Friday, January 4, 2008

ലിനിക്സ് ഗുഡ് ബൈ വിന്‍ഡോസ് വെല്‍ക്കം !

റെയിഡൊക്കെ നടന്ന സമയം. ഒരു കസ്റ്റമര്‍ക്ക് തങ്ങളുടെ കമ്പ്യൂട്ടര്‍ അപ്ഗ്രേഡ് ചെയ്യണം. വേര്‍ഡിലും എക്സലിലും വര്‍ക്ക് ചെയ്ത് പ്രിന്റെടുക്കണമെന്നതുമാത്രമാണ് അവരുടെ ആവശ്യം. പുതിയ കമ്പ്യൂട്ടറില്‍ ലിനിക്സ് ചെയ്തുകൊടുക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. മൈക്രോസോഫ്റ്റ് കുത്തകയ്ക്കെതിരെ നമുക്കുമെന്തെങ്കിലും ചെയ്യെണ്ടെ. കസ്റ്റമര്‍ക്ക് വലിയ താല്‍പ്പര്യമൊന്നുമില്ലായിരുന്നെങ്കിലും ലിനിക്സിന്റെ ഗുണഗണങ്ങളെല്ലാം വര്‍ണ്ണിച്ചും എല്ലാ വര്‍ക്കും ഇതില്‍ ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പും കൊടുത്ത് അവസാനം സമ്മതം നേടി.

എന്തതിശയമേ ഉബുണ്ടു വളരെ നിസ്സാരമായി ഇന്‍സ്റ്റാള്‍ ആയി. കുറച്ച് ദിവസം കൊണ്ടുതന്നെ അവര്‍ ലിനിക്സിനെ ഇഷ്ടപ്പെട്ടു തുടങ്ങി. പഴയ എല്ലാ ഫയലുകളും ഇതില്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നുണ്ട്, പാട്ടു കേള്‍ക്കാം, വീഡിയോ കാണാം, ആകെ സന്തോഷം. ഞാനും ഹാപ്പിയായി.

കേടായിരുന്നൊരു കാനോണ്‍ ip1000 പ്രിന്റര്‍ റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയിരുന്നത് തിരിച്ചു വന്നപ്പോഴാണ് തലവേദനകള്‍ ആരംഭിച്ചത്. സാധാരണപോലെ പ്രിന്റര്‍ USB യില്‍ കുത്തി. ഒരനക്കവുമില്ല. “ഓ എന്നാ ഇന്‍സ്റ്റാള്‍ ചെയ്യണമായിരിക്കും“. നേരെ പ്രിന്റര്‍ കോണ്‍ഫിഗറേഷനില്‍ പോയി. പുതിയ പ്രിന്റര്‍ ആഡ് ചെയ്യാന്‍ നോക്കിയപ്പോ അവിടെ പാരലല്‍ പോര്‍ട്ട് മാത്രമേയുള്ളൂ. USB കാണാനില്ല. ആകെ കുഴഞ്ഞു. ഗൂഗിളമ്മാവനോടു ചോദിക്കാമെന്നു വച്ചാലവിടെ ഇന്റര്‍നെറ്റുമില്ല. തിരിച്ച് ഓഫീസിലേക്ക്.

നെറ്റില്‍ മുങ്ങിത്തപ്പിയപ്പൊ ഉബുണ്ടുവിന്റെ ഫോറത്തില്‍ നിന്നുമൊരു ലിങ്ക് കിട്ടി. ഡ്രൈവറും ഡൌണ്‍ലോഡുചെയ്ത് നേരേ കസ്റ്റമറുടെ അടുത്തേക്ക്. ടാര്‍ ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്തപ്പോ മൂന്ന് ഡെബ് ഫയലുകള്‍ കിട്ടി . ഒന്നില്‍ ക്ലിക്ക് ചെയ്തപ്പൊ പാക്കേജ് ഇന്‍സ്റ്റാളര്‍ വന്നിട്ടൊരറിയിപ്പ് libglib1.2 എന്നൊരു ഡിപ്പന്‍ഡന്‍സിയില്ലെന്ന്. പപ്പു സ്റ്റൈലില്‍ ഇപ്പോ ശരിയാക്കാമെന്ന് പറഞ്ഞിട്ട് പിന്നെയും ഓഫീസിലേക്ക്. ഉബുണ്ടു പാ‍ക്കേജുകളുടെ സൈറ്റില്‍ നിന്ന് libglib1.2 മെടുത്ത് തിരിച്ചു പാഞ്ഞു. അതിന്‍സ്റ്റാള്‍ ചെയ്ത് നോക്കിയപ്പോ അടുത്തയാവശ്യം. libgtk1.2 യില്ല. നാശം ഇത് നമ്മളേം കൊണ്ടേ പോകൂ.

ഈ പ്രാവശ്യം ഒരു ബുദ്ധികാണിച്ചു. ഓരോ പ്രാവശ്യവും പോകുന്നതിനു പകരം ഇവിടെ ഓഫീസില്‍ത്തന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത് ഡ്രൈവര്‍ ഇട്ടു നോക്കിപ്പോകാമെന്നു കരുതി. നാലഞ്ചു ഡിപ്പന്‍ഡന്‍സി കൂടി ഡൌണ്‍ലോഡ് ചെയ്യേണ്ടിവന്നെങ്കിലും അവസാനം ഡ്രൈവര്‍ ഇന്‍സ്റ്റാളായി.

പിന്നെയും കസ്റ്റമര്‍ സൈറ്റിലേക്ക്. ആദ്യം ഡിപ്പന്‍ഡന്‍സിയെല്ലാം ചെയ്തിട്ട് ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഓകെ. സമാധാനമായി. ഇനി പ്രിന്റര്‍ കണക്റ്റ് ചെയ്യാം. ഹാവൂ...USB യില്‍ കുത്തിയപ്പോഴേ പ്രിന്ററിനെ ഉബുണ്ടു കണ്ടുപിടിച്ചു. അഭിമാനത്തോടെ ഞാന്‍ ടെസ്റ്റ് പ്രിന്റ് കൊടുത്തു. എന്നിട്ട് ലിനിക്സിലെ ആദ്യ പ്രിന്റിനായി ഉറ്റുനോക്കിയിരുന്നു. ഒന്ന്, രണ്ട്, മൂന്ന്....സെക്കന്റുകള്‍ മിനിറ്റുകളാകുന്നു. എവിടെ പ്രിന്റ് വരാന്‍. പ്രിന്റര്‍ അനങ്ങുന്നുപോലുമില്ല.

എന്തിനധികം പറയുന്നു. ഒരു ദിവസം മുഴുവന്‍ കുത്തിമറിഞ്ഞിട്ടും കാര്യം നടന്നില്ല. സമയം കളഞ്ഞതും അങ്ങോട്ടുമിങ്ങോട്ടും ഓടിയതും മിച്ചം. അവസാനം കുത്തക സോഫ്റ്റുവെയറായ വിന്‍ഡോസ് തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു. ദാ...ഇപ്പോ എല്ലാം പയറുപോലെ വര്‍ക്ക് ചെയ്യുന്നു. എല്ലാവര്‍ക്കും സന്തോഷം.

‘ലിനിക്സ് ഗുഡ് ബൈ വിന്‍ഡോസ് വെല്‍ക്കം‘ എന്ന് ഒരു നിമിഷം മനസിലെങ്കിലും ഞാന്‍ പറഞ്ഞു.

ഇത് ശരിയാവാതിരുന്നതിന് ധാരാളം കാരണങ്ങളുണ്ടാകാം. എനിക്ക് പണിയറിയാത്തതുകൊണ്ടാകാം അല്ലെങ്കില്‍ മറ്റെന്തെങ്കിലും. എന്തായാലും ഒരു കാര്യം ഉറപ്പാണ് വിന്‍ഡോസ് പോലെ യൂസര്‍ ഫ്രന്റ്ലി ആയെങ്കില്‍ മാത്രമേ ലിനിക്സിന് സാധാരണക്കാരുടെ ഓഎസ് ആയി മാറാന്‍ കഴിയൂ.

40 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

യൂസര്‍ ഫ്രന്റ്ലി ആയെങ്കില്‍ മാത്രമേ ലിനിക്സിന് നിലനില്‍പ്പുള്ളൂ എന്നാണെനിക്ക് തോന്നുന്നത്.

Ralminov റാല്‍മിനോവ് said...

മരം വെട്ടറിയാത്തതിനു് കോടാലിയ്ക്കാണോ തെറി ?

ദിലീപ് വിശ്വനാഥ് said...

മരം വെട്ടുന്നത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞ് തന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുപകാരമയേനേ...

Mr. K# said...

ഉബുണ്ടു ഉപയോഗിച്ചു നോക്കിത്തുടങ്ങിയിട്ട് 3 മാസമേ ആയുള്ളു. വിന്‍ഡോസില്‍ ചെയ്തിരുന്ന എല്ലാം അതേ പോലെ തന്നെ ഉബുണ്ടുവില്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. ഉബുണ്ടുവിന്റെ പാക്കേജ് മാനേജറാണ് ഏറ്റവും അടിപൊളി. ഏതു സോഫ്റ്റവെയര്‍ വേണം? എല്ലാം റെഡി. എല്ലാം ഫ്രീ. ഡിപെന്‍ഡന്‍സിയും അതു തന്നെ നോക്കിക്കോളും.

വിന്‍ഡോസിന്റെ മോളില്‍ വി.എം വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതിന്റെ മോളിലാണ് ഉബുണ്ടു. എന്നിട്ടും ഫാസ്റ്റ്.

പ്രിന്ററിന്റെ കാര്യമൊക്കെ ശരിയാവുമെന്നേ. എല്ലാവരും വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുകയല്ലേ. ആരെങ്കിലും ശരിയാക്കും. നമ്മളാല്‍ കഴിയുന്നത് നമ്മളും ചെയ്യണം.

Ralminov റാല്‍മിനോവ് said...

എല്ലാം ഉരുട്ടി വായില്‍ വെച്ചു് തരണം. അതും സൌജന്യമായി. എന്നിട്ടു് അതു് തരുന്നവനെ തെറി വിളിക്കണം സ്വല്‍പം ഉപ്പു് കുറഞ്ഞാല്‍ !
അനൂപിന്റെ കസ്റ്റമര്‍ വിന്‍ഡോസിലേക്കു് മാറാന്‍ എത്ര പണം കൂടുതല്‍ ചിലവാക്കി എന്നറിയാനും താത്പര്യമുണ്ടു് !

Jay said...

എന്റെ പൊന്നനൂപേ, മൈക്രോസോഫ്‌റ്റ് അലവലാതികള്‍ക്കെതിരേ സന്ധിയില്ലാസമരം പ്രഖ്യാപിച്ച ഞങ്ങളേപ്പോലുള്ളവര്‍ക്ക് ഇതു സഹിക്കാന്‍ കഴിയുന്നില്ല. പ്രോഗ്രാം ഇന്‍സ്റ്റലേഷന്‍, ഡ്രൈവര്‍ പ്രശ്‌നങ്ങള്‍, അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടും. “ഒരു നാളില്‍ വളരും, മറുനാളില്‍ തളരും ഓരോ ശക്‌തിയും മണ്ണില്‍” എന്നാണല്ലോ. ‘വിസ്‌റ്റ’യും ഇത്തരം ചില പ്രശ്‌നങ്ങള്‍ നേരിടുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ?

Anoop Technologist (അനൂപ് തിരുവല്ല) said...

റാല്‍മിനോവേ, എനിക്ക് മരം വെട്ടാനറിയില്ലെന്നത് ശരിതന്നെ. പക്ഷേ ലിനിക്സിനേക്കുറിച്ച് എന്റെ അത്രയും പോലുമറിയാത്തവരാണ് ബഹുഭൂരിപക്ഷം സര്‍വീസ് എഞ്ചിനീയറന്മാരും കസ്റ്റമേര്‍സും. അവരിതെങ്ങനെ ചെയ്യും ?.

ഇനി അഥവാ ഞാനിത്തിരി കഷ്ടപ്പെട്ട് ഇത് ശരിയാക്കിയെന്നിരിക്കട്ടേ. അടുത്ത തവണ ഒരു റീ ഇന്‍സ്റ്റാള്‍ വേണ്ടിവന്നാല്‍ ഇതേ തലവേദന ആവര്‍ത്തിക്കേണ്ടിവരില്ലേ. അന്ന് ഞാന്‍ തന്നെയാവണമെന്നില്ലല്ലോ ചെയ്യുന്നത്.

ആര്‍ക്ക് വേണം ഗുണമില്ലാത്ത സൌജന്യം. വെറൂം 2000 രൂപ കൊടുത്താല്‍ ഈ കസ്റ്റമര്‍ വാങ്ങിയപോലെ എക്സ്പി സ്റ്റാര്‍ട്ടര്‍ എഡീഷന്‍ കിട്ടുമല്ലോ.

കസ്റ്റമര്‍ക്ക് പെട്ടെന്ന് കാര്യം നടക്കണം. അതും റിലയബിളായി. എല്ലാ ആവശ്യങ്ങളുമിതില്‍ നടന്നാല്‍ മാത്രം പോര. എല്ലാ അക്സസറികളുമിതില്‍ വര്‍ക്ക് ചെയ്യണം. എന്തെങ്കിലും കേടുവന്നാല്‍ ആരേക്കൊണ്ടും ശരിയാക്കാന്‍ പറ്റണം. അല്ലാതെ ഓരോ പ്രാവശ്യവും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ലിനുസ് റ്റോള്‍വാര്‍ഡ്സിനെ കൊണ്ടുവരാന്‍ പറ്റില്ലല്ലോ.

കുതിരവട്ടാ, ഇപ്പോഴും എന്റെ പിസിയില്‍ ഉബുണ്ടുവുണ്ട്. ഡിപെന്‍ഡന്‍സിയൊകെ തന്നെ കണ്ടുപിടിക്കുമെന്നത് ശരിതന്നെ. പക്ഷേ ഇന്റെര്‍നെറ്റ് ഇല്ലാത്തിടത്തെന്തു ചെയ്യും. അതോ ഇന്റെര്‍നെറ്റുള്ളവര്‍ മാത്രം ലിനിക്സ് ഉപയോഗിച്ചാല്‍ മതിയോ.

എല്ലാം ശരിയാവുമെന്നാണെന്റെയും പ്രതീക്ഷ.

അജേഷേ, മാപ്പ്. വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. ചില പോരായ്മകള്‍ ചൂണ്ടിക്കാണിച്ചന്നേയുള്ളൂ. ശരിയാ, തലവേദനയുടെ കാര്യത്തില്‍ ലിനിക്സിന്റെ ചേട്ടനാണ് വിസ്റ്റ.

വാല്‍മീകി, നന്ദി.

നാടന്‍ said...

എനിക്കും ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്‌. ഒന്ന് ഇന്‍സ്റ്റാള്‍ ആകുമ്പോള്‍ മറ്റൊന്നില്ല. അത്‌ കഴിഞ്ഞാല്‍ വീണ്ടും വേറൊന്ന്. കമ്പ്യൂട്ടര്‍ ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്യുന്നവന്റെ usual ഗതികേടുകള്‍ ... പക്ഷേ ഇതൊക്കെ ഒരു രസമല്ലേ അനൂപേ. End Result is always great !!

നാടന്‍ said...

അനൂപിന്റെ കഴിഞ്ഞ പോസ്റ്റിന്‌ ഒരു കമന്റ്‌ ഇട്ടിരുന്നു. ഫോട്ടോഗ്രാഫി പഠിക്കാനുള്ള മാര്‍ഗ്ഗം ചോദിച്ച്‌. പിന്നെ നല്ല ക്യാമറ suggest ചെയ്യാനും. ഒന്ന് ഹെല്‍പ്പണം. പ്ലീസ്‌ ...

Anonymous said...

എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കളെ,
വിന്‍ഡോസില്‍ ഞാന്‍ ഉപയോഗിച്ചിരുന്ന ഒരു സ്കാനര്‍ എനിക്ക് ഉബുണ്ടുവിലും ഡബിയാന്‍ ഗ്നു-ലിനക്സിലും പ്രവര്‍ത്തിക്കുന്നില്ല. "UMAX Astra 4100 " തിളച്ച വെള്ളത്തില്‍ തലയിട്ട പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. ആ ഗതി തന്നെ എനിക്കും. സ്കാന്‍ ചെയ്തില്ലെങ്കില്‍ വേണ്ട. എനിക്ക് വിന്‍ഡോസ് വേണ്ടേ വേണ്ട.

Mr. K# said...

അനൂപേ ഒരു പ്രിന്റര്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ പറ്റാതായപ്പോഴേക്കും ലിനക്സ് മടുത്താലോ? വിന്‍‌ഡോസില്‍ ഒരു എഫ്.ടി.പി അല്ലെങ്കില്‍ എസ്.സി.പി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതെങ്ങനെയാ? വിന്‍ഡോസ് ഓപെറേറ്റിഗ്ങ്ങ് സിസ്റ്റം മാത്രം മതിയോ? ഫൈര്‍വാളിനെത്ര രൂപ വരും? എം.എസ് ഓഫീസ് വേറെ വേണ്ടെ? വിഷ്വല്‍ സ്റ്റുഡിയോ ഫോട്ടോഷോപ്പ് ഇതൊക്കെ വേണ്ടെ?

Anoop Technologist (അനൂപ് തിരുവല്ല) said...

കുതിരവട്ടാ, ഇത് ഒരു സംഭവം മാത്രം. കഴിഞ്ഞ ആറുമാസമായി ലിനിക്സുമായി നടത്തുന്ന മല്‍പ്പിടുത്തത്തിന്റെ വിശദമായ കഥ പുറകേ വരുന്നുണ്ട്.
എഫ്.ടി.പി യും എസ്.സി.പി യും ഫയര്‍വാളുമൊക്കെ ആവശ്യമുള്ളവര്‍ക്കുപോരെ? സാധാരണക്കാരന് വിന്‍ഡോസും ഓപ്പണ്‍ ഓഫീസും ജിമ്പും മാത്രം മതി.
chandrasekharannair സാറിനേപ്പോലെ എല്ലാവര്‍ക്കും വാങ്ങിച്ചുവച്ചിരിക്കുന്ന സാധങ്ങള്‍ വേണ്ടാന്നുവയ്ക്കാന്‍ കഴിയില്ലല്ലോ.
നാടന്‍, യാഹുവിലോ ഗൂഗ്ലിലോ ചാറ്റില്‍ വന്നാല്‍ വിശദമായി പറഞ്ഞുതരാം.

Mr. K# said...

ജിമ്പ് എന്നു പറഞ്ഞാല്‍ GNU Image Manipulation Program എന്നു തന്നെയല്ലേ. :-) ഫയര്‍വാളില്ലാതെ വിന്‍ഡോസ് നെറ്റില്‍ കണക്റ്റ് ചെയ്താല്‍ കട്ടപ്പൊക.

കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും പാവങ്ങള്‍ എല്ലാ കോഡും വളരെ പോര്‍ട്ടബിള്‍ ആയാണ് എഴുതുന്നത്. പിഡ്ജിനും ഒന്നു ട്രൈ ചെയ്തു നോക്കു. ഇഷ്ടപ്പെടും.

GTK+ ഉം GLADE ഉം ഒക്കെ വളരെ നല്ല ഫ്രെയിം വര്‍ക്കുകള്‍ ആണ്. പോര്‍ട്ടബിള്‍.

എഫ്.ടി.പി യും എസ്.സി.പി യും ചുമ്മാ ഉദാഹരണങ്ങളല്ലേ. കിടക്കുന്നു ഇഷ്ടം പോലെ അപ്ലിക്കേഷനുകള്‍. അതൊക്കെ വിന്‍ഡോസില്‍ ചെയ്യാന്‍ നോക്കിയാല്‍ കുത്തുപാളയെടുക്കും. പിന്നെ ലിനക്സില്‍ ഡെവലപ് ചെയ്യുമ്പോള്‍ പലപ്പോഴും അവര്‍ അത് വിന്‍ഡോസിലും വര്‍ക്ക് ആകണമെന്ന് കരുതി ഡെവലപ് ചെയ്യുന്നു.

ആറുമാസമായല്ലേ ലിനക്സുമായി മല്‍പ്പിടുത്തം തുടങ്ങിയിട്ട്. താങ്കള്‍ക്ക് ഫേസ് ചെയ്ത പ്രശ്നങ്ങള്‍ ഏതെങ്കിലും ഫോ‍റത്തില്‍ ചോദിച്ചു നോക്കിയോ? എന്തായാലും പ്രശ്നങ്ങള്‍ അറിയാന് താല്പര്യമുണ്ട്.

നാടന്‍ said...

അനൂപിന്റെ e-mail id തരാമോ ? വിരോധമില്ലെങ്കില്‍ ...

Anoop Technologist (അനൂപ് തിരുവല്ല) said...

anooptvla@യാഹൂ.കോം

കുതിരവട്ടാ, ഞാന്‍ ഫോറങ്ങളീല്‍ ചോദിക്കുകയും സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അത് വിശദമായി അടുത്ത പോസ്റ്റില്‍ പ്രതിപാദിക്കാം.

Anonymous said...

ആദ്യമായി കാനന്‍ സ്വന്തം പ്രിന്ററിനു് ഡ്രൈവറിറക്കിയില്ലെങ്കില്‍ അതെങ്ങനെ ലിനക്സിന്റെ പ്രശ്നമാകും?

HP യുടെ എല്ലാ പ്രിന്ററുകള്‍ക്കുമുള്ള ഡ്രൈവറുകള്‍ ലിനക്സിലുണ്ടു്. (പുതിയ പ്രിന്ററുകള്‍ വാങ്ങുന്നവര്‍ക്കു് വേണ്ടി).

Canon ip100 linux എന്നു് ഗൂഗിളില്‍ നോക്കിയപ്പോള്‍ ആദ്യത്തെ കണ്ണി തന്നെ കാനനിന്റെ സൈറ്റിലെ ലിനക്സ് ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട താളാണു് വന്നതു്.

ഉബുണ്ടുവില്‍ rpm പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ alien എന്ന ടൂള്‍ ഉപയോഗിയ്ക്കാം.

പിന്നെ ഡിപന്‍ഡന്‍സിയുടെ പ്രശ്നം പണ്ടായിരുന്നു. ഇപ്പോള്‍ ഡിപന്‍ഡന്‍സി റിസോള്‍വ് ചെയ്യുന്ന പ്രോഗ്രാമുകള്‍ എല്ലാ ലിനക്സിലുമുണ്ടു്. ഞാന്‍ ഫെഡോറ 8 ല്‍ rpm ഡബിള്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഡിപന്‍ഡന്‍സികളെല്ലാം സ്വയം റിസോള്‍വ് ചെയ്തു. അതും ഇന്റര്‍നെറ്റുപയോഗിയ്ക്കാതെ. ഡിവിഡിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു.

പിന്നെ എല്ലാം സൌജന്യമായി വേണമെന്നു് വിചാരിച്ചാലെങ്ങനെയാ. പൈസ കൊടുത്താല്‍ സപ്പോര്‍ട്ട് കിട്ടുന്ന വിതരണങ്ങളുണ്ടല്ലോ. ഇനി ഇതൊരു വിപണി സാധ്യതയായും കാണാം.

Anonymous said...

ഗ്നു/ലിനക്സില്‍ അച്ചടി യന്ത്രങ്ങളുടെ ക്രമീരണത്തെക്കുറിച്ചു് വിശദീകരിയിക്കാനായൊരു താള്‍

Anonymous said...

പറയാന്‍ വിട്ടു് പോയൊരു കാര്യം, അടുത്ത തവണ റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്തിനാ? ഇതു് വരെ എനിയ്ക്കതു് ചെയ്യേണ്ടി വന്നിട്ടില്ല. അങ്ങനെ ഇടയ്ക്കിടെ റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരേക്കുറിച്ചും കേട്ടിട്ടില്ല.

ചന്ദ്രേട്ടാ നിങ്ങളുടെ സ്കാനര്‍ പിന്തുണയുള്ളതാണല്ലോ. xsane എന്ന കമാന്‍ഡുപയോഗിച്ചു് നോക്കൂ.

Mr. K# said...
This comment has been removed by the author.
കൊച്ചുമുതലാളി said...

ഞാന്‍ ഡോസ് മുതല്‍ ഇപ്പോഴുള്ള വിസ്റ്റ വരെ കൈകാര്യം ചെയ്യുന്ന ആളാണ്. എനിക്ക് ലിനക്സ് വളരെ ബുദ്ധിമുട്ടാണ്.

ഇപ്പോള്‍ എന്റെ മെഷീനില്‍ റെഡ് ഹാറ്റ് ഏന്റര്‍പ്രൈസ് ലിനക്സ് വര്‍ക് സ്‌റ്റേഷന്‍ 3 കിടപ്പുണ്ട്.

പട്ടീടെ കയ്യില്‍ പൊതിയ്ക്കാത്ത തേങ്ങ കിട്ടിയ പോലെയായി. എന്റെ കൈയില്‍ ഉബണ്ടു ലിനക്സ് ഉണ്ട്. അത് ഞാന്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തതാണ്. അപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. അതിന്റെ ലൈവ് സിഡിയുമുണ്ട്. ഉപയോഗിക്കാന്‍ അറിയുകേല.

ഈ ലിനക്സ് സംഭവം പുലി തന്നെ. പക്ഷേ സര്‍ക്കസ്സുകാര്‍ക്കേ അതുപയോഗിക്കാന്‍ പറ്റൂ.

ഉബണ്ടു ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ എന്റെ ഒരു ഡ്രൈവ് ഫോര്‍മാറ്റാവുകയും കുറേയധികം ഡേറ്റ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോഴും ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പേടിയാണ്.

ബേസിക്കലി ലിനക്സിനെ കമ്മാന്റ്സ് പോലും അറിയത്തില്ല. പിന്നെ ഒരൂഹം വെച്ച് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു.

ലിനക്സ് ഹെല്‍പ്പിനായി ബ്ലൊഗ്ഗില്‍ ഒരു ഫോറം തുടങ്ങുന്നതിനെ പറ്റി എന്താണ് അനൂപിന്റെ അഭിപ്രായം?

jinsbond007 said...

പ്രിയ അനൂപ്,

ഒരു പ്രാവശ്യം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കുറച്ച് കെട്ടിമറിയലുകള്‍ നടത്തേണ്ടി വരും. അപ്പോള്‍ dependency പ്രശ്നങ്ങളൂം മറ്റും മനസ്സിലാവില്ലേ? ആ പാക്കേജുകള്‍ download ചെയ്തതു കയ്യിലുണ്ടാവുമല്ലോ. പിന്നെ, പ്രിന്റര്‍ ടെസ്റ്റ് പേജ് പ്രിന്റ് ചെയ്തില്ല എന്നു പറഞ്ഞാല്‍ അവിടെ എന്തോ പിശകുണ്ടെന്നു തോന്നുന്നു.

ഒരു പ്രവര്‍ത്തക സംവിധാനം എന്നതിനേക്കാളൂം ഒരു ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ടിങ് പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഗ്നു/ലിനക്സ് സംവിധാനത്തിന് പ്രശ്നങ്ങളുള്ളത്. hard core gamers ഉപയോഗിക്കുന്ന ഗ്രാഫിക് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ഇന്നും ഉറവയടച്ച സംവിധാനങ്ങള്‍ തന്നെ വേണം അനൂപ്. അവയില്‍ പ്രോഗ്രാം ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ ഉപയോഗിക്കുന്നത്, ഗ്നു/ലിനക്സും.

എന്തായാലും കഴിയാവുന്നത്ര പ്രശ്നങ്ങള്‍ പോസ്റ്റ് ചെയ്യൂ, ആവുന്ന സഹായങ്ങള്‍ ചെയ്തു തരാം.

Anivar said...

ഒരു പ്രിന്ററില്‍ നിന്നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം പിറവിയെടുത്തതെന്ന് മറക്കാതിരിക്കുക
കാലമേറെ കഴിഞ്ഞ് ഗ്നു/ലിനക്സ് ഇത്ര പുരോഗമിച്ചിട്ടും സ്വന്തം അറിവില്ലായ്മയോ സെര്‍ച്ച് ചെയ്യാനുള്ള മടിയോ ആളുകളെക്കൊണ്ട് ബൈ ബൈ പറയിക്കുന്നത് കാണുമ്പോള്‍ കഷ്ടം എന്നു പറഞ്ഞ് മൂക്കത്ത് വിരല്‍വെക്കാതെ എന്തുചെയ്യും. എന്റെ വക ഒരു HowTo ഇവിടെ

ജിന്‍സ് ബോണ്ടേ , ഗ്രാഫിക്സ് കാര്‍ഡ് സ്വതന്ത്രമല്ലാത്തത് ഗ്നു/ലിനക്സിന്റെ പ്രശ്നമായി അവതരിപ്പിക്കുമ്പോഴാണ് പ്രശ്നം. ഇത് നമ്മളുടെ മുഖ്യ ആവശ്യം സ്വാതന്ത്ര്യമാണോ അതോ മറ്റുവല്ലതുമാണോ എന്നതിനെ ചുറ്റിപ്പറ്റിയാണ് . സ്വാതന്ത്ര്യത്തിലേക്കുള്ള എല്ലാ വഴികളും എന്നും ബുദ്ധിമുട്ടുകളുടെതായിരുന്നു. പ്രിന്ററിന്റെ കഥ പോലെത്തന്നെ ഗ്നു/ലിനക്സില്‍ നിങ്ങളുടെ ഗ്രാഫിക്സ് ഡ്രൈവറില്ല എന്ന ആവശ്യത്തില്‍ നിന്നാണ് എന്നാലും ഗ്നു/ലിനക്സില്‍ തന്നെയേ നമ്മളത് ഉപയോഗിക്കൂ എന്ന നിര്‍ബന്ധത്തില്‍ നിന്നാണ് അതിന്റെ സ്വതന്ത്ര ഡ്രൈവറുണ്ടാകുന്നത്. സ്വാതന്ത്ര്യം വിലമതിക്കാനാകാത്തതാവുന്നതും ഇതുകൊണ്ട് തന്നെ.

jinsbond007 said...

ഗ്നു/ലിനക്സ് സംവിധാനത്തിന്റെ പ്രശ്നം എന്ന് ഗ്രാഫിക്സ് കാര്‍ഡുകളുടെ സപ്പോര്‍ട്ട് പ്രശ്നത്തെ അവതരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. അവയില്‍ പ്രോഗ്രാം ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ നേരിടുന്ന ബുദ്ധിമുട്ടാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്തു ചെയ്യണമെങ്കിലും വെന്‍ഡറെ നേരിട്ടു സമീപിക്കേണ്ട അവസ്ഥ. ഈയടുത്തകാലത്ത് API കള്‍ പുറത്തിറക്കിയപ്പോളാണ് കുറച്ചെങ്കിലൂം പ്രശ്നം പരിഹരിക്കപ്പെട്ടത്.

സ്വാതന്ത്ര്യം എന്നത് ഒരു പ്രശ്നമാണെന്ന് ആളുകള്‍ക്ക് മനസ്സിലാക്കാനാവാത്തതാണോ, അതോ അവരെ മനസ്സിലാക്കാന്‍ സമ്മതിക്കാത്തതാണോ എന്ന് പലപ്പോഴൂം സംശയിക്കാറുണ്ട്.

ഇന്നും ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നത് സൌജന്യ സോഫ്റ്റ്‌വെയറാണെന്ന് പറയുന്ന ആളുകള്‍ പലപ്പോഴൂം നമ്മള്‍ പ്രതീക്ഷിക്കാത്തവരാണെന്ന് ഇതിനു സാക്ഷ്യം പറയുന്നു. ഫ്രീ എന്നതിന് ഫ്രീഡം എന്നു കാണുകയും, സ്വാതന്ത്ര്യത്തിന്റെ വില ഉയര്‍ന്നതാണെന്നു മനസ്സിലാക്കുകയും നാം പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റവും സ്വാതന്ത്ര്യമില്ലെങ്കില്‍ നിലനില്‍ക്കുന്നതല്ല എന്നു മനസ്സിലാക്കുകയുമാണ് ആദ്യപടി എന്നു തോന്നുന്നു.

ദശാബ്ധങ്ങള്‍ക്കു പിമ്പിലെ, ഹാര്‍ഡ്‌വെയര്‍ ഡിപ്പന്റന്റ് സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളുടെ കാലം പോലെ, MS Windows ഡിപ്പന്റന്റ് ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളാണ് Microsoft ലക്ഷ്യമിടുന്നതെന്നു തോന്നുന്നു. അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയതിന്റെ സൂചനയായാണ് ഞാന്‍ അനൂപിന്റെ പോസ്റ്റിനെ കാണുന്നത്.

ഹാര്‍ഡ്‌‌വെയര്‍ വെന്‍ഡര്‍ ഒരു പ്രവര്‍ത്തക സംവിധാനത്തെ മാത്രം പിന്തുണക്കുന്നതും മറ്റുള്ള സംവിധാനങ്ങളുടെ പ്രശ്നമാണെന്ന് തെറ്റിദ്ധാരണ പരത്തുന്നതിനു പകരം, വെന്‍ഡര്‍മാരോട് മറ്റുള്ള സംവിധാനങ്ങളെയൂം പിന്തുണയ്ക്കുവാനാവശ്യപ്പെടുകയല്ലേ വേണ്ടത് എന്നാണ് എന്റെ സംശയം.

Anivar said...

ദശാബ്ധങ്ങള്‍ക്കു പിമ്പിലെ, ഹാര്‍ഡ്‌വെയര്‍ ഡിപ്പന്റന്റ് സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളുടെ കാലം പോലെ, MS Windows ഡിപ്പന്റന്റ് ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളാണ് Microsoft ലക്ഷ്യമിടുന്നതെന്നു തോന്നുന്നു. അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയതിന്റെ സൂചനയായാണ് ഞാന്‍ അനൂപിന്റെ പോസ്റ്റിനെ കാണുന്നത്.

ജിന്‍സ് ബോണ്ടേ അതൊന്നുമല്ലെന്നേ, അനൂപ് പറയുന്ന പ്രിന്റര്‍ സപ്പോര്‍ട്ട് ഉള്ള മോഡലാണ് . ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അറിവില്ലായ്മയുടെ പ്രശ്നം മാത്രമാണ്. വിന്‍ഡോസിന്റെ രീതിക്ക് ഗ്നു/ലിനക്സിനെ നോക്കുന്നോണ്ടുള്ള പ്രശ്നം മാത്രം. മലയാളം ഗ്രാമറുപയോഗിച്ച് ഇംഗ്ലീഷെഴുതാന്‍ പറ്റിയില്ലേല്‍ ഇംഗ്ലീഷ് യൂസര്‍ഫ്രണ്ട്‌ലിയല്ല എന്നു പറയുന്ന ലോജിക്ക് . ഗ്നു/ലിനക്സിന്റെ സപ്പോര്‍ട്ട് അധിഷ്ഠിത വ്യവസായ സാധ്യതകള്‍ ഏറ്റവും ഉപയോഗപ്പെടുത്താനുള്ള സാഹചര്യം ഇന്ന് കേരളത്തിലെ ഹാര്‍ഡ്‌വെയര്‍ / സര്‍വ്വീസ് വ്യവസായികള്‍ക്കുണ്ട്. അവരത് പ്രയോജനപ്പെടുത്താതെ സ്പൂണ്‍ഫീഡിങ്ങ് കാത്തു നില്‍ക്കുമ്പോളുള്ള വിഷമമേ എനിക്കുള്ളൂ.

Anoop Technologist (അനൂപ് തിരുവല്ല) said...

Thanks for ur comments. im outstation now. i'll reply later.

Anonymous said...

Step by step guide to installtion.

It is not the inability of Free Software developers to automate this or incorporate into every distribution by default (like a lot of other hardware, HP printers come to my mind as an example) that you required you to do this. But Canon's reluctance to release Free Software drivers. And it is illegal to do so, you will be called a pirate of Canon's software and prosecuted for violating copyright law.

A quote from their license agreement:

"Licence: Your licence to use the Software is non-exclusive and, save as expressly stated in this Agreement, non-transferable. You are permitted to: (1) use one copy of the Software ("use" shall mean storing, loading, installing, executing or displaying the software) for your own internal purposes; (2) make a reasonable number of back-up copies of the Software in support of the permitted use, provided that all such copies include the Canon copyright notice as it appears in the original copy of the Software provided to you; (3) transfer the Software and the benefit of this Agreement to another person, provided that this person has agreed to accept the terms of this Agreement and you cease all use of the Software, transfer all copies of the Software you have made to that person or destroy all copies not transferred. If any transferee does not accept such terms then this Agreement automatically terminates."

Now tell me who is at fault here?

Anonymous said...

>കുതിരവട്ടാ, ഇപ്പോഴും എന്റെ പിസിയില്‍ ഉബുണ്ടുവുണ്ട്. ഡിപെന്‍ഡന്‍സിയൊകെ തന്നെ കണ്ടുപിടിക്കുമെന്നത് ശരിതന്നെ. പക്ഷേ ഇന്റെര്‍നെറ്റ് ഇല്ലാത്തിടത്തെന്തു ചെയ്യും. അതോ ഇന്റെര്‍നെറ്റുള്ളവര്‍ മാത്രം ലിനിക്സ് ഉപയോഗിച്ചാല്‍ മതിയോ.

ഡിപന്‍ഡന്‍സിയൊകെ സിഡിയില്‍ നിന്നും എടുക്കുമല്ലോ.

അപ്പോ പ്രശ്നമതൊന്നുമല്ല. പിന്നെ ഇതാരും ഉപയോഗിയ്ക്കാത്ത മാതിരി, എത്രയോ സ്കൂളുകളില്‍ പ്രിന്ററും സ്കാനറുമൊക്കെ ഗ്നു/ലിനക്സിലുപയോഗിയ്ക്കുന്നുണ്ടല്ലോ.

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

താങ്കളെപ്പോലുള്ളവര്‍ തന്നെ “ലിനിക്സ്“ എന്നൊക്കെ പറഞ്ഞു നടന്നാലോ. ആദ്യം നിങ്ങള്‍ ഉദ്ദേശിച്ച ഓപ്പറേറ്റിങ് സിസ്റ്റം ഗ്നു/ലിനക്സാണെന്ന് മനസ്സിലാക്കൂ...
ലിനക്സ് വെറും കേര്‍ണലാണ്. വേറെ പല കേര്‍ണലുകളിലും ഗ്നു സിസ്റ്റം പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഗ്നു/ഹര്‍ഡ് എന്ന വേറൊരു ഓപ്പറേറ്റിങ് സിസ്റ്റമുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? പൂര്‍ണ്ണമായിട്ടില്ലാത്ത അതിന്റെ ഇന്‍സ്റ്റാളര്‍ കേരളത്തിലെ കുറ്റിപ്പുറം എന്‍‌ജിനീയറിങ് കോളേജിലെ ഒരു സംഘം വിദ്യാര്‍ത്ഥികളാണ് ചെയ്യുന്നത്

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.

Anoop Technologist (അനൂപ് തിരുവല്ല) said...

വളരെ ആരോഗ്യകരമായി ചര്‍ച്ച മുന്നോട്ടുപോകുന്നതില്‍ സന്തോഷം. പങ്കെടുക്കുന്ന എല്ലാ‍വര്‍ക്കും നന്ദി.

കഴിഞ്ഞ പത്തുദിവസം കേരളത്തിനുപുറത്ത് യാത്രയിലായിരുന്നതിനാല്‍ ഇവിടെ പ്രതികരിക്കാന്‍ സാധിച്ചില്ല. ദയവായി
ക്ഷമിക്കുമല്ലോ.

ബ്ലോഗ് പോസ്റ്റില്‍ എഴുതപ്പെടുന്ന ആശയങ്ങളെയാണ് ചര്‍ച്ചാവിഷയമാക്കേണ്ടത്. അല്ലാതെ എഴുത്തുകാരന്റെ കഴിവുകളേയോ
കഴിവുകേടിനേയോ അല്ല. പലപ്പോഴും ബൂലോകത്ത് സംവാദങ്ങള്‍ വഴിമാറിപ്പോകുന്നത് ഇങ്ങനെയാണ്.

എന്റെ കഴിവുകളേക്കുറിച്ച് സംശയം ഉന്നയിക്കപ്പെട്ട സ്ഥിതിക്ക് ഒരല്‍പ്പം എന്നേക്കുറിച്ച് പറയാം. പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക്
മുന്‍പ് കമ്പ്യൂട്ടര്‍ പഠിച്ചുതുടങ്ങിയത് യുണിക്സിലാണ്. യുണിക്സിന്റെ സ്വഭാവം, രൂപഘടന, മിക്കവാറുമെല്ലാ കമാന്റുകള്‍,
ഫയല്‍സിസ്റ്റം എല്ലാം നന്നായി അറിയാം. കൂടാതെ വിന്‍ഡോസിലും മാക്കിലുമുള്ള ഒരുവിധം കളികളൊക്കെയറിയാമെന്നാണ്
വിശ്വാസം. പിസിക്യൂസ്റ്റ് മാഗസിന്‍ ആദ്യമായി ലിനിക്സ് നല്‍കിയപ്പോഴാണ് സ്വാതന്ത്രത്തിന്റെ പുതിയലോകത്തെക്കുറിച്ചറിഞ്ഞത്.
പിന്നീട് വന്ന മിക്കവാറുമെല്ലാ ഡിസ്റ്റിബ്യൂഷനുകളും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്.

പത്ത് വര്‍ഷത്തോളമായി സര്‍വീസ് രംഗത്ത്
പ്രവര്‍ത്തിക്കുന്നു. കൂടാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍ ഡീലേര്‍സ് അസ്ശോസിയേഷന്‍ ഭാരവാഹിയാണ്.
ഇങ്ങനെ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ കാര്യങ്ങളാണ് ഞാനിവിടെ പറയുന്നത്.

ഇന്നും ലിനിക്സിന്റെ എബിസിഡി അറിയാത്തവരാണ് ഭൂരിപക്ഷം സര്‍വീസ് എഞ്ചിനീയറന്മാരും. ഇത്രയുമെങ്കിലും അറിയാവുന്ന ഞാന്‍ ബുദ്ധിമുട്ടിയെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതിയൊന്നാലോചിച്ചുനോക്കൂ. ഇന്ന് സമയം വളരെ പ്രധാനമാണ്. എത്രയും
പെട്ടെന്ന് വര്‍ക്ക് തീര്‍ക്കാനാണ് സര്‍വീസ് എഞ്ചിനീയറും അവന്റെ മുതലാളിയും കസ്റ്റമറും ആഗ്രഹിക്കുന്നത്. അപ്പോ പരീക്ഷണങ്ങള്‍ക്ക് നേരമില്ല. മാത്രവുമല്ല ഇന്ന് നല്ല സര്‍വീസ് എഞ്ചിനീയറന്മാരുടെ അഭാവവും ഈ മേഖലയിലുണ്ട്.

മേല്‍പ്പറഞ്ഞ പ്രിന്റര്‍ ഇന്‍സ്റ്റാ‍ള്‍ ചെയ്യാനായി സഹായം തേടുക എന്നതല്ല ഞാനീ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. സഹായം ആവശ്യമായിരുന്നെങ്കില്‍ ഞാന്‍ സന്തോഷിനോടോ റാല്‍മിനോവിനോടോ മറ്റ് പുലികളോടോ ചോദിച്ചേനേ. ഇവിടെ അതല്ല
വിഷയം. മേല്‍പ്പറഞ്ഞ സംഭവം ഒരു ഉദാഹരണമായിക്കാണിച്ചുകൊണ്ട് ലിനിക്സ് അനുഭവിക്കുന്ന (കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും) ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുകയായിരുന്നു ഞാന്‍.

സന്തോഷ്, ഉദ്ദേശിച്ചത് ഗ്നു/ലിനക്സ് തന്നെ. എഴുതാനുള്ള സൌകര്യത്തിന് ലിനിക്സ് എന്നുപയോഗിച്ചെന്നേയുള്ളൂ. തെറ്റ്
ചൂണ്ടിക്കാണിച്ചതിന് നന്ദി.

pravi, ഉബുണ്ടുവില്‍ ഡിപന്‍ഡന്‍സി ഇല്ല എന്നു പറഞ്ഞതല്ലാതെ സിഡി ഇടാനോ അല്ലെങ്കില്‍ എവിടെ കിട്ടുമെന്നോ ഒന്നും
പറഞ്ഞില്ല. അതേസമയം വിന്‍ഡോസില്‍ ഫ്രേം വര്‍ക്ക് വേണമെങ്കില്‍ ഒന്നുകില്‍ അത് ഡ്രൈവര്‍ സിഡിയില്‍ കാണും.അല്ലെങ്കില്‍ ഏത് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാമെന്ന് പറയും. അങ്ങനെയൊരു സഹായം ഉബുണ്ടുവില്‍
കണ്ടില്ല.

സ്കൂളുകളിലെ കഥയൊന്നും പറയാതിരിക്കുകയാണ് ഭേദം. ബഹുഭൂരിപക്ഷം സ്കൂളുകളിലും ലിനിക്സ് പഠിപ്പിക്കുന്നുവെന്ന് പറച്ചില്‍ മാത്രമേയുള്ളൂ. ജിമ്പ് ഒക്കെ ഇപ്പോഴും വിന്‍ഡോസില്‍തന്നെയാണ്. മിക്ക അധ്യാപകര്‍ക്കും ലിനിക്സ് അറിയില്ല. പിന്നല്ലെ അവര്‍ പഠിപ്പിക്കുന്നത്. സ്കാനറൊന്നും ഞാന്‍ സ്കൂളില്‍ കണ്ടിട്ടില്ല. പ്രിന്ററും എല്ലാസ്കൂളിലും ഇല്ല. (സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍) അഥവാ ഉണ്ടെങ്കില്‍ അത് ഡോട്ട്മാട്രിക്സാവും. അതിന്റെ ഡ്രൈവര്‍ ലിനിക്സില്‍ ഉണ്ട്. നാലു കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ മൂന്നിലും വിന്‍ഡോസും
ഒന്നില്‍ ലിനിക്സും (അണ്‍ ഒഫീഷ്യല്‍ ആയി) എന്ന രീതിയാണ് ഞാന്‍ കണ്ടത്.

തീര്‍ച്ചയായും തെറ്റ് ലിനിക്സിന്റെ ഭാഗത്തല്ല. ഫ്രീ സോഫ്റ്റുവെയറുകള്‍ക്കും ഡ്രൈവറുകള്‍ ഇറക്കിയാലെ അവന്റെ ഉല്‍പ്പന്നങ്ങള്‍
വിറ്റഴിയൂ എന്ന് കാനോണിനും HP ക്കും തോന്നിയാലേ അവര്‍ വഴിക്കുവരൂ.

റീ‍ഇന്‍സ്റ്റാള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ വേണ്ടിവരാറുണ്ട്. ഉദാഹരണത്തിന് ഹാര്‍ഡ് ഡിസ്ക് അടിച്ചുപോയാല്‍.

Anivar, ഇത് അറിവില്ലായ്മയുടെ പ്രശ്നം തന്നെയാണ്. കസ്റ്റമറിനും സാങ്കേതികവിദ്യക്കുമിടയിലൊരു പാലത്തിന്റെ റോളാണ് സര്‍വീസ് എഞ്ചിനീയറിന്റേത്. അതിലൂടെ കടക്കാത്തതൊന്നും കസ്റ്റമറിലെത്തില്ല. അവന് ഉപയോഗിക്കാനറിയാത്തതൊന്നും
കസ്റ്റമര്‍ക്ക് റെക്കമന്റ് ചെയ്യില്ല. കാലങ്ങളായി പയറ്റിത്തെളിഞ്ഞ വിന്‍ഡോസ് ആയിരിക്കും കടിച്ചാല്‍ പൊട്ടാത്ത ലിനിക്സിനേക്കാള്‍ അവന്‍ താല്‍പ്പര്യപ്പെടുന്നത്. ലിനിക്സ് സപ്പോര്‍ട്ട് നന്നായി നല്‍കാന്‍ കഴിയുന്ന ഒരു യുവനിര ഇവിടെ
വളര്‍ന്നുവരേണ്ടിയിരിക്കുന്നു. അങ്ങനെ വന്നാല്‍ ലിനിക്സ് കേരളത്തില്‍ ശക്തമാവും. ഞങ്ങളുടെ അസ്സോസിയേഷനും അതിനാണ് ശ്രമിക്കുന്നത്.

സര്‍വീസ് എഞ്ചിനീയറന്മാരില്‍ നെറ്റിലൊക്കെ കയറി സഹായം കണ്ടെത്തുന്നവര്‍ വളരെക്കുറച്ചുപേര്‍ മാത്രമാണ്. അങ്ങനെയല്ലാത്ത ഭൂരിപക്ഷത്തിനേയും കാര്യം മനസിലാക്കിയെടുക്കണമെങ്കില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടിവരും. അതിന് നിങ്ങളുടേയൊക്കെ സഹായം ആവശ്യമാണ്.

കുറ്റം കാനോണിന്റെയാണെങ്കിലും പഴി വന്നത് ലിനിക്സിന്. സാരമില്ല എല്ലാം ശരിയാവുമെന്ന് കരുതാം. പൈസകൊടുത്ത്
സപ്പോര്‍ട്ട് വാങ്ങുന്നത് കേരളത്തില്‍ കിട്ടുമോ. അതും മലയാളത്തില്‍. കാശുകൊടുക്കാനാണെങ്കില്‍ വിന്‍ഡോസ്
വാങ്ങിയാല്‍പ്പോരേ. അതാകുമ്പോ ഉപയോഗിച്ചു പരിചയവുമുണ്ടല്ലോ.

വിപണി സാധ്യതയൊക്കെ കോര്‍പ്പറേറ്റ് മേഖലയിലേയുള്ളൂ. വീടുകളിലും ചെറിയ ഓഫീസുകളിലും ബന്ധങ്ങളുടെ പുറത്തുള്ള ഫ്രീ
സര്‍വ്വീസാണ് മിക്കവാറും നടക്കാറ്.

jinsbond007, വാഗ്ദാനം ചെയ്ത സഹാ‍യത്തിന് നന്ദി. കാനോണില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഡ്രൈവറും ഉബുണ്ടുവും തമ്മിലുള്ള സൌന്ദര്യപ്പിണക്കമായിരുന്നു കാരണമെന്ന് തോന്നുന്നു.

കൊച്ചു മുതലാളി, താങ്കളുടെ അവസ്ഥ ഇതാണെങ്കില്‍ വെറും സാധാരണക്കാരനേക്കുറിച്ചാലോചിച്ചു നോക്കൂ.
ലിനക്സ് ഹെല്‍പ്പിനായി ബ്ലൊഗ്ഗില്‍ ഒരു ഫോറം തുടങ്ങുന്നത് വളരെ അത്യാവശ്യവും സഹായകരവുമാണ്.

മലയാളത്തിലാണെങ്കില്‍ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്കും പ്രയോജനപ്പെടും. പുലികള്‍ ശ്രദ്ധിക്കുമെന്ന് കരുതാം.
ഇത്തരം പ്രശ്നങ്ങള്‍ ഒക്കെ ഒഴിവാക്കാന്‍ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. 5 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ 10% ഉപയോക്താക്കളെങ്കിലും ലിനിക്സ് നന്നായി ഉപയോഗിച്ചാല്‍ നമുക്കെല്ലാം സന്തോഷിക്കാം.

Anonymous said...

വിശദമായ മറുപടി ഇവിടെ.

jinsbond007 said...

ഉദ്ദേശം എന്തായാലും, അവസാനം വന്ന കമന്റില്‍ പറഞ്ഞ കാര്യവും തലക്കെട്ടും തമ്മിലുള്ള ബന്ധം ഒന്നുകൂടി ആലോചിക്കാമായിരുന്നു. തലക്കെട്ട് വളരെ തെറ്റിദ്ധാരണ പരത്തുന്നതായില്ലെ അനൂപെ?

അതുപോലെ യൂസര്‍ ഫ്രന്റലി എന്നു പറയുന്നതിലും. ഞാനും പ്രിന്ററൂം സ്കാനറും,card readerഉം,wireless ഉം എല്ലാം ഗ്നു/ലിനക്സില്‍ ഉപയോഗിക്കുകയും, പലര്‍ക്കും വേണ്ട നിര്‍‌ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് ഞാന്‍. ഡെബിയനിലാണെങ്കില്‍ synaptic package managerല്‍ ഒരു തിരച്ചിലു കൊണ്ടു തീരുന്നതായിരുന്നു പല പ്രശ്നങ്ങളൂം. ഉബുണ്ടുവിലും അങ്ങിനെത്തന്നെയാവണം എന്നാണ് കരുതുന്നത്. പിന്നെ, ADD CD ROM എന്ന optionഉം package managerല്‍ കാണുമല്ലോ?(ഉബുണ്ടു സ്ഥിരമായി ഉപയോഗിക്കാറില്ല, ഡെബിയനും,ഫെഡോറയുമാണ് എന്റെ flavours). പ്രവീണ്‍ സൂചിപ്പിച്ച പോലെ, പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരങ്ങള്‍ക്കു ശ്രമിക്കാനും ഒരു ഒത്തുചേരല്‍ ആലോചിക്കാവുന്നതാണ്.(നേരിട്ടോ,വെബ്ബിലോ)

Anoop Technologist (അനൂപ് തിരുവല്ല) said...

നമുക്കെല്ലാം ലക്ഷ്യം ഒന്നാണ്. അപ്പോ എന്തുകൊണ്ട് നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിച്ചുകൂടാ. ഞാന്‍ റെഡി. കൂടാതെ കേരളത്തിലെ ഐടി ഡീലറന്മാരേയും സര്‍വീസ് എഞ്ചിനീയറന്മാരേയും നമ്മുടെ കൂടെ കൊണ്ടുവരാനും ശ്രമിക്കാം.

keralafarmer said...

pravi,
"ചന്ദ്രേട്ടാ നിങ്ങളുടെ സ്കാനര്‍ പിന്തുണയുള്ളതാണല്ലോ. xsane എന്ന കമാന്‍ഡുപയോഗിച്ചു് നോക്കൂ."
ഞാനതിലും നോക്കി. Search ചെയ്താല്‍ ഈ സ്കാനര്‍ അണ്‍ സപ്പോര്‍ട്ടഡ് ആണ്. ഇക്കാര്യത്തില്‍ ആരെങ്കിലും സഹായിക്കൂ.
ജിമെയില്‍- chandrasekharan.nairഅറ്റ്gmail.com

Anonymous said...

എല്ലാ സ്കൂളുകളിലേയും സ്ഥിതി അതല്ല അനുപ്,ഞങ്ങളുടെ സ്കൂളിലെ രണ്ട് ലാബുകളിലായുള്ള 22 സിസ്റ്റ്ങ്ങളിലും ലിനക്സ് ആണ് ഉപയോഗിക്കുന്നത് (കഴിഞ 2 വര്‍ഷങ്ങളായി)ഓഫീസില്‍ മാത്രമാണ് വിന്‍ഡോസ് ഉപയോഗിക്കുന്നത്
ഞങ്ങളുടെ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ്
സ്കുളുകളീലെ സ്ഥിതിയും മറ്റൊന്നല്ല.(മലപ്പുറം ജില്ലയിലെ തിരുര്‍)

Anonymous said...

അനൂപേ മറ്റൊരു മാഷ് പറഞ്ഞതു് നോക്കൂ

കാര്യമായി തന്നെ ചോദിയ്ക്കട്ടേ, അനൂപ് വിവരിച്ച സ്കൂളിന്റെ പേരൊന്നു് പറയാമോ? അനൂപ് പറഞ്ഞതു് ശരിയാണെങ്കില്‍ അവരെ സഹായിയ്ക്കാനെന്താണു് വേണ്ടതെങ്കില്‍ ചെയ്യാന്‍ നോക്കാലോ.

ശ്രീ said...

ശരിയാണ്‍ അനൂപേട്ടാ...
ഞാനും ലിനക്സ് ഉപയോഗിയ്ക്കുന്നുണ്ട്. പക്ഷേ വിന്‍‌ഡോസ് പോലെ യൂസര്‍‌ ഫ്രണ്ട്‌ലി അല്ലെന്നു മാത്രമല്ല, എല്ലാ ഡ്രൈവറുകളും കിട്ടാനുമില്ല.

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

ശ്രീ,
ഏതു ഡിസ്ട്രിബ്യൂഷന്‍? ഏതു വേര്‍ഷന്‍? ഏതു ഡ്രൈവര്‍കിട്ടിയില്ല എന്നു കൂടി പറയൂ..
യൂസര്‍ ഫ്രണ്ട്‌ലി അല്ല എന്ന് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പരാതിയായിരുന്നു. ഇപ്പൊ എല്ലാവരും പറയാറ് വിസ്തയേക്കാള്‍ എത്രയോ യൂസര്‍ ഫ്രണ്ട്‌ലി ആണ് കോമ്പിസും ബെറിലുമൊക്കെയുള്ള ഗ്നു/ലിനക്സെന്നാണ്.

A Cunning Linguist said...

GNU/Linux may not be USER FRIENDLY, but for sure it is not IDIOT FRIENDLY....

DeV@@Se... said...

endaa avasthaaa..... pavam pavam...