ദേ.. കണ്ടില്ലേ എറണാകുളത്തും തിരുവനന്തപുരത്തും ബാംഗ്ലൂരിലും പിന്നെ ദുബായിലുമൊക്കെ ബ്ലോഗ് മീറ്റുകള്‍ നടക്കുന്നു. നമുക്കും വേണ്ടേ ഒരു മീറ്റ്?
സുനീഷേ, ബെര്‍ലിച്ചായാ, അരവിന്ദേ, കൊച്ചുമുതലാളീ... മദ്ധ്യതിരുവിതാംകൂറിന്റെ മറ്റു ചുണക്കുട്ടികളേ വരുവിന്‍ സംഘടിക്കുവിന്‍..!
കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ബ്ലോഗറന്മാര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും സംവദിക്കുവാനുമായി ഒരു ബ്ലോഗ് മീറ്റ് നടത്തിയാലോ..
എന്താണഭിപ്രായം ?
Subscribe to:
Post Comments (Atom)
17 comments:
കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ബ്ലോഗറന്മാര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും സംവദിക്കുവാനുമായി ഒരു ബ്ലോഗ് മീറ്റ് നടത്തിയാലോ..
നടത്തെന്നേയ്...
ആശംസകള്‍!
:)
ഹഹ! പിന്നെ വേണ്ടേ!
തമനു എന്ന ചേകവര്‍ ദുബായിയില്‍ നിന്ന് ഡിംസംബറില്‍ ലാന്‍ഡ് ചെയ്യുന്നുണ്ട്. പുള്ളി ഒരു മീറ്റ് സംഘടിപ്പിക്കാനുള്ള ആലോചനയിലാ.
പത്തനംതിട്ടയില്‍ നിന്ന് അംഗബലം ഉണ്ട് കേട്ടോ. തമനൂ, ഗോപാല്‍ മനു, ഉമേഷ് ജി എന്നിവരൊക്കെ മ്മടെ ആളോളാ.
മീറ്റ് തിലകിലോ, പഞ്ചമിയിലോ മറ്റോ ആകട്ടെ.
(ബൈ ദ ബൈ അനൂപ് പണ്ട് എന്റെ വീട്ടില്‍ വന്നിട്ടുണ്ട് ട്ടോ...മൈക്രോലോജിക്കില്‍ നിന്ന് വാങ്ങിയപ്പോ. :-))
എല്ലാവിധ ആശംസകളും,
തമനുച്ചായോ, ഈ ഡിസംബര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒത്തിരി അങ്ങടുത്ത് പോയില്യോ?
അടുത്ത ഏപ്രിലില്‍ വല്ലോം ആയിരുന്നെങ്കില്‍ മീറ്റൊക്കെ നമുക്ക് ഒന്നു കൊഴുപ്പിക്കാമായിരുന്നല്ലൊ,
അല്ല ഒരുങ്ങാാന്‍ ഇഷ്ടം പോലെ സമയമുണ്ടല്ലോ അതുകൊണ്ട് പറഞ്ഞതാണേ:)
തിലകിലെ റൂഫ് ടോപ്പ് അടിപൊളിയാ ;)
ആശംസകള്‍!
വല്ലതും നടക്കുമെങ്കില്‍.
ആശംസകള്‍.
കര്‍ത്താവേ..തമനുച്ചായന്‍ ഡിസംബറില്‍ വരുന്നുണ്ടോ....
അപ്പോള്‍ ഇപ്രാവശ്യം ഒന്നാംസ്ഥാനം പത്തനംതിട്ടക്ക് തന്നെ...
എന്തിനാന്നോ...ബിവറേജസിലെ ചെലവിന്റെ കാര്യത്തില്‍...
കഴിഞ്ഞ പ്രാവശ്യം കുറുമാന്‍ നാട്ടിലുണ്ടായിരുന്നത് കൊണ്ട് ത്രിശ്ശൂര്‍ ആയിരുന്നു മുന്നില്‍...
മീറ്റിനു എല്ലാ ആശംസകളും.
മദ്ധ്യതിരുവിതാംകൂറിന്റെ ചുണക്കൂട്ടീന്ന് വിളിച്ചത് കേട്ടു വന്നതാട്ടൊ...
എന്നെയാണെന്ന് വിചാരിച്ചു പോയി..
ഒരു പാവം പാലാക്കാരനാണേ...
അത് മീറ്റിനു വരാനുള്ള യോഗ്യതയായോ ആവോ..
ആശംസകള്‍.
ഗുഡ് ഐഡിയ.
ഞാന്‍ റെഡി. എപ്പോഴാണ് നടത്തേണ്ടത്?
ക്ലബ്ബ്7 നില്‍ ആയാലോ?
ആശംസിച്ച എല്ലാവര്‍ക്കും നന്ദി.
പത്തനംതിട്ടയില്‍നിന്നൊന്നും അധികം ആളുകാണില്ലെന്നാ കരുതിയേ..
തമനൂ, ഗോപാല്‍ മനു, ഉമേഷ് ജി..
പറഞ്ഞുവന്നപ്പോ എല്ലാരും നമ്മടെ ആള്‍ക്കാര്‍.
തമനുവിന് മീറ്റ് സംഘടിപ്പിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
തിലകും പഞ്ചമിയും മീറ്റിനു പറ്റിയ സ്ഥലമാ..സ്ഥിരം ആയതിനാല്‍ ഡിസ്കൌണ്ടും
കിട്ടും.
(അരവിന്ദിന്റെ വീട്ടില്‍ ഞാന്‍ വന്നിട്ടുണ്ടെന്നോ...അരണേടെ ഓര്‍മ്മയായതിനാല്‍ കിട്ടുന്നില്ല)
കറുമ്പനും തിലകിന്റെ ഫാനാണോ..
ഉണ്ടാപ്രീ, തീര്‍ച്ചയായും പാലാക്കാര്‍ക്കും പങ്കെടുക്കാം.
കൊച്ചു മുതലാളീ..ഒന്നു മുന്‍കൈ എടുക്കെന്നേ..
മീറ്റിന് പൊതുവേ തണുത്ത പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നു തോന്നുന്നു.
മറ്റാരെങ്കിലും മീറ്റ് നടത്തുന്നുണ്ടെങ്കില്‍ എല്ലാവിധ സഹായങ്ങളും നള്‍കാന്‍ തയ്യാറാണ്.
ആവശ്യമെങ്കില്‍ ബന്ധപ്പെടുക. Anoop - 9847051482
അനൂപ് .... ഞാന്‍ ഇത് ഇപ്പോഴാണ് കാണുന്നത് .... എല്ലാ വിധ ആശംസകളും, പിന്തുണയും പ്രഖ്യാപിക്കുന്നു...
ഉമേഷ്ജി, അരവിന്ദന്‍, ജി.മനു, അപ്പു, മറ്റൊരാള്‍, സുജിത് ഭക്തന്‍, കൊച്ചുമുതലാളി, അനൂപ് തിരുവല്ല, തമനു എന്ന ഞാന്‍... ഇത്രയും പത്തനംതിട്ട ബ്ലോഗേഴ്സിനെ പെട്ടെന്ന് ഓര്‍മ്മ വരുന്നു. .. ഇതില്‍ ആദ്യ അഞ്ച് പേരും ഉടനെ നാട്ടില്‍ വരുന്നില്ലത്രേ !!!. (കുടുംബത്ത് ഒരു മംഗള കര്‍മ്മം നടക്കുമ്പോ വരില്ലാന്നൊക്കെ പറയാന്‍ കുട്യോള്‍ക്കൊക്കെ എങ്ങനെ തോന്നണൂ ആവോ.. :(
ഞാന്‍ ഡിസംബര്‍ 15 ന് നാട്ടില്‍ എത്തുമെന്ന് കരുതുന്നു. അതിനു ശേഷം നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ വിധ പിന്തുണയും ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നു...
ഒരു പ്രത്യേക അറിയിപ്പ് : പത്തനം തിട്ടയില്‍ നിന്നുള്ള എല്ലാ ബ്ലോഗേഴ്സും ഉടന്‍ തന്നെ കമ്മറ്റി ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
ബ്ലോഗ് മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു...!
നാല് ജില്ലകളിലെ മീറ്റെന്നുപറയുമ്പോള്‍ ഒന്നന്നര മീറ്റായിരിക്കും..!
ഈ മീറ്റ് വിളംബരം ബൂലൊഗത്തില്‍ അറിയിക്കാന്‍ എന്താണ് മാര്‍ഗം?
'ഓ അതെന്നാത്തിനാ' എന്ന് ചോദിക്കുന്നില്ല. അങ്ങ് നടത്തിയാല്‍ പോരെ. അറിയിച്ചാല്‍ നാട്ടില്‍ വരുന്ന സമയമാണെങ്കില്‍ പങ്കെടുക്കാം.
ശേഷം കാഴ്ചയില്‍് ....
കൊള്ളാം നല്ല ഐഡിയ.
താങ്കളുടെ ബ്ലോഗ് വായിച്ചു.കൊള്ളാം.
Post a Comment