയെ വില വരൂ. ഒന്നു വാങ്ങി വെക്കുന്നത് നന്നായിരിക്കും.

പൊറാടത്ത് said...

അടുത്ത ലക്കം വേഗം പോന്നോട്ടെ അനൂപേ..

M C JOHN said...

very informative cautious thanks keep writting

നന്ദകുമാര്‍ said...

ശ്രദ്ധിച്ചിരിയ്ക്കേണ്ട പോസ്റ്റ്. അപ്പോഴെ, എപ്പഴാ അടുത്ത പോസ്റ്റ് ? എന്നിട്ടു വേണം ഒരു റും ബുക്ക് ചെയ്യാന്‍.:)

ഓഫ്, ക്രിഷേ, ദേവപ്രഭ പൂട്ടിയാലും ചാമ്പ്യനുണ്ടല്ലോ (സിനിമാക്കാര്‍ക്കും)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

കണ്ണാടി അപകടകാരിയാണോന്നറിയാന്‍ സ്വന്തം വിരല്‍ തുമ്പ്‌ അതില്‍ മുട്ടിച്ച്‌ പിടിച്ചിട്ട്‌ വ്രത്തുമ്പിന്റെയും പ്രതിബിംബത്തിന്റെ തുമ്പിന്റെയും ഇടയില്‍ വിടവുണ്ടോ എന്നു നോക്കിയാല്‍ മതി.

സാധാരണ കണ്ണാടിയില്‍ ആ കണ്ണാടിയുടെ കനത്തിന്റത്ര അത്ര വിടവു കാണും- മറ്റവനില്‍ -(അപകടകാരിയില്‍) വിടവുണ്ടാകുകയില്ല വിരലും , പ്രതിബിംബവും മുട്ടിയിരിക്കും.

ശ്രീവല്ലഭന്‍. said...

പേടിപ്പിക്കല്ലേ അനൂപേ. ഏതായാലും ശ്രദ്ധിക്കുന്നത് നന്ന്.

ഓ.ടോ: വീട്ടില്‍ ഒരു ആറന്‍മുള കണ്ണാടി ഉണ്ട്. അതില്‍ വിരലും, പ്രതിബിംബവും മുട്ടിയിരിക്കും. വിടവ് ഒട്ടും ഇല്ല.

നിരക്ഷരന്‍ said...

സൂക്ഷിച്ചാല്‍ ഇന്റര്‍നെറ്റില്‍ വരാതെ നോക്കാം അല്ലേ ?

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ശ്രീവല്ലഭന്‍ jee.
ആറന്മുളക്കണ്ണാടി ചില്ലല്ലല്ലൊ, ഇനി ആണോ?

ദൃശ്യന്‍ | Drishyan said...

അനൂപേ നല്ല പോസ്റ്റ്.
അടുത്തതിനായ് കാത്തിരിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനൂപ്‌ജി ഇതെന്തായാലും ശെരി ആയില്ല. ഇങ്ങനെ ഒരു പോസ്റ്റിട്ടിട്ടു മുങിയാൽ? ഇതിപ്പൊ ഒരു സസ്‌പെൻസ് പരമ്പരപോലെ ആയല്ലൊ.

ഗുരുജി ആറന്മുളക്കണ്ണാടി ചില്ലല്ല. എന്തോ പ്രത്യേകതരം ലോഹക്കൂട്ടാണ്. ശരിയല്ലെ ശ്രീവല്ലഭൻ‌ജി.

ശ്രീവല്ലഭന്‍. said...

ഇന്‍ഡ്യാഹെറിറ്റേജ്‌ ji:

ആറന്‍മുള കണ്ണാടി കണ്ണാടിച്ചില്ലല്ല. പ്രത്യേക ലോഹക്കൂട്ടു തന്നെ. അതില്‍ വിരലും, പ്രതിബിംബവും മുട്ടിയിരിക്കും എന്ന് പറഞ്ഞുവെന്നെ ഉള്ളു. :-)

അനൂപ് തിരുവല്ല said...

thanks for the comments.

Sorry for the delay...im out
station now. i'll complete the article very soon.

കുഞ്ഞന്‍ said...

അനൂപ് മാഷെ..

ഓണം വന്നു എന്നിട്ടും മാഷ് തിരിച്ചെത്തിയില്ലല്ലൊ...?

എത്രയും പെട്ടന്ന് രചനകള്‍ നടത്തൂ.. ആ രണ്ടാം ഭാഗമെങ്കിലും പോസ്റ്റൂ..

പോയ കാര്യം ശരിയായി എന്നു കരുതുന്നു. വീട്ണും സജീവമാകൂ

M A N U . said...

പൊതുജന നന്‍മ ലക്ഷ്യമാക്കിയുള്ള ഇത്തരം പോസ്റ്റ്കള്‍ ഇനിയും പ്രതീക്ഷിക്കുന്നു.ഹിഡണ്‍ ക്യാമറ ഡിറ്റെക്ട്‌ ചെയ്യാനുള്ള ഉപകരണത്തിന്‌ രണ്ടായിരം രൂപയെന്നു ഡോണ്‍ പറയുന്നു.അതിണ്റ്റെ ആവശ്യമുണ്ടോ!!!അത്യാവശ്യത്തിന്‌ നല്ല മുഖം മൂടികള്‍ കൈയ്യില്‍ കരുതിയാല്‍ പോരേ.ഹോട്ടല്‍ മുറിക്കുള്ളില്‍ കയറി കഴിഞ്ഞാല്‍ "മുഖം മൂടി അണിയൂ...മുഖം രക്ഷിക്കൂ.... "എങ്ങനുണ്ടെണ്റ്റെ ഐഡിയ!!!

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ക്യാമറയെ കുറിച്ചു പറഞ്ഞത് ഓക്കെ..... ചുള്ളന്‍.......വച്ച ക്യാമറയൊക്കെ എടുത്തു മാറ്റിയിട്ടു കണ്ടുപിടിക്കേണ്ടത് അടുത്ത ലക്കം പറഞ്ഞു തന്നിട്ടെന്താ കാര്യം....

ലതി said...

അനൂപ്,
ഞാനിപ്പോഴാ ഇവിടെ എത്തിയത്.
നല്ല പോസ്റ്റ്.
മുഖ്യധാരാ പത്രങ്ങള്‍ പരമ്പര എഴുതുന്നതിനും മുന്‍പേ ഇതെഴുതിയ അനൂപിന് ആശംസകള്‍!
ആഗസ്റ്റ് 13നു എറണാകുളത്തെ ഒരു കോളജ്
‘വിശേഷം’ ദൃശ്യ മാധ്യമങ്ങളില്‍ കണ്ട് ഞാന്‍ ‘ഗദ്യ കവിതപോലെ ഒരെണ്ണം’ ആഗസ്റ്റ് 15നു പോസ്റ്റ് ചെയ്തിരുന്നു. ചാനലുകാര്‍ എറണാകുളം സംഭവം ആഘോഷിച്ചെങ്കിലും പത്രങ്ങളില്‍ കാര്യമായ ‘വാര്‍ത്ത കണ്ടില്ല’.

'മുല്ലപ്പൂവ് said...

വേഗം അടുത്ത ലക്കം പോരട്ടേ...
സസ്നേഹം,
മുല്ലപ്പുവ്..!!