Monday, October 29, 2007

ശാരീരികബന്ധം.. ചില സംശയങ്ങള്‍

പ്രായം തികയാത്ത പെണ്‍കുട്ടിയുമായുള്ള ശാരീരികബന്ധം ബലാത്സംഗം - സുപ്രീംകോടതി
http://www.mathrubhumi.com/php/newsFrm.php?news_id=1251673&n_type=HO&category_id=4&Farc=&previous=Y

ഇന്ന് മാത്രുഭൂമിയില്‍ ഈ വാ‍ര്‍ത്ത വായിച്ചപ്പോള്‍ മുതല്‍ കുറേ ചോദ്യങ്ങളിങ്ങനെ മനസില്‍ ഉത്തരം
കാത്തുകിടക്കുന്നു.

1. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും പരസ്പരസമ്മതതോടെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഏതെങ്കിലും നിയമതടസമുണ്ടോ ? (പണത്തിനുവേണ്ടിയല്ലാതെ)

2. ഒരു പുരുഷനും സ്ത്രീയും അടച്ചിട്ട മുറിയിലിരുന്നാല്‍ (ദുരുദ്ദേശമൊന്നുമില്ലാതെ. ഒരു ബിസിനസ്സ് ഡിസ്കഷനാണെന്നു കൂട്ടിക്കോള്ളു) അവരെ അനാശാസ്യനടപടിക്ക് അറസ്റ്റ് ചെയ്യാന്‍ വകുപ്പുണ്ടോ ?

3. അഥവാ അറസ്റ്റ് ചെയ്തുവെന്നിരിക്കട്ടേ. അനാശാസ്യപ്രവര്‍ത്തികളുണ്ടായിരുന്നു എന്നെങ്ങനെ പോലീസ് തെളിയിക്കും ?

4. സ്ത്രീക്കും പുരുഷനും (പുരുഷന്മാര്‍ക്കും) ഒരേ മുറിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഒന്നിച്ച് കഴിയേണ്ടിവന്നാല്‍ അത് സെക്സിനുവേണ്ടി മാത്രമാണ് എന്ന് പറയാന്‍ കഴിയുമോ ?

5. കസ്റ്റഡിയിലെടുക്കുന്ന പുരുഷന്റെ പേരും മറ്റും പ്രസിദ്ധീകരിക്കുകയും സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നത് ശരിയാണോ ?

6. കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുന്നതുവരെ വാദിക്കും പ്രതിക്കും തുല്യാവകാശമല്ലെയുള്ളത് ? പ്രതിയെന്നു സംശയിച്ചയാളെ കോടതി വെറുതെ വിട്ടാല്‍ അയാളുടെ മാനനഷ്ടത്തിന് ആര് ഉത്തരം പറയും ?

ചുമ്മാ തോന്നിയ സംശയങ്ങളാണേ...നിയമം അറിയാവുന്നവര്‍ പറഞ്ഞുതരൂ.

17 comments:

അനൂപ്‌ തിരുവല്ല said...

കപടസദാചാരമാണ് മലയാളിയുടെ മുഖമുദ്ര.

വാല്‍മീകി said...

അത് മലയാളിയുടെ മാത്രമല്ല ഇന്ത്യക്കാരന്റെ സ്വഭാവം ആണ്.

ശ്രീ said...

ന്യായമായ സംശയങ്ങള്‍‌ തന്നെ....

പരമാര്‍ഥങ്ങള്‍ said...

മാറ്റുവിന്‍ചട്ടങ്ങളേ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ വക്കീല്‍-ടീച്ചര്‍ ദമ്പതിമാരുടെ നാലുമക്കളില്‍ മൂത്തയാള്‍” അച്ഛനോടു ചോദിക്കാന്‍ മേലല്ലേ? :)
അനംഗാരി മാഷ് ഇവിടെവിടെയെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചോണ്ട് വാ.

അങ്കിള്‍ said...

അനൂപേ,
പോലീസ്‌ അറസ്റ്റ്‌ നടത്തുമ്പോള്‍ പാലിക്കേണ്ട് ചട്ടങ്ങള്‍ എന്തൊക്കെയെന്ന്‌ ഞാനിവിടെ പറഞ്ഞിട്ടുണ്ട്.

ത്രിശങ്കു / Thrisanku said...

ഓ.ടോ: ചാത്തനേറ്: “ വക്കീല്‍-ടീച്ചര്‍ ദമ്പതിമാരുടെ നാലുമക്കളില്‍ മൂത്തയാള്‍” അച്ഛനോടു ചോദിക്കാന്‍ മേലല്ലേ?

ഫീസ് ആര് കൊടുക്കും? :)

സഹയാത്രികന്‍ said...

ന്യായമായ സംശയങ്ങള്‍‌
:)

Anonymous said...

dear anoop,

i want to know more about photopus and to subscribe also.
can you pls give details ?

thanx in advance...

കറുമ്പന്‍ said...

നിയമം ഒന്നും അത്ര പിടിയില്ല... എങ്കിലും എവിടെയോ വായിച്ച ഒരറിവു പറയാം ...

ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു ഒരു മുറിയില്‍ നിന്നും പിടിക്കപ്പെട്ടാല്‍ , അവിടെ അവിഹിതമായി ഒന്നും നടന്നില്ല എന്നു തെളിയിക്കേണ്ടത് പിടിക്കപ്പെട്ടവരുടെ ജോലിയാണ്... പിടിച്ചവര്‍ കയ്യും കെട്ടി നോക്കി നില്ക്കുകയേ ഉള്ളു ...

ആ അവസരത്തില്‍ , ഭാര്യ-ഭര്‍ത്താവ്, അഛന്‍ -മകള്‍ , അമ്മ- മകന്‍ , സഹോദരങ്ങള്‍ തുടങ്ങിയ ബന്ധങ്ങള്‍ തെളിയിച്ചാല്‍ പുലിവാലു പിടിക്കാതിരിക്കാം എന്നര്‍ഥം ...

മുക്കുവന്‍ said...

good questions :)


if you have money, its all over there.

otherwise you will be crucified :)

ദില്‍ബാസുരന്‍ said...

നിയമം മഹാബോറാണെന്ന് പറയാതെ വയ്യ. ഞാനും എന്റെ ഒരു പെണ്‍ സുഹൃത്തും ഒരു മുറിയില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ പോലീസ് വന്നാല്‍ എന്ത് ചെയ്യും? (നീയായത് കൊണ്ട് പോലീസ് ഒന്നും ചോദിക്കാതെ തന്നെ ജീപ്പില്‍ കയറ്റും എന്നൊന്നും പറയരുത്) അനാശാസ്യപ്രവര്‍ത്തിയൊന്നുമല്ല എന്ന് എങ്ങനെ തെളിയിക്കും? പടച്ചോനേ.. പ്രശനമാവുമോ?

rajan said...

ഈ വക ചോദ്യങ്ങള്‍ ഒക്കെ എങ്ങനെ അച്ഛനമ്മമാരോട് ചോദിക്കും?

അറിയുന്ന ആരേലും പറഞ്ഞു കൊടുക്കൂ...

അനൂപ്‌ തിരുവല്ല said...

കമന്റിയ എല്ലാവര്‍ക്കും നന്ദി.

എന്റെ സംശയങ്ങള്‍ക്ക് ശരിയാ‍യ ഉത്തരങ്ങളൊന്നുമിതുവരെ കിട്ടിയില്ല.

അങ്കിളിന്റെ പോസ്റ്റ് വളരെ വിജ്ഞാനപ്രദമാണ്. എങ്കിലും എനിക്കുള്ള എല്ലാ ഉത്തരങ്ങളും അതിലുമില്ല.

അനോണിക്ക് ഫോട്ടോപ്ലസ് വരിക്കാരനാവണമെങ്കില്‍ info@photoplus.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കുക.

നിയമത്തില്‍ അവഗാഹമുള്ളവരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

outsider/അന്യന്‍ said...

എന്തെല്ലാം ചോദ്യങ്ങള്‍ ? എന്തായാലും അച്ഛന് നിയമത്തില്‍ അവഗാഹമുണ്ടെങ്കിലും ഇതൊന്നും നേരിട്ട് ചോദിക്കാനും പറ്റത്തില്ല . വക്കീലിന്റെ മകന്‍ ആയതിനാല്‍ അവഗാഹമുള്ള മറ്റ് വക്കീലന്മാര്‍ പറയുമോ എന്നും അറിയില്ല .... ആകെ പ്രശ്നായോ ....

Anonymous said...

generally police cannot arrest a male and another female in a room accusing immoral traffic. but so body raises voice because they fear the society.

read these two pages for more info

Immoral Traffic (Amendment) Bill
http://www.indiatogether.org/2006/oct/law-immoral.htmIMMORAL TRAFFIC (PREVENTION) ACT, 1956
http://www.indianlawcds.com/cr1/IMT.htm

അങ്കിള്‍ said...

അനൂപേ, അനോണി കാണിച്ചുന്തന്ന ലിങ്കുകള്‍ കണ്ടില്ലേ.

താങ്കളുടെ 1,2, 4 എന്നീ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ‘ഇല്ല’ എന്നു തന്നെയാണെന്ന്‌ മനസ്സിലായില്ലേ.

എന്നാലും, പ്രയോഗത്തില്‍ വരുത്തല്ലേ. ഇത്‌ കേരളമാണ് അമേരിക്കയല്ല.