Tuesday, October 23, 2007

അറബിക്കു മുന്നില്‍ വാലുചുരുട്ടുന്ന മലയാളി !

നാട്ടിലെന്തു ജോലി കൊടുത്താലും വേണ്ട. ഇനി പണിക്ക് പോയാലോ സമരം, കൊടികുത്തല്‍ എന്നിങ്ങനെയായി മുതലാളിക്കു പണികൊടുക്കാനാണു മിടുക്ക്. ഈ മലയാളിതന്നെ ഗള്‍ഫിലെത്തിയാലോ നാട്ടിലെ പകുതി ശബളത്തിന് നാവടക്കി ഇരട്ടിപ്പണി ചെയ്യുകയും ചെയ്യും.
ഇതിനേക്കുറിച്ച് ധനം മാഗസീനില്‍ വന്ന ഒരു ലേഖനമാണിത്.
ഈ പോസ്റ്റുകൂടി ഇതിനൊപ്പം വായിക്കുക. http://anooptiruvalla.blogspot.com/2007/10/blog-post.html
ലിങ്കില്‍ ക്ലിക്കിയാല്‍ വലിപ്പത്തില്‍ വായിക്കാവുന്നതാണ്.



http://i23.tinypic.com/dhambd.jpg

25 comments:

മയൂര said...

അക്ഷരങ്ങള്‍ പടര്‍ന്നു പിടിച്ചിരിക്കുന്നതു പോലെയായതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ്...സ്കാനിങ്ങിനെ കുഴപ്പമാണോ?

Anonymous said...

"നിക്കോണ്‍, കാനോണ്‍, കൊഡാക്ക്‌, നൊറിത്സു തുടങ്ങിയ കമ്പനികള്‍ക്കും ഫോട്ടോഗ്രാഫി സംഘടനകള്‍ക്കും ക്ലബുകള്‍ക്കുമായി നൂറോളം ക്ലാസുകള്‍ നയിച്ചിട്ടുണ്ട്‌"


ഹ ഹ ഹ... മര്യാദക്ക് ഒന്ന് സ്കാന്‍ ചെയ്യാന്‍ പോലും അറിയാത്ത ആളാ ഫോട്ടോഗ്രാഫി സംഘടനകള്‍ക്കും ക്ലബുകള്‍ക്കുമായി നൂറോളം ക്ലാസുകള്‍ നയിച്ചത്.. സുഹൃത്തേ ആദ്യം പോയി നല്ല പോലെ സ്കാന്‍ ചെയ്യാന്‍ പഠിക്കൂ. എന്നിട്ട് ഗള്‍ഫ് മലയാളികളെ തിന്നാന്‍ വാ...

അഞ്ചല്‍ക്കാരന്‍ said...

"നിക്കോണ്‍, കാനോണ്‍, കൊഡാക്ക്‌, നൊറിത്സു തുടങ്ങിയ കമ്പനികള്‍ക്കും ഫോട്ടോഗ്രാഫി സംഘടനകള്‍ക്കും ക്ലബുകള്‍ക്കുമായി നൂറോളം ക്ലാസുകള്‍ നയിച്ചിട്ടുണ്ട്‌"

ഇതിയാന്റെ ശിഷ്യന്മാരുടെ ഒരു ഗതിയേ..

അഞ്ചല്‍ക്കാരന്‍ said...

“നാട്ടിലെന്തു ജോലി കൊടുത്താലും വേണ്ട. ഇനി പണിക്ക് പോയാലോ സമരം, കൊടികുത്തല്‍ എന്നിങ്ങനെയായി മുതലാളിക്കു പണികൊടുക്കാനാണു മിടുക്ക്. ഈ മലയാളിതന്നെ ഗള്‍ഫിലെത്തിയാലോ നാട്ടിലെ പകുതി ശബളത്തിന് നാവടക്കി ഇരട്ടിപ്പണി ചെയ്യുകയും ചെയ്യും..”

വല്ലിയ സംഭവം തന്നെ.
ദേണ്ടെ ഇതിയാന്റെ പ്രൊഫൈല്‍ വീണ്ടും:

“ഇപ്പോള്‍ പുതിയൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട്‌ ബാംഗ്ലൂരിലും കേരളത്തിലുമായി ജീവിതം.”
ചിലരങ്ങിനാ...കൊടിപിടിക്കാന്‍ വേണ്ടി കേരളത്തിലേക്ക് പോകും. പണിയെടുക്കാന്‍ ബാംഗ്ലൂര്‍ക്കും. നമ്മുടെ ഒരു തൊഴില്‍ സംസ്കാരമേ.

ശരിയാ അനൂപ് അനിയാ.. കൊടിപിടിക്കാനേ കേരളം കൊള്ളാവുള്ളൂ. ഇന്നി നാട്ടീ വന്നിട്ട് വേണം ഏതെങ്കിലും ഒരു പാര്‍ട്ടിയുണ്ടാക്കാന്‍.

Anonymous said...

അണ്ണാ, ഈ പടം നിങ്ങള്‍ സ്കാന്‍ ചെയ്തതാണോ അതോ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തിയതോ?

കൊച്ചുമുതലാളി said...

എന്തു പറ്റി, സ്കാനിങ്ങ് മോശമായോ??

ഒരു ഉപായം
---------
1. ഉയര്‍ന്ന റെസലൂഷനില്‍ സ്കാന്‍ചെയൂക.
2. ബ്ലൊഗില്‍ പോസ്റ്റുക
3. സ്ക്കാന്‍ ചെയ്ത പടം ഏതെങ്കിലും എഫ്.ടി.പി സെര്‍വറില്‍ അപ്പ്ലോഡ് ചെയ്യുക.

Anoop Technologist (അനൂപ് തിരുവല്ല) said...

കമന്റിയ മയൂര,കൊട്ടുകാരന്‍,അഞ്ചല്‍ക്കാരന്‍,കൊച്ചു മുതലാളി,അനോണി എന്നിവര്‍ക്ക് നന്ദി.

ചിത്രത്തെക്കുറിച്ച് : ഇത് സ്കാന്‍ ചെയ്തതല്ല. ഒരു സുഹ്യത്തിന്റെ ഓഫീസില്‍ കണ്ട മാസിക മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്.

അഞ്ചല്‍ക്കാരന്‍ ചേട്ടാ..ചേട്ടനെന്നെ തെറ്റിധരിച്ചെന്നു തോന്നുന്നു. എനിക്ക് ഗള്‍ഫ് മലയാളികളൊട് യാതൊരു വിരോധവുമില്ല.

കേരളത്തില്‍ തൊഴില്‍ ചെയ്യാന്‍ ആളെക്കിട്ടാനില്ല എന്ന മനോരമയുടെ ലേഖനം വായിച്ചയുടന്‍ തന്നെ ധനം മാഗസീനില്‍ ഗള്‍ഫില്‍ തുശ്ചമായ ശബളത്തിന് കഷ്ടപ്പെടുന്നവരെക്കുറിച്ചുള്ള കഥയും വായിക്കാനിടയായി. രണ്ടും ഒരേ നാണയത്തിന്റെ വ്യത്യസ്തവശങ്ങള്‍ ആയിത്തോന്നിയതുകൊണ്ട് ഇവിടെ പോസ്റ്റി എന്നേ ഉള്ളൂ.
ഞാനെഴുതിയ വാചകങ്ങളും തലേക്കെട്ടുമൊക്കെത്തന്നെ ആ ലേഖനങ്ങളില്‍ നിന്ന് കടമെടുത്തവയാണ്. (അതൊന്നും എന്റെ അഭിപ്രാ‍യമല്ല എന്നു സാരം)

ചേട്ടാ..ഞാന്‍ ബാംഗ്ലൂരില്‍ പോകുന്നത് ഫോട്ടോഗ്രാഫി മാഗസീനിന്റെ കന്നട എഡീഷന്റെ വര്‍ക്കിനാണ്. അത് കേരളത്തില്‍ ചെയ്യാ‍നാവില്ലല്ലോ.

ഞാന്‍ ബ്ലോഗിങ്ങില്‍ യാതൊരു പരിചയവുമില്ലാത്തയാളാണ്. കാര്യങ്ങള്‍ പഠിച്ചുവരാന്‍ കുറെ സമയമെടുക്കും. ദയവായി ക്ഷമിക്കുക.

കൊച്ചു മുതലാളീ..ഉപായത്തിനു നന്ദി. താങ്കളെപ്പോലുള്ളവരുടെ ഉപദേശങ്ങള്‍ ബ്ലോഗിലെ തുടക്കക്കാര്‍ക്ക് അമൂല്യമാണ്.

വിഷയത്തേക്കുറിച്ചുള്ള കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

ചിത്രം തീരെ വായിക്കാനാവുന്നില്ലെങ്കില്‍ ആവശ്യപ്പെട്ടാല്‍ ട്ടൈപ്പ് ചെയ്ത് ഇട്ടുതരാം.
അനൂപ്.

കാട്ടുപൂച്ച said...

കൊടിപിടിക്കാൻ മാത്രമല്ല തമിഴ് മുന്നേറ്റത്തിനു മുന്നിൽ ഒന്ന് തലഉയർത്താൻ പോലും അശക്തരായ കേരളമക്കൾ
സംഗോപാംഗം നി൪വികാരത

Anoop Technologist (അനൂപ് തിരുവല്ല) said...

ഈ പോസ്റ്റുകൂടി ഇതിനൊപ്പം വായിക്കുക. http://anooptiruvalla.blogspot.com/2007/10/blog-post.html

rajesh said...

പോസ്ടിനെക്കുറിച്ച്ച് ഒന്നും പറയാനില്ലെങ്കില്‍ എഴുതിയവനെ അധിക്ഷേപിച്ച്ച്ച് സുഖിക്കുന്നവന്‍ മലയാളി.
ഒന്നും പറയാനില്ലെങ്കില്‍ ഒന്നും എഴുതാതെ അങ്ങ് പോയാല്പ്പോരെ .

കുറെയെണ്ണം ഇങ്ങനെയും !

അനൂപ് പറഞ്ഞത് വളരെ കറക്റ്റ് . ജോലി ചെയ്യണമെങ്കില്‍ മലയാളിയെ കേരളത്തിനു വെളിയില്‍ വിടണം.

ശ്രീ said...

മൊബൈല്‍ സ്കാനിങ്ങ് ആയതോണ്ടാകും ഒഎഉ പ്രശ്നം...

:)

സാല്‍ജോҐsaljo said...

വിമര്‍ശനമാണല്ലോ മലയാളിയുടെ മുഖമുദ്ര. ഇതൊരുമാതിരി പശുവിനെപ്പറ്റിയെഴുതി,ഇന്നിട്ടതിനെ കെട്ടിയിരുന്ന തെങ്ങിന്റെ മണ്ടരിയെപ്പറ്റി തര്‍ക്കമായതുപോലെ... കഷ്ടം!

സാല്‍ജോҐsaljo said...

നാട്ടില്‍ ന്യായമായ ശമ്പളമില്ലെന്നത് ശരിയാണ്. അതുകൊണ്ട് ജോലിക്ക് ആളുകള്‍ മടിക്കുന്നു.

“ഇനി പണിക്ക് പോയാലോ സമരം, കൊടികുത്തല്‍ എന്നിങ്ങനെയായി മുതലാളിക്കു പണികൊടുക്കാനാണു മിടുക്ക്. ഈ മലയാളിതന്നെ ഗള്‍ഫിലെത്തിയാലോ നാവടക്കി ഇരട്ടിപ്പണി ചെയ്യുകയും ചെയ്യും..”

ഇങ്ങനെ ശരിതന്നെയാണ്.. എന്താ സംശയം...

Anonymous said...

മലയാളികള്‍ക്ക് ഏറ്റവും നല്ല ജോലി കൊടുക്കുക. അവരുടെ സമരങ്ങള്‍ അനുവദിക്കുക. അങ്ങനെ കമ്പനികള്‍ പൂട്ടിക്കുക. ആഴ്ചയില്‍ നാല് ദിവസം ബന്ധും ഹര്‍ത്താലും നടത്തുക. ഇതൊക്കെ അനുവദിച്ച് നാടിനെ കുത്ത് പാളയെടുപ്പിക്കാന്‍ സമ്മതിച്ചാല്‍ അറബികള്‍ക്ക് മുമ്പില്‍ മലയാളിക്ക് വാല് ചുരുട്ടാതെ നില്‍കാം.

(ലോകത്ത് ഒരിടത്തും ഇങ്ങനെ തൊഴിലാളികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ ഉണ്ടാവില്ല... സായിപ്പിന്റെ നാട്ടിലേക്ക് പോവാനുള്ള കടമ്പകള്‍ പുരോഗമനവും അത് അറബികളുടെ അടുത്തേക്കാണങ്കില്‍ അടിച്ചമര്‍ത്തലും... ?)

തിന്നുന്ന ചോറിന് നന്ദി കാണിക്കാനെങ്കിലും മലയാളി പഠിച്ചിരുന്നെങ്കില്‍.

Sanal Kumar Sasidharan said...

ഞാന്‍ അനൂപ്‌ ചന്ദ്രന്‍.തിരുവല്ലയാണ്‌ സ്വദേശം. വക്കീല്‍-ടീച്ചര്‍ ദമ്പതിമാരുടെ നാലുമക്കളില്‍ മൂത്തയാള്‍.പഠനശേഷം കുറെനാള്‍ എറണാകുളത്ത്‌ എക്സറേയും സ്ക്വാനറും മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ളവക്ക്‌ ജീവന്‍ നല്‍കി.അതിനുശേഷം തിരുവല്ലായില്‍ കമ്പ്യൂട്ടര്‍ വില്‍പ്പനയും സര്‍വീസും നടത്തുന്ന ഒരു സ്ഥാപനം തുടങ്ങി ബിസിനസ്സിന്‌ തേങ്ങായുടച്ചു. അങ്ങനെയിരിക്കുമ്പോഴാണ്‌ വീണ്ടും പഴയ ക്യാമറാഭ്രാന്ത്‌ തലപൊക്കിയത്‌. ഫോട്ടോഗ്രാഫി മാഗസീനുകളില്‍ ലേഖനങ്ങളും കോളവുമെഴുതി കുറേക്കാലം.കേരളത്തില്‍ ഡിജിറ്റല്‍ തരംഗം ആരംഭിച്ചപ്പോള്‍ ക്ലാസുകളും എടുത്തുതുടങ്ങി. നിക്കോണ്‍, കാനോണ്‍, കൊഡാക്ക്‌, നൊറിത്സു തുടങ്ങിയ കമ്പനികള്‍ക്കും ഫോട്ടോഗ്രാഫി സംഘടനകള്‍ക്കും ക്ലബുകള്‍ക്കുമായി നൂറോളം ക്ലാസുകള്‍ നയിച്ചിട്ടുണ്ട്‌.കോളേജുകളില്‍ മാസ്‌ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയും ക്ലാസുകള്‍ എടുക്കുന്നു. മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മാഗസീനായ ഫോട്ടോപ്ലസിന്റെ എക്സിക്യുട്ടീവ്‌ എഡിറ്ററാണ്‌. ഇപ്പോള്‍ പുതിയൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട്‌ ബാംഗ്ലൂരിലും കേരളത്തിലുമായി ജീവിതം.




ഒരു പഴയ പാട്ടു കേള്‍ക്കുന്നല്ലോ..
ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ...
കല്ലെറിയല്ലേ...

Anonymous said...

മാഷേ എത്ര Shopsഉണ്ട് കേരളത്തില്‍ ഇതു പോലെ ശമ്പളം കൊടുക്കുന്നവ. പിന്നെ ഏതൊരു മനുഷ്യനും കൂടുതല്‍ ശമ്പളം കിട്ടിയാല്‍ ജോലി മാറി പോകും, മിക്കവാറും എല്ലാവരും ജീവിത സാഹചര്യം കൂടി നോക്കിയിട്ടേ ജോലി മാറുന്നുള്ളൂ. എനിക്ക് അതില്‍ തെറ്റൊന്നും തോന്നുന്നില്ല.മുതലാളി മാര്‍ക്കു വേണ്ടി എന്നും കുറവു ശംബളത്തില്‍ ജോലി ചെയ്യന്‍ മിക്കവാരും ആരും തയ്യരല്ല. പിന്നെ ITജോലിയില്‍ താല്‍പര്യം ഉള്ളവര്‍ അതിനോടു ബന്ധമുള്ള ജോലി ആയിരിക്കും തിരഞ്ഞു എടുക്കുക. പലരും അതു മാറി ചിന്തിക്കുന്നതു വിദേശതു മറ്റു ജോലികല്‍ക്കു കിട്ടുന്ന ശംബളത്തിന്റെ attraction ആണു. അതിനു അറബിക്കു മുംബില്‍ വാലു ചുരുട്ടുന്നതായിട്ടു കണക്കാരുതു. പിന്നെയുള്ളതു ചെറു ജോലിക്കാരുടെ കാര്യം. മിക്കവാരും എല്ലാവരും വലറെ താഴ്‌ന്ന ജീവിത നിലവാരവും വിദ്യഭ്യാസവും ഉള്ള വീട്ടില്‍ നിന്നു വരുന്നവര്‍ ആണു ഗുല്‍ഫില്ല് ചെറു ജോലികല്‍ക്കു നില്‍ക്കുന്നതു. അവര്‍ പലപ്പൊശും salary മാത്രം നോക്കി ആനു വരുന്നതു, ജീവിത സാഹജര്യങ്ങല്‍ നോക്കി അല്ല. പക്ഷെ ഇപ്പൊല്‍ നാട്ടില്‍ കൂടുതല്‍ ജോലി സാഹചര്യങ്ങല്‍ വരുംബൊല്‍ പലരും തിരിചു പൊകുന്നും ഉണ്ടു. അതിന്റെ തെളിവാണു ഗല്‍ഫില്‍ കൊന്‍സ്റ്റ്രുക്ഷന്‍ ജോലികല്‍ക്കു ആളുകളെ കിട്ടത്തതു. ഹോം നുര്‍സിംഗ്‌ സ്താപനങ്ങല്‍-ഇല്‍ staff-നു കിട്ടുന്ന ഷംബലതിന്റെ 50% ഉടമകള്‍ തട്ടിയെടുത്തിരുന്നു, ഇന്നും അതിനു വലിയ മാറ്റം ഉണ്ടെന്നു തോന്നുന്നില്ല. ഇങ്ങനെയുള്ള തട്ടിപ്പുകള്‍ മനസ്സിലാകിയാണു സ്ത്രീകള്‍ ഇങ്ങനെയുള്ള ജോലികള്‍ ഒഴിവാക്കുന്നതു. എന്തൊ എനിക്കു ആ ലേഖനം ഒരു മുതലാളി വീക്ഷണത്തില്‍ നിന്നു മാത്രം എഴുതിയതു ആണു വിശ്വസിക്കാന്‍ ആണു തോന്നുന്നതു.

ഓഫ്ഫ്‌ ടോപിക്‌ : - ഇതു എന്റെ അഭിപ്രായം അല്ല എന്നു എഴുതി കണ്ടു, അറബിക്കു മുന്നില്‍ വാലു ചുരുട്ടുന്ന മലയാളികള്‍ എന്നതു ആരുടെ അഭിപരയം ആനവൊ?

അനില്‍ശ്രീ... said...

പറഞ്ഞതില്‍ പകുതി കാര്യം ഉണ്ട്...സമ്മതിക്കുന്നു...

അവിദഗ്ദതൊഴിലാളികള്‍ എന്ന് പറഞ്ഞ് ഇവിടെ വരുന്ന പലര്‍ക്കും, ചിലപ്പോള്‍ നാട്ടില്‍ ഇതിലും നല്ല ജോലികള്‍ കിട്ടാന്‍ സാ‍ദ്ധ്യത ഉള്ളവര്‍ ആണ്.നാട്ടില്‍ നിര്‍മാണതൊഴിലാളികള്‍ക്ക് 200-300 വരെ ദിവസക്കൂ‍ലി കിട്ടുന്നുണ്ടെന്നാണ് അറിവ്. അത്രയും തന്നെ ഇവിടെയും കിട്ടുന്നു. പക്ഷേ ഇവിടെ അവന് മാസം 4000 രൂപയെങ്കിലും ബാക്കി കിട്ടുന്നു. ആ ഒരു ചെറിയ തുകയെ ഓര്‍ത്ത് അവന്‍ എന്ത് കഷ്ടപ്പാടൂം സഹിക്കാന്‍ തയ്യാറാകുന്നു. (നാട്ടില്‍ നിന്നാല്‍ ഈ 4000 മാസം കയ്യില്‍ കാണും എന്ന് ഉറപ്പുണ്ടോ അനൂപേ... എല്ലാവരുട്റ്റെയും മാതാപിതാക്കള്‍ സര്‍ക്കാര്‍ ജോലിക്കാര്‍ ആവണമെന്നില്ലല്ലോ..)

(നാട്ടില്‍ കിട്ടുന്നതിന്റെ ഇരട്ടിയോ 3 ഇരട്ടിയോ ശമ്പളം കിട്ടിയാല്‍ വെളിനാട്ടില്‍ പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ അനൂപിനോ ഇത് വായിക്കുന്ന നാട്ടിലെ സുഹൃത്തുക്കള്‍ക്കോ ആവുമോ??)

പിന്നെ ഇവിടെ കൊടിപിടിക്കാന്‍ നിയമം അനുവദിക്കാത്തത് കൊണ്ട് മാത്രം എല്ലാം സഹിക്കുന്നു എന്നേയുള്ളു. എന്നിട്ടും പല സമരങ്ങളും ഉണ്ടകാറുണ്ട്..പലതും പുറത്തറിയാറില്ല എന്ന് മാത്രം. സമരം നടത്തുന്നത് മലയാളികള്‍ തന്നെയല്ല കേട്ടോ.

അതുപോലെ “ധനം’മാസിക മനോരമ,തുടങ്ങിയവ മാത്രം ആധാരം ആക്കി ഗള്‍ഫ് ജീവിതത്തെ പഠിക്കരുതേ.. അനുഭവസ്ഥരെ കണ്ട് ചോദിച്ചറിയാനും ശ്രമിക്കുക...

ഒ.ടോ.
നിക്കോണ്‍, കാനോണ്‍, കൊഡാക്ക്‌, നൊറിത്സു , പിന്നെ ആ മൊബൈല്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു പ്രവ്വാസിയെ കൊണ്ട് വാങ്ങിപ്പിച്ചതാണോ സുഹൃത്തെ.. അല്ല അങ്ങനെയുള്ള ഫോട്ടൊഗ്രാഫര്‍മാര്‍ ധാരാളം ഉണ്ടു കേട്ടോ... (കാശ് കൊടുത്തിട്ടാണ്‍നെങ്ക്കില്‍ പോലും...)

Anoop Technologist (അനൂപ് തിരുവല്ല) said...

wildcatകാട്ടുപൂച്ച,rajesh,ശ്രീ,സാല്‍ജോҐsaljo,പ്രവാസി,സനാതനന്‍,അനില്‍ശ്രീ,അനോണി എന്നിവരുടെ അഭിപ്രായങ്ങള്‍ക്കു നന്ദി.

കേരളം ഇന്ന് വളരെ മാറിയിരിക്കുന്നു. തൊഴിലറിയുന്നവര്‍ക്കു ചോദിക്കുന്ന ശബളമാണിന്നിവിടെ കിട്ടുന്നത്.
പിന്നെ പ്രവാസി പറഞ്ഞതുപോലെ അനാവശ്യസമരങ്ങളും ബന്ദും ഹര്‍ത്താലുമാണ് നമ്മെ പിറകോട്ടു വലിക്കുന്നത്.

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും, തൊഴിലാളികളെ ജോലിക്കു കിട്ടാനില്ലാത്ത അവസ്ഥയും വടക്കന്‍ കേരളത്തെ അപേക്ഷിച്ച് മധ്യകേരളത്തിലാണ് കൂടുതല്‍ എന്നാണെന്റെ തോന്നല്‍.

ഡിഗ്രിയെങ്കിലും പാസ്സായി ഒരു പണിക്കും പോകതെ വെറുതേയിരിക്കുന്ന പതിനായിരങ്ങളാണിവിടെയുള്ളത്. ജോലിക്കാളെ കിട്ടാതെ വ്യവസായികള്‍ ബുദ്ധിമുട്ടുമ്പോഴാണിതെന്നോര്‍ക്കണം. ഒന്നുകില്‍ സര്‍ക്കാര്‍ ജോലി അല്ലെങ്കില്‍ ഗള്‍ഫ് ഇതുരണ്ടുമല്ലാതെ മറ്റൊരു ജോലിക്കും ഇവര്‍ തയാറല്ല. 27 ഉം 28 ഉം വയസായിട്ടും ഇപ്പോഴും ഗള്‍ഫിലേക്കു മാത്രം നോക്കിയിരിക്കുന്ന 25 പേരെയങ്കിലും ഞാനിവിടെ കാണിച്ചുതരാം.

പണ്ടു സയന്‍സ് ബിരുദാനന്തര ബിരുദക്കാരേയും MBA ക്കാരേയും മാത്രം മെഡിക്കല്‍ റെപ്പായി ജോലിക്കെടുത്തിരുന്ന കമ്പനികള്‍ ഇന്ന് ഏതെങ്കിലും ഡിഗ്രിക്കാരെ മതി എന്നായിരിക്കുന്നു.
20000 മുതല്‍ 30000 വരെയാണ് ഇവര്‍ക്കു കൊടുക്കുന്ന ശമ്പളം. ഇന്‍സെന്റീവ്സ് വേറെയും.
ഏതായാലും ഗള്‍ഫില്‍ 50000 കിട്ടുന്നതിനേക്കാള്‍ ഭേദമാണിത് എന്നാണ് എനിക്കു തോന്നുന്നത്. എന്തായാലും ഈ ജോലിക്കിവിടെ ആളില്ല.
‘ഓ..വെയിലും കൊണ്ട് അലയാനൊന്നും എനിക്കു വയ്യ.’എന്നാണിവരുടെ ഭാവം. എന്നാല്‍ ഇവര്‍ക്ക് ഗള്‍ഫില്‍ എന്തുപണിയും ചെയ്യാന്‍ മടിയുമില്ല. വിസിറ്റിനു ഗള്‍ഫില്‍ പോയിട്ടുവന്ന് ഗള്‍ഫുകാരനെന്ന പേരില്‍ പെണ്ണുകെട്ടുന്നവരും ഇവിടെ കുറവല്ല. അല്ല അതവരുടേയും കുറ്റമല്ല. ഗള്‍ഫുകാരനെ ഇവിടെ പെണ്ണുകിട്ടൂ...പിന്നെന്തു ചെയ്യും. ഇവിടെ ജോലിയെടുക്കുന്നവനെ നാട്ടുകാര്‍ക്കു പുഛമാണല്ലോ.

“അനില്‍ശ്രീ :
അവിദഗ്ദതൊഴിലാളികള്‍ എന്ന് പറഞ്ഞ് ഇവിടെ വരുന്ന പലര്‍ക്കും, ചിലപ്പോള്‍ നാട്ടില്‍ ഇതിലും നല്ല ജോലികള്‍ കിട്ടാന്‍ സാ‍ദ്ധ്യത ഉള്ളവര്‍ ആണ്.നാട്ടില്‍ നിര്‍മാണതൊഴിലാളികള്‍ക്ക് 200-300 വരെ ദിവസക്കൂ‍ലി കിട്ടുന്നുണ്ടെന്നാണ് അറിവ്. അത്രയും തന്നെ ഇവിടെയും കിട്ടുന്നു. പക്ഷേ ഇവിടെ അവന് മാസം 4000 രൂപയെങ്കിലും ബാക്കി കിട്ടുന്നു. ആ ഒരു ചെറിയ തുകയെ ഓര്‍ത്ത് അവന്‍ എന്ത് കഷ്ടപ്പാടൂം സഹിക്കാന്‍ തയ്യാറാകുന്നു. (നാട്ടില്‍ നിന്നാല്‍ ഈ 4000 മാസം കയ്യില്‍ കാണും എന്ന് ഉറപ്പുണ്ടോ അനൂപേ... എല്ലാവരുട്റ്റെയും മാതാപിതാക്കള്‍ സര്‍ക്കാര്‍ ജോലിക്കാര്‍ ആവണമെന്നില്ലല്ലോ..) “

ധാരാളം സേവിങ്സ് മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ടല്ലോ..അതുപയോഗിച്ചുകൂടേ ?
പിന്നെ ഇവിടെ കുടുംബത്തിനൊപ്പം താമസിക്കുന്നു എന്ന ഗുണവുമുണ്ടല്ലോ.

“(നാട്ടില്‍ കിട്ടുന്നതിന്റെ ഇരട്ടിയോ 3 ഇരട്ടിയോ ശമ്പളം കിട്ടിയാല്‍ വെളിനാട്ടില്‍ പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ അനൂപിനോ ഇത് വായിക്കുന്ന നാട്ടിലെ സുഹൃത്തുക്കള്‍ക്കോ ആവുമോ??)“

അത്രയും ശമ്പളം കിട്ടിയാല്‍ പോകും. പോകണം എന്നുതന്നെയാണെന്റെ അഭിപ്രായം.

“പിന്നെ ഇവിടെ കൊടിപിടിക്കാന്‍ നിയമം അനുവദിക്കാത്തത് കൊണ്ട് മാത്രം എല്ലാം സഹിക്കുന്നു എന്നേയുള്ളു. എന്നിട്ടും പല സമരങ്ങളും ഉണ്ടകാറുണ്ട്..പലതും പുറത്തറിയാറില്ല എന്ന് മാത്രം. സമരം നടത്തുന്നത് മലയാളികള്‍ തന്നെയല്ല കേട്ടോ.“

എന്നാപ്പിന്നെ ഇവിടെക്കൂടെ കൊടിപിടിക്കാതിരുന്നു കൂടെ. സ്വന്തം നാടെങ്കിലും നന്നാവുമല്ലോ.

“അതുപോലെ “ധനം’മാസിക മനോരമ,തുടങ്ങിയവ മാത്രം ആധാരം ആക്കി ഗള്‍ഫ് ജീവിതത്തെ പഠിക്കരുതേ.. അനുഭവസ്ഥരെ കണ്ട് ചോദിച്ചറിയാനും ശ്രമിക്കുക...“

ഒരിക്കലും ഗള്‍ഫ് കണ്ടിട്ടില്ലാത്ത നമുക്ക് ഇങ്ങനെയല്ലേ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. പിന്നെ ഇത്തരം വേദികളിലെ ചര്‍ച്ചകളിലൂടെ അനുഭവസ്ഥര്‍ പറഞ്ഞുതരിക.

“നിക്കോണ്‍, കാനോണ്‍, കൊഡാക്ക്‌, നൊറിത്സു , പിന്നെ ആ മൊബൈല്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു പ്രവ്വാസിയെ കൊണ്ട് വാങ്ങിപ്പിച്ചതാണോ സുഹൃത്തെ.. അല്ല അങ്ങനെയുള്ള ഫോട്ടൊഗ്രാഫര്‍മാര്‍ ധാരാളം ഉണ്ടു കേട്ടോ... (കാശ് കൊടുത്തിട്ടാണ്‍നെങ്ക്കില്‍ പോലും...)“

കാലം മാറിയതറിഞ്ഞില്ലെ സുഹ്യുത്തേ ?...ഇതൊക്കെ ഗള്‍ഫില്‍ മാത്രം കിട്ടുന്ന സാധനങ്ങള്‍ അല്ല...അവിടുത്തേക്കാള്‍ കുറഞ്ഞവിലക്ക് വീട്ടുമുറ്റത്തെത്തിച്ചു തരാനിവിടെയാളുണ്ട്.

Anonymous said...

plz lean how to take photography of documents

rajesh said...

http://malayalikal.blogspot.com/2007/02/blog-post.html

അനില്‍ശ്രീ... said...

ഇന്നത്തെ ദീപിക കാണൂ‍... ദുബായിലെ തൊഴിലാളികള്‍ സമരം ചെയ്യുന്നു പോലും,,,

അനുപിന് ദഹിക്കുമോ എന്നറിയില്ല... വേതന വര്‍ദ്ധനവിനു വേണ്ടിയാണ്... അനീതി ഉണ്ടെന്ന് തോന്നുന്നിടത്ത് അല്ലേ സമരങ്ങള്‍ കൂ‍ടുതലും അരങ്ങേറുന്നത്?...അതിന് ഇങ്ങനെ കാ‍ടടച്ച് പറയേണ്ട കാര്യ്യം ഉണ്ടോ?
ദീ‍പിക 29 10 07

Anoop Technologist (അനൂപ് തിരുവല്ല) said...

അനില്‍, കാടടച്ചുപറഞ്ഞു എന്നുതോന്നിയെങ്കില്‍ ക്ഷമിക്കണം.

ദീപിക വായിച്ചു. അടിച്ചമര്‍ത്തലിനും അനീതിക്കുമെതിരെ ശക്തമായി പൊരുതാന്‍ ദുബായിലെ തൊഴിലാളികള്‍ക്കാവട്ടെ.

rajesh said...

സമരം ചെയ്യുന്നവരെ തിരിച്ചയക്കുന്നു എന്ന് ഇന്നത്തെ മനോരമയില്‍.

ഇനിയിപ്പോ എന്താ ചെയ്കാ ? ഇവിടുത്തെപ്പോലെ അല്ല അവിടെയും എന്നുണ്ടോ ?

അണികള്‍ ഒന്നും ഇല്ലേ അവിടെ?

വല്ലടത്തും പോയിക്കിടന്ന് ഭാരിച്ച പണി ചെയ്യുമ്പോള്‍ ന്യായമായ വേതനം കിട്ടണം എന്നുള്ളത്‌ ശരി തന്നെ. അതിന്‌ ഈ സമരം അല്ലാതെ വേറേ വഴിയൊന്നുമില്ലേ.ഇപ്പോള്‍ ഉള്ളതും കൂടി പോയി എന്നു തോന്നുന്നു.

എവിടേ നല്ല ജോലി ചെയ്ത്‌ സുഖമായി ജീവിക്കുന്നവരുടെ അസോസിയേഷനുകള്‍? എന്തുകൊണ്ട്‌ അവരൊന്നും ഇതിനെതിരെ ഇറങ്ങിയില്ല?

പലപ്പോഴും അടിപൊളി പരിപാടികള്‍ നടക്കുന്നതു കാണുമ്പ്പോള്‍ തോന്നിയിട്ടുള്ളതാണ്‌, ഇതിന്റെ ഒരശം ആ പൊരിവെയിലത്തു പണിയുന്നവര്‍ക്കും കൂടി നീക്കി വച്ചുകൂടെ എന്ന്. പൈസയില്‍ക്കിടന്നു മറിയുന്ന സിനിമാതാരങ്ങള്‍ക്കും ഗായകന്മാര്‍ക്കും വീണ്ടും വീണ്ടും സ്വര്‍ണമാലയും മറ്റും കൊടുക്കുന്നതിനുപകരം ഒരു തൊഴിലാളി ക്ഷേമനിധിയോ മറ്റോ-----

Anoop Technologist (അനൂപ് തിരുവല്ല) said...

അതേ രാജേഷേ, ഞാനുമിത് എഴുതാന്‍ തുടങ്ങുകയായിരുന്നു.

അവര്‍ക്ക് UAE യില്‍ വിലക്കുമുണ്ട്.

ഭാരതസര്‍ക്കാര്‍ ഉടനെ ഇടപെടേണ്ട വിഷയമാണിത്.

തൊഴിലാളിയുടെ അവകാശസംരക്ഷണത്തിനായി ഇടതുപക്ഷപ്പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാരിനേക്കൊണ്ട് ഈ നടപടി പിന്‍‌വലിപ്പിക്കണം.

അനില്‍ശ്രീ... said...

നടക്കില്ല അനുപേ...

ഇവിടുത്തെ തൊഴില്‍ നിയമത്തില്‍ വ്യക്തമായി ഇതൊക്കെ പറഞ്ഞിട്ടുള്ളതാ....സമരം ഇവിടെ പറ്റില്ല.

അതാണ് ജനാധിപത്യത്തിന്റെ വ്യത്യാസം. ഇവിടെ സമരമില്ലാത്തതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ....