Friday, October 26, 2007

ഈ ജോലിക്കെന്താ ഒരു കുറച്ചില്‍ ?


ഇന്ന് (26/10/2007) മാത്യൂഭൂമിയുടെ സപ്ലിമെന്റായ നര്‍മ്മഭൂമിയില്‍ കണ്ട ഒരു sms ജോക്കാണിത്.
റയില്‍‌വേ ജീവനക്കാരന്റെ ജോലി അത്ര കേമമൊന്നുമല്ല എന്നൊരു സൂചനയിതിലില്ലേ എന്നൊരു തോന്നല്‍. മാസം പതിനായിരത്തൊളം രൂപ ഇവരുണ്ടാക്കുന്നു എന്നാണെന്റെ അറിവ്.
വൈറ്റ്കോളര്‍ ഉദ്യോഗം അല്ലാത്തതിനാലാവണം മലയാളിക്ക് ഈ പുഛം !
ചിത്രങ്ങളുടെ നിലവാരത്തേക്കുറിച്ച് പരാതി പറയുന്നവരോട് ഒരു വാക്ക്:
പ്രസിദ്ധീകരണങ്ങളില്‍ താല്‍പ്പര്യം തോന്നുന്ന ലേഖനങ്ങള്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുക എന്റെ പതിവാണ്. ഇത് മിക്കവാറും യാത്രകളില്‍ ആയതിനാല്‍ സ്കാനിങ്ങ് അപ്രായോഗികവുമാണ് (എനിക്ക് സ്വന്തമായി സ്കാനറും ഇല്ല). പലപ്പോഴും വെളിച്ചം കുറഞ്ഞ സാഹചര്യത്തില്‍ എടുക്കേണ്ടിവരുന്നതിനാലാണ് ചിത്രങ്ങള്‍ മോശമാവുന്നത്. മൊബൈല്‍ ക്യാമറകളുടെ പരിമിതികള്‍ അറിയാമല്ലോ.

നല്ല ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരമാവധി ശ്രമിക്കാം. ബൂലോഗര്‍ ദയവായി ക്ഷമിക്കുമല്ലോ.

21 comments:

ammu said...

ശരിയാ‍ണ് താങ്കള്‍ പറഞ്ഞത്..അതു വായിച്ചപ്പോള്‍ എനിക്കും തോന്നി..ഒരു പോലെ ചിന്തിക്കുന്ന ഒരാളെ കണ്ടതില്‍ വളരെ സന്തോഷം..

ഒരു കാര്യം കൂടി..ഇതെന്റെ ആദ്യത്തെ കമന്റാണ് ട്ടോ...

ശ്രീ said...

ഹ ഹ...

കൊള്ളാം.

:)

rajan said...

അനൂപ് നല്ല ലേഖനം.

മൊബൈലിലാണ് അന്ന് അത് എടുത്തതെന്ന് അറിയില്ലായിരുന്നു.

ഏത് ജോലിക്കും അതിന്റെതായ മാന്യത ഉണ്ട്. നല്ല ചിന്ത.

പ്രയാസി said...

chaya chaya kaappee...
oru kurrachilum thonnunnillaaaa..
Pidichu parrikkunnillallo..!?
anthassulla panni.

അരവിന്ദ് :: aravind said...

അനൂപേ തിരുവല്ലേലെ മൈക്രോലോജിക്കില്‍ ഉണ്ടായിരുന്നോ? ഒരു തൊണ്ണൂറ്റൊമ്പത് കാലത്ത്?

അനൂപ്‌ തിരുവല്ല said...

yes...i was there...entha ariyumo ?

G.manu said...

correct mashey.....

സഹയാത്രികന്‍ said...

അനൂപേ അത് കലക്കി... ആരും ചിന്തിക്കാത്ത ചിന്ത...!

ചായ്...ചായ്...ചായ്...
കോപ്പി...കോപ്പി...

:)

ഓ:ടോ: ആശംസിക്കാന്‍ കിട്ടണ ഒരവസരവും കളയരുത്... അമ്മൂന്റെ ആദ്യ കമന്റിന് ആശംസകള്‍.
:)

ശ്രീ ഒരാസംശകൊടുത്തിട്ട് പോടേ....

:)

ശ്രീ said...

സഹയാത്രികന്‍‌ പറഞ്ഞാപ്പിന്നെ.....

അമ്മൂന്റെ ആദ്യ കമന്റിനും ആശംസകള്‍‌....


:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

നര്മ്മഭൂമിയില് കണ്ടതല്ലേ....ഇതൊരു നര്മ്മം മാത്രമായി എടുത്താല് പോരേ?

കുറുമാന്‍ said...

അനൂപ് നല്ല ചിന്ത. ഞാന്‍ പരിപൂര്‍ണ്ണമായും യോജിക്കുന്നു.

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കോയമ്പത്തൂരില്‍ നിന്നും വണ്ടി തെറ്റിക്കയറി തൃശൂര്‍ക്ക് മുന്നേ പാലക്കാട് ഇറങ്ങേണ്ടി വന്നു. ഉത്രാട രാത്രിയില്‍.

അന്ന് അവിടെ പരിചയപെട്ട ഒരു ചേട്ടന്‍, അലുവ കച്ചവടക്കാരന്റെ കഥകേട്ട് ചങ്ക് കലങ്ങി....കഥയായി എഴുതാം പിന്നീട്.......ഏതു ജോലിയും ശ്രേഷ്ഠം തന്നെ....വൈറ്റ് കോളര്‍ ജോബ് എന്ന പൊങ്ങച്ചം നമ്മുടെ നാട്ടില്‍ മാത്രം...നാട് വിട്ടാല്‍, പ്രത്യേകിച്ചും ഇന്ത്യ വിട്ടാല്‍ എഞ്ചിനീയറും, ഡോക്ടറൂം, ഡ്രൈവറും ഒക്കെ ഒന്നേ ചിന്തിക്കൂ ഒരു പണി എന്തായാലും വേണ്ടില്ല, കിട്ടിയാല്‍ മതി എന്ന്. പിന്നീട് മാറുമായിരിക്കാം, ,പക്ഷെ ആദ്യ ചിന്ത ഇത് തന്നെ.
ആശംസകള്‍

KMF said...

കലക്കി കേട്ടൊ..
i am first time here and i like your blog
have a nice day

Meenakshi said...

അന്യ ദേശത്ത്‌ പോയി എന്തു പണിയും മാന്യമായി ചെയ്യും നമ്മള്‍ മലയാളികള്‍. ഇവിടെ കൂലിപ്പണിക്കാരെ കാണുമ്പോള്‍ പുച്ഛവും. അഭിപ്രായം നന്നായി

കൊച്ചു മുതലാളി said...

:) നൈസ് പോസ്റ്റിങ്ങ്.

തിരുവല്ലായില്‍ ഇപ്പോഴും നെക്സ്റ്റ് സ്റ്റെപ്പ് ടെക്നോളഗീസ് എന്ന സ്ഥാപനം നടത്തുന്നുണ്ടോ?

വാല്‍മീകി said...

നിങ്ങളുടെ ചിന്താഗതി വളരെ ഇഷ്ടപെടുന്നുണ്ട്.
ഏത് ജോലിക്കും വില കല്‍പ്പിക്കുന്ന ഒരാള്‍ ആണ് ഞാനും.

അനൂപ്‌ തിരുവല്ല said...

ആദ്യത്തെ കമന്റുകാരിയായ അമ്മുവിന് ആശംസകള്‍.

ശ്രീ,rajan,പ്രയാസി,അരവിന്ദ് :: aravind,G.manu,ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|,KMF,Meenakshi,വാല്‍മീകി തുടങ്ങി എല്ലാവര്‍ക്കും നന്ദി.

കുറുമാന്‍ ഇവിടെവന്നു കമന്റുകയോ...വിശ്വസിക്കാന്‍ പറ്റുന്നില്ല. അതോ ബിയറടിച്ചിരിക്കുന്നതുകൊണ്ട് തോന്നുന്നതാണോ...
തുടക്കക്കാരനായ എനിക്ക് ഇതിലും വലിയ പ്രചോദനം കിട്ടാനില്ല..നന്ദിയുണ്ട്.
അലുവ കച്ചവടക്കാരന്റെ കഥ ഉടന്‍ പോരട്ടേ.

കൊച്ചു മുതലാളീ നെക്സ്റ്റെപ്പ് ഇപ്പോഴുമുണ്ട്.

ജിഹേഷ് ..ഇത്തരം തമാശുകള്‍ നിര്‍ദ്ദോഷകരമെന്നു തോന്നുമെങ്കിലും അവ കുട്ടികളുടെ മനസ്സില്‍ തെറ്റായ ധാരണകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

Suresh Aykara said...

ഞാനും ഒരു തിരുവല്ലാക്കാരനാണനൂപേ.സന്തോഷം,ഇവിടെ കണ്ടുമുട്ടിയതില്‍.

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

കൊച്ചു മുതലാളി said...

ഈ പോസ്റ്റിട്ടതിനു ശേഷം സാധാരണക്കാരുടെ ഭക്ഷണത്തിനോട് ഒരു വല്ലാത്ത പ്രിയം തോന്നിയോ അനൂപേ??

വെള്ളിയാഴ്ച്ച രാത്രി പത്ത് മണിക്ക് തട്ട് കടയില്‍ വന്നിരുന്നു, അതുപോലെ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവല്ലാ ആര്യാസ് ഹോട്ടലില്‍ വച്ചും കണ്ടിരുന്നു.

അനൂപ്‌ തിരുവല്ല said...

മുതലാളീ...തട്ടുകടയിലും കള്ളുഷാപ്പിലും കഴിച്ചാല്‍ കിട്ടുന്ന ഒരു രസം ഏത് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ കിട്ടും.

ബൈ ദ ബൈ..അവിടെയുണ്ടായിരുന്നല്ലേ?

ശൊ കാണാന്‍ കഴിഞ്ഞില്ലല്ലോ..

Rajesh Naroth said...

പ്രിയ സുഹൃത്തെ, യൂ ട്യൂബില്‍ ഉള്ള ഈ വീഡിയോ ഒന്ന്‌ നിങ്ങളുടെ ബ്ളോഗില്‍ പ്രസിധീകരിക്കാന്‍ പറ്റുമെങ്കില്‍ വളരെ നന്നായിരുന്നു. ഇതു ഞാന്‍ തന്നെ ചെയ്ത ആല്‍ബം ആണ്‌. ഇണ്റ്റര്‍നെറ്റ്‌ വഴിയെങ്കിലും മലയാലികളുടെ മനസ്സില്‍ ഈ പാട്ടുകള്‍ എത്തിക്കാന്‍ വേണ്ടിയാണ്‌ നിങ്ങളുടെ സഹായം ചോദിക്കുന്നത്‌. ഇതാണ്‌ ലിങ്ക്‌. Kunnimanikal
സ്നേഹപൂറ്‍വം
രാജേഷ്‌ നരോത്ത്‌