ഇന്ന് ഉച്ചക്കൂണുകഴിഞ്ഞ് ഓഫീസിലേക്കുപോകുമ്പോഴാണു സംഭവം. എന്റെ തൊട്ടുമുന്പില് വച്ചൊരു ബൈക്കുകാരന് കാറുമായി കൂട്ടിയിടിച്ചു. ഇടി അത്ര ശക്തിയൊന്നുമുള്ളതായിത്തോന്നിയില്ല. പക്ഷേ മലക്കം മറിഞ്ഞു വീണ അയാളുടെ തല ടാര്റോഡിലേക്കാണടിച്ചത്. ആ ഭീകരശബ്ദം ദാ ഇപ്പോഴുമെന്റെ കാതുകളിലുണ്ട്.
വീണിട്ടയാളൊന്നു പിടഞ്ഞുപോലുമില്ല. ഹോ...തലയുടെ പുറകില്നിന്നു ചീറ്റിയൊഴുകുന്ന ചോര.
പച്ചച്ചോരയുടെ മണം കേട്ട് കണ്ണിലിരുട്ടുകയറിയതുകൊണ്ട് ഞാന്‍ സൈഡില്‍ ബൈക്കൊതുക്കി നിര്‍ത്തി. ആളുകള്‍ ഓടിക്കൂടുന്നു. വന്നവര്‍ ചിലര്‍ കാറുകാരനെ കൈകാര്യം ചെയ്യുന്നു. ഒന്നുരണ്ടുപേരുടനെ വീണയാളെ താങ്ങിയെടുത്ത് കയ്യില്‍ക്കിട്ടിയ മുണ്ടൊക്കെയുപയോഗിച്ച് ചോരപ്പുഴക്കു തടയിടാന്‍ നോക്കുന്നു. നിമിഷങ്ങള്‍ക്കകം ഒരു വണ്ടി തടഞ്ഞു നിര്‍ത്തി എല്ലാവരുംകൂടി അയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ആ മനുഷ്യനിപ്പോള്‍ ജീവനോടെയുണ്ടാകുമോ എന്തോ..
ഒരു പക്ഷേ.. അയാളൊരു ഹെല്മെറ്റുവെച്ചിരുന്നെങ്കില്.....
Subscribe to:
Post Comments (Atom)
8 comments:
ഒരു പക്ഷേ.. അയാളൊരു ഹെല്മെറ്റുവെച്ചിരുന്നെങ്കില്.....
ആ ചോരയുടെ മണം ശ്ശൊ ഓര്‍ക്കാന്‍ വയ്യാ ആ വിലാപം..
ഒരു പക്ഷെ ഹെല്മെറ്റുവെച്ചിരുന്നെങ്കില്.....
ദൈവമേ അയാളെ കാത്തുകോള്ളേണമെ........
പാവം, അദേഹത്തിനു പിന്നെ എന്തു സംഭവിച്ചോ ആവോ?........... ദൈവമേ!
നിയങ്ങള്‍ മനുഷ്യനെ രക്ഷിക്കാനാണന്നു ഇതൊക്കെ കണ്ടെങ്കിലും പഠിക്കട്ടെ!
ഈശ്വരാ.......
ഹെല്‍മെറ്റ് വെച്ചിരുന്നെങ്കില്‍...
ഇന്ത്യയിലെ അപകട മരണങ്ങളില്‍ പലതും മുന്‍കരുതലുകള്‍ എടുത്താല്‍ കുറയ്ക്കാവുന്നതേയുള്ളു. helmet, seat belt (for car) എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് സ്വയം തോന്നുന്ന കാലം എന്ന് വരുമോ ആവോ!
thanks Anup for bringing this up....
നമൂടെ ആ ബ്ലോഗര്‍ രാജേഷ് ബ്ലോഗില്‍ വന്ന കാലം മുതല്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുന്നു, ഇപ്പൊ നേരിട്ട് കണ്ടപ്പൊള്‍ അനൂപിന് അത് വല്ലാണ്ട് ഫീലായി അല്ലേ?
ഇത് വായിച്ച് സ്ഥിരം ബൈക്ക് ഓടിക്കുന്ന ഒരാളെങ്കിലും അത്തരം ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നുന്നു,
സാമൂഹിക പ്രതിബദ്ധതയുള്ള പോസ്റ്റ് അനൂപ്,
ഒപ്പം ക്രിസ്മസ്സ് നവവത്സരാശംസകള്‍!!!
ഹൊ..
ഹെല്‍മെറ്റ് വെച്ച് 2 വട്ടം വണ്ടിയില്‍ നിന്ന് വീണ വ്യക്തിയാണ് ഞാന്‍. നിസാര മുറിവുകളോടെ ഞാന്‍ രക്ഷപെട്ടു.
ഞാന്‍ വളരേ അപൂര്‍വമായേ ഹെല്‍മെറ്റ് വെയ്ക്കാതെ യാത്ര ചെയ്യാറുള്ളൂ.
എന്ത് നല്ല കാര്യം പറഞ്ഞാലും തെറ്റ് കാണുന്ന മലയാളിയുടെ മൈന്റ് സെറ്റ് മാറണം. എങ്കിലേ ഗതിപിടിക്കൂ.
Post a Comment