Wednesday, January 30, 2008

ഇപ്പോ ഓഫീസില്‍ കേറാന്‍ മേലാതായി !

ലിനിക്സുമായുള്ള മല്‍പ്പിടുത്തങ്ങള്‍

സൂസി സുന്ദരിയാണ്. ഒരു പക്ഷേ കൂട്ടുകാരേക്കാളേറെ സുന്ദരി. അവളുടെ ഓപ്പണ്‍ ലിനിക്സാണെനിക്ക് കൂടുതലിഷ്ടപ്പെട്ടത്. ഹ്യദയഹാരിയായ പച്ചനിറം, വളരെ യൂസര്‍ ഫ്രണ്ട് ലിയായ മെനു, ആകെ ഒരാനച്ചന്തം. പിന്നെ നല്ല സ്പീഡും.

രാവിലെ ഒരു കസ്റ്റമര്‍ വന്ന് കമ്പ്യൂട്ടറിന് ഓഡര്‍ തന്നു. 3 മണിക്ക് കൊടുക്കണം. ഞാനീ കസ്റ്റമറിനോട് ലിനക്സിനേക്കുറിച്ച് പുകഴ്ത്തിപ്പറയുന്നതൊക്കെ കേട്ട സര്‍വ്വീസ് എഞ്ചിനീയറന്മാരൊക്കെ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. (ബൂലോകത്തൊരു ലിനിക്സ് വിരുദ്ധനായിട്ടാണെന്നെ ചിലരൊക്കെ കാണുന്നതെങ്കിലും സുഹ്യുത്തുക്കളുടെയിടയിലും ഓഫീസിലും ഞാനൊരു ഗ്നു/ലിനക്സ് വാദിയാണ്). കസ്റ്റമര്‍ പോയിക്കഴിഞ്ഞിട്ട്, “കഴിഞ്ഞ തവണ പറ്റിയ അബദ്ധം സാറിത്ര പെട്ടെന്ന് മറന്നു പോയോ? ഇതില്‍ വിന്‍ഡോസ് ചെയ്താപ്പോരേ“ എന്നൊക്കെ ചോദിച്ച് അവരെന്റെ ചുറ്റും കൂടി. “അതൊക്കെ എന്തിരിക്കുന്നു. ഇതാണ് മോനേ ലിനിക്സ്. ഇതിന്റെ ഡെസ്ക്റ്റോപ്പൊക്കെ കണ്ടാല്‍ നീയൊക്കെ ഞെട്ടും” എന്ന് പറഞ്ഞ് ഞാന്‍ സൂസെ ഓപ്പണ്‍ ലിനിക്സിന്റെ ഡിവിഡി (ver 10.3) എടുത്തു കാട്ടി.

Intel Celeron 3.06 CPU, Gigabyte Intel chipset MB, 512MB DDR2 RAM, Seagate 80GB SATA HDD ഒക്കെയാണ് കോണ്‍ഫിഗറേഷന്‍. അസംബ്ലിങ്ങ് കഴിഞ്ഞ് ഇന്‍സ്റ്റാള്‍ ചെയ്യാനായി സാംസുങ്ങ് 45Bn മോണിറ്ററില്‍ കണക്റ്റ് ചെയ്തു. ഡിവിഡിയില്‍ നിന്ന് സൂസെ ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ കൊടുത്തുകഴിഞ്ഞപ്പോ ദേ കിടക്കുന്നു സ്ക്രീന്‍ ബ്ലാക്ക്.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=29SYBx-6feg

കുറേ നേരം നോക്കിയിരുന്നിട്ടും ഒന്നും കാണാഞ്ഞപ്പോ റീസെറ്റ് ചെയ്ത് മെനുവിലെത്തി. റെസലൂഷന്‍ കുറച്ചു. എന്നിട്ടും നോ രക്ഷ.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=Ww5N2-ejiiA

പിന്നെയും റീസെറ്റ് ചെയ്ത് റെസലൂഷനും കുറച്ച് കെര്‍ണല്‍ സേഫ് മോഡിലാക്കി നോക്കി. അപ്പോഴും തഥൈവ.
ഇതിന്റെ നിങ്ങള്‍കുഴല്‍ വീഡിയോ ഇവിടെ കാണാം.
http://www.youtube.com/watch?v=lqmGZVyQmWI

സിസ്റ്റത്തിന്റെ കൂടെയുള്ള സാംസുങ്ങ് 15” മോണിട്ടര്‍ കണക്റ്റ് ചെയ്ത് നോക്കിയിട്ടും ഫലമുണ്ടായില്ല. മെമ്മറി ടെസ്റ്റ് ചെയ്തിട്ട് കുഴപ്പമൊന്നും കണ്ടതുമില്ല. അപ്പോഴേക്കും കസ്റ്റമര്‍ വരാനുള്ള നേരമായി. പിന്നെ എന്തുചെയ്യാന്‍‍..ബില്‍ ഗേറ്റ്സിനെത്തന്നെ കൂട്ടുപിടിക്കേണ്ടിവന്നു. നാണം കെട്ടത് മിച്ചം.

കുബുണ്ടുവും പരീക്ഷിച്ചുനോക്കി. ലൈവായി ബൂട്ട് ചെയ്ത് ഡെസ്ക് ടോപ്പില്‍ വരും. ഇന്‍സ്റ്റാള്‍ കൊടുത്താല്‍ 15% എത്തിക്കഴിഞ്ഞ് ഹാങ്ങായി നില്‍ക്കുന്നു. ഉബുണ്ടു സിഡി കയ്യിലില്ലായിരുന്നതിനാല്‍ നോക്കാന്‍ പറ്റിയില്ല.

ഞാന്‍ കുറേ ദിവസങ്ങളായി വീട്ടില്‍ ഉപയോഗിക്കുന്നതാണ് സൂസെ. എനിക്ക് ഏറ്റവും നന്നായിത്തോന്നിയ ഡിസ്റ്റിബ്യൂഷന്‍. എന്റെ കമ്പ്യൂട്ടറില്‍ ഒരു കുഴപ്പവും കൂടാതെ വര്‍ക്ക് ചെയ്യുന്നുമുണ്ട്. പിന്നെ എന്താ‍യിരിക്കും പ്രശ്നം?. കൂടുതല്‍ പരിശോധിക്കാന്‍ സമയം കിട്ടിയില്ല. പുലികള്‍ക്കെന്തെങ്കിലും ഐഡിയ ഉണ്ടോ?

ഒന്നില്‍ പിഴച്ചാ മൂന്നെന്നാ. ഇനി അടുത്ത തവണ ശരിയാകുമായിരിക്കും.

24 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

“അതൊക്കെ എന്തിരിക്കുന്നു. ഇതാണ് മോനേ ലിനിക്സ്. ഇതിന്റെ ഡെസ്ക്റ്റോപ്പൊക്കെ കണ്ടാല്‍ നീയൊക്കെ ഞെട്ടും” എന്ന് പറഞ്ഞ് ഞാന്‍ സൂസെ ഓപ്പണ്‍ ലിനിക്സിന്റെ ഡിവിഡി (ver 10.3) എടുത്തു കാട്ടി.

ശ്രീ said...

ശ്ശൊ. ഇപ്പറഞ്ഞ കോണ്‍‌ഫിഗറേഷനില്‍‌ നന്നായി വര്‍‌ക്ക് ചെയ്യേണ്ടതാണല്ലോ.
സൂസെ എനിയ്ക്കും ഇഷ്ടപ്പെട്ട ഒരു ഡിസ്ട്രിബ്യൂസ്ഷനാണ്‍.
:)

siva // ശിവ said...

നോ ഐഡിയ...

അരവിന്ദ് :: aravind said...

മോനിട്ടറിന്റെ പവര്‍ പ്ലഗ് കുത്തിയാരുന്നോ അനൂപേ?
അനൂപിന്റെ കമ്പനി ഏതാ? മൈക്രോലോജിക്ക് ആണോ? (ടേക്ക് ഓവര്‍ ചെയ്തോന്ന്)
വീട്ടിലെ കമ്പ്യൂട്ടര്‍ ഒന്നു പുതുക്കണമായിരുന്നു.
പണ്ടത്തെ മൈക്രോലോജിക്കാ സാധനം. സെലറോണ്‍ വണ്‍ തേര്‍ട്ടി ത്രീ എം എച്ച്! :-)

Anoop Technologist (അനൂപ് തിരുവല്ല) said...

വേറേയാ അരവിന്ദേ, ഐഡി തന്നാല്‍ അഡ്രസ് മെയില്‍ ചെയ്യാം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഇനി അടുത്ത തവണ ശരിയാകുമായിരിക്കും” -- അതെ തീര്‍ച്ചയായും, ആ ലിനക്സിന്റെ സിഡി എടുത്ത് ചവറ്റു കൊട്ടേലിട്ട് പുറത്തേക്കൊരേറു വച്ച് കൊടുക്കു. ചിലപ്പോള്‍ ശരിയായേക്കും -- മറ്റൊരു ലിനക്സ് വിരുദ്ധന്‍

ശ്രീ said...

ചാത്താ...

ലിനക്സിനെ കുറ്റം പറയരുത്. ;)

അരവിന്ദ് :: aravind said...

aravind.nairഅറ്റ്ജിമെയില്‍.കോം

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

അനൂപേട്ടാ, എന്നിട്ട് ഇന്‍സ്റ്റാള് ചെയ്ത കൊടുത്ത വിന്‍ഡോസ് ഒറിജിനലായിരുന്നോ?
ഒറിജിനലാണെങ്കില്‍ അതിനു പണം ചോദിച്ചപ്പോള്‍ കസ്റ്റമര്‍ ഒന്നും പറയാതെ പണം തന്നോ?
നിങ്ങളുടെ പ്രശ്നം എന്തായിരുന്നെന്നു എനിക്കു പിടികിട്ടീലാട്ടോ. ഗൂഗിളില്‍ തപ്പി നോക്കിയോ?

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

ഉപയോഗിച്ച സീഡിയും ഡീവീഡിയ്ക്കും വല്ല പ്രശ്നവുമുണ്ടായിരുന്നോ?
ഇനിയിപ്പൊ “ലിനിക്സ് ബൈബൈ“ എന്നു പറഞ്ഞപ്പോള്‍ ഗ്നു/ലിനക്സെല്ലാം അനൂപിനോടു പിണങ്ങീതാണോ ;)

Anoop Technologist (അനൂപ് തിരുവല്ല) said...

സന്തോഷേ, സിഡിക്കും ഡിവിഡിക്കും ഒരു കുഴപ്പവുമില്ല. ഗൂഗിളില്‍ തപ്പാനൊന്നും സമയമില്ലായിരുന്നു.

ഹി ഹി..ഒറിജിനലോ?..തമാശ പറയാതെ സന്തോഷേ..

ഈശ്വരാ..ലിനിക്സ് ദേവതകളൊക്കെ പിണങ്ങിയതാവുമോ..

അഫ്‌സല്‍ said...

അനൂപ് ഒരു പക്ഷെ നിങ്ങളുടെ പ്രശ്ന തിന് കാരണം sata HDD ആയിരിക്കണം.ഒരു IDE
HDD വെച്ചു ഒന് ചെക്ക് ചെയ്തുനോക്ക് .ചിലപ്പോള്‍ sata driver linux support ചെയ്യില്ല.
linux cd 32 bit suppporting അല്ലെ.

ദിലീപ് വിശ്വനാഥ് said...

സിസ്റ്റം കോണ്‍ഫിഗറേഷന്‍ ഡീറ്റയിത്സ് തരുമോ? ഞാന്‍ നോവലുമായി സംസാരിച്ചിട്ടു ഡീറ്റയിത്സ് പറയാം.

Mr. K# said...

:-) എനിക്കിപ്പൊ ഇതൊക്കെ ശീലമായി. ഉബുണ്ടുവിന്റെ ഡെസ്ക്ടോപ്പ് അനിമേഷന് ട്രൈ ചെയ്തപ്പോള്‍, ബെറിലുമായി ഗുസ്തി നടത്തിയപ്പോള്‍, എന്തിന് നമ്മുടെ സ്വ.മ.ക യുടെ പാന്‍ഗോ പാച്ച് ഉപയോഗിച്ചപ്പോള്‍ പോലും. എല്ലാ പ്രാവശ്യവും ശരിയാക്കി കേട്ടോ. സമയം കൊറേ ചിലവായി. പക്ഷെ കുറേ പഠിക്കുകയും ചെയ്തു. ഇതൊക്കെ ഒരു രസമായി എടുക്കണ്ടേ :-)

Anoop Technologist (അനൂപ് തിരുവല്ല) said...

കോളമായെന്നാ തോന്നുന്നേ.

ടെമ്പ്ലേറ്റൊക്കെയൊന്നു മാറ്റി അടിപൊളിയാക്കാമെന്നു കരുതിയതാ ഇപ്പോ കടിച്ചതുമില്ല പിടിച്ചതുമില്ല.

പഴയതോ ബാക്കപ്പ് എടുത്തുമില്ല.

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

കുതിരവട്ടന്‍,
സുറുമയിടുമ്പോള്‍(സ്വമകയുടെ പാംഗോ പാച്ചു്) എന്തു പ്രശ്നം പറ്റി? വ്യക്തമായി പറഞ്ഞാല്‍ നമുക്കതു പരിഹരിക്കാം, ഭാവിയിലാര്‍ക്കും പ്രശ്നം വരാതിരിക്കാന്‍. smc-discuss@googlegroups.com എന്ന വിലാസത്തിലേയ്ക്കു് മെയിലയച്ചാല്‍ മതി.
അഫ്സല്‍ ,
sata HDD സപ്പോര്‍ട്ട് ചെയ്യാത്ത ഗ്നു/ലിനക്സ് ഏതാണു്? എന്റെ ലാപ്‌ടോപ്പില്‍ sata HDD ആണല്ലോ?

കുതിരവട്ടന്‍ | kuthiravattan said...

സന്തോഷേ രണ്ടു ദിവസം മുമ്പ് എന്റെ ഓഫീസ് ചേഞ്ച് ആയി. എല്ലാം ഒന്ന് ഓണ്‍ലൈന്‍ ആക്കണമെങ്കില്‍ ഒരാഴ്ച പിടിക്കും. അടുത്ത ആഴ്ച ഞാന്‍ ഒന്നു കൂ‍ടി ട്രൈ ചെയ്തു നോക്കിയിട്ട് മെയില്‍ അയക്കാം.

ശ്രീ said...

കുതിരവട്ടന്‍‌ മാഷേ...
RedHat EL 4 വരെയുള്ള ഡിസ്ട്രിബ്യൂഷന്‍‌സ് Sata HDD സപ്പോര്‍‌ട്ട് ചെയ്തെന്നു വരില്ല. പക്ഷേ EL5 നു ആ പ്രശ്നമില്ല.

പിന്നെ, അനൂപേട്ടാ,സിസ്റ്റം 32bit ആണോ 64 bit ആണോ എന്നും നോക്കണ്ടേ?

Anoop Technologist (അനൂപ് തിരുവല്ല) said...

ശ്രീ,

സിസ്റ്റം 32 ബിറ്റ് തന്നെ. ഡിസ് പ്ലേ ഡ്രൈവറിന്റെ കുഴപ്പമാവാനാണ് സാധ്യയ്ത. അത് ടെക്സ്റ്റ് മോഡില്‍ പോയിരുന്നെങ്കില്‍ അറിഞ്ഞേനേ. സമയക്കുറവുമൂലം സാധിച്ചില്ല. സൂസെ 10.3 ക്ക് സാറ്റാ സപ്പോര്‍ട്ടുണ്ട്.

ശ്രീ said...

അതെ, ഇന്‍സ്റ്റല്ലേഷനു ഡിസ്പ്ലേ കിട്ടുന്നില്ല എന്നതു മാത്രമാണല്ലോ പ്രശ്നം? ടെക്സ്റ്റ് മോഡില്‍‌ ശരിയാകേണ്ടതാണ്‍.

പിന്നെ, ഉബുണ്ടു ആയാലും കുബുണ്ടു ആയാലും 512 Mb RAM ഉള്ള സിസ്റ്റത്തിലും ഒരുപാടു സമയമെടുക്കും. പക്ഷേ, മെമ്മറി കൂട്ടിയാല്‍‌ വളരെ പെട്ടെന്ന് ഇന്‍സ്റ്റാള്‍‌ ആകുകയും ചെയ്യും.

സൂസെ 10.3 ഞാനുപയോഗിച്ചു നോക്കിയിട്ടില്ല. SLES 9 നോക്കിയിട്ടുണ്ട്. കുഴപ്പമില്ലാതെ വര്‍‌ക്ക് ചെയ്യുന്നുമുണ്ട്.
(മോണിറ്റര്‍‌ വേറെ ഒരെണ്ണം, പറ്റിയാല്‍‌ വലുത് വച്ചു നോക്കാമായിരുന്നില്ലേ?)

Anoop Technologist (അനൂപ് തിരുവല്ല) said...

ശ്രീ, തന്നെ ഡീസ്പ്ലേ എടുത്തില്ലെങ്കില്‍ പിന്നെ ടെക്സ്റ്റില്‍ പോയാലും ഏടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതാ ഞാന്‍ ശ്രമിക്കാഞ്ഞെ.

കുതിരവട്ടന്‍ | kuthiravattan said...

ശ്രീ,

കുതിരവട്ടന്‍ അല്ല, 'അഫ്സല്‍' :-)

Anonymous said...

ഇന്റല്‍ സൂസിയുമായി പണ്ടേ പിണക്കത്തിലാ. എനിയ്ക്കും പണ്ടു് പ്രശ്നങ്ങള്‍ പറ്റിയിട്ടുണ്ടു്. ഫെഡോറ 8 ഒന്നു് പിടിച്ചു് നോക്കൂ. പിന്നെ നമ്മള്‍ സൂസിയ്ക്കെതിരാണു് കെട്ടോ (പണ്ടിഷ്ടമായിരുന്നു ഇവളെ). നമ്മളെ വിട്ടു് മൈക്രോസോഫ്റ്റിന്റെ കൂടെ പോയവരാ നോവല്‍. മൈക്രോസോഫ്റ്റിന്റെ കൂടെ പോയതല്ല പ്രശ്നം സ്വതന്ത്ര സോഫ്റ്റ്‌വയറിന്റെ സ്പിരിറ്റ് മുപ്പതു് വെള്ളിക്കാശിനു് തൂക്കി വിറ്റതാണു്.

DeV@@Se... said...

anuchetta... valla karyam undayirunno ariyatha panikku pokendadu...